For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എപ്പോഴും വിശക്കുന്നതിന്റെ കാരണങ്ങൾ

|

ശരീരത്തിന് ആവശ്യമായ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനായി ശരീരം നിങ്ങളോട് പറയുന്നതാണ് വിശപ്പ് എന്ന വികാരം. എന്നാൽ , നന്നായി ഭക്ഷണം കഴിച്ചതിനു ശേഷവും വയറ് പറയുന്നതുപോലെ അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിൽ എന്തോ തകരാറുണ്ട്.

ആരോഗ്യകരമായ ശരീരപോഷണത്തിന്റെ ലക്ഷണമാണ് വിശപ്പ്. എന്നാൽ, കൂടെക്കൂടെയുള്ള വിശപ്പ് അത്ര നല്ല ലക്ഷണമല്ല. ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലറായ 'ബ്രൈറ്റ് ലൈൻ ഈറ്റിങ്' എന്ന പുസ്തകത്തിന്റെ രചയിതാവായ ഡോ. സൂസൻ പിയേഴ്‌സ് തോംസൺ ഇത്തരം വിശപ്പിനെ വിളിക്കുന്നത് 'ഇൻസാറ്റിയബിൾ ഹംഗർ' അഥവ മതിവരാത്ത വിശപ്പ് എന്നാണ്. ഇത്തരം അവസ്ഥ വരുന്നതിന് ചില കാരണങ്ങളും, അവയെ മറികടക്കുവാൻ ചില മാർഗ്ഗങ്ങളുമുണ്ട്.

അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുന്നത് :

കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുന്നത് :

കാർബോഹൈഡ്രേറ്റ് അടങ്ങിയ എല്ലാ ഭക്ഷണങ്ങളും മോശമാണ് എന്നല്ല. എന്നാൽ, അരിപ്പൊടി, സംസ്കരിച്ച പഞ്ചസാര തുടങ്ങിയവ ശരീരത്തിന് അത്ര നല്ലതല്ല. മധുരം കൂടുതൽ അടങ്ങിയ ഭക്ഷണങ്ങളും അരിപ്പൊടി, റവ തുടങ്ങിയവ കൊണ്ടുള്ള ഭക്ഷണങ്ങളും എളുപ്പത്തിൽ ദഹിക്കുന്നവ ആയതിനാൽ അവ കഴിച്ചതിനു ശേഷം അധികം വൈകാതെ തന്നെ വയർ ഒഴിഞ്ഞുകിടക്കുന്നതുപോലെ തോന്നുകയും, വിശപ്പ് പെട്ടെന്ന് തിരികെ വരികയും ചെയ്യുന്നു.

ദഹിക്കുവാൻ സമയമെടുക്കുന്ന ഭക്ഷണം കഴിക്കുമ്പോൾ തൃപ്തി കൂടുതൽ അനുഭവപ്പെടുന്നു. അതിനാൽ എളുപ്പത്തിൽ ദഹിക്കുന്ന കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം ഒഴിവാക്കി പോഷകസമ്പുഷ്ടവും ആരോഗ്യപ്രദവുമായ ഭക്ഷണം കഴിക്കുക.

ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് ഉത്തമം എന്നതിനെ കുറിച്ച് അറിയുവാൻ 7,8,9 പോയിന്റുകൾ നോക്കുക. അതിനുമുൻപായി താഴെ കൊടുത്തിരിക്കുന്ന പോയിന്റുകൾ ശ്രദ്ധിക്കുക.

പോഷകാഹാരത്തിനു പകരം ഊർജ്ജം ലഭിക്കുന്ന ഭക്ഷണം കഴിക്കുന്നത് :

പോഷകാഹാരത്തിനു പകരം ഊർജ്ജം ലഭിക്കുന്ന ഭക്ഷണം കഴിക്കുന്നത് :

ഇങ്ങനെ ചെയ്യുന്നതിൽ ഒരു തവണയെങ്കിലും പശ്ചാത്താപം തോന്നിയവരായിരിക്കും നമ്മളിൽ പലരും. ഉദാഹരണത്തിന്, ഡയറ്റ് സോഡയിൽ പൂജ്യം അളവിലാണ് കലോറി. അതിനാൽ, കലോറി ഇല്ലല്ലോ എന്ന് കരുതി നമ്മൾ അത് കുടിക്കുന്നു. എന്നാൽ, അതിൽ ഒരു കാര്യവുമില്ല. കലോറി കുറവുള്ള ഒട്ടുമിക്ക ജങ്ക് ഫുഡുകളിലും ഒരു ശതമാനം പോലും പോഷകസമ്പുഷ്ടിയുണ്ടാകില്ല.

ശരീരത്തിൽ പോഷകം ലഭ്യമല്ലാത്ത സ്ഥിതിയിൽ തലച്ചോറിൽ നിന്ന് ഭക്ഷണം കഴിക്കുവാനുള്ള സൂചന നിങ്ങൾക്ക് ലഭിക്കും. അതുകൊണ്ട് എന്താണ് കഴിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് കലോറിയുടെ അളവ് നോക്കിയിട്ടായിരിക്കരുത്. ഡയറ്റ് സോഡ കുടിക്കുന്നതിനേക്കാൾ നല്ലത് ഒരു കപ്പ് ശുദ്ധമായ ഫ്രൂട്ട് ജൂസ് കുടിക്കുന്നതാണ്.

നിങ്ങൾക്ക് മാനസിക പിരിമുറുക്കവും വിഷമവും വരുമ്പോൾ :

നിങ്ങൾക്ക് മാനസിക പിരിമുറുക്കവും വിഷമവും വരുമ്പോൾ :

മാനസിക പിരിമുറുക്കവും വിഷാദവും വരുമ്പോൾ നമ്മൾ തളർന്നുപോകാറുണ്ട്. ഈ സമയത്ത് നമ്മുടെ ശരീരത്തിലെ കോർട്ടിസോൾ നില വളരെ ഉയർന്ന അളവിലായിരിക്കും. ഇതിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിനായി ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിക്കുവാൻ നിങ്ങൾ പ്രേരിതനായേക്കാം. ഒരു കവർ ചിപ്പ്‌സ്, ഐസ് ക്രീം, ഒരു പാത്രം നാച്ചോസ്, ചീസ് നഗ്ഗട്‌സ്, എന്നിങ്ങനെയുള്ള എളുപ്പത്തിൽ ആശ്വാസം നൽകുന്ന ഭക്ഷണസാധനങ്ങൾ പിന്നീട് നിങ്ങൾക്ക് ആശ്വാസക്കേടിനും ഇടയാക്കും.

അതിനാൽ, മാനസിക പിരിമുറുക്കങ്ങൾ വരുമ്പോൾ അനാവശ്യ ഭക്ഷണ വസ്തുക്കൾ കഴിക്കാതെ, പിരിമുറുക്കം അകറ്റുവാനുള്ള ശരിയായ മാർഗ്ഗങ്ങളാണ് തേടേണ്ടത്. ആവശ്യമെങ്കിൽ, നിങ്ങൾക്ക് വിശ്വാസമുള്ളവരായിട്ടോ മറ്റോ നിങ്ങളുടെ വിഷമങ്ങൾ ഉള്ളുതുറന്ന് സംസാരിക്കുകയുമാവാം. ഉള്ള് കാലുഷിതമാകുമ്പോൾ പുറമെയുള്ള കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക എന്നത് അസാധ്യമാണ്.

 ദാഹമുള്ളപ്പോൾ

ദാഹമുള്ളപ്പോൾ

മിക്കവർക്കും വിശപ്പ് തോന്നുന്നതിന്റെ പ്രാധാന കാരണങ്ങളിലൊന്നാണ് ഇത്. ശരീരത്തിലെ ജലാംശം കുറയുമ്പോൾ അത് തലച്ചോറിലെ പ്രവർത്തനങ്ങളെ കുഴയ്ക്കുന്നു. അതിയായ ദാഹമുള്ളപ്പോൾ നമ്മളിൽ പലരും വെള്ളം കുടിക്കുന്നതിന് പകരം ഫ്രിഡ്ജിൽ നിന്നും അടുക്കളയിലെ അറകളിൽ നിന്നും കൂടുതൽ ഭക്ഷണത്തിനായി തിരയാറുണ്ട്. പകരം വെള്ളം കുടിക്കുക, ഉറപ്പായും വിശപ്പിന് ആശ്വാസം ലഭിക്കുന്നതാണ്.

രാവിലെ എഴുന്നേൽക്കുമ്പോൾ 500 മില്ലി ലിറ്റർ വെള്ളം വെറും വയറ്റിൽ കുടിക്കുക. പിന്നീട്, ഓരോ 1-2 മണിക്കൂർ കൂടുമ്പോൾ 1-2 കപ്പ് വെള്ളം കുടിക്കണം. ശരീരത്തെ വിഷമുക്തമാക്കുന്ന 'ഡീടോക്‌സ്' പാനീയങ്ങൾ സ്‌കൂളിലും ഓഫീസിലുമൊക്കെ പോകുമ്പോൾ കൂടെ കരുതുക. ശരിയായ രീതിയിൽ വെള്ളം കുടിച്ചാൽ ത്വക്ക്, മുടി, നഖം, ശരീരഭാരം തുടങ്ങിയവയുടെ പ്രശ്നങ്ങൾക്കെല്ലാം തന്നെ പരിഹാരമുണ്ടാകുന്നതാണ്.

ഭക്ഷണം കാണുമ്പോൾ :

ഭക്ഷണം കാണുമ്പോൾ :

അതേ.. വായിച്ചത് ശരി തന്നെ. എന്റെ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്നുകൊണ്ട് തന്നെ പറയട്ടെ, നല്ല വിഭവങ്ങളുടെ ചിത്രങ്ങൾ, ടീവിയിലും യൂട്യൂബിലും വരുന്ന പാചക പരിപാടികൾ എന്നിവയെല്ലാം കാണുമ്പോൾ നിങ്ങൾക്ക് സ്വാഭാവികമായും വിശപ്പ് അനുഭവപ്പെടും.

ഇതിനെ മറികടക്കുവാൻ ഒന്നില്ലെങ്കിൽ നല്ല മനക്കട്ടി ഉണ്ടാകണം. അല്ലങ്കിൽ, ടിവിയിലും സോഷ്യൽ മീഡിയയിലുമുള്ള സമയം ചിലവഴിക്കൽ നിയന്ത്രിക്കുക. അവസാനം പറഞ്ഞ ആശയം ആയിരിക്കും പ്രാവർത്തികമാക്കുവാൻ കൂടുതൽ എളുപ്പം.

നിങ്ങൾക്ക് ഹൈപ്പർ തൈറോയ്‌ഡിസം ഉണ്ടാകാം :

നിങ്ങൾക്ക് ഹൈപ്പർ തൈറോയ്‌ഡിസം ഉണ്ടാകാം :

നിങ്ങൾ ഹൈപ്പർതൈറോയ്ഡിസം കാരണം ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ കൂടെക്കൂടെ വിശപ്പ് ഉണ്ടാകാൻ അത് കാരണമാകും. ഹോർമോണിന്റെ ഈ തകരാറ് മൂലം പൊണ്ണത്തടി പോലുള്ള പല ആരോഗ്യപ്രശ്നങ്ങളും വന്നേക്കാം, പ്രത്യേകിച്ചും സ്ത്രീകളിൽ. അതിനാൽ, തൈറോയ്ഡിന്റെ പരിശോധന നടത്തുക, വ്യായാമം കൃത്യമായി ചെയ്യുക, ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക.

പ്രോട്ടീനിന്റെ അഭാവം

പ്രോട്ടീനിന്റെ അഭാവം

നിങ്ങൾക്കറിയാമോ? ഒരു ദിവസം കഴിക്കുന്ന എല്ലാ ഭക്ഷണത്തോടൊപ്പവും പ്രോട്ടീനിന്റെ ചെറിയ അളവെങ്കിലും നിങ്ങളുടെ ശരീരത്തിൽ എത്തേണ്ടതാണ്. കാരണം, പ്രോട്ടീനുകൾ ശരീരത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ ഏറ്റവും അടിസ്ഥാനമായ കാര്യങ്ങളിൽ ഒന്നാണ്. നിങ്ങളുടെ മുടി, ഹോർമോണുകൾ, ദീപനരസങ്ങൾ (എൻസൈമുകൾ), ചർമ്മകോശങ്ങൾ എന്നിവയെല്ലാം തന്നെ പ്രോട്ടീനുകളാൽ രൂപപ്പെട്ടിട്ടുള്ളതാണ്.

അവയ്ക്ക് തേയ്മാനവും ഊർജ്ജവ്യതിയാനങ്ങളുമെല്ലാം മൂലം കൂടെക്കൂടെ തകർച്ചയുണ്ടാകുന്നു. അതിനാൽ, പ്രോട്ടീൻ ശരീരത്തിൽ മതിയായ അളവിൽ ശേഖരിച്ചില്ലെങ്കിൽ നിങ്ങൾക്ക് എപ്പോഴും തളർച്ചയും വിശപ്പും ഉണ്ടാകുന്നു. പ്രോട്ടീനുകൾ സമയമെടുത്താണ് ദഹിക്കുന്നത് (കാർബോഹൈഡ്രേറ് പോലെയല്ല). അതിനാൽ ഏറെ സമയത്തേക്ക് നിങ്ങൾക്ക് വിശപ്പ് വരാതിരിക്കാൻ അത് സഹായിക്കുന്നു.

മീൻ, കൂണുകൾ, ചിക്കന്റെ നെഞ്ച് ഭാഗം, കൊഴുപ്പ് കുറഞ്ഞ ഗ്രൗണ്ട് ടർക്കി ഇറച്ചി, പയറുവർഗ്ഗങ്ങൾ, ടോഫു, ബ്രൊക്കോളി എന്നിവ കഴിക്കുക. ഇത് ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകൾ പ്രദാനം ചെയ്യുന്നു.

ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കുന്നത് :

ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കുന്നത് :

ഫൈബർ അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, കായ്കൾ, പയറുവർഗ്ഗങ്ങൾ, ധാന്യങ്ങൾ എന്നിവ കൂടുതലായി കഴിക്കുക.

Read more about: health tips ആരോഗ്യം
English summary

why-am-i-always-hungry-20-reasons-you-are-hungry-24-7

Hunger is a sign of healthy bodybuilding. But feeling always to eat something is not a good sign.
Story first published: Tuesday, August 7, 2018, 14:30 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more