For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകള്‍ ഭയക്കേണ്ടത് ഈ ആസുഖങ്ങളെ

|

ഒരു കുടുംബത്തെ മുഴുവന്‍ കരുതലോടെ പരിപാലിക്കുമ്പോള്‍ പലപ്പോഴും ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ പിന്നോട്ടു പോകുന്നു. ചില അസുഖങ്ങള്‍ പുരുഷന്‍മാരിലുള്ളതിനെക്കാളും കൂടുതലായി സ്ത്രീകളില്‍ കണ്ടുവരുന്നു. അതിനാല്‍ സ്ത്രീകള്‍ അവരുടെ ആരോഗ്യത്തെ പരിപാലിക്കേണ്ടതും അവരുടെ ദൈനംദിന ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടതും വളരെ പ്രധാനമാണ്.

Most read: തടി കുറയ്ക്കാന്‍ വിയര്‍ക്കേണ്ട തക്കാളിയുണ്ടെങ്കില്

ഈ ലേഖനത്തില്‍, ഇന്ത്യയിലെ സ്ത്രീകള്‍ തീര്‍ച്ചായായും കരുതിയിരിക്കേണ്ട ചില രോഗങ്ങളെക്കുറിച്ച് വായിച്ചറിയാം. ഈ രോഗങ്ങള്‍ പുരുഷന്‍മാരിലുള്ളതിനേക്കാളും കൂടുതലായും കണ്ടുവരുന്നത് സ്ത്രീകളിലാണ് എന്നുള്ളതും എടുത്തു പറയേണ്ടതാണ്.

സ്തനാര്‍ബുദം

സ്തനാര്‍ബുദം

ഇന്ത്യയിലെ സ്ത്രീകള്‍ക്കിടയില്‍ കാന്‍സര്‍ മരണത്തിന് പ്രധാന കാരണം സ്തനാര്‍ബുദമാണെന്ന് ദി ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് കാന്‍സര്‍ പുറത്തിറക്കിയ ഡാറ്റ വ്യക്തമാക്കുന്നു. 25 വര്‍ഷത്തിനിടെ സ്തനാര്‍ബുദ നിരക്ക് ഇരട്ടിയായി. ഏറ്റവും ഞെട്ടിക്കുന്ന വസ്തുത എന്തെന്നാല്‍, ചികിത്സിച്ചു മാറ്റാവുന്ന കാന്‍സറുകളിലൊന്നാണെങ്കിലും, മിക്ക സ്ത്രീകളും അസുഖത്തിന്റെ 3, 4 ഘട്ടങ്ങളില്‍ എത്തുമ്പോള്‍ മാത്രമേ അത് അറിയുന്നുള്ളൂ എന്നാണ്.

സ്തനാര്‍ബുദം

സ്തനാര്‍ബുദം

സ്തനാര്‍ബുദത്തെ സംബന്ധിച്ചിടത്തോളം സ്ത്രീകള്‍ രണ്ട് ഗ്രൂപ്പുകളിലായി ഉള്‍പ്പെടുന്നു, അസുഖത്തിന്റെ കുടുംബ ചരിത്രമുള്ളവരും അല്ലാത്തവരും. നിങ്ങളുടെ കുടുംബത്തില്‍ മുമ്പ് ആര്‍ക്കെങ്കിലും സ്തനാര്‍ബുദം ബാധിച്ചിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പില്‍ പെടുന്നവരാണ്. അവര്‍ പതിവായി ചെക്കപ്പുകള്‍ നടത്തി വേണ്ട ചികിത്സ തേടേണ്ടതാണ്.

Most read: തടി കുറയ്ക്കാന്‍ കുമ്പളങ്ങ കാട്ടും അത്ഭുതം

സ്തനാര്‍ബുദം

സ്തനാര്‍ബുദം

ഉയര്‍ന്ന അപകടസാധ്യത ഇല്ലാത്തവരില്‍ അവരുടെ അപകടസാധ്യത കുറയ്ക്കുന്നതിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യം സ്തനങ്ങള്‍ പതിവായി സ്വയം പരിശോധിക്കുക എന്നതാണ്. ഇതിനായി ഒരു ഡോക്ടറെ സന്ദര്‍ശിക്കുകയും അത് എങ്ങനെ ശരിയായി ചെയ്യാമെന്ന് മനസിലാക്കുകയും വേണം. ഒരു കാലയളവിനു മുമ്പോ ശേഷമോ സ്വയം പരിശോധന നടത്താന്‍ ശരിയായ സമയം എപ്പോഴാണെന്നും അവര്‍ അറിയേണ്ടതുണ്ട്. സംശയാസ്പദമായ എന്തെങ്കിലും കണ്ടെത്തിയാല്‍, മാമോഗ്രാം അല്ലെങ്കില്‍ സ്തനത്തിന്റെ അള്‍ട്രാസൗണ്ട് എന്താണെന്ന് നിരീക്ഷിക്കണം. 40 അല്ലെങ്കില്‍ 45 വയസ്സിന് ശേഷം സ്ത്രീകള്‍ പതിവായി അള്‍ട്രാസൗണ്ടും മാമോഗ്രാമും ചെയ്യേണ്ടതായുണ്ട്.

സെര്‍വിക്കല്‍ കാന്‍സര്‍

സെര്‍വിക്കല്‍ കാന്‍സര്‍

ഇന്ത്യയില്‍ കാന്‍സറുകളില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നതാണ് സെര്‍വിക്കല്‍ കാന്‍സര്‍. ഓരോ വര്‍ഷവും ആഗോളതലത്തില്‍ 5,00,000 സ്ത്രീകളില്‍ സെര്‍വിക്കല്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു. ഇത് പ്രതിവര്‍ഷം 2,80,000ത്തിലധികം മരണങ്ങള്‍ക്കും കാരണമാകുന്നു. ഇന്ത്യയില്‍ ഗര്‍ഭാശയ അര്‍ബുദം ഉണ്ടാകുന്നതിന്റെ ഏറ്റവും ഉയര്‍ന്ന പ്രായം 55നും 59നും ഇടയിലാണ്.

Most read: മൂക്കൊലിപ്പും ഭയക്കണം; മൂന്നു പുതിയ കോവിഡ് ലക്ഷണം

സെര്‍വിക്കല്‍ കാന്‍സര്‍

സെര്‍വിക്കല്‍ കാന്‍സര്‍

നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ മരണകാരികളില്‍ ഒന്നാണ് സെര്‍വിക്കല്‍ കാന്‍സര്‍. ഇത് തടയാന്‍ പാപസ്മിയര്‍ പോലുള്ള ഒരു ലളിതമായ പരിശോധന മതി. എന്തെങ്കിലും അസാധാരണത കണ്ടെത്തിയാല്‍, നിങ്ങള്‍ ഉടന്‍ ചികിത്സ തേടേണ്ടതുണ്ട്. വിവാഹിതരോ അവിവാഹിതരോ ആയ ഏതൊരു പെണ്‍കുട്ടിക്കും 18 വയസ്സിന് ശേഷവും ഓരോ 3 വര്‍ഷത്തിലും ഒരു പാപസ്മിയര്‍ ടെസ്റ്റ് ആവശ്യമാണ്.

എന്‍ഡോമെട്രിയോസിസ്

എന്‍ഡോമെട്രിയോസിസ്

ലോകമെമ്പാടുമുള്ള പ്രത്യുല്‍പാദന പ്രായത്തിലുള്ള 89 ദശലക്ഷം യുവതികളെ ബാധിക്കുന്ന ഒരു സാധാരണ മെഡിക്കല്‍ അവസ്ഥയാണ് എന്‍ഡോമെട്രിയോസിസ്. 2500ഓളം ഡോക്ടര്‍മാര്‍ പങ്കെടുത്ത എന്‍ഡോമെട്രിയോസിസ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ 18നും 35നും ഇടയില്‍ പ്രായമുള്ള 26 ദശലക്ഷം ഇന്ത്യന്‍ സ്ത്രീകളെങ്കിലും എന്‍ഡോമെട്രിയോസിസ് രോഗം കണ്ടെത്തിയതായി പറയുന്നു.

Most read: ആണത്തം ഉണര്‍ത്തും ഈ ആഹാരങ്ങള്‍

എന്‍ഡോമെട്രിയോസിസ്

എന്‍ഡോമെട്രിയോസിസ്

ഈ രോഗത്തിന്റെ പ്രധാന ലക്ഷണം സാധാരണവും ശാരീരികവുമായേക്കാവുന്ന ആര്‍ത്തവ വേദനയാണ്. ഇത് തിരിച്ചറിഞ്ഞ് ശരിയായ ഗൈനക്കോളജിസ്റ്റ് മുഖേന ചികിത്സ നിര്‍ണ്ണയിക്കപ്പെടാതെ പോയാല്‍ രക്തസ്രാവമുണ്ടാകുമ്പോള്‍ സ്ത്രീയുടെ അവസ്ഥ വഷളാകും. എന്‍ഡോമെട്രിയോസിസിന് ചികിത്സയില്ല, നേരത്തേ കണ്ടെത്തിയാല്‍ മാത്രമേ ഇത് കൈകാര്യം ചെയ്യാന്‍ കഴിയൂ. മിക്ക സ്ത്രീകള്‍ക്കും ആര്‍ത്തവ കാലയളവില്‍ വേദനയുള്ളതിനാല്‍ ഇത് അവഗണിക്കുന്നതിനേക്കാള്‍ എന്‍ഡോമെട്രിയോസിസ് അവസ്ഥയാണോ എന്ന് നേരത്തെ തിരിച്ചറിയുന്നതാണ് നല്ലത്.

വിളര്‍ച്ചയും പോഷകാഹാരക്കുറവും

വിളര്‍ച്ചയും പോഷകാഹാരക്കുറവും

ഇന്ത്യയില്‍ ജനസംഖ്യയുടെ 50 ശതമാനം പേരെ വിളര്‍ച്ച ബാധിക്കുന്നു. സ്ത്രീകളിലെ നിശബ്ദ കൊലയാളി എന്നും ഇതിനെ വിളിക്കാം. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ അസുഖം കൂടുതലായി സ്ത്രീകളെ ബാധിക്കുന്നതിനാല്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുന്നു. ഇന്ത്യയിലെ മാതൃമരണങ്ങളില്‍ 40 ശതമാനവും വിളര്‍ച്ച മൂലമാണെന്നും ഓരോ രണ്ട് ഇന്ത്യന്‍ സ്ത്രീകളില്‍ ഒരാള്‍ ഏതെങ്കിലും തരത്തിലുള്ള വിളര്‍ച്ച ബാധിക്കുന്നുവെന്നും കണക്കാക്കപ്പെടുന്നു.

Most read: പാലും പഴവും ഒന്നിച്ച് കഴിക്കരുത്; അപകടം

ഹൃദ്രോഗം

ഹൃദ്രോഗം

ഇന്ത്യയില്‍ പുരുഷന്മാര്‍ക്ക് മാത്രമാണ് ഹൃദ്രോഗവും രക്താതിമര്‍ദ്ദവും അധികമായി കണ്ടുവരുന്നത് എന്ന് ഒരു ധാരണയുണ്ട്, എന്നാല്‍ ഇത് പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് വലിയ അളവില്‍ പ്രത്യക്ഷപ്പെടുന്നത്. രോഗാവസ്ഥയും മരണനിരക്കും പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് കൂടുതല്‍. സ്ത്രീകള്‍ക്ക് ഹോര്‍മോണുകള്‍ വളരെ പ്രധാനമാണ്, ഒരു ഡോക്ടറുമായി പരിശോധിച്ച് അവ ശരിയായി കൈകാര്യം ചെയ്യേണ്ടതുണ്ട്.

ഹൃദ്രോഗം

ഹൃദ്രോഗം

എലിപ്പനി അല്ലെങ്കില്‍ ശ്വാസതടസ്സം, താടിയെല്ല് വേദന, നടുവേദന തുടങ്ങിയ ലളിതമായ അവഗണിക്കപ്പെടാവുന്ന അവസ്ഥകളും ഹൃദ്രോഗത്തിന്റെ ലക്ഷണമാകുമെന്ന് അറിയാത്തതിനാല്‍ സ്ത്രീകളിലെ ഹൃദയാഘാതം പലപ്പോഴും തെറ്റായി നിര്‍ണ്ണയിക്കപ്പെടുന്നു. നിങ്ങളുടെ ജീവിതശൈലി, ഭക്ഷണക്രമം, വ്യായാമം എന്നിവ ശ്രദ്ധിക്കുക എന്നതാണ് ഇതിനുള്ള പ്രധാന മാര്‍ഗം.

Most read: ഇഞ്ചി ദിനവും ഇങ്ങനെ; തടി താനേ കുറയും

English summary

Diseases More Common in Indian Females

If you are a woman, you should be aware of your increased risk of these conditions. Here are the diseases that are more common in Indian females.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X