For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ പടരും വള്ളി പ്രമേഹത്തിനു മരുന്നാണ്

ഈ പടരും വള്ളി പ്രമേഹത്തിനു മരുന്നാണ്

|

വൈദ്യശാസ്ത്രം വികസിയ്ക്കാത്ത കാലത്തും നമ്മുടെ പൂര്‍വികര്‍ രോഗങ്ങള്‍ക്കു മരുന്നു കണ്ടെത്തിയിരുന്നു. ഇതെല്ലാം മിക്കവാറും നാട്ടിലെ ഔഷധങ്ങള്‍ തന്നെയായിരുന്നു. പാടവരമ്പത്തും വേലിക്കലും വളപ്പിലെ കളകള്‍ക്കും ഇടയില്‍ നിന്നും കണ്ടെത്തിയ മരുന്നുകള്‍.

കാലം പോകുന്തോറും കൃത്രിമ ചേരുവകളുടെ സഹായത്തോടെ വികസിപ്പിയ്ക്കുന്ന മരുന്നുകളാണ് വിപണി കീഴടക്കിയത്. ഗുണം ലഭിയ്ക്കുമെങ്കിലും പലതിലും പാര്‍ശ്വഫലങ്ങളും ഏറെയാണ്.

പല നാട്ടുമരുന്നുകളും പല രോഗങ്ങള്‍ക്കും മരുന്നായി ഇപ്പോഴുമുണ്ട്. ഇതില്‍ പലതും നമുക്കു തിരിച്ചറിയാനാകുന്നില്ലെന്നതാണ് വാസ്തവം. ഇവയെ കുറിച്ച്, ഇവയുടെ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയാത്തതാണു പ്രശ്‌നം.

ഇത്തരത്തിലെ ഒരു നാട്ടു മരുന്നാണ് ചിറ്റമൃത് എന്ന ചെടി. മരണം ഇല്ലാത്ത ചെടി എന്ന പേരാണ് ഇതു സൂചിപ്പിയ്ക്കുന്നതു തന്നെ. വെറ്റിലയുമായി രൂപത്തില്‍ സാമ്യമുള്ള ചെടിയാണ് ഇത്. ഇൗ തണ്ടുകള്‍ വെറുതെ മരത്തിനു മുകളില്‍ ഇട്ടാല്‍ പോലും വേരു വളര്‍ന്ന് ഇത് വളര്‍ന്നിറങ്ങും. അതായത് നശിക്കാതെ, മരിയ്ക്കാതെ വളരുന്ന സസ്യം എന്നു വേണം, പറയാന്‍.

പല രോഗങ്ങള്‍ക്കും ഉള്ള നല്ലൊരു മരുന്നു കൂടിയാണേ് ഈ വള്ളിച്ചെടി. പലരേയും അലട്ടുന്ന പ്രമേഹമുള്‍പ്പെടെയുളള പല രോഗങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരമാണ്.

പ്രമേഹത്തിന്

പ്രമേഹത്തിന്

പ്രമേഹത്തിന്, പ്രത്യേകിച്ചും ടൈപ്പ് 2 പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് ഈ വള്ളിച്ചെടി. ചിറ്റമൃത് ചതച്ചിട്ട് രാത്രി വെള്ളത്തിലിട്ടു വച്ച് രാവിലെ ഈ വെള്ളത്തില്‍ ലേശം മഞ്ഞള്‍പ്പൊടി ചേര്‍ത്തു കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്. ചിറ്റമൃത് നീര്, നെല്ലിക്കാ നീര്, മഞ്ഞള്‍പ്പൊടി എന്നിവ തുല്യ അളവില്‍ എടുത്ത് 10 മില്ലി വീതം രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നത് പ്രമേഹം കുറയ്ക്കാന്‍ ഏറെ നല്ലതാണ്

 ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍

വയറിന്റെ ആരോഗ്യത്തിനുള്ള നല്ലൊരു മരുന്നാണിത്. ഇതിന്റെ നീരില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കുന്നു. മലബന്ധത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്. ഇതില്‍ നെല്ലിക്കയോ ശര്‍ക്കരയോ ചേര്‍ത്തു കഴിയ്ക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും.

വാതത്തിനുളള നല്ലൊരു മരുന്നു കൂടിയാണ്

വാതത്തിനുളള നല്ലൊരു മരുന്നു കൂടിയാണ്

വാതത്തിനുളള നല്ലൊരു മരുന്നു കൂടിയാണ് ഇത്. ഇതിന്റെ തണ്ടു പാലില്‍ ചേര്‍ത്തു തിളപ്പിച്ച് ഈ പാല്‍ കുടിയ്ക്കാം. ഇതില്‍ നറുനീണ്ടിക്കഴിങ്ങ്, ശതകുപ്പ, തഴുതാമ വേര് എന്നിവ ചേര്‍ത്തുണ്ടാകുന്ന മരുന്ന് വാത സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. വേദനയും നീരുമെല്ലാം കുറയും.

ബ്രെയിന്‍

ബ്രെയിന്‍

ബ്രെയിന്‍ ആരോഗ്യത്തിനുള്ള നല്ലൊരു മരുന്നു കൂടിയാണിത്. ഡിപ്രഷനും ആങ്‌സൈറ്റി അഥവാ ഉത്കണ്ഠയ്ക്കുമെല്ലാമുള്ള നല്ലൊരു മരുന്നാണിത്. ഓര്‍മ ശക്തി വര്‍ദ്ധിപ്പിയ്ക്കാനും ചിറ്റമൃത് സഹായിക്കും.

രക്തശുദ്ധിയ്ക്കും

രക്തശുദ്ധിയ്ക്കും

രക്തശുദ്ധിയ്ക്കും ഇത് ഉത്തമമായ ഒരു മരുന്നാണ്. ശരീരത്തിലെ ടോക്‌സിനുകളും മറ്റും നീക്കാന്‍ ഇത് ഏറെ നല്ലതാണ്. ഇതു വഴി പല ചര്‍മ രോഗങ്ങളും ക്യാന്‍സര്‍ പോലുള്ള രോഗങ്ങളുമെല്ലാം തടയാന്‍ സഹായിക്കും.

ശരീരത്തിന് പ്രതിരോധ ശേഷി

ശരീരത്തിന് പ്രതിരോധ ശേഷി

ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഒന്നു കൂടിയാണ് ചിറ്റമൃത് എന്ന ഈ ചെടി. അലര്‍ജി, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. ടോണ്‍സിലൈറ്റിസ്, ചുമ, ജലദോഷം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. ആസ്തമ പ്രശ്‌നങ്ങളുളളവര്‍ക്കും ഗുണം നല്‍കും.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ വരുത്തുന്ന ഫ്രീ റാഡിക്കലുകള തടയാന്‍ ഇത് ഏറെ നല്ലതാണ്.. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഒന്നു കൂടിയാണ് ചിറ്റമൃത് എന്ന ഈ ചെടി. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ പ്രത്യേക ഗുണം നല്‍കുന്നത്. പന്നിപ്പനി, ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ ഗുരുതരമായ പനികള്‍ക്കുള്ള മരുന്നു കൂടിയാണ് ചിറ്റമൃത്.

ലൈംഗിക ആരോഗ്യത്തിനും

ലൈംഗിക ആരോഗ്യത്തിനും

ലൈംഗിക ആരോഗ്യത്തിനും ഈ ചെടി ഏറെ നല്ലതാണ്. പുരുഷ വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. ശീഘ്രസ്ഖലനത്തിനുള്ള നല്ലൊരു മരുന്നു കൂടിയാണിത്.

English summary

Health Benefits Of Giloy

Health Benefits Of Giloy, Read more to know about,
Story first published: Friday, January 4, 2019, 21:49 [IST]
X
Desktop Bottom Promotion