Just In
Don't Miss
- News
ലീഗിനെ ക്ഷണിക്കാന് ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല് അവര് വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന് നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്ഥി
- Sports
IND vs ENG: പൂനെയില് കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില് കാണികള്ക്ക് വിലക്ക്
- Automobiles
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്സ്; ബുക്കിംഗ് മൊബൈല് അപ്ലിക്കേഷന് വഴി
- Travel
13450 രൂപയ്ക്ക് കേരളത്തില് നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൊറോണക്കാലത്തെ നേത്ര സംരക്ഷണം; ശ്രദ്ധിക്കണം
ഇന്ന് ലോക കാഴ്ച ദിനം. വളരെ നിര്ണായകമായ സമയത്തിലൂടെയാണ് കാലം ഇപ്പോള് കടന്നുപോകുന്നത്. ലോകം മുവുവന് കൊറോണവൈറസ് ഭീതില് നില്ക്കേ ഓരോരുത്തരും സ്വയം ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകത ഇതിനകം മനസ്സിലാക്കിക്കാണും. ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ, സംസാരിക്കുമ്പോഴോ ഒരാള്ക്ക് വായില് നിന്നോ മൂക്കില് നിന്നോ സ്രവങ്ങള് നിങ്ങളുടെ ശരീരത്തില് എത്തിക്കാം. ഈ ചെറിയ തുള്ളികള് നിങ്ങളുടെ വായിലൂടെയോ മൂക്കിലൂടെയോ ശരീരത്തിനുള്ളില് പ്രവേശിക്കുന്നു. ഈ സ്രവ തുള്ളികള്ക്ക് നിങ്ങളുടെ കണ്ണുകളിലൂടെയും ശരീരത്തില് പ്രവേശിക്കാനും കഴിയും.
Most read: വലംകണ്ണ് തുടിക്കുന്നത് സൂചിപ്പിക്കുന്നത് ഇത്
വൈറസ് ഉള്ള എന്തെങ്കിലും സ്പര്ശിച്ചതിന് ശേഷം നിങ്ങളുടെ കണ്ണുകളില് സ്പര്ശിക്കുന്നതിലൂടെയും നിങ്ങള്ക്ക് രോഗം ബാധിക്കാം. കൊറോണ വൈറസിന്റെ ഒരു ലക്ഷണമാണ് പിങ്ക് ഐ(കണ്ജങ്ക്റ്റിവിറ്റിസ്). പക്ഷേ ഇത് വളരെ അപൂര്വമാണ്. നിങ്ങള്ക്ക് ചെങ്കണ്ണ് ഉണ്ടെങ്കില് പരിഭ്രാന്തരാകേണ്ട കാര്യമില്ല. കാരണം, എല്ലാ ചെങ്കണ്ണും കൊറോണവൈറസിന്റെ ലക്ഷണമാകണമെന്നില്ല. പരിചരണത്തിനായി ഒരു നേത്രരോഗവിദഗ്ദ്ധനെ സമീപിക്കുക. വൈറസ് പടരാന് കണ്ണും ഒരു കാരണമാണ് കാരണമാകുമെന്ന് അറിഞ്ഞല്ലോ? അതിനാല്, ഈ കൊറോണക്കാലത്ത് നേത്ര സംരക്ഷണവും ഏറെ പ്രാധാന്യമര്ഹിക്കുന്നു. കണ്ണുകളുടെ സംരക്ഷണത്തില് നിങ്ങള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള് ഇതാ.

കണ്ണുകള് ഇടയ്ക്കിടെ തൊടുന്നത് ഒഴിവാക്കുക
കണ്ണുകളില് ഇടയ്ക്കിടെ തൊടുന്നത് നിങ്ങളുടെ ശരീരത്തില് വൈറസ് പ്രവേശിക്കാന് സാധ്യത വര്ദ്ധിപ്പിക്കുന്നു. അതിനാല്, നിങ്ങളുടെ കണ്ണുകള്, മൂക്ക്, വായ എന്നിവ ഇടയ്ക്കിടെ തൊടരുതെന്ന് വിദഗ്ദ്ധര് നിര്ദ്ദേശിക്കുന്നു. കൊറോണ വൈറസ് ബാധിച്ച നിരവധി ആളുകള്ക്ക് കണ്ജങ്ക്റ്റിവിറ്റിസ് അല്ലെങ്കില് വൈറല് പിങ്ക് ഐ പോലുള്ള നേത്ര പ്രശ്നങ്ങള് ഉണ്ടായിട്ടുണ്ട്. അതിനാല്, രോഗബാധിതനായ ഒരാളുടെ കണ്ണില് നിന്ന് ദ്രാവകം സ്പര്ശിക്കുന്നതിലൂടെ വൈറസ് പടരുമെന്ന് നിങ്ങള് മനസിലാക്കുകയും ആവശ്യമായ മുന്കരുതലുകള് എടുക്കുകയും ചെയ്യുക.

കോണ്ടാക്റ്റ് ലെന്സുകള് ഒഴിവാക്കുക
കോണ്ടാക്റ്റ് ലെന്സുകള് ധരിക്കുന്നവര്ക്ക് കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്, ഇത് ഉപയോഗിക്കുന്നവര് കണ്ണില് ഇടയ്ക്കിടെ സ്പര്ശിക്കാനുള്ള സാധ്യത സാധാരണ ആള്ക്കാരെ അപേക്ഷിച്ച് കൂടുതലാണ്. കൂടാതെ, ഇവ മാറ്റാനായും നിങ്ങളുടെ കണ്ണുകളില് തൊടേണ്ടി വരുന്നു. നിങ്ങളുടെ കണ്ണുകളെ പ്രകോപിപ്പിക്കാതിരിക്കാന് നിങ്ങള്ക്ക് കഴിയുമ്പോഴെല്ലാം ഗ്ലാസ് ധരിക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള് അറിയാതെ കണ്ണുകളെ തൊടാന് ശ്രമിക്കുന്നത് ഒഴിവാകുന്നു.

മരുന്നുകള് സൂക്ഷിക്കുക
ഇടയ്ക്കിടെ ലോക്ക്ഡൗണുകള് പ്രഖ്യാപിക്കുന്നതിനാലും ക്വാറന്റെനില് കഴിയേണ്ടിവരാമെന്നതിനാലും, കണ്ണിന് എന്തെങ്കിലും തരത്തില് പ്രശ്നം അനുഭവിക്കുന്നവര് അവരുടെ മരുന്നുകള് ഒരു ബാക്ക്അപ്പ് ആയി സൂക്ഷിക്കുക. കാരണം, ലോക്ഡൗണ് സമയത്ത് നിങ്ങളുടെ മരുന്നുകള് തീരുന്നുവെങ്കില് വീണ്ടും വാങ്ങുന്നത് ചിലപ്പോള് ബുദ്ധിമുട്ടായേക്കാം.
Most read: മഴയിലും മങ്ങാത്ത പ്രതിരോധശേഷിക്ക് ശീലമാക്കൂ ഇവ

കണ്ണട ധരിക്കുക
കൊറോണക്കാലത്ത് പുറത്തിറങ്ങുമ്പോള് കണ്ണട ധരിക്കുന്നത് നിങ്ങളുടെ കണ്ണുകള്ക്ക് ഒരു കവചമായി മാറും. ആര്ക്കാണ് രോഗബാധ എന്ന് മനസിലാക്കാന് ബുദ്ധിമുട്ടാണ്. അതിനാല്, രോഗബാധയുള്ളവരുടെ ശ്വസന തുള്ളികളില് നിന്ന് നിങ്ങളുടെ കണ്ണുകളെ പരിരക്ഷിക്കുന്നതിനുള്ള ഒരു പരിചയായി കണ്ണടകള് പ്രവര്ത്തിക്കുന്നു.

കണ്ണുകള് തടവുന്നത് ഒഴിവാക്കുക
പലര്ക്കും ഇടയ്ക്കിടെ കണ്ണില് തടവുന്ന ശീലമുണ്ട്. പക്ഷേ അത് ഒഴിവാക്കുന്നത് നിങ്ങള്ക്ക് കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത കുറയ്ക്കും. ഈ ശീലം ഉടനടി ഒഴിവാക്കുന്നത് ബുദ്ധിമുട്ടായിരിക്കും. നിങ്ങളുടെ കണ്ണുകള് തടവാന് തോന്നുന്നുവെങ്കില്, ഒരു ടിഷ്യു ഉപയോഗിക്കുക. വരണ്ട കണ്ണുകള് ഉള്ളവര് ഐ ഡ്രോപുകള് ഉപയോഗിക്കുക. നിങ്ങളുടെ കണ്ണുകള് തൊടേണ്ടിവന്നതിന് മുമ്പും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള് ശരിയായി കഴുകുക. കുറഞ്ഞത് 20 സെക്കന്ഡ് നേരം കഴുകുക.

നഖങ്ങള് ചെറുതായി മുറിക്കുക
നീളമുള്ള നഖങ്ങള് സൂക്ഷിക്കുന്നത് ആരോഗ്യകരമല്ല, കാരണം നിങ്ങളുടെ നഖങ്ങള്ക്കടിയില് ധാരാളം അഴുക്കുകള് അടിഞ്ഞുകൂടാം. ഇത് കൊറോണ വൈറസിന്റെ സംഭരണസ്ഥലമായും പ്രവര്ത്തിക്കുന്നു. കൂടാതെ, ആകസ്മികമായി നിങ്ങളുടെ കണ്ണുകള് വലിയ നഖങ്ങള് ഉപയോഗിച്ച് തടവുകയും ചെയ്താല്, അത് പരിക്കേല്പ്പിക്കാനുള്ള സാധ്യത വര്ധിപ്പിക്കുന്നു. അതിനാല്, നഖങ്ങള് കൃത്യമായി മുറിച്ച് സൂക്ഷിക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നതിലൂടെ നഖങ്ങള് വൃത്തിയാക്കാനും സഹായിക്കുന്നു.

സാമൂഹിക അകലവും ശുചിത്വവും പാലിക്കുക
- നിങ്ങളെയും നിങ്ങളുടെ ചുറ്റുമുള്ളവരെയും വൈറസില് നിന്ന് സുരക്ഷിതമായി നിലനിര്ത്തുന്നതിന് പൊതുവായ മാര്ഗ്ഗനിര്ദ്ദേശങ്ങള് പാലിക്കേണ്ടത് പ്രധാനമാണ്.
- സോപ്പും വെള്ളവും അല്ലെങ്കില് ഹാന്ഡ് സാനിറ്റൈസര് (60% മദ്യം) ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക
- നിങ്ങളുടെ മുഖത്ത് തൊടാതിരിക്കുക(കണ്ണുകള്, മൂക്ക്, വായ)
- ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈ കഴുകുക.
- തുമ്മുമ്പോഴോ ചുമക്കുമ്പോഴോ ഒരു ടിഷ്യു ഉപയോഗിക്കുക. ഉപയോഗിച്ചതിന് ശേഷം ഇവ അടച്ച ബിന്നില് ഇടുക.
- നിങ്ങളുടെ വീടുകളില് നിന്ന് പുറത്തിറങ്ങുമ്പോള് അല്ലെങ്കില് രോഗബാധിതനായ വ്യക്തിയുമായി ബന്ധപ്പെടുമ്പോള് (കുറഞ്ഞത് 6 അടി ദൂരം) സാമൂഹിക അകലം പാലിക്കുക
- അസുഖമുള്ളപ്പോള് വീടിനുള്ളില് തന്നെ തുടരുക
- നിങ്ങളുടെ വീട്ടില് പതിവായി ഉപയോഗിക്കുന്ന ഇനങ്ങള് അണുവിമുക്തമാക്കുക. (മൊബൈല് ഫോണുകള്, ഡോര് നോബുകള്, കസേരകള്, മേശകള് മുതലായവ)

നേത്ര സംരക്ഷണത്തിന് ചില വഴികള്
ശരിയായ ഭക്ഷണരീതി
കണ്ണിന്റെ ആരോഗ്യവും മതിയായ കാഴ്ചശക്തിയും നിലനിര്ത്താന് വിറ്റാമിന് എ അടങ്ങിയ ഭക്ഷണം പ്രധാനമാണ്. ബീറ്റാ കരോട്ടിന്, ലൂട്ടീന്, സീക്സാന്തിന് എന്നീ ധാതുക്കള് അടങ്ങിയ കാരറ്റ്, ഇലക്കറികള്, പഴവര്ഗങ്ങള് എന്നിവ നിത്യേന ഭക്ഷണത്തില് ഉള്പ്പെടുത്തുവാന് ശ്രദ്ധിക്കണം. ഇതോടൊപ്പം ഒമേഗ 3 ഫാറ്റി ആസിഡും ആന്റി ഓക്സിഡന്റ്സും അടങ്ങിയ ചെറിയ മീനുകളും നേത്രാരോഗ്യത്തിന് ഉത്തമമാണ്.

ശരീര ഭാരം നിയന്ത്രിക്കുക
അമിത വണ്ണം ഡയബറ്റിസ്, ബി.പി മുതലായ ജീവിത ശൈലി രോഗങ്ങള്ക്ക് നിയന്ത്രിച്ചു നിര്ത്തുക. കാരണം, ഈ രോഗങ്ങള് നിങ്ങളുടെ കണ്ണിനെയും ബാധിച്ച് കാഴ്ച നഷ്ടപ്പെടാം. കൃത്യമായ ഭക്ഷണരീതി പിന്തുടര്ന്ന് വ്യായാമം ചെയ്യുന്നതിലൂടെ അമിതവണ്ണം നിയന്ത്രിക്കാം.

പുകവലി ഒഴിവാക്കുക
ഹൃദയാരോഗ്യത്തിനെന്നപോലെ കണ്ണിലെ രക്തക്കുഴലകള്ക്കും ഹാനികരമാണ് പുകവലി. തിമിരം പോലുള്ള രോഗങ്ങള്ക്കും പുകവലി കാരണമാകാം. അതിനാല് പുകവലി ശീലം ഉപേക്ഷിക്കുക.

വ്യക്തി ശുചിത്വം പാലിക്കുക
കൈകളും മുഖവും ഇടയ്ക്കിടെ കഴുകേണ്ടത് അത്യാവശ്യമാണ്. വൃത്തിഹീനമായ കൈകള് കൊണ്ട് കണ്ണുകള് തിരുമ്മുന്നത് കണ്ണുകളില് അലര്ജിക്കും കണ്കുരുവിനും കാരണമാകാം.

സൂര്യപ്രകാശത്തില് നിന്ന് സംരക്ഷണം
തുടര്ച്ചയായ വെയിലേല്ക്കേണ്ടി വരുന്നവര് സൂര്യന്റെ രശ്മികളില്നിന്ന് കണ്ണിനെ സംരക്ഷിക്കാന് സണ്ഗ്ലാസ് ഉപയോഗിക്കുക. നീന്തല്കുളങ്ങളില് ക്ലോറിന്റെ ഉപയോഗം മൂലമുണ്ടാകുന്ന അലര്ജി തടയാന് സണ്ഗ്ലാസ് ഉപയോഗിക്കുക.

ഇടവേളകള് എടുക്കുക
വീട്ടിലിരുന്ന് കമ്പ്യൂട്ടറില് ജോലി ചെയ്യുന്നവരും തുടര്ച്ചയായി മൊബൈല് ഫോണ് ഉപയോഗിക്കുന്നവരും ഇടയ്ക്ക് ഇടവേളകളെടുക്കുക. 20 മിനിറ്റ് സ്ക്രീനില് നോക്കി ഇരുന്നാല് 20 സെക്കന്ഡ് നേരം 20 അടി ദൂരത്തേക്ക് നോക്കി കണ്ണിന്റെ മസിലുകള്ക്ക് വിശ്രമം നല്കുക. ഇത് കണ്ണിന്റെ ആയാസം കുറയ്ക്കാന് സഹായിക്കും. ഇടയ്ക്കിടക്ക് കണ്ണ് ചിമ്മുന്നത് കണ്ണിന്റെ വരള്ച്ച കുറയ്ക്കാനും സഹായിക്കും.

മേക്കപ്പ് സാധനങ്ങള്
കണ്ണുകളില് ഉപയോഗിക്കുന്ന മേക്കപ്പ് സാധനങ്ങള് 6 മാസത്തില് ഒരിക്കല് മാറ്റുക. മേക്കപ്പ് വഴി ബാക്ടീരിയ കണ്പീലികളേയും കണ്പോളകളേയും ബാധിക്കാം. ഇത് കണ്ണുകള്ക്ക് ദോഷകരമാണ്.

ആറു മുതല് എട്ടു മണിക്കൂര് വരെ ഉറക്കം
കണ്ണുകള്ക്കും ശരീരത്തിനും ക്ഷീണമകറ്റി ഉന്മേഷം നല്കാന് ഉറക്കം സഹായിക്കും. കാഴ്ചയ്ക്കു മങ്ങലേല്ക്കുന്നതു വരെ നാം കണ്ണുകളെ കുറിച്ച് ഓര്ക്കാറില്ല. എന്നാല് ശ്രദ്ധയോടെ പരിരക്ഷിച്ചാല് മാത്രമേ കണ്ണുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാനാകൂ.