Just In
- 1 min ago
നല്ലൊരു ദിവസം ഈ രാശിക്കാര്ക്ക് ഫലം
- 12 hrs ago
രാശിചിഹ്നം പറയും നിങ്ങളുടെ ഹോബികള്
- 15 hrs ago
മാര്ച്ചമാസത്തില് ജനിച്ചവര് നിര്ബന്ധമായും അറിയണം
- 15 hrs ago
വേനല് സമ്മാനിക്കും ഈ ചര്മ്മ പ്രശ്നങ്ങള്; ശ്രദ്ധിക്കണം
Don't Miss
- News
തൃക്കാക്കരയില് ഇത്തവണയും പിടി തോമസ്? കോണ്ഗ്രസിന് എതിരില്ലാത്ത കോട്ട, പൊളിക്കാന് സിപിഎം
- Movies
ഭാര്യ സജ്ന അറിയാതെ വസ്ത്രമെടുത്ത് ഫിറോസ്; അടിവസ്ത്രത്തിന്റെ പേരില് ബിഗ് ബോസിനുള്ളില് വഴക്കുണ്ടാക്കി സജ്ന
- Sports
ISL 2020-21: ബ്ലാസ്റ്റേഴ്സിന് ആശ്വാസജയം പോലുമില്ല, അവസാന കളിയും തോറ്റു
- Finance
ചൈനീസ് ഭീമനെ പിന്നിലാക്കി മുകേഷ് അംബാനി, ഏഷ്യയിലെ സമ്പന്നരിൽ വീണ്ടും ഒന്നാമൻ
- Automobiles
Oki 100 ഇലക്ട്രിക് മോട്ടോർസൈക്കിൾ ഉടൻ വിപണിയിലെത്തും; ടീസർ പുറത്തുവിട്ട് ഒഖിനാവ
- Travel
ഹരിദ്വാര് കുംഭമേള ഏപ്രിലില്, അറിയാം പ്രധാന തിയതികളും ചടങ്ങുകളും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മികച്ച ഓര്മ്മക്കും ബുദ്ധിക്കും ഈ പാനീയങ്ങള്
ആരോഗ്യ സംരക്ഷണത്തിന് പലപ്പോഴും വെല്ലുവിളി ഉയര്ത്തുന്ന ചില ഭക്ഷണങ്ങള് ഉണ്ട്. ഇവയെ നമ്മുടെ ഡയറ്റില് നിന്ന് ഒഴിവാക്കി ആരോഗ്യം വര്ദ്ധിപ്പിക്കുന്നതിനാണ് നമ്മളെല്ലാവരും ശ്രദ്ധിക്കുന്നത്. എന്നാല് തലച്ചോറിന്റെ ആരോഗ്യവും ഉത്തേജനവും എല്ലാം ഭക്ഷണത്തിലൂടെ തന്നെ സംഭവിക്കേണ്ട കാര്യമാണ്. പലരും അവരുടെ ഫോക്കസ്, മെമ്മറി, ഉല്പാദനക്ഷമത എന്നിവ വര്ദ്ധിപ്പിക്കുന്നതിന് ലളിതമായ വഴികള് തേടുന്നു.
കൊവിഡ് 19; സാമൂഹിക അകലം ആയുസ്സ് കൂട്ടും
നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യത്തിനും കരുത്തിനും ഉത്തേജനത്തിനും സഹായിക്കുന്ന ചില പാനീയങ്ങള് ഉണ്ട്. അവ എന്തൊക്കെയെന്ന് മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നിങ്ങളുടെ തലച്ചോറിന്റെ പ്രവര്ത്തനം മെച്ചപ്പെടുത്തിയേക്കാവുന്ന പ്രകൃതിദത്ത അല്ലെങ്കില് സിന്തറ്റിക് സംയുക്തങ്ങളുടെ ഒരു വിഭാഗമാണ് നൂട്രോപിക്സ്. നൂറുകണക്കിന് നൂട്രോപിക് സപ്ലിമെന്റുകള് ലഭ്യമാണെങ്കിലും, നിരവധി പാനീയങ്ങളില് സ്വാഭാവിക നൂട്രോപിക് സംയുക്തങ്ങള് അടങ്ങിയിരിക്കുന്നു. ഇവ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

കാപ്പി
ഏറ്റവും കൂടുതല് ഉപയോഗിക്കുന്ന നൂട്രോപിക് പാനീയമാണ് കോഫി. നിങ്ങളുടെ തലച്ചോറിനെയും ബാധിക്കുന്ന ആന്റിഓക്സിഡന്റ് ക്ലോറോജെനിക് ആസിഡ് പോലുള്ള മറ്റ് സംയുക്തങ്ങള് അടങ്ങിയിട്ടുണ്ടെങ്കിലും അതിന്റെ മസ്തിഷ്ക ഗുണങ്ങളില് ഭൂരിഭാഗവും കഫീനില് നിന്നാണ്. പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള് ഇവയിലുണ്ട്. എങ്കിലും അധികമാവാതെ സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. 40-300 മില്ലിഗ്രാം അളവില് കഫീന് ഫോക്കസ്, ജാഗ്രത, പ്രതികരണ സമയം, മെമ്മറി എന്നിവ മെച്ചപ്പെടുത്തുമെന്ന് ഒരു അവലോകനത്തില് അഭിപ്രായപ്പെട്ടു, അല്ഷിമേഴ്സ് രോഗത്തില് നിന്നും കോഫി സംരക്ഷിച്ചേക്കാം. അതുകൊണ്ട് തലച്ചോറിന്റെ ആരോഗ്യത്തിന് കോഫി ഒരു മികച്ച പരിഹാരമാണ്.

ഗ്രീന് ടീ
ഗ്രീന് ടീയുടെ കഫീന് ഉള്ളടക്കം കോഫിയേക്കാള് വളരെ കുറവാണ്. എന്നിരുന്നാലും, ഇത് വാഗ്ദാനം ചെയ്യുന്ന രണ്ട് നൂട്രോപിക് സംയുക്തങ്ങളും ഉള്ക്കൊള്ളുന്നു - എല്-തിനൈന്, എപിഗല്ലോകാടെക്കിന് ഗാലേറ്റ് (ഇജിസിജി). എല്-തിനൈന് വിശ്രമത്തെ പ്രോത്സാഹിപ്പിക്കുമെന്നും അതുപോലെ തന്നെ കഫീനുമായി കൂടിച്ചേര്ന്ന എല്-തിനൈന് മെച്ചപ്പെടുമെന്നും പഠനങ്ങള് സൂചിപ്പിക്കുന്നു. രക്ത-മസ്തിഷ്ക തടസ്സം വഴി നിങ്ങളുടെ തലച്ചോറിലേക്ക് പ്രവേശിക്കാന് EGCG ന് കഴിയും, അതായത് ഇത് നിങ്ങളുടെ തലച്ചോറില് ഗുണം ചെയ്യും അല്ലെങ്കില് ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങളെ പ്രതിരോധിക്കുമെങ്കിലും കൂടുതല് പഠനങ്ങള് ഇക്കാര്യത്തില് ആവശ്യമാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ഓറഞ്ച് ജ്യൂസ്
ഓറഞ്ച് ജ്യൂസില് വിറ്റാമിന് സി ധാരാളം അടങ്ങിയിട്ടുണ്ട്. ഈ വിറ്റാമിന് ന്യൂറോപ്രൊട്ടക്ടീവ് ആനുകൂല്യങ്ങള് നിങ്ങളുടെ ആരോഗ്യത്തിന് വാഗ്ദാനം ചെയ്തേക്കാം. പഠനത്തിന്റെ അടിസ്ഥാനത്തില് വിറ്റാമിന് സിയുടെ ഉയര്ന്ന അളവ് കുറഞ്ഞ രക്തമോ ഉപഭോഗ നിലയോ ഉള്ളതിനേക്കാള് മികച്ച ശ്രദ്ധയും മെമ്മറിയും നല്കുന്നുണ്ട് എന്നാണ് പഠനങ്ങള് പറയുന്നത്. എന്നാല് ജ്യൂസിനേക്കാള് നല്ലത് ഓറഞ്ച് അതുപോലെ തന്നെ കഴിക്കുന്നതാണ്. കാരണം ജ്യൂസില് ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഉയര്ന്ന അളവില് പഞ്ചസാര കഴിക്കുന്നത് അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ബ്ലൂബെറി ജ്യൂസ്
മസ്തിഷ്കത്തിന് ഉത്തേജനം നല്കുന്ന പോളിഫെനോള് പ്ലാന്റ് സംയുക്തങ്ങള് ബ്ലൂബെറിയില് അടങ്ങിയിട്ടുണ്ട്. ആന്തോസയാനിനുകള് ഫലങ്ങള്ക്ക് നീലകലര്ന്ന പര്പ്പിള് നിറം നല്കുന്ന ആന്റിഓക്സിഡന്റുകള് എന്നിവയെല്ലാം വളരെയധികം ഗുണങ്ങള് നല്കുന്നവയാണ്. എന്നിരുന്നാലും, 400 ഓളം ആളുകളില് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില് പല വിധത്തിലുള്ള സമ്മിശ്രഫലങ്ങളാണ് കണ്ടെത്തിയത്. മികച്ചച മെമ്മറിക്ക് സഹായിക്കുന്നതാണ് ബ്ലൂബെറി. ഇത് തലച്ചോറിന്റെ ഉത്തേജനത്തിന് സഹായിക്കുന്നുണ്ട്.

ചീര ജ്യൂസ്
കേള്ക്കുമ്പോള് അല്പം പ്രയാസം തോന്നിയിരിക്കാം. എന്നാല് ചീര ജ്യൂസ് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും മികച്ച ഓര്മ്മശക്തിക്കും മികച്ചതാണ് എന്നുള്ളതാണ് സത്യം. ഇതോടൊപ്പം തന്നെ വെള്ളരിക്ക, പച്ച ആപ്പിള് എന്നിവ കൊണ്ടുള്ള ജ്യൂസും മികച്ച ഫലം നല്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില് എപ്പോഴും മികച്ച് നില്ക്കുന്നത് തന്നെയാണ് ഇത്തരത്തിലുള്ള ജ്യൂസുകളും സ്മൂത്തികളും എന്ന് നമുക്ക് ഉറപ്പിച്ച് പറയാവുന്നതാണ്.

സ്മൂത്തികള്
ആരോഗ്യത്തിന് എപ്പോഴും മികച്ച ഫലം നല്കുന്നതാണ് സ്മൂത്തികള്. നാരങ്ങയും ഇതില് വളരെ വലിയ ഒരു ഘടകമാണ്. പച്ച നിറത്തിലുള്ള സ്മൂത്തികളില് അവോക്കാഡോ, തൈര്, പ്രോട്ടീന് പൊടി, അല്ലെങ്കില് വാഴപ്പഴം എന്നിവ അടങ്ങിയിരിക്കാം. പച്ച ജ്യൂസുകളുടെയോ സ്മൂത്തികളുടെയോഉ ഉപയോഗം മസ്തിഷ്കത്തിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിനും ഓര്മ്മശക്തി വര്ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഘടകങ്ങളെ വളരെയധികം ആശ്രയിച്ചിരിക്കുന്നു, ഈ പാനീയങ്ങളില് പലപ്പോഴും വിറ്റാമിന് സി, മറ്റ് സഹായകരമായ ആന്റിഓക്സിഡന്റുകള് എന്നിവ അടങ്ങിയിട്ടുണ്ട്

മഞ്ഞള്പ്പാല്
ആരോഗ്യത്തിന്റെ കാര്യത്തില് മഞ്ഞള് വളരെയധികം ഗുണം ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ ചിന്തിക്കാതെ നമ്മള് കഴിക്കുന്ന ഭക്ഷണത്തിലെ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് നമുക്ക് മഞ്ഞള്പ്പാല് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ഓര്മ്മശക്തി വര്ദ്ധിപ്പിക്കുന്നതിനും അല്ഷിമേഴ്സ് പോലുള്ള അസ്വസ്ഥതകളില് നിന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. മഞ്ഞളില് ആന്റിഓക്സിഡന്റ് കുര്ക്കുമിന് അടങ്ങിയിരിക്കുന്നു, ഇത് നിങ്ങളുടെ ശരീരത്തിന്റെ തലച്ചോറില് നിന്നുള്ള ന്യൂറോട്രോഫിക്ക് ഫാക്ടര് (ബിഡിഎന്എഫ്) ഉത്പാദനം വര്ദ്ധിപ്പിക്കും.

ബീറ്റ്റൂട്ട് ജ്യൂസ്
സ്വാഭാവികമായും നൈട്രേറ്റുകളാല് സമ്പന്നമായ ചുവന്ന പച്ചക്കറിയാണ് ബീറ്റ്റൂട്ട്. നൈട്രിക് ഓക്സൈഡിന്റെ കലവറയാണ് ഇത്. ബീറ്റ്റൂട്ട് കഴിക്കുന്നത് സെല് ഓക്സിജന് പ്രവര്ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നുണ്ട്. ഇതിലൂടെ തലച്ചോറിന്റെ ആരോഗ്യം വര്ദ്ധിപ്പിക്കുന്നതിനും ഓര്മ്മശക്തിക്കും അല്ഷിമേഴ്സ് സാധ്യതകളെ കുറക്കുന്നതിനും സഹായിക്കുന്നുണ്ട്.