For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല കൈക്കരുത്തിന് സ്ത്രീകള്‍ കഴിക്കണം ഈ ഭക്ഷണം

|

ആരോഗ്യ സംരക്ഷണം സ്ത്രീകളിലും പുരുഷന്‍മാരിലും വ്യത്യസ്തമാണ്. കാരണം രോഗങ്ങള്‍ പല വിധത്തിലാണ് നമ്മളെ ബാധിക്കുന്നത്. ഇതില്‍ പുരുഷന്‍മാരേയും സ്ത്രീകളേയും ബാധിക്കുന്ന വ്യത്യസ്ത രോഗങ്ങള്‍ ഉണ്ട്. പുരുഷന്മാരിലും സ്ത്രീകളിലും ശാരീരികവും ഉപാപചയവുമായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന് നമുക്കറിയാവുന്നതാണ്. ഒരു സ്ത്രീയുടെ ശരീരം അവളുടെ പുരുഷനില്‍ നിന്ന് വ്യത്യസ്തമാണ് എന്ന വസ്തുത നാം മനസ്സിലാക്കുമ്പോള്‍ പോഷകാഹാരത്തിന്റെ ആവശ്യകതകളും സ്ത്രീകളിലും പുരുഷന്‍മാരിലും വ്യത്യസ്തമാണ്. പ്രത്യേകിച്ച് ആര്‍ത്തവ ചക്രത്തിലൂടെ കടന്നു പോവുമ്പോള്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

Best Foods To Eat Become A Strong

ആര്‍ത്തവം മാത്രമല്ല ആര്‍ത്തവ വിരാമം ആര്‍ച്ചവ വിരാമത്തിന് തൊട്ടു മുന്‍പുള്ള സ്റ്റേജ് ഗര്‍ഭധാരണം എന്നിവയെല്ലാം സ്ത്രീകളില്‍ ആരോഗ്യ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഭക്ഷണം തന്നെയാണ് ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം. ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം വ്യത്യസ്തമായാല്‍ മാത്രമേ നമുക്ക് ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. എന്തൊക്കെയാണ് സ്ത്രീകള്‍ സ്‌ട്രോംങ് ആവുന്നതിന് വേണ്ടി കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം.

ഇലക്കറികള്‍

ഇലക്കറികള്‍

ഇരുമ്പിന്റെ അംശം കൊണ്ട് സമ്പുഷ്ടമായ, ചീര പോലുള്ള പച്ച ഇലക്കറികളില്‍ കാല്‍സ്യത്തിന്റെ സ്വാഭാവിക ഉറവിടമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്ത്രീകള്‍ ഇത് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ എല്ലുകളുടെ ബലത്തിന് നല്ലതാണ്. ഇത് മാത്രമല്ല, ഈ ഇലക്കറികളില്‍ മഗ്‌നീഷ്യം, വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി, ഫൈറ്റോ ന്യൂട്രിയന്റുകള്‍ എന്നിവയും ധാരാളമുണ്ട്. ഇതെല്ലാം നിങ്ങളുടെ എല്ലുകള്‍ സ്‌ട്രോംങ് ആക്കുകയും ചെയ്യുന്നുണ്ട്.

ധാന്യങ്ങള്‍

ധാന്യങ്ങള്‍

ധാന്യങ്ങള്‍ വളരെയധികം സഹായിക്കുന്നുണ്ട് ആരോഗ്യത്തിന് എന്ന കാര്യത്തില്‍ സംശയം വേണ്ട. ബ്രൗണ്‍ റൈസ്, ക്വിനോവ, തവിട്, ധാന്യം, ബ്രെഡുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയെല്ലാം ശരീരത്തിന് വളരെ മികച്ചതാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ നാരുകളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ ധാന്യങ്ങള്‍ ചേര്‍ക്കേണ്ടതിന്റെ മറ്റൊരു കാരണം എന്ന് പറയുന്നത് ഇത് മലബന്ധത്തെ ഇല്ലാതാക്കുകയും ദഹന പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട് എന്നതാണ്. വന്‍കുടലിലെ അര്‍ബുദത്തെ വരെ ഇല്ലാതാക്കുന്നതിന് ധാന്യങ്ങള്‍ സഹായിക്കുന്നുണ്ട്.

നട്സ്

നട്സ്

സ്ത്രീകള്‍ അവരുടെ ഡയറ്റില്‍ നിര്‍ബന്ധമായും ചേര്‍ക്കേണ്ട ഒന്നാണ് നട്‌സ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടൊമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കേണ്ടതാണ്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും പവര്‍ഹൗസ് എന്നാണ് നട്‌സ് അറിയപ്പെടുന്നത്. അവ നിങ്ങളുടെ എല്ലുകള്‍ക്ക് നല്ലതാണ്, മാത്രമല്ല നിങ്ങളുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചത് തന്നെയാണ്. ബദാമില്‍ മഗ്‌നീഷ്യം പോലുള്ള അസ്ഥികളെ ശക്തിപ്പെടുത്തുന്ന ധാതുക്കള്‍ ധാരാളമുണ്ട്. ഇത് കൂടാതെ കാല്‍സ്യത്തിന്റെ കലവറ കൂടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതോടൊപ്പം തന്നെ വാല്‍നട്ടില്‍ ഒമേഗ -3 കൊഴുപ്പുകളും ഉണ്ട്. ഇത് എല്ലുകളെ ആരോഗ്യത്തോടെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

മുട്ടകള്‍

മുട്ടകള്‍

മുട്ട ദിവസവും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ആരോഗ്യ സംരക്ഷണത്തിന് സ്ത്രീപുരുഷ ഭേദമന്യേ ഉപയോഗിക്കാവുന്ന ഒന്നാണ് മുട്ട. മുട്ട ഉപയോഗിക്കുന്നതിലൂടെ അത് ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന് പ്രോട്ടീന്‍ നല്‍കുകയും ചെയ്യുന്നു. ദിവസവും മൂന്ന് മുട്ടയെങ്കിലും സ്ത്രീകള്‍ ശീലമാക്കണം. മുട്ടകള്‍ പാല്‍ അല്ലാത്ത കാല്‍സ്യത്തിന്റെ ഉറവിടമാണ്. മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന വിറ്റാമിന്‍ ഡിയാല്‍ സമ്പുഷ്ടമാണ് മുട്ട എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഉള്ളി

ഉള്ളി

ഉള്ളിയും ഭക്ഷണത്തില്‍ ചേര്‍ക്കാവുന്നതാണ്. അസ്ഥികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് എപ്പോഴും മികച്ച് നില്‍ക്കുന്ന ഒന്നാണ് ഉള്ളി. കാരണം ഇതില്‍ ഒരു പ്രത്യേക തരം പോളിഫെനോള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഉള്ളി കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ അസ്ഥികളെ ശക്തിപ്പെടുത്താനുള്ള കഴിവുണ്ട്. 50 വയസ്സിനു മുകളിലുള്ള സ്ത്രീകളില്‍ നടത്തിയ ഒരു പഠനം കാണിക്കുന്നത്, ഉള്ളി സ്ഥിരമായി കഴിക്കാത്തവരേക്കാള്‍ ഉള്ളി കഴിക്കുന്നവര്‍ക്ക് നടുവേദന പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ബ്ലൂബെറി

ബ്ലൂബെറി

നിങ്ങളുടെ വാര്‍ദ്ധക്യം എപ്പോഴും അപകടമുണ്ടാക്കുന്നതാണ്. കാരണം പ്രായമാകുക എന്നത് പല രോഗങ്ങളേയും കൂടി നമ്മുടെ കൂടെ ചേര്‍ക്കുന്നതിന് തുല്യമാണ്. അതുകൊണ്ട് തന്നെ ബ്ലൂബെറി കഴിക്കുന്നത് പ്രായമാകുന്നതിനെ മന്ദഗതിയിലാക്കുന്നതിന് സഹായിക്കുന്നുണ്ട്. ബ്ലൂബെറിയില്‍ അസന്തോസയാനിന്‍ എന്ന അത്ഭുതകരമായ ആന്റി-ഏജിംഗ് പ്രോപ്പര്‍ട്ടി ഉണ്ട്. ഇത് ഓര്‍മ്മനഷ്ടത്തെ ഇലല്ലാതാക്കുന്നുണ്ട്. ഇത് കൂടാതെ അവ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ഇത് കൂടാതെ രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നതിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്.

 തൈര്

തൈര്

തൈര് നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ്. ഇതിലുള്ള പ്രോബയോട്ടിക് നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ് എന്നത് സത്യമാണ്. ഇത് ദഹനത്തെ സഹായിക്കുകയും ശരീരത്തിലെ വീക്കം കുറക്കുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും തൈര് സഹായിക്കുന്നുണ്ട്. തൈരില്‍ അസ്ഥികളെ ശക്തിപ്പെടുത്തുന്ന ഘടകവും ഉണ്ട്. കാരണം ഇതിലുള്ള കാല്‍സ്യം നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്ത്രീകളിലെ സ്വകാര്യഭാഗത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ ചൊറിച്ചിലുകള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ഓട്സ്

ഓട്സ്

ഒരു ബൗള്‍ ഓട്സ് ഉപയോഗിച്ച് നിങ്ങളുടെ ദിവസം ആരംഭിച്ച് നോക്കൂ. ഒരാഴ്ച കഴിയുമ്പോള്‍ തന്നെ നിങ്ങള്‍ക്കുണ്ടാവുന്ന ശാരീരിക മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇതില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട് എന്നതാണ് സത്യം. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ചതാണ് ഓട്‌സ്. എല്ലാ ദിവസവും ഓട്‌സ് കഴിക്കുന്നതിലൂടെ അത് കൊളസ്‌ട്രോള്‍ കുറക്കുന്നതിനും ശരീരഭാരം ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട്. ഇത് കൂടാതെ മികച്ച ദഹനത്തിനും ഓട്‌സ് ശീലമാക്കാം. മലബന്ധം പോലുള്ള അസ്വസ്ഥതകള്‍ കൊണ്ട് വലയുന്നവര്‍ക്കും ഇത് നല്ലതാണ്. അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ജിമ്മില്‍ പോയി വ്യായാമം ചെയ്ത് കഷ്ടപ്പെടുന്നവര്‍ക്ക് ദിവസവും ഓട്‌സ് തിളപ്പിച്ച് കഴിക്കാവുന്നതാണ്.

തക്കാളി

തക്കാളി

സ്ത്രീകള്‍ക്ക് തക്കാളി നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. സ്ത്രീകളെ അതിഭീകരമായി ബാധിക്കുന്ന ബ്രെസ്റ്റ്, സെര്‍വിക്കല്‍ ക്യാന്‍സര്‍ തടയാന്‍ തക്കാളി സഹായിക്കുന്നു. അവ ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങളില്‍ നിന്ന് പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ ദിവസവും ഇത് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തില്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും രോഗാവസ്ഥകളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്.

പാല്‍

പാല്‍

സ്ത്രീകള്‍ എല്ലാ ദിവസവും ഒരു ഗ്ലാസ്സ് പാല്‍ കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കാരണം കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി 12, റൈബോഫ്‌ലേവിന്‍ എന്നിവ പാലില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന് മികച്ച ആരോഗ്യത്തോടെയുള്ള എല്ലുകളും പല്ലുകളും തിളങ്ങുന്ന ചര്‍മ്മവും നല്‍കുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും കിടക്കുന്നതിന് മുന്‍പ് ഒരു ഗ്ലാസ്സ് പാല്‍ കുടിക്കുന്നത് സ്തനാര്‍ബുദം, വന്‍കുടല്‍ അര്‍ബുദം എന്നിവയുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്.

നേന്ത്രപ്പഴം

നേന്ത്രപ്പഴം

നേന്ത്രപ്പഴം സ്ത്രീകളില്‍ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ സ്ത്രീ ശരീരത്തിന് പല ആരോഗ്യഗുണങ്ങളും നല്‍കുന്നുണ്ട്. ശരീരത്തിന്റെ രക്തചംക്രമണ സംവിധാനത്തെ നിലനിര്‍ത്തുന്ന പൊട്ടാസ്യം ഏത്തപ്പഴത്തില്‍ ധാരാളമുണ്ട്. ഇത് കൂടാതെ വിറ്റാമിനുകളും ധാതുക്കളും കാര്‍ബോഹൈഡ്രേറ്റുകളും ഇവയില്‍ ധാരാളമുണ്ട് എന്നതാണ് സത്യം. ശരീരത്തിന് കരുത്ത് പകരുന്നതിന് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കൂടാതെ നേന്ത്രപ്പഴം കുടലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും മലബന്ധത്തില്‍ നിന്ന് നിങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്.

മുടി വരണ്ടതോ, പൊട്ടുന്നതോ, കൊഴിയുന്നതോ: ആരോഗ്യം അപകടത്തില്‍മുടി വരണ്ടതോ, പൊട്ടുന്നതോ, കൊഴിയുന്നതോ: ആരോഗ്യം അപകടത്തില്‍

most read:ചെവിയുടെ അണുബാധ ചെറുക്കാന്‍ ഈ ഭക്ഷണങ്ങള്‍ ധാരാളം

English summary

Best Foods To Eat Become A Strong Woman In Malayalam

Here in this article we are sharing foods to eat to become a strong woman in malayalam. Take a look.
Story first published: Saturday, February 26, 2022, 14:50 [IST]
X
Desktop Bottom Promotion