For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു ഗ്ലാസ്സ് ചെമ്പരത്തിചായയില്‍ ഒതുങ്ങും ഇവയെല്ലാം

|

ആരോഗ്യസംരക്ഷണത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ട്. എന്നാല്‍ ഇതിനെയെല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. പലപ്പോഴും ചെമ്പരത്തി വെറും കേശസംരക്ഷണത്തിന് മാത്രമായി ഉപയോഗിക്കുന്ന ഒന്നാണ്. എന്നാല്‍ ആരോഗ്യത്തിന് ഇത് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ചെമ്പരത്തിക്ക് നമ്മളെ വലക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനുള്ള കഴിവുണ്ട്. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരമാണ് ചെമ്പരത്തി എന്ന കാര്യം മറക്കേണ്ടതില്ല.

<strong>most read: കൂടിയ പ്രമേഹത്തിന് പരിഹാരമുണ്ട് കസ്തൂരി വെണ്ടയില്‍</strong>most read: കൂടിയ പ്രമേഹത്തിന് പരിഹാരമുണ്ട് കസ്തൂരി വെണ്ടയില്‍

രക്തസമ്മര്‍ദ്ദം, ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നീ ജീവിത ശൈലി പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ചെമ്പരത്തി സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളാണ് ഇന്നത്തെ കാലത്ത് ഉണ്ടാവുന്നത്. അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചെമ്പരത്തി. ഇത് എങ്ങനെയെല്ലാം ആരോഗ്യത്തിന് ഉപയോഗപ്രദമായ രീതിയില്‍ ഉപയോഗിക്കാം എന്ന് നോക്കാം. ചെമ്പരത്തി ഉപയോഗിക്കുന്നതിലൂടെ അത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. എങ്ങനെയെല്ലാം എന്ന് നോക്കാം. ഇതിനായി ചെമ്പരത്തി ചായ തയ്യാറാക്കാവുന്നതാണ്.

ചെമ്പരത്തി ചായ തയ്യാറാക്കാം

ചെമ്പരത്തി ചായ തയ്യാറാക്കാം

ചെമ്പരത്തി ചായ തയ്യാറാക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. ചെമ്പരത്തി ഒന്ന്, ഒരു കപ്പ് വെള്ളം, ഒരു കഷ്ണം ഗ്രാമ്പൂ, കറുവപ്പട്ട എന്നിവയെല്ലാമാണ് ചെമ്പരത്തി ചായ ഉണ്ടാക്കുന്നതിന് ആവശ്യമുള്ള സാധനങ്ങള്‍. ഇത് ചായ തയ്യാറാക്കുന്നതു പോലെ തന്നെ വെള്ളം തിളപ്പിച്ച് അതിലേക്ക് ഗ്രാമ്പൂ, കറുവപ്പട്ട എന്നിവ ചേര്‍ത്ത ശേഷം അല്‍പം ചെമ്പരത്തി ചേര്‍ക്കുക. ഇത് കുടിക്കാവുന്നതാണ്. ചെമ്പരത്തി ചായയിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് ചെമ്പരത്തി ചായ. ചെമ്പരത്തി ചായ കുടിക്കുന്നതിലൂടെ അത് പ്രമേഹം എന്ന അവസ്ഥയെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. പ്രമേഹത്തിന്റെ അളവ് കൃത്യമായി നിലനിര്‍ത്തുന്നതിനും കൂട്ടാതിരിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് അല്‍പം ചെമ്പരത്തി ചായ കഴിക്കാവുന്നതാണ്.

 കൊളസ്ട്രോള്‍ കുറക്കുന്നു

കൊളസ്ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോളിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. കൊളസ്‌ട്രോള്‍ കൂടുതലുള്ള അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും ചെമ്പരത്തി ചായ. ഇത് കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥായായ കൊളസ്‌ട്രോളിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ചെമ്പരത്തി ചായ ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുകയും കൊളസ്ട്രോള്‍ കുറക്കുകയും ചെയ്യുന്നു.

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്ന അവസ്ഥക്കും വളരെയധികം സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി ചായ. ചെമ്പരത്തി ചായ കഴിക്കുന്നതിലൂടെ നമുക്ക് രക്തസമ്മര്‍ദ്ദം എന്ന അവസ്ഥക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കൃത്യമായി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട് ചെമ്പരത്തി ചായ.

 ഫ്ളവനോയ്ഡിന്റെ സാന്നിധ്യം

ഫ്ളവനോയ്ഡിന്റെ സാന്നിധ്യം

ഫ്ളവനോയ്ഡിന്റെ സജീവ സാന്നിധ്യം ഉള്ള ഒന്നാണ് ചെമ്പരത്തി. വിറ്റാമിന്‍ സി ധാരാളം ഉള്ളതിനാല്‍ തന്നെ രോഗപ്രതിരോധ ശേഷിയുടെ കാര്യത്തില്‍ വളരെ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ ചെമ്പരത്തിക്ക് കഴിയും. ഡിപ്രഷന്‍, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളെ ഇല്ലാതാക്കാനും ചെമ്പരത്തിപ്പൂവിലൂടെ കഴിയും. ദിവസവും ചെമ്പരത്തി ചായ കഴിക്കുന്നതിലൂടെ ഇത് ആരോഗ്യത്തിന് സഹായിക്കുന്നു.

ആന്റികാര്‍സിനോജനിക്

ആന്റികാര്‍സിനോജനിക്

ആന്റി കാര്‍സിനോജനിക് ആണ് ചെമ്പരത്തി എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ അടുത്ത കാലത്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ചെമ്പരത്തിയില്‍ ആന്റി കാര്‍സിനോജനിക് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് തെളിയിക്കപ്പെട്ടത്. ഇതും ക്യാന്‍സര്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ചെമ്പരത്തി ചായ.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ചെമ്പരത്തിക്ക് കഴിയുന്നു. ചെമ്പരത്തിക്ക് ശരീരത്തിന്റെ ഊഷ്മാവ് നിയന്ത്രിക്കുന്ന കാര്യത്തില്‍ വളരെ വലിയ പങ്ക് വഹിക്കാന്‍ കഴിയും.അതുകൊണ്ട് തന്നെ പനിക്ക് പരിഹാരമായി ചെമ്പരത്തി പണ്ട് കാലങ്ങളില്‍ ഉപയോഗിച്ചിരുന്നു. ചെമ്പരത്തി ചായ കഴിക്കുന്നതിലൂടെ പല ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നു.

കരളിനെ സംരക്ഷിക്കുന്നതിലും

കരളിനെ സംരക്ഷിക്കുന്നതിലും

കരളിനെ സംരക്ഷിക്കുന്നതിലും ചെമ്പരത്തി ചായ നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. നിരവധി ആന്റി ഓക്‌സിഡന്റിനാല്‍ സമ്പുഷ്ടമാണ് ചെമ്പരത്തി. അതുകൊണ്ടു നമുക്ക് ആത്മവിശ്വാസത്തോടു കൂടി മറ്റുള്ളവര്‍ക്കും ചെമ്പരത്തി ചായ നിര്‍ദ്ദേശിക്കാം എന്നുള്ളതാണ് സത്യം.

ആര്‍ത്തവ വേദന

ആര്‍ത്തവ വേദന

ആര്‍ത്തവ വേദന ഇല്ലാതാക്കാന്‍ ചെമ്പരത്തി ചായയ്ക്ക് കഴിയും. ഇത് ഹോര്‍മോണ്‍ ബാലന്‍സ് പുന:ക്രമീകരിക്കുകയും ചെയ്യുന്നു.

ദഹനത്തിനെ സഹായിക്കുന്നതില്‍

ദഹനത്തിനെ സഹായിക്കുന്നതില്‍

ദഹനത്തിനെ സഹായിക്കുന്നതില്‍ ചെമ്പരത്തി ചായ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇത് ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങളേയും തടുക്കുന്നു. വിശപ്പുണ്ടാക്കുന്നതിനും വിശപ്പ് നിയന്ത്രിക്കുന്നതിനും ചെമ്പരത്തി ചായയ്ക്ക് കഴിയുന്നു എന്നതാണ് സത്യം.

തടി കുറയ്ക്കുക

തടി കുറയ്ക്കുക

തടി കുറയ്ക്കുക എന്നതാണ് ചെമ്പരത്തിയുടെ മറ്റൊരു ദൗത്യം. നമ്മുടെ ശരീരത്തിലെ അമിത കലോറി എരിച്ചു കളയുന്നതില്‍ ചെമ്പരത്തി ചായ സഹായിക്കുന്നു. ഭക്ഷണത്തിനു ശേഷം ചെമ്പരത്തി ചായ കുടിയ്ക്കുന്നത് വളരെ നല്ലതാണ്. ചൂടുകാലമാണെങ്കിലും തണുപ്പു കാലമാണെങ്കിലും ചെമ്പരത്തി ചായ ഒരു പോലെ ഉപയോഗിക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

English summary

benefits of drinking hibiscus tea

we have listed some health benefits of drinking hibiscus tea, read on.
X
Desktop Bottom Promotion