For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും ഒരു വെളുത്തുള്ളി ചതച്ച് ഉപ്പും കൂട്ടി

|

വെളുത്തുള്ളി ആരോഗ്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. പലപ്പോഴും പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് ഒരു കഷ്ണം വെളുത്തുള്ളി മാത്രം മതി. ഇന്നത്തെ കാലത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും തന്നെയാണ് പലപ്പോഴും രോഗങ്ങളെ കൂടെക്കൂട്ടുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി അൽപം നല്ല ഭക്ഷണശീലം ഉണ്ടാക്കിയെടുക്കുക.

വെളുത്തുള്ളി പച്ചക്കും വേവിച്ചും കറിയിലും എങ്ങനെ വേണമെങ്കിലും കഴിക്കാവുന്നതാണ്. കൊളസ്‌ട്രോള്‍ കുറക്കുന്നതിനും പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും ഏറ്റവും ഫലപ്രദമായ വീട്ടു മരുന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി അതിന്റേതായ ആരോഗ്യ ഗുണത്തോടെ ലഭിക്കണമെങ്കില്‍ പച്ചക്ക് കഴിക്കുന്നതാണ് ഉത്തമം. ചുട്ട വെളുത്തുള്ളിയും വേവിച്ച വെളുത്തുള്ളിയും കഴിക്കുമ്പോള്‍ അതിലെ സ്വാഭാവികമായി ഉള്ള എണ്ണ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പരമാവധി വെളുത്തുള്ളി പച്ചക്ക് കഴിക്കാന്‍ ശ്രദ്ധിക്കുക.

<strong>most read: ഒരു ഗ്ലാസ്സ് കട്ടൻചായയിൽ ഒതുങ്ങാത്ത രോഗങ്ങളില്ല‌‌</strong>most read: ഒരു ഗ്ലാസ്സ് കട്ടൻചായയിൽ ഒതുങ്ങാത്ത രോഗങ്ങളില്ല‌‌

വെളുത്തുള്ളി ദിവസവും ചതച്ച് കഴിക്കുന്നത് എന്തുകൊണ്ടും പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദിവസവും ഒരു വെളുത്തുള്ളി ചതച്ച് കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങളാണ് ഉള്ളത്. ഇത് എന്തൊക്കെയെന്ന് നോക്കാം. ഒരു വെളുത്തുള്ളി ചതച്ച് കഴിക്കുന്നതാണ് ഉത്തമം. ഇതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ നോക്കാം

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് പലരേയും അലട്ടുന്ന അവസ്ഥ നിങ്ങളിൽ ഉണ്ട്. എന്നാൽ ഇനി ഹൃദയസംബന്ധമായ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി ഒരു ചതച്ച വെളുത്തുള്ളി അൽപം ഉപ്പും കൂട്ടി ശീലമാക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

ക്യാന്‍സറിനെ പ്രതിരോധിക്കുന്നു

ക്യാന്‍സറിനെ പ്രതിരോധിക്കുന്നു

ക്യാൻസർ എന്ന പ്രതിസന്ധി ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. ഇത് പലപ്പോഴും ആരോഗ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധികൾ ചില്ലറയല്ല. ക്യാന്‍സറിനെ ചെറുക്കുന്നതിനുള്ള കഴിവ് നമ്മുടെ വെളുത്തുള്ളിയിൽ ഉണ്ട് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ദിവസവും ഒരു വെളുത്തുള്ളി ഉപ്പും കൂട്ടി കഴിക്കുന്നത് നല്ലതാണ്.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി ഇല്ലെങ്കിൽ അതുണ്ടാക്കുന്ന രോഗങ്ങൾ നമ്മളെ വലക്കുന്നു. എന്നാൽ അതിനെ പരിഹരിക്കുന്നതിന് വേണ്ടി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയാണ് ചെയ്യേണ്ടത്. എന്നാൽ ഇത്തരം അവസ്ഥകൾക്ക് വെളുത്തുള്ളി വളരെ നല്ലതാണ്.

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പ്രോസ്റ്റേറ്റ് ക്യാൻസര്‍ പുരുഷൻമാരെ വലക്കുന്ന ഒന്നാണ്. ഏത് അവസ്ഥയിലും രോഗത്തെ പ്രതിരോധിക്കുന്നതിന് വെളുത്തുള്ളി ഉത്തമമാണ്. ഒരു വെളുത്തുള്ളി ചതച്ച് ഉപ്പും കൂട്ടി ദിവസവും കഴിക്കാൻ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്ട്രോൾ മാറി വരുന്ന ഭക്ഷണ ശീലത്തിന്റേയും ഭാഗമായി ഉള്ളതാണ്. കൊളസ്ട്രോൾ കുറക്കുന്നതിന് വേണ്ടി നമുക്ക് വെളുത്തുള്ളി ഉപയോഗിക്കാവുന്നതാണ്. കൊളസ്ട്രോള്‍ കുറക്കുന്നതിന് ഒരു വെളുത്തുള്ളി ചതച്ച് ഒരു കഷ്ണം ഉപ്പ് ചേർത്ത് കഴിക്കാവുന്നതാണ്. ഇത് കൊളസ്ട്രോൾ കുറക്കുന്നതിന് സഹായിക്കുന്നു.

കായികോര്‍ജ്ജം

കായികോര്‍ജ്ജം

ശാരീരികോർജ്ജം വർദ്ധിപ്പിക്കുന്നതിനും ക്ഷീണം കുറക്കുന്നതിനും ദിവസം മുഴുവൻ സ്മാർട്ടായി ഇരിക്കുന്നതിനും ഒരു കഷ്ണം വെളുത്തുള്ളി സഹായിക്കുന്നു. ഒരു കഷ്ണം ചതച്ച വെളുത്തുള്ളി കൊണ്ട് നമുക്ക് പല വിധത്തിലുള്ള അവസ്ഥകൾക്കും പരിഹാരം കാണാവുന്നതാണ്.

ബിപി കുറക്കുന്നു

ബിപി കുറക്കുന്നു

ഇന്നത്തെ ജീവിത ശൈലീ രോഗങ്ങളിൽ ഏറ്റവും അധികം വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് ബിപി. ഇതിനെ ഇല്ലാതാക്കുന്നതിന് ഇനി അൽപം വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഏത് ആരോഗ്യ പ്രതിസന്ധിക്കും പരിഹാരം കാണാൻ വെളുത്തുള്ളിക്ക് കഴിയും.

മറവിക്ക് പരിഹാരം

മറവിക്ക് പരിഹാരം

അല്‍ഷിമേഴ്‌സ് പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വെളുത്തുള്ളി നല്ലതാണ്. വയസ്സാവുന്തോറും ഓക്‌സിഡേറ്റീവ് ഡാമേജ് സംഭവിക്കുന്നു. ഇത് അല്‍ഷിമേഴ്‌സ് പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു മാത്രമല്ല തലച്ചോറിന് ആരോഗ്യവും ഉത്തേജനവും നല്‍കാന്‍ സഹായിക്കുന്നു. ദിവസവും ഒരു ചതച്ച വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്.

ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നു

ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നു

ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ് വെളുത്തുള്ളി.ഒരു കഷ്ണം വെളുത്തുള്ളി ചതച്ച് അൽപം ഉപ്പും മിക്സ് ചെയ്ത് കഴിക്കുന്നത് നല്ലതാണ്. ഇത് ആരോഗ്യത്തിന് സഹായിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

English summary

eat one crushed garlic with salt per day

eat one garlic with salt per day, benefits are here, read on.
X
Desktop Bottom Promotion