For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരളിന് എന്തെങ്കിലും പ്രശ്‌നമുണ്ടോ, അറിയാം നേരത്തേ

കരളിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ രീതിയില്‍ അല്ല നടക്കുന്നതെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍

|

കരള്‍ രോഗം ഇന്നത്തെ കാലത്ത് വളരെയധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ്. ഇപ്പോഴാണ് ഏറ്റവും കൂടുതല്‍ കരള്‍ രോഗങ്ങളും മറ്റ് പ്രശ്‌നങ്ങളും കൂടുതലാവുന്നത്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം നമ്മുടെ ആരോഗ്യത്തിന് വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ കരള്‍ രോഗത്തെക്കുറിച്ച് പലര്‍ക്കും അറിവില്ല. മാത്രമല്ല സ്വയം ചികിത്സയെന്ന രീതിയും കൂടിയാവുന്നതോടെ കരളിനുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങള്‍ നമ്മള്‍ അത്രയ്ക്കങ്ങോട്ട് മൈന്‍ഡ് ചെയ്യാറില്ല എന്നതാണ് കാര്യം.

ജലദോഷത്തിന് ഒരു ചായയില്‍ ഒതുങ്ങും ഒറ്റമൂലിജലദോഷത്തിന് ഒരു ചായയില്‍ ഒതുങ്ങും ഒറ്റമൂലി

എന്നാല്‍ പലപ്പോഴും ഈ നിശബ്ദ കൊലയാളിയെ സഹായിക്കുന്ന ചില സഹായങ്ങള്‍ നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാവാറുണ്ട്. പക്ഷേ അധികം പ്രകടമാകാത്ത ചില ലക്ഷണങ്ങള്‍ നമ്മളെ പലപ്പോഴും തെറ്റിദ്ധരിപ്പിക്കും. കരള്‍ രോഗങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ പിടിമുറുക്കിയിട്ടുണ്ട് എന്ന് പറഞ്ഞാല്‍ അതിന്റെ ചില ലക്ഷണങ്ങള്‍ ശരീരത്തില്‍ കാണിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ശരീരത്തില്‍ ഉണ്ടെങ്കില്‍ അതിനെ മനസ്സിലാക്കാന്‍ ചില കാര്യങ്ങള്‍ശ്രദ്ധിക്കണം. എന്നാല്‍ ഇനി മുതല്‍ ഇത്തരം ഒളിഞ്ഞിരിക്കുന്ന ലക്ഷണങ്ങള്‍ അവഗണിയ്ക്കരുത്, അവ എന്തൊക്കെയെന്ന് നോക്കാം.

ഛര്‍ദ്ദിയും ലക്ഷണങ്ങളും

ഛര്‍ദ്ദിയും ലക്ഷണങ്ങളും

എല്ലാ ഛര്‍ദ്ദിയും കരള്‍ രോഗങ്ങളുടെ ലക്ഷണങ്ങള്‍ അല്ല. ഇത് പലപ്പോഴും ദഹിക്കാത്തതായ എന്തെങ്കിലും ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൊണ്ടോ മറ്റോ ഉണ്ടാവുന്ന അവസ്ഥയാവാം. എന്നാല്‍ ഛര്‍ദ്ദിയെ നിസ്സാരമായി തള്ളിക്കളയാനും ആവില്ല. ഛര്‍ദ്ദിയ്ക്കുന്നതും ഛര്‍ദ്ദിയുടേതായ ലക്ഷണങ്ങളുമാണ് പലപ്പോഴും കരള്‍ പ്രവര്‍ത്തന ക്ഷമമല്ലെന്നതിന്റെ തെളിവ്. എന്നാല്‍ എല്ലാ തരത്തിലുള്ള ഛര്‍ദ്ദികളും ഗുരുതരമല്ല.

രക്തക്കുറവ്

രക്തക്കുറവ്

രക്തക്കുറവ് പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. എന്നാല്‍ പലപ്പോഴും കരളിന്റഎ ആരോഗ്യം സുരക്ഷിതമല്ലെങ്കില്‍ അത് പലപ്പോഴും കരളിലെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമാണ് എന്നാണ് കാണിക്കുന്നത്. രക്തക്കുറവ് കൊണ്ടുണ്ടാകുന്ന പല പ്രശ്‌നങ്ങളും പലപ്പോഴും കരള്‍ രോഗത്തിന്റെ തന്നെ പ്രശ്‌നങ്ങളായിരിക്കാം. എന്നാല്‍ രക്തമുണ്ടാകാനുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതിനോടൊപ്പം ഡോക്ടറെ സമീപിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.

അനാവശ്യമായി തടി കുറയുന്നു

അനാവശ്യമായി തടി കുറയുന്നു

അകാരണമായി തടി കുറയുന്ന അവസ്ഥ നിങ്ങളിലുണ്ടെങ്കില്‍ അതിന് കാരണം പലപ്പോഴും പലരോഗങ്ങള്‍ ആയിരിക്കും. ഭക്ഷണ നിയന്ത്രണം ഇല്ലാതെ തന്നെ ഇത്തരം പ്രതിസന്ധികള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. തടി കുറയ്ക്കാന്‍ കഷ്ടപ്പെടാതെ തന്നെ തടി കുറയുന്നത് ഇത്തരത്തില്‍ പ്രശ്‌നമുണ്ടാക്കും. അതുകൊണ്ട് തന്നെ യാതൊരു വിധ കാരണവുമില്ലാതെ തടി കുറയുന്നത് അല്‍പം ശ്രദ്ധിക്കേണ്ട സംഗതിയാണ്.

 തൊലിയുടെ നിറം മാറ്റം

തൊലിയുടെ നിറം മാറ്റം

ചര്‍മ്മത്തിലെ നിറം മാറ്റവും ശ്രദ്ധിക്കുക. ചര്‍മ്മത്തിന് മഞ്ഞ നിറം കൂടുതലായി കാണപ്പെടുന്നുണ്ടെങ്കില്‍ കരള്‍ പ്രവര്‍ത്തന ക്ഷമമല്ലെന്നതാണ് സത്യം. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അത് എല്ലാവിധത്തിലും ലക്ഷണങ്ങള്‍ കാണിക്കുന്നു. ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനായ കാര്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തൊലിയുടെ മഞ്ഞ നിറം.

ഇടയ്ക്കിടയ്ക്കുള്ള പനി

ഇടയ്ക്കിടയ്ക്കുള്ള പനി

ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുമ്പോഴാണ് ഇത്തരത്തിലുള്ള അവസ്ഥകള്‍ നിങ്ങളില്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം പലപ്പോഴും കരളിന്റെ അവസ്ഥ പ്രശ്‌നത്തിലാണെങ്കില്‍ അതിന് ശരീരം നല്‍കുന്ന സൂചനയാണ് പലപ്പോഴും പനി. ഇടയ്ക്കിടയ്ക്കുള്ള പനിയാണ് മറ്റൊന്ന്. ഇതും കരളിന്റെ അനാരോഗ്യത്തെ സൂചിപ്പിക്കുന്നു. അത് കൊണ്ട് തന്നെ പനിയുടെ മരുന്ന് കഴിയ്ക്കാതെ വിദഗ്ധ ചികിത്സ തേടുക.

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

ആരോഗ്യത്തിനും മുടി കൊഴിച്ചിലിനും വളരെ വലിയ പ്രാധാന്യമാണ് ഉള്ളത്. കാരണം മുടി കൊഴിച്ചില്‍ സാധാരണമാണ്. എന്നാല്‍ ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മുടി ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ വളരെയധികംശ്രദ്ധിക്കേണ്ടതാണ്. മുടി കൊഴിച്ചിലെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് ആരോഗ്യവും ഒന്നു ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. സാധാരണ എല്ലാവരുടേയും മുടി കൊഴിയും. എന്നാല്‍ അനുവദനീയമായതില്‍ കൂടുതല്‍ മുടി കൊഴിയുന്നതും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നതിന്റെ ലക്ഷണമാണ്.

 കൈകാലിലെ നീര്

കൈകാലിലെ നീര്

ശരീരത്തില്‍ നീര് രക്തക്കുറവ് ഉണ്ടെങ്കില്‍ സംഭവിക്കുന്ന ഒന്നാണ്. എന്നാല്‍ കരളിന്റെ അനാരോഗ്യം ഉണ്ടെങ്കിലും അത് കൈകാലുകളില്‍ നീരുണ്ടാവാനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ കൈകാലുകളിലുണ്ടാകുന്ന നീരും ശ്രദ്ധിക്കാം. അധിക നേരം ഇരുന്നാലും യാത്ര ചെയ്താലും കാണുന്ന ഇത്തരം നീര് അല്‍പം ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ്. കരള്‍ പ്രവര്‍ത്തന ക്ഷമമല്ലെങ്കില്‍ ഇത്തപം പ്രശ്‌നങ്ങള്‍ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നു.

 ഓര്‍മ്മശക്തി

ഓര്‍മ്മശക്തി

ഓര്‍മ്മശക്തിയ്ക്കും കാര്യമായ പ്രശ്‌നമുണ്ടെങ്കില്‍ ഡോക്ടറെ ഉടന്‍ സമീപിക്കുക. ഇത് പലപ്പോഴും കരള്‍ രോഗബാധിതനാണ് എന്നതിന്റെ ലക്ഷണമാണ്. അതുകൊണ്ട് മുകളില്‍ പറഞ്ഞ ലക്ഷണങ്ങളില്‍ ഏതെങ്കിലും നിങ്ങളില്‍ ഉണ്ടെങ്കില്‍ അത് ആരോഗ്യത്തിനും സൗന്ദര്യത്തിനും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ആണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുക. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

അമിത ക്ഷീണം

അമിത ക്ഷീണം

എപ്പോഴും ക്ഷീണം എന്ന അവസ്ഥയിലേക്ക് എത്തിയ അവസ്ഥയാണോ നിങ്ങള്‍ക്കുളളഅത്. എങ്കില്‍ അതിന് പരിഹാരം കാണുന്നതിനായി ശ്രദ്ധിക്കണം. കാരണം അമിത ക്ഷീണമാണ് ഏറ്റവും വലിയ ലക്ഷണമായി കരള്‍ രോഗത്തിന്റേതായി കണക്കാക്കുന്നത്. ഏത് സമയത്തും ക്ഷീണവും തളര്‍ച്ചും അനുഭവപ്പെടും. ഇത് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ കരള്‍ പതിയെ പതിയെ പ്രവര്‍ത്തന രഹിതമായി മാറുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

കണ്ണിലെ നിറം

കണ്ണിലെ നിറം

പലപ്പോഴും ശരീരത്തിനും കണ്ണിനും മൂത്രത്തിനും മഞ്ഞനിറം വരുന്നതും കരള്‍ രോഗത്തിന്റെ തുടക്കമാണ്. രക്തത്തിലെ ബിലിറൂബിന്‍ ശരീരത്തിന് മാലിന്യമായി പുറന്തള്ളാന്‍ കഴിയാത്തതിനാലാണ് ഇത്തരത്തില്‍ സംഭവിയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള നിറം മാറ്റം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മഞ്ഞപ്പിത്തം പോലുള്ള അവസ്ഥകളിലേക്ക് എത്തുന്നതിന് ഇത് പലപ്പോഴും കാരണമാകുന്നു.

വയറുവേദന

വയറുവേദന

ഇടയ്ക്കിടയ്ക്കുള്ള വയറുവേദനയാണ് മറ്റൊരു ലക്ഷണം. പലപ്പോഴും ഇത് ഒരിക്കലും വിട്ടു മാറുകയുമില്ല. ഇത്തരത്തില്‍ സ്ഥിരമായി വയറു വേദന കണ്ടാല്‍ അത് തള്ളിക്കളയാതെ ഡോക്ടറെ കാണാന്‍ ശ്രദ്ധിക്കണം. സാധാരണ വയറു വേദനയെന്ന് പറഞ്ഞ് ഇത് പലപ്പോഴും ഗുരുതരമായ മാറുന്ന അവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

 മദ്യപിക്കുന്നവര്‍ ശ്രദ്ധിക്കുക

മദ്യപിക്കുന്നവര്‍ ശ്രദ്ധിക്കുക

മദ്യപിക്കുന്നവരിലാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ ഉണ്ടാവുക. അതുകൊണ്ട് ശ്രദ്ധിക്കേണ്ടത് മദ്യപാനം പരമാവധി കുറക്കുക എന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കണം. ശ്രദ്ധിച്ച് ജീവിച്ചാല്‍ മാത്രമേ പല രോഗങ്ങളില്‍ നിന്നും പരിഹാരം കാണുന്നതിന് സാധിക്കുകയുള്ളൂ.

English summary

symptoms of serious liver problem

signs that you have liver problem and what you can do about it. Here are some symptoms of liver disease.
Story first published: Saturday, May 19, 2018, 10:52 [IST]
X
Desktop Bottom Promotion