വാര്‍ദ്ധക്യത്തിലും വളരുകയാണ് ശരീരവും മനസ്സും

By Belbin Baby
Subscribe to Boldsky

മുന്‍ നൂറ്റാണ്ടുകളെ അപേക്ഷിച്ച് മനുഷ്യന്റെ ആയുസ്സ് ഇന്ന് വര്‍ദ്ധിച്ച് വരികയാണ്. 100 വര്‍ഷം മുന്‍പ് 47 വയസ്സ് അയുസ്സുണ്ടായിരുന്ന ഒരു അമേരിക്കകാരന് ഇന്ന് ശരാശരി 77 വയസ്സ് അയുസ്സുണ്ടെന്നാണ് കണക്ക്. അമേരിക്ക പോലെ തന്നെ ലോകത്തിലുടെ നീളം മനുഷ്യന്റെ ആയുസ്സ് വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്ന് ഒട്ടുമില്ല എല്ലാ ലോകരാജ്യങ്ങളും നേരിടുന്ന പ്രധാനവെല്ലുവിളിയും പ്രയാധിക്യമുള്ള ജനവിഭാഗത്തിന്റെ സംരക്ഷണം തന്നെയാണ്.

യുറോപ്പിലെ പലരാജ്യങ്ങളും വൃദ്ധര്‍ക്കായി ബൃഹത്തായ പദ്ധതികള്‍ തന്നെ അവിഷ്‌കരിച്ചാണ് അവരെ സംരക്ഷിക്കുന്നത്. ചെറുപ്പകാലത്തെന്നപോലെ തന്നെ വാര്‍ദ്ധ്യകത്തിലും മനുഷ്യന്റെ ശരീരത്തില്‍ നിരവധി മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഒരോ വ്യക്തിയുവടെ ആരോഗ്യസ്ഥിതിയനുസരിച്ചാണ് ശരീരിക മാറ്റങ്ങള്‍ സംഭവിക്കുന്നതെങ്കിലും പെതുവായി ശരീരത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മാറ്റങ്ങളാണ് ചുവടെയുള്ളത്.

തൂക്കക്കുറവ്

തൂക്കക്കുറവ്

മധ്യവയസ്സില്‍ ശരീരത്തില്‍ കൊഴുപ്പ് നിക്ഷേപം വര്‍ദ്ധിക്കുന്നതിനാല്‍ പലപ്പോഴും ശരീരഭാരം വര്‍ധിക്കും. എന്നാല്‍ പ്രായമാകുമ്പോള്‍ ശരീരത്തിലെ മസിലുകള്‍ക്ക് ഇടിവു സംഭവിക്കുന്നതിനാലും ഭക്ഷണത്തിന്റെ അളവ് കുറയുന്നതിനാലും ശരീരത്തിലന്റെ ഭാരം നന്നായി കുറയാന്‍ സാധ്യതയുണ്ട്.

അമിതവണ്ണം ഉള്ളവര്‍ക്ക് ഭാരം കുറയുന്നത് നല്ലതാണെങ്കിലും നല്ല രീതിയില്‍ ഭാരം കുറയുന്നത് ശരീരത്തിലെ കൊഴുപ്പുകളെ ഇല്ലാതെയാക്കും. ഇത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളുടെ തന്ന താളം തെറ്റിക്കും. അതിനാല്‍ ശരീരഭാരം ക്രമാധീതമായ കുറയുന്ന വൃദ്ധരെ പ്രത്യേകമാം വിധം പരിഗണിക്കുകയും അവരുടെ ഭക്ഷണക്രമത്തില്‍ കൊഴുപ്പടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുത്തുകയും വേണം. ഇത്തരം കൊഴുപ്പുള്ള ഭക്ഷണം നല്കുമ്പോള്‍ അവരുടെ ആരോഗ്യസ്ഥിതി കൂടി പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്.

എല്ലുകളിലെ മജ്ജക്കുറവ്

എല്ലുകളിലെ മജ്ജക്കുറവ്

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയുന്നത് പോലെ തന്നെ എല്ലുകളുടെ സുഗമമായ ചലത്തിന് സഹായിക്കുന്ന മജ്ജയുടെ അളവ് കുറയുന്നത് വാര്‍ദ്ധക്യത്തിലെ പ്രധാന മാറ്റങ്ങളില്‍ ഒന്നാണ്. യൗവ്വകാലത്ത് ഓടിച്ചാടി നടന്ന പലര്‍ക്കും എഴുപതുകളോട് അടുക്കുമ്പോള്‍ മുതല്‍ നടക്കാനും പടികള്‍ കയറാനും ഒക്കെയുണ്ടാകുന്ന ബുദ്ധിമുട്ട് ഈ മജ്ജക്കുറവ് മൂലം ഉണ്ടാകുന്നതാണ്.

നിരന്തരമായ ഉപയോഗം മൂലമുണ്ടാകുന്ന കുറവാണ് മജ്ജയുടെ കാര്യത്തില്‍ ശരീരത്തില്‍ ഉണ്ടാകുന്നത്. കാത്സ്യം അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിലൂടെ ഒരു പരിധി വരെ മജ്ജക്കുറവിനെ നിയന്ത്രിക്കാം എങ്കിലും വാര്‍ദ്ധക്യവസ്ഥയില്‍ ഇതിന് പൂര്‍ണ്ണമായ പരിഹാരം പ്രയാസ്സമായിരിക്കും.

തീരാവ്യാധികള്‍

തീരാവ്യാധികള്‍

വാര്‍ദ്ധക്യത്തിലേക്ക് എത്തുന്നതോടെ നിരവധിയായ രോഗങ്ങള്‍ക്ക് നാം അടിമകളായി തീരും. ഇക്കാലഘട്ടില്‍ ഉണ്ടാകുന്ന പല രോഗങ്ങള്‍ളും മരുന്നു കൊണ്ട് പൂര്‍ണ്ണമായും പരിഹരിക്കാന്‍ സാധിക്കാത്തവായാണ്. പ്രായമായവര്‍ക്കുള്ള ഏറ്റവും സാധാരണമായ രോഗം വാതം തന്നെയാണ്. രണ്ടാമത് ഏറ്റവും കൂടുതലായ കണ്ട് വരുന്നത് രക്തസമ്മര്‍ദ്ദമാണ്. ഇന്ന് ചെറുപ്പക്കാര്‍ക്ക് പോലും സാധരണമായ രക്തസമ്മര്‍ദ്ദത്തിന് മരുന്ന് കഴിക്കാത്ത മുതിര്‍ന്നവരുടെ് എണ്ണം വളരെ കുറവാണ്.

മുതിര്‍ന്ന ആളുകള്‍ അല്‍ഷിമേഴ്‌സിനുള്ള സാധ്യത കൂടുതലാണ്. പ്രായമായവരില്‍ ഈ രോഗത്തിന്റെ തോത് ഇന്ന് വര്‍ദ്ധിച്ച് വരികയാണ്. തലച്ചോറില്‍ സംഭവിക്കുന്ന വിവിധങ്ങളായ മാറ്റങ്ങളാണ് ഈ മറവി രോഗത്തിന് കാരണമാകുന്നു. ഫലപ്രദമായ ചികിത്സ ഇല്ലാത്ത ഈ രോഗം മനുഷ്യന്റെ ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ മൂലമാണ് ഇന്ന് വളരെയധികം വര്‍ദ്ധിച്ചത്.

ശരീരത്തിന്റെ ബലക്കുറവ്

ശരീരത്തിന്റെ ബലക്കുറവ്

ചെറുപ്പകാലത്ത് ഓടിച്ചാടി നടന്നവര്‍ക്ക് പ്രയമാകുമ്പോള്‍ ശരീരത്തിലുടനീളം ബലക്കുറവ് ഉണ്ടാവുക സ്വഭാവികമാണ്. പ്രയത്തിന്റെ തളര്‍ച്ച പൂര്‍ണ്ണമായി ശരീരത്തെ ബാധിക്കാതെ പിടിച്ച് നിര്‍ത്താന്‍ വ്യായാമങ്ങള്‍ക്ക് ഒരു പരിധിവരെ സാധിക്കും.

വാര്‍ദ്ധക്യത്തിലെ ആരോഗ്യസ്ഥിതി പരിഗണിച്ച് അടുത്ത വ്യയാമമുറകള്‍ ഒന്നും പ്രയോഗികമല്ലെങ്കിലും നടത്തവും യോഗയും പോലുള്ള വ്യയാമങ്ങള്‍ ആരോഗ്യം അനുവദിക്കുന്ന രീതിയില്‍ ചെയ്യുന്നത് ശരീരത്തിന്റെ ബലക്കുറവ് ഇല്ലാതാക്കാന്‍ സഹായിക്കും.

എപ്പോഴും പോസിറ്റീവ് ആയി നിര്‍ത്തുക

എപ്പോഴും പോസിറ്റീവ് ആയി നിര്‍ത്തുക

വാര്‍ദ്ധക്യത്തില്‍ മരുന്നിനെക്കാള്‍ പലപ്പോഴും ഫലപ്രദമായി മാറുന്ന കരുതലും സ്‌നേഹവും തന്നെയാണ്. മരുന്നുകള്‍ ശപിപ്പിക്കാന്‍ സാധിക്കുന്ന ശാരീരിക രോഗങ്ങളെക്കാള്‍ മനസ്സികമായ പ്രശ്‌നങ്ങളാണ് വാര്‍ദ്ധക്യത്തില്‍ കൂടുതലായി ഉണ്ടാകുന്നത്. കുടുംബത്തിലുള്ളവരുടെ പരിചരണവും സംരക്ഷണവുമാണ് അവര്‍ കൂടുതലായും ആഗ്രഹിക്കുന്നത്.

കൂടാതെ ബന്ധുകളുടെ സമീപ്യവും സന്ദര്‍ശനവും വാര്‍ദ്ധക്യത്തില്‍ കൂടുതലായി ആഗ്രഹിക്കുന്ന മറ്റൊന്നാണ്. ചെറിയ ചെറിയ പിടിവാശികള്‍ എല്ലാം സാധിച്ച് കൊടുത്ത് നാം കുട്ടികളെ കൊണ്ടു നടക്കുന്നതുപോലെ പരിചരണവും പരിഗണനയും ആവശ്യമുള്ള കാലമാണ് വാര്‍ദ്ധക്യവും ആ കരുതലോടെ വേണം അവരെ പരിചരിക്കാനും.

മനസ്സും ശരീരവും അറിഞ്ഞ് ഭക്ഷണം

മനസ്സും ശരീരവും അറിഞ്ഞ് ഭക്ഷണം

പ്രയമായവര്‍ക്ക് ഭക്ഷണം ഒരുക്കുമ്പോള്‍ ്അത് അവരുടെ ആരോഗ്യത്തെ പൂര്‍ണ്ണമായും പരിഗണിച്ചു കെണ്ടാകണം. ഇഷ്ടമുള്ളത്തെും ഉണ്ടാക്കി കൊടുക്കേണ്ട കാലമല്ല വാര്‍ദ്ധക്യം. ആരോഗ്യത്തിന്‍ പ്രധാന്യം നല്കിക്കൊണ്ട എന്നാല്‍ കഴിക്കുന്നവരുടെ മനസ്സിനെ തൃപ്തിപ്പെടുത്തുന്ന തരത്തിലാകണം അവര്‍ക്ക് ഭക്ഷണം തയ്യറാക്കാന്‍.

പരമാവധി വറുത്തതും പൊരിച്ചതും പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനോടെപ്പം വാര്‍ദ്ധക്യത്തില്‍ പരമാവധി വെജിറ്റേറിയന്‍ ദക്ഷണങ്ങള്‍ കഴിക്കുന്നതാണ് നല്ലത്.

അവര്‍ ഒരു ഭാരമല്ല

അവര്‍ ഒരു ഭാരമല്ല

കുടുബത്തിലെ പ്രായമായവരെ ഒരിക്കലും ഒരു ഭാരമായി കണക്കാക്കരുത്. അവര്‍ നമ്മുടെ അഭിമാനങ്ങളാണ്. ഒരായുസ്സ് മുഴുവന്‍ നമ്മള്‍ക്കും കുടുംബത്തിനും വേണ്ടി കഠിനാധ്വാനം ചെയ്യ്ത അവര്‍ക്കായി നമ്മള്‍ക്ക്് ചെയ്യ്ത് കൊടുക്കാന്‍ സാധിക്കുന്നത് വാര്‍ദ്ധക്യത്തില്‍ നല്‍കുന്ന പരിഗണന മാത്രമാണ്. ആ തിരിച്ചറിവോടെ വേണം നാം ഒരോ വൃദ്ധരോയും കാണാനും പരിചരിക്കാനും.

ഇന്ത്യയില്‍ ഏറ്റവും സാക്ഷരതയുളഅള കേരളത്തില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ വൃന്ദസദനങ്ങള്‍ പ്രവൃത്തിക്കുന്നത് എന്നത് ഒരു യാഥാര്‍ത്യമാണ്. വ്ൃദ്ധരുടെ മനസ്സിക ശരീരക മാറ്റങ്ങള്‍ പരിഗണിച്ച് അവരെ പരിചരിക്കുക എന്നത് നമ്മുടെ കടമയാണ്

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    Read more about: health tips ആരോഗ്യം
    English summary

    What Happens In Old Age

    Knowing the common health problems of old age people will help you manage your life and lifestyle to reduce its impact. Some planning and preparations can make your old age more beautiful
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more