For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഫക്കെട്ട് ചെവി അടക്കുന്നോ: കാരണവും പരിഹാരവും കൈക്കുള്ളില്‍

|

കാലവര്‍ഷം ശക്തിപ്രാപിച്ച് കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയില്‍ രോഗങ്ങളും പതിയെ തലപൊക്കിത്തുടങ്ങിയിരിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഡെങ്കിപ്പനി, എലിപ്പനി പോലുള്ള ഭീകരോഗങ്ങള്‍ ഈ അവസ്ഥയിലാണ് കൂടിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ മഴ പുറത്ത് പെയ്യുമ്പോള്‍ തന്നെ നമ്മളെ വലക്കുന്ന ചില രോഗാവസ്ഥകള്‍ ഉണ്ട്. അതില്‍ ചിലതാണ് മൂക്കടപ്പും, ചുമയും കഫക്കെട്ടും സാധാരണ പനിയും എല്ലാം. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് മുന്‍പ് ഇതിനോട് അനുബന്ധിച്ച് ചില പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. അതില്‍ ഒന്നാണ് ചെവി അടയുന്നത്. നല്ലതുപോലെ ഒന്ന് ചുമച്ചാല്‍ പോലും പലപ്പോഴും ചെവി അടഞ്ഞ് പോവുന്നു.

Clogged Ears During Monsoon

മൂക്കിനോ തൊണ്ടക്കോ അസുഖം വന്നാല്‍ ഉടനേ തന്നെ ചെവി അടഞ്ഞ് പോവുന്നു. ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇതോടൊപ്പം ചെവി വേദന കൂടി ഉണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കണം. ചെവി അടയുന്നതിന് പിന്നിലെ കാര്യങ്ങള്‍ എന്തൊക്കെയെന്നും എന്താണ് അതിന് പരിഹാരം കാണുന്നതിന് വീട്ടില്‍ ചെയ്യാവുന്ന പൊടിക്കൈകള്‍ എന്നും നമുക്ക് നോക്കാം. അതിന് നിങ്ങളെ ഈ ലേഖനം സഹായിക്കുന്നു.

കാരണങ്ങള്‍

കാരണങ്ങള്‍

ചെവികള്‍ അടഞ്ഞ് പോവുന്നതിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. അതില്‍ മഴക്കാല അസ്വസ്ഥതകളും ഉള്ളതാണ്. മഴക്കാലത്ത് കഫക്കെട്ട്, ജലദോഷം പോലുള്ള അവസ്ഥകള്‍ ഉള്ളവരില്‍ പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. ചിലപ്പോള്‍ കേള്‍വി നഷ്ടത്തിലേക്കും ഇത് നിങ്ങളെ എത്തിക്കുന്നു. ഇത് കഫം വര്‍ദ്ധിക്കുന്നത് മൂലമോ അല്ലെങ്കില്‍ ചെവിയില്‍ അഴുക്ക് വര്‍ദ്ധിക്കുന്നത് മൂലമോ ആയിരിക്കാം ഉണ്ടാവുന്നത്. ഇതിന്റെ ഫലമായി നമുക്ക് കേള്‍വിക്കുറവിനുള്ള സാധ്യതയും ഉണഅടാവുന്നു. ചിലരില്‍ വെള്ളം ചെവിയില്‍ പോയതുപോലെയുള്ള അനുഭവമാണ് ഉണ്ടാവുന്നത്. അടഞ്ഞതുപോലെ കേള്‍ക്കുകയാണ് ആദ്യം ഉണ്ടാവുന്ന ലക്ഷണം. ചെറിയ ശബ്ദങ്ങള്‍ ഇവര്‍ കേള്‍ക്കാതിരിക്കുകയും ചിലപ്പോള്‍ ചെവി പൂര്‍ണമായും കുറച്ച് സമയത്തേക്ക് അടഞ്ഞതുപോലെ അനുഭവപ്പെടുകയും ചെയ്യുന്നു. ഈ സമയത്ത് ചിലരില്‍ തലചുറ്റല്‍ പോലുള്ള അവസ്ഥകള്‍ക്കുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല.

ചെവിയിലെ അണുബാധ

ചെവിയിലെ അണുബാധ

മറ്റൊന്നാണ് ചെവിയില്‍ ഉണ്ടാവുന്ന അണുബാധ. ഇത് മഴക്കാലത്ത് മാത്രമല്ല ഏത് സമയത്തും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ചെവിയില്‍ വൈറസ് അണുബാധ ഉണ്ടാവുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഇതിന്റെ ഫലമായി ബാക്ടീരിയ ചെവിയിലെ ദ്രാവകത്തില്‍ വര്‍ദ്ധിക്കുകയും അണുബാധയിലേക്ക് എത്തുകയും ചെയ്യുന്നു. ഇത് ചെവി അടഞ്ഞ് പോവുന്നതിനും പലപ്പോഴും സവേദനത്തിനും കാരണമാകുന്നു. ജലദോഷമോ മറ്റേതെങ്കിലും തരത്തിലുള്ള അസുഖമോ ഉണ്ടായതിന് ശേഷം ഇത്തരം അണുബാധ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കഫത്തിന്റെ ഉത്പാദനം തലയില്‍ വര്‍ദ്ധിക്കുന്നതിന്റെ ഫലമായാണ് ഇത് സംഭവിക്കുന്നത്.

അധികമായുള്ള ഇയര്‍വാക്‌സ്

അധികമായുള്ള ഇയര്‍വാക്‌സ്

ചെവിയില്‍ അധികമായി ഇയര്‍വാക്‌സ് ഉത്പാദനം നടക്കുന്ന അവസ്ഥയില്‍ പലപ്പോഴും നിങ്ങള്‍ക്ക് കൂടുതല്‍ പ്രയാസം നേരിടേണ്ടി വരുന്നുണ്ട്. ഇത് ചെവി അടയുന്നതിനും അതോടൊപ്പം തന്നെ ചെവി കേള്‍ക്കാത്ത അവസ്ഥയിലേക്കും നിങ്ങളെ നയിക്കുന്നു. സ്ഥിരമായി ഇയര്‍ഫോണ്‍ പോലുള്ളവ ധരിക്കുന്നത് നിങ്ങളില്‍ ഇത്തരം പ്രശ്‌നത്തിലേക്ക് നയിച്ചേക്കാം. ഇത് കൂടാതെ ചെവിയില്‍ മറ്റെന്തെങ്കിലും ഉപകരണങ്ങള്‍ വെക്കുന്നതും ഈ പ്രശ്‌നത്തിന് കാരണമാകുന്നുണ്ട്.

വെള്ളം കയറുന്നത്

വെള്ളം കയറുന്നത്

മഴക്കാലമായത് കൊണ്ട് തന്നെ ചെവിയില്‍ വെള്ളം കയറുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കണം. ഈര്‍പ്പം ചെവിയില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ അത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതിന് പരിഹാരം കാണുന്നതിന് ഉടനേ തന്നെ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്കും കേള്‍വിശക്തി നഷ്ടപ്പെടുന്ന അവസ്ഥയിലേക്കും കാര്യങ്ങളെ എത്തിക്കുന്നു. എന്നാല്‍ ചെവി അടയുന്നതിന് പരിഹാരം കാണാന്‍ ചില പൊടിക്കൈകള്‍ നമുക്ക് പ്രയോഗിക്കാവുന്നതാണ്. അവയെക്കുറിച്ച് നോക്കാം.

അഴുക്ക് പുറത്തേക്ക് കളയാന്‍

അഴുക്ക് പുറത്തേക്ക് കളയാന്‍

ആദ്യമായി ഇയര്‍വാക്‌സ് ആണ് ശ്രദ്ധിക്കേണ്ട കാര്യം. ചെവി നനഞ്ഞ് കഴിയുമ്പോള്‍ സ്വാഭാവികമായും ഇയര്‍വാക്‌സിലും പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. അതിന്റെ ഫലമായി ഇത് ചെവിയില്‍ കുടുങ്ങുകയും കേള്‍വിശക്തിയെ ബാധിക്കുകയും ചെയ്യുന്നു. ഇതിന് പരിഹാരം കാണാന്‍ ച്യൂയിംഗും സംസാരവും പോലെയുള്ള ശരീരത്തിന്റെ സ്വാഭാവിക ചലനങ്ങള്‍ സഹായിക്കുന്നുണ്ട്. ഇത് ഇയര്‍കനാലില്‍ നിന്ന് ഇയര്‍വാക്‌സ് പുറത്തേക്ക് എത്തിക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാം.

വിനാഗിരി ഉപയോഗിക്കാം

വിനാഗിരി ഉപയോഗിക്കാം

വിനാഗിരി ആരോഗ്യ സംരക്ഷണത്തിന് പലരും ഉപയോഗിക്കുന്നതാണ്. പാചകത്തിനോടൊപ്പം തന്നെ ചെവിയിലെ അടപ്പ് ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും ഇത് സഹായിക്കുന്നു. അതിന് വേണ്ടി അല്‍പം ആല്‍ക്കഹോള്‍, വിനാഗിരി എന്നിവ തുല്യ അളവില്‍ എടുത്ത് ഒരു പഞ്ഞിയില്‍ മിക്‌സ് ചെയ്ത് അത് ചെവിയുടെ കനാലില്‍ വെക്കുക.. ഇത്തരത്തില്‍ ചെയ്ത് ചെവി ഒരു ഭാഗത്തേക്ക് ചെരിച്ച് വെക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ചെവിയുടെ അടപ്പ് മാറുകയും ചെവിയിലെ അഴുക്കിനെ പുറത്തേക്ക് കളയാന്‍ സാധിക്കുകയും ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ക്ക് ചെവി അടഞ്ഞതിനോടൊപ്പം തന്നെ മറ്റെന്തെങ്കിലും അസ്വസ്ഥതകളോ രക്തസ്രാവമോ വേദനയോ ഉണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ ശ്രമിക്കണം.

ഉപ്പു വെള്ളം

ഉപ്പു വെള്ളം

പല പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് ഉപ്പുവെള്ളം ഉപയോഗിക്കാം. ഇത് നിങ്ങളുടെ ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങളെ എല്ലാം ഒരുപോലെ പരിഹരിക്കുന്നു. എന്നാല്‍ ഉപ്പുവെള്ളം ഒരിക്കലും ചെവിയില്‍ നേരിട്ട് ഒഴിക്കരുത്. ഇത് നിങ്ങളുടെ ചെവിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഉപ്പുവെള്ളം കൃത്യമായ രീതിയില്‍ മാത്രം ഉപയോഗിക്കണം. ഉപ്പ് ഇളം ചൂടുവെള്ളത്തില്‍ മിക്‌സ് ചെയ്ത് കവിള്‍ കൊള്ളുകയാണ് ചെയ്യേണ്ടത്. ഇത് കഫക്കെട്ടിനെ ഇല്ലാതാക്കുകയും കഫം പുറത്തേക്ക് കളയുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അടഞ്ഞ ചെവി തുറക്കുന്നു.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

അല്‍പം വിലക്കൂടുതലുള്ള ഒന്നാണ് ഒലിവ് ഓയില്‍ എന്ന് നമുക്കറിയാം. എന്നാല്‍ ഓലീവ് ഓയില്‍ ഉപയോഗിക്കുമ്പോള്‍ അത് ചെവിയിലെ അസ്വസ്ഥതയെ എങ്ങനെ പ്രതിരോധിക്കുന്നു എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി ഒരു ഡ്രോപ്പര്‍ ഉപയോഗിച്ച് പഞ്ഞിയില്‍ അല്‍പം ഒലീവ് ഓയില്‍ ചേര്‍ത്ത് അത് ചെവിയുടെ തുറന്ന ഭാഗത്ത് വെക്കുക. അതിന് ശേഷം പത്ത് മിനിറ്റ് കഴിഞ്ഞ് വാക്‌സ് ക്ലീന്‍ ചെയ്യാവുന്നതാണ്. എന്നാല്‍ ഇതിന് ബഡ്‌സ് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നനഞ്ഞ തോര്‍ത്തോ തുണിയോ ഉപയോഗിച്ച് വേണം ക്ലീന്‍ ചെയ്യുന്നതിന്.

സലൈന്‍ സൊല്യൂഷന്‍

സലൈന്‍ സൊല്യൂഷന്‍

അണുബാധയെ ചെറുക്കുന്നതിന് സലൈന്‍ സൊല്യൂഷന്‍ മികച്ചതാണ്. ഇത് അടഞ്ഞ ചെവിയെ തുറക്കുന്നതിനോടൊപ്പം തന്നെ അലര്‍ജി, വീക്കം, മറ്റ് പ്രശ്‌നങ്ങള്‍ എന്നിവക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ഒരു സലൈന്‍ നാസല്‍ സ്പ്രേ ഉപയോഗിക്കുന്നത് നിങ്ങളുടെ മൂക്കടപ്പിനെ മാത്രം ഇല്ലാതാക്കുന്നതല്ല. അത് ചെവിയുടെ ആരോഗ്യത്തിനും സഹായിക്കുന്നതാണ്. അതിന് വേണ്ടി അല്‍പം ബേക്കിംഗ് സോഡ, ഉപ്പ് എന്നിവ ചെറുചൂടുവെള്ളത്തില്‍ മിക്‌സ് ചെയ്ത് ഒരു സിറിഞ്ച് ഉപയോഗിച്ച് ഇത് മൂക്കിലേക്ക് ചീറ്റുക. അടഞ്ഞ ചെവിയെ പ്രതിരോധിക്കുന്നതിന് ഈ മാര്‍ഗ്ഗം സഹായിക്കുന്നു.

അടഞ്ഞ ചെവിയെങ്കില്‍ പരിഹാരത്തിന് 2 മിനിട്ട്അടഞ്ഞ ചെവിയെങ്കില്‍ പരിഹാരത്തിന് 2 മിനിട്ട്

വണ്ണം പെട്ടെന്ന് കുറക്കും കീറ്റോ; ഭക്ഷണരീതി ഇങ്ങനെവണ്ണം പെട്ടെന്ന് കുറക്കും കീറ്റോ; ഭക്ഷണരീതി ഇങ്ങനെ

English summary

Clogged Ears During Monsoon: Causes And Home remedies In Malayalam

Here in this article we are sharing some causes and home remedies for clogged ears during monsoon in malayalam. Take a look.
Story first published: Thursday, August 4, 2022, 14:06 [IST]
X
Desktop Bottom Promotion