For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാത്രിയിലെ സ്‌പെഷല്‍ കാപ്പി രാവിലെ നല്ല ശോധന

രാത്രിയിലെ സ്‌പെഷല്‍ കാപ്പി രാവിലെ നല്ല ശോധന

|

നമ്മെ അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങളും ശാരീരിക അസ്വസ്ഥതകളും പലതാണ്. അസുഖങ്ങള്‍ ഇല്ലെങ്കില്‍ തന്നെ ശാരീരികമായ അസ്വസ്ഥകള്‍ പലപ്പോഴും നമ്മുടെ സുഖം കെടുത്തും.

ഇത്തരം ശാരീരിക അസ്വസ്ഥതകളില്‍ പ്രധാനപ്പെട്ട ഒന്നാണ് മലബന്ധം. ഇത് അസുഖമാണെന്നു പറയാനാകില്ലെങ്കിലും ശരിയായി ശോധനയില്ലെങ്കില്‍ ഇത് പല തരത്തിലും നമ്മെ അലട്ടും. നമ്മുടെ ദിവസത്തെ മുഴുവന്‍ സുഖവും കളയും.

രാവിലെ വയറ്റില്‍ നിന്നുള്ള സുഖകരമായ ശോധന നല്ല ആരോഗ്യത്തിന്റെ, പ്രത്യേകിച്ചും വയറിന്റെ ആരോഗ്യത്തിന്റെ ലക്ഷണമായാണ് കണക്കാക്കേണ്ടത്. നമ്മുടെ ദഹന പ്രക്രിയ ശരിയായി നടക്കുന്നുവന്നെതിന്റെ സൂചനയാണിത്. വയറിന് അസുഖങ്ങളിലെന്നതിന്റെ സൂചനയും.

എന്നാല്‍ പലരിലും നല്ല ശോധന ഉണ്ടാകാറില്ല. കാരണങ്ങള്‍ പലതാകാം, വെള്ളം കുടിയ്ക്കുന്നതില്‍ വരുന്ന കുറവ്, നാരുകള്‍ അടങ്ങിയ ഭക്ഷണത്തിന്റെ അഭാവം, വ്യായാമക്കുറവ്, നേരം തെറ്റിയുള്ള ഭക്ഷണം, ഉറക്കം, സ്‌ട്രെസ് തുടങ്ങിയ പല കാരണങ്ങളും കാണാം.

വയറ്റില്‍ നിന്നുള്ള ശോധനയ്ക്കായി കൃത്രിമ ലാക്‌സേറ്റീവുകള്‍ ഉപയോഗിയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇതു ശീലമാക്കുന്നതു നല്ലതല്ല. കാരണം ഇവയെ ആശ്രയിച്ചാല്‍ ഇത് ഒരു ശീലമായി മാറും. ഇതിനുള്ള പ്രതിവിധി തികച്ചും സ്വാഭാവികമായവ ഉപയോഗിയ്ക്കുകയാണ്.

വയററില്‍ നിന്നുള്ള ശോധന സുഗമമായി നടക്കാന്‍ സഹായിക്കുന്ന ഒരു പ്രത്യേക ഒറ്റമൂലിയെക്കുറിച്ചറിയൂ, തികച്ചും പ്രകൃതി ദത്തമായ, ദോഷങ്ങള്‍ വരുത്താത്ത ഒന്ന്.

ഒരു പ്രത്യേക കാപ്പിയാണ് വയറ്റില്‍ നിന്നും നല്ല ശോധന നല്‍കാനായി സഹായിക്കുന്നത്. ഇത് രാത്രി ഭക്ഷണ ശേഷം കിടക്കാന്‍ നേരത്താണ് കുടിയ്‌ക്കേണ്ടത്. വളരെ നാച്വറലായ കൂട്ടുകള്‍ അടങ്ങിയ ഒന്നാണിത്.

കാപ്പി

കാപ്പി

സാധാരണ രീതിയില്‍ കാപ്പിയുണ്ടാക്കുക. കാപ്പിപ്പൊടി ആവശ്യത്തിന് എടുത്ത് ഇതില്‍ ചൂടുവെള്ളമൊഴിച്ച് കാപ്പിയുണ്ടാക്കുക. ഇതില്‍ മധുരം ചേര്‍ക്കേണ്ടതില്ല.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഈ കാപ്പിയില്‍ 2 ടീസ്പൂണ്‍ ഒലീവ് ഓയില്‍, അല്‍പം ചെറുനാരങ്ങ എന്നിവ പിഴിഞ്ഞൊഴിച്ചു ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കി ചേര്‍ത്ത് ചൂടോടെ കുടിയ്ക്കാം. രാത്രി അത്താഴ ശേഷമാണ് ഇതു കുടിയ്‌ക്കേണ്ടത്. ഇതു കുടിച്ച ശേഷം മറ്റൊന്നും കഴിയ്ക്കുകയും ചെയ്യരുത്. രാവിലെ വയറ്റില്‍ നിന്നും നല്ല ശോധനയുണ്ടാകാന്‍ ഇതു സഹായിക്കുന്നു.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ മലബന്ധത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്. ആരോഗ്യകരമായ ഒരു ഓയിലാണിത്. മോണോസാച്വറേറ്റഡ് കൊഴുപ്പുകള്‍ കുടലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. കുടലിന്റെ മ്യൂകസ് പാളി ശക്തിപ്പെടുത്താനും ഒലീവ് ഓയിലിനു കഴിയും. വന്‍കുടലിന്റെ സങ്കോചവികാസങ്ങള്‍ ശരിയായി നടക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് ഒലീവ് ഒായില്‍. ഇതും മലം ശരിയായി നീങ്ങാന്‍ സഹായിക്കും. ഇതിലെ വൈറ്റമിന്‍ ഇ, കെ, ആന്റിഓക്ിസഡന്റുകള്‍, ഒമേഗ ത്രീ, സിക്‌സ് ഫാറ്റി ആസിഡുകള്‍ എന്നിവ ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തെ സംരക്ഷിയ്ക്കുന്ന ഒന്നാണ്. ഇതെല്ലാം നല്ല ശോധനയ്ക്കു സഹായിക്കുന്ന വഴികളാണ്.

നാരങ്ങ

നാരങ്ങ

ഇതുപോലെയാണ് ചെറുനാരങ്ങാനീരും. നാരങ്ങാ നീര് ദഹനത്തെ സുഖകരമാക്കുന്നു. വയറ്റിലെ അസിഡിറ്റി കുറയ്ക്കുന്നു. നല്ല ശോധനയ്ക്കു സഹായിക്കുന്ന ഒന്നു കൂടിയാണിത്. ഒലീവ് ഓയിലും നാരങ്ങാനീരും ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കുന്നു. ഇവ രണ്ടും കലര്‍ത്തി രാവിലെ വെറും വയറ്റിലോ രാത്രി കിടക്കാന്‍ നേരത്തോ കഴിയ്ക്കുന്നതും ഗുണം നല്‍കും. അര നാരങ്ങയുടെ നീര് 1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയിലുമായി ചേര്‍ത്ത് 1 ഗ്ലാസ് ചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കാം.

തൈരും

തൈരും

തൈരും കുടലിന്റെ ആരോഗ്യത്തേയും വയററിലെ നല്ല ബാക്ടീരിയകളേയും സഹായിക്കുന്ന ഒന്നാണ്. തൈരും ഒലീവ് ഓയിലും കലര്‍ത്തിയും കഴിയ്ക്കാം. ഇവ രണ്ടും നല്ല ദഹനത്തിനും അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുമെല്ലാം സഹായിക്കും.

പഴം

പഴം

വയറ്റില്‍ നിന്നുള്ള നല്ല ശോധനയ്ക്കായി പലരും ഉപയോഗിയ്ക്കുന്ന, ആശ്രയിക്കുന്ന ഒന്നാണ് പഴം. നല്ല പഴുത്ത പഴം കഴിയ്ക്കുന്നത് നല്ല ശോധനയ്ക്കു സഹായിക്കും. നല്ലപോലെ പഴുത്ത പഴത്തില്‍ ഒലീവ് ഓയില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്.

തേനും

തേനും

തേനും മിതമായ തോതില്‍ കഴിയ്ക്കുന്നത് കുടല്‍ ആരോഗ്യത്തിന് ഉത്തമമാണ്.ഒലീവ് ഓയില്‍, തേന്‍ എന്നിവ കലര്‍ത്തിയും കഴിയ്ക്കാം. ഇത് ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. പലതരം ആരോഗ്യഗുണങ്ങള്‍ നല്‍കുകയും ചെയ്യും.തേനും മിതമായ തോതില്‍ കഴിയ്ക്കുന്നത് കുടല്‍ ആരോഗ്യത്തിന് ഉത്തമമാണ്. ഇവ രണ്ടും ചൂടുവെള്ളത്തില്‍ കലര്‍ത്തിയും കഴിയ്ക്കാം.

English summary

How To Treat Constipation Problem With This Special Coffee

How To Treat Constipation Problem With This Special Coffee, Read more to know about,
Story first published: Monday, February 4, 2019, 16:00 [IST]
X
Desktop Bottom Promotion