സ്ത്രീ അവയവത്തിന്റെ നിഗുഢതകള്‍

Posted By:
Subscribe to Boldsky

സ്ത്രീ ശരീരം തന്നെ രഹസ്യങ്ങളുടെ നിലവറയാണെന്നു പറയാം. പ്രകൃതിയുടെ പ്രത്യുല്‍പാദനരഹസ്യം ഒളിഞ്ഞിരിയ്ക്കുന്നത് സ്ത്രീ ശരീരത്തിലാണ്.

സ്ത്രീ ശരീരത്തില്‍ തന്നെ സ്ത്രീയുടെ ലൈംഗികാവയവം ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഒന്നാണ്. പല രഹസ്യങ്ങളും അടങ്ങിയ ഒരിടം.

സ്ത്രീ വജൈനയെക്കുറിച്ചു സ്ത്രീകള്‍ക്കുപോലും അറിയാത്ത കാര്യങ്ങള്‍ പലതുമുണ്ടാകും. ഇതെക്കുറിച്ചറിയൂ,

ക്ലിറ്റോറിസ്‌

ക്ലിറ്റോറിസ്‌

വജൈനയ്‌ക്കുള്ളിലെ ക്ലിറ്റോറിസ്‌ എന്ന ഭാഗമാണ്‌ സ്‌ത്രീയ്‌ക്ക്‌ സെക്‌സിനുള്ള ഉത്തേജനവും രതിമൂര്‍ഛയുമെല്ലാം നല്‍കുന്നത്‌. 8000 നാഡികള്‍ ഇവിടെ സംഗമിയ്‌ക്കുന്നുണ്ട്‌. പുരുഷനില്‍ ഇത്‌ 4000 മാത്രമാണ്‌.

സെക്‌സ്‌ കൂടുതലാകുന്നത്‌

സെക്‌സ്‌ കൂടുതലാകുന്നത്‌

സെക്‌സ്‌ കൂടുതലാകുന്നത്‌ വജൈനയുടെ ഇലാസ്റ്റിസിറ്റി കളയുന്നില്ല. ഇത്‌ പൂര്‍വസ്ഥിതി പ്രാപിയ്‌ക്കും. ഇതിനു സാധ്യതയുള്ളത്‌ പ്രായമേറുമ്പോഴും പ്രസവസമയത്തുമാണ്‌.

ചെറിയ ഭാഗം

ചെറിയ ഭാഗം

സ്ത്രീയുടെ ലൈംഗികാവയവം അഥവാ വജൈനയുടെ ചെറിയ ഭാഗം മാത്രമാണ് പുറത്തേയ്ക്കു കാണുന്നത്. കൂടുതല്‍ ഭാഗവും ഉള്ളിലേയ്ക്കായാണ്. പുരുഷനെ അപേക്ഷിച്ച് സ്ത്രീയുടെ സ്വകാര്യഅവയവത്തിന് സങ്കീര്‍ണതകളേറെയാണ്.

യോനീമുഖത്തു കൂടി

യോനീമുഖത്തു കൂടി

യോനീമുഖത്തു കൂടി എന്തു വസ്‌തുവും ഉള്ളിലെത്തുമെന്ന ചിന്ത ശരിയല്ല. ഉദാഹരണത്തിന്‌ ആര്‍ത്തവസമയത്ത്‌ ഉള്ളിലേയ്‌ക്കു കടത്തി വയ്‌ക്കുന്ന ടാമ്പൂണുകള്‍ ഉള്ളിലേയ്‌ക്കിറങ്ങിപ്പോകുമെന്ന ധാരണ വേണ്ട. ബീജത്തിനു മാത്രമേ സ്വാഭാവിമായി യോനീമുഖത്തു കൂടി ഉള്ളിലെത്താന്‍ സാധിയ്‌ക്കൂ.

ആകൃതി

ആകൃതി

പ്രായമേറുമ്പോഴും ഗര്‍ഭധാരണം, പ്രസവം പോലുള്ള സമയത്തും സ്‌ത്രീ വജൈനയുടെ ആകൃതിയും നിറവുമെല്ലാം മാറുന്നതു സ്വാഭാവികം. ഇതെക്കുറിച്ചോര്‍ത്ത്‌ ആശങ്ക വേണ്ട.

ഉത്തേജനമുണ്ടാകുമ്പോള്‍

ഉത്തേജനമുണ്ടാകുമ്പോള്‍

ഉത്തേജനമുണ്ടാകുമ്പോള്‍ പുരുഷലിംഗത്തിന്റെ വലിപ്പം കൂടും. ഇതുപോലെ സ്ത്രീയുടെ വജൈനയ്ക്കും വലിപ്പം കൂടും. ഉത്തേജനമുണ്ടാകുമ്പോള്‍ സ്ത്രീ വജൈനയുടെ വലിപ്പം രണ്ടിരട്ടി കൂടും. വജൈനല്‍ ടെന്റിംഗ് എന്നാണ് ഇത് അറിയപ്പെടുന്നത്.

വജൈനയുടെ ഉള്‍ഭാഗം

വജൈനയുടെ ഉള്‍ഭാഗം

വജൈനയുടെ ഉള്‍ഭാഗം ഉള്ളിലേയ്‌ക്കു വളഞ്ഞ്‌ ഒരു സോക്‌സിന്റെ ആകൃതിയിലാണ്‌ യൂട്രസിലെത്തുന്നത്‌.

ഓര്‍ഗാസത്തിന്റെ കാര്യത്തില്‍

ഓര്‍ഗാസത്തിന്റെ കാര്യത്തില്‍

ഓര്‍ഗാസത്തിന്റെ കാര്യത്തില്‍ സ്‌ത്രീയെ വെല്ലാന്‍ പുരുഷനാകില്ല. ഒരു മണിക്കൂറില്‍ 134 തവണ ഓര്‍ഗാസമുണ്ടായ സ്‌ത്രീയുണ്ട്‌. പുരുഷന്റെ കാര്യത്തിലിത്‌ 16 മാത്രമാണ്‌.

വജൈനയ്‌ക്ക്‌

വജൈനയ്‌ക്ക്‌

മുഖ, ശരീര ചര്‍മം പോലെ വജൈനയിലും ചുളിവുകളുണ്ടാകും, ഇത്‌ അയയുകയും ചെയ്യും. വജൈനയ്‌ക്ക്‌ കൊളുത്തിട്ടതു പോലെ പിടിയ്‌ക്കാനുള്ള കഴിവുണ്ട്‌. പ്രത്യേകിച്ചു സെക്‌സ്‌ സമയത്ത്‌.

വജൈനല്‍ പ്രോലാപ്‌സിസ്

വജൈനല്‍ പ്രോലാപ്‌സിസ്

വജൈനല്‍ പ്രോലാപ്‌സിസ് എന്നൊരു അവസ്ഥയുണ്ട്. വജൈന ശരീരത്തില്‍ നിന്നു പുറന്തള്ളപ്പെടുന്ന ഒരവസ്ഥ. സാധാരണ പ്രസവത്തെ തുടര്‍ന്ന് ചിലരില്‍ അപൂര്‍വമായി ഇതുണ്ടാറുണ്ട്. പെല്‍വിക് മസിലുകള്‍ക്കു ബലം കുറയുക വഴി റെക്ടം, യൂട്രസ്, യൂറിനറി ബ്ലാഡര്‍ എ്ന്നിവ തള്ളിപ്പോരുന്ന അവസ്ഥയാണിത്.

Read more about: pulse life
English summary

Unknown Facts About Women Vaginal Parts

Unknown Facts About Women Vaginal Parts, Read more to know about,
Story first published: Tuesday, April 3, 2018, 23:16 [IST]