For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എപിലപ്സി രോഗകാരണങ്ങളും ലക്ഷ്ണങ്ങളും ചികിൽസയും

എപിലപ്സി അല്ലെങ്കിൽ ചുഴലി രോഗം വളരെ വ്യാപകമായ ഒരു നാഡീരോഗമാണ്.

|

എപിലപ്സി അല്ലെങ്കിൽ ചുഴലി രോഗം വളരെ വ്യാപകമായ ഒരു നാഡീരോഗമാണ്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കണക്ക് പ്രകാരം ലോകത്താകമാനം 50 മില്യൻ രോഗികളുണ്ട്. എപിലപ്സി ഒരു മനുഷ്യന്റെ ജീവിതത്തെ പല രീതിയിലും ബാധിക്കും. ഇത്തരം രോഗികൾ സമൂഹത്തിൽ ഒറ്റപ്പെട്ടു പോകാൻ സാധ്യത കൂടുതലാണ്. ചുറ്റുമുള്ളവർ ഭയത്തോടെ വീക്ഷിക്കുന്ന രോഗലക്ഷണങ്ങളുള്ള ഒരു രോഗമാണ് എപിലപ്സി.

c

ആവർത്തിച്ചുണ്ടാകുന്ന കോച്ചിപിടിത്തമാണ് ഇതിന്റെ പ്രധാന ലക്ഷണം. രണ്ടോ അതിൽ കൂടുതലോ കാരണമില്ലാതെയുള്ള കോച്ചിപിടിത്തത്തിനെ എപിലപ്സി എന്നു വിശേഷിപ്പിക്കാം എന്നു ജോൺസ് ഹോപ്കിൻസ് മെഡിസിൻ പറയുന്നു. തലച്ചോറിൽ പെട്ടെന്നുണ്ടാകുന്ന ഇലക്ട്രിക്കൽ പ്രവർത്തനം തലച്ചോറിലെ കോശങ്ങൾ തമ്മിലുള്ള ആശയവിനിമയം തടസ്സപ്പെടുത്തുന്നു. അങ്ങനെയാണ് കോച്ചിപിടിത്തം ഉണ്ടാകുന്നത്. ഓരോ വ്യക്തിയിലും ഇതിന്റെ തോത് വ്യത്യസ്തമായിരിക്കും.

 പ്രധാനരോഗലക്ഷണം

പ്രധാനരോഗലക്ഷണം

എപിലപ്സിയുടെ ഏറ്റവും പ്രധാനരോഗലക്ഷണം കോച്ചിപിടിത്തമാണ്. സാധാരണ ഉയർന്ന പനിയെ തുടർന്നാണ് ഈ അവസ്ഥ വരാറ്. പക്ഷെ ഇവിടെ പനി ഉണ്ടാവില്ല. അല്പനേരത്തേക്ക് ഓർമ്മ നഷ്ടപ്പെടും. പ്രതികരണം ഇല്ലാതെയാവും.. തലകറങ്ങിവീഴും. ഈ സമയത്ത് രോഗി അറിയാതെ മലമൂത്രവിസർജ്ജനം നടത്താം. കടുത്ത ക്ഷീണം അനുഭവപ്പെടും. കാരണമൊന്നും ഇല്ലാതെ പെട്ടെന്നു വീഴും. കണ്ണിൽ ശക്തിയായ പ്രകാശം അടിച്ചിട്ടെന്ന പോലെ കണ്ണു ചിമ്മും. സംസാരിക്കാൻ കഴിയില്ല. വായിൽ ഒന്നുമില്ലെങ്കിലും ചവച്ചുകൊണ്ടിരിക്കും. വല്ലാതെ ഭയക്കുകയോ ദേഷ്യം വരുകയോ ചെയ്യും. ഗന്ധം, സ്പർശനം, ശബ്ദം ഇവയിലെല്ലാം അസാധാരണമായ മാറ്റം ദൃശ്യമാകും.

ചില പ്രത്യേക രോഗാവസ്ഥകളിൽ എപിലപ്സിയുടെ ലക്ഷ്ണങ്ങൾ കാണിക്കും അതുകൊണ്ട് ഡോക്ടറെ കണ്ട് വിശദമായ പരിശോധന നടത്തി എപിലപ്സി തന്നെയാണെന്ന് ഉറപ്പ് വരുത്തണം. കടുത്തപനി, തലകറക്കം, നാർകോലെപ്സി അല്ലെങ്കിൽ ഇടക്കിടെ ഉറക്കം തൂങ്ങൽ, പേശീക്ഷയം, ഉറങ്ങാൻ പറ്റാത്ത അവസ്ഥ, കടുത്തപരിഭ്രമം, പേടിസ്വപ്നം കാണൽ, ഫ്യൂഗ് സ്റ്റേറ്റ് എന്ന വളരെ അപൂർവമായ മനോരോഗം എന്നിവയിലും കോച്ചിപിടിത്തം ഉണ്ടാവും.

 തലച്ചോറിൽ നിന്നുള്ള സന്ദേശം

തലച്ചോറിൽ നിന്നുള്ള സന്ദേശം

ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും നടക്കുന്നത് തലച്ചോറിൽ നിന്നുള്ള സന്ദേശം അനുസരിച്ചാണ്. ഈ സന്ദേശങ്ങൾ തടസ്സപ്പെടുമ്പോഴാണ് എപിലപ്സി ഉണ്ടാവുന്നത്. പലപ്പോഴും ഇതിന്റെ യഥാർത്ഥ കാരണം അറിയാൻ കഴിയാറില്ല. പാരമ്പര്യം പലപ്പോഴും എപിലപ്സിക്ക് കാരണമാവുന്നു. അപകടത്തിൽപ്പെട്ടു തലക്ക് ക്ഷതമേൽക്കുക, സ്ട്രോക്ക് അല്ലെങ്കിൽ ട്യൂമർ പോലുള്ള തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങൾ, എയ്ഡ്സ്, വൈറൽ എൻസെഫാലൈറ്റിസ് തുടങ്ങിയ രോഗങ്ങൾ, പ്രസവസമയത്തുണ്ടാകുന്ന തലച്ചോറിന്റെ ക്ഷതം, ഓട്ടിസം പോലെയുള്ള രോഗങ്ങൾ ഇവയിലെല്ലാം എപിലപ്സി ഉണ്ടാവാം.

 മതിയായ ചികിൽസ നിലവിലില്ല

മതിയായ ചികിൽസ നിലവിലില്ല

എപിലപ്സിയിൽ രോഗി അനുഭവിക്കുന്ന കോച്ചിപിടിത്തം തലച്ചോറിലെ ഏത് ഭാഗത്തിനെയാണ് രോഗം ബാധിച്ചത് എന്നതിനെയും എത്രപെട്ടെന്ന് അത് അവിടെ നിന്നും പടരുന്നു എന്നതിനെയും ആശ്രയിച്ചിരിക്കും.എപിലപ്സിക്ക് മതിയായ ചികിൽസ നിലവിലില്ല. കോച്ചിപിടിത്തം നിയന്ത്രിക്കാനുള്ള മരുന്ന് കഴിക്കുക മാത്രമാണ് പോംവഴി. ചില അവസരങ്ങളിൽ തലച്ചോറിന്റെ ഒാപ്പറേഷൻ സഹായകമാവും. ഭക്ഷണനിയന്ത്രണം ചിലപ്പോൾ ഗുണം ചെയ്യും.

എപിലപ്സി ചികിൽസക്ക് പ്രധാനമായി ഉപയോഗിക്കുന്ന മരുന്നുകൾ സോഡിയം വാൽപ്രോയേറ്റ്, കാർബമാസെപ്പീൻ, ലാമോട്രിജീൻ, ലെവിട്രാസെറ്റം എന്നിവയാണ്. ഓരോ രോഗിക്കും ഏത് മരുന്നാണ് അനുയോജ്യം അതിന്റെ അളവ് എത്രയാണ് എന്നുള്ളത് കണ്ടുപിടിക്കുന്നത് സങ്കീർണ്ണമായ ഒരു പ്രക്രിയയാണ്.

എപിലപ്സിയിൽ പലതരം കോച്ചിപിടിത്തങ്ങളുണ്ട്. .ഇഡിയോപതിക്ക്-ഈ അവസ്ഥക്ക് പ്രത്യേകിച്ച് കാരണം ഒന്നുമില്ല. ക്രിപ്റ്റോജനിക്ക് -ഇത് ഡോക്ടർക്ക് കാരണം കണ്ടുപിടിക്കാൻ പറ്റാത്ത അവസ്ഥ. സിപ്റ്റോമാറ്റിക്ക് - ഡോക്ടർക്ക് കാരണം അറിയുന്ന അവസ്ഥ. ഒരു രോഗിക്ക് രോഗം വരുമ്പോൾ ഡോക്ടർ ഇതിൽ ഏത് അവസ്ഥയാണെന്ന് സ്ഥിരീകരിക്കുന്നു.

 കോച്ചിപിടിത്തം പലതായി തിരിച്ചിട്ടുണ്ട്.

കോച്ചിപിടിത്തം പലതായി തിരിച്ചിട്ടുണ്ട്.

കോച്ചിപിടിത്തം എന്ന അവസ്ഥയെ പലതായി തിരിച്ചിട്ടുണ്ട്. അവ ഏതെല്ലാം എന്നു നോക്കാം.പാർഷ്യൽ സീസർ-രോഗിയുടെ തലച്ചോറിന്റെ ഏതെങ്കിലും ഭാഗത്ത് മാത്രം അസാധാരണമായ ഇലക്ട്രിക്കൽ പ്രവർത്തനം നടക്കുന്നു. പാർഷ്യൽ സീസറിനെ രണ്ടായി തിരിച്ചിരിക്കുന്നു.

സിമ്പിൾ പാർഷ്യൽ സീസർ-ഇതിൽ രോഗി ബോധവാനായിരിക്കും. ചുറ്റുപാടുകളെ കുറിച്ച് അറിവുണ്ടാകും.

കോപ്ലക്സ് പാർഷ്യൽ സീസർ-ബോധം ഭാഗികമായി നഷ്ടപ്പെടും. ശരീരത്തിൽ വരുന്ന മാറ്റങ്ങളെപ്പറ്റി രോഗിക്ക് അറിവുണ്ടാവുകയില്ല. ജനറലൈസ്ഡ് സീസർ-തലച്ചോറിന്റെ രണ്ടു ഭാഗത്തും ഇലക്ട്രിക്കൽ പ്രവർത്തനം നടക്കും. രോഗി ബോധരഹിതനായിത്തീരും. ടോണിക് ക്ലോണിക്ക് സീസർ(മുൻപ് ഇത് ഗ്രാൻമൽ സീസർ എന്ന് അറിയപ്പെട്ടിരുന്നു)- ബോധം നഷ്ടപ്പെടും.ശരീരം സ്തംഭിക്കുകയും വിറക്കുകയും ചെയ്യും.ആബ്സൻസ് സീസേഴ്സ്( മുൻപ് ഇത് പെറ്റിറ്റ് മാൽ സീസർ എന്ന് അറിയപ്പെട്ടിരുന്നു)- അല്പനേരത്തേക്ക് ബോധം നഷ്ടപ്പെടും. രോഗി ശൂന്യതയിലേക്ക് നോക്കിയിരിക്കും. ചികിൽസയോട് നന്നായി പ്രതികരിക്കുന്ന ഒരു വിഭാഗമാണ് ആബ്സൻസ് സീസേഴ്സ്.

 ടോണിക്ക് സീസേഴ്സ്-മസിലുകൾ സ്തംഭിക്കും രോഗി മറിഞ്ഞുവീഴും.

ടോണിക്ക് സീസേഴ്സ്-മസിലുകൾ സ്തംഭിക്കും രോഗി മറിഞ്ഞുവീഴും.

അറ്റോണിക്ക് സീസേഴ്സ്-പേശികളുടെ നിയന്ത്രണം നഷ്ടപ്പെട്ടു രോഗി നിലം പതിക്കും

ക്ലോണിക്ക് സീസേഴ്സ്- ക്രമമായ ചലനങ്ങളാണ് ഇതിന്റെ പ്രത്യേകത. രോഗിക്ക് ഇതിൽ നിയന്ത്രണം ഉണ്ടാവില്ല. ശരീരം വെട്ടിക്കൊണ്ടിരിക്കും.സെക്കന്ററി ജനറലൈസ്ഡ് സീസർ-ഇതിൽ പാർഷ്യൽ സീസർ ആയി തുടങ്ങി തലച്ചോറിന്റെ ഇരു ഭാഗത്തേക്കും വ്യാപിക്കുന്നു.രോഗിക്ക് ബോധം നഷ്ടപ്പെടും.

 എപിലപ്സിയും സീസറും.

എപിലപ്സിയും സീസറും.

ചിലർക്ക് എപിലപ്സി ഇല്ലാതെയും കോച്ചിപിടിത്തം വരാം. ഇതിന്റെ കാരണം ശാരീരികമോ, വൈകാരികമോ, മനശാസ്ത്രപരമോ ആകാം. തലച്ചോറിലെ ഇലക്ട്രിക്കൽ പ്രവർത്തനവുമായി ഇതിനു ബന്ധമില്ല.രോഗലക്ഷണങ്ങൾ തമ്മിലുള്ള ഇടവേള പല കാരണങ്ങളെ ആശ്രയിച്ചിരിക്കുന്നു. ചികിൽസ കിട്ടാനുള്ള സൗകര്യം, ചികിൽസയോടുള്ള പ്രതികരണം, രോഗം തുടങ്ങിയപ്പോഴുള്ള പ്രായം, മറ്റ് എന്തെങ്കിലും നാഡീപ്രശ്നങ്ങൾ എന്നിവയാണവ.

കഠിനമായ രോഗലക്ഷ്ണങ്ങൾ ഒരു വ്യക്തിയുടെ അറിവിനെയും അവബോധത്തെയും ഗുരുതരമായി ബാധിക്കും. തലച്ചോറിലെ പ്രവർത്തനങ്ങളെയും ഈ രോഗം ബാധിക്കാറുണ്ട്.

Read more about: health tips ആരോഗ്യം
English summary

എപിലപ്സി രോഗകാരണങ്ങളും ലക്ഷ്ണങ്ങളും ചികിൽസയും

Epilepsy on tablet screenA person with epilepsy will have recurrent seizures.Every function in the human body is triggered by messaging systems in our brain. Epilepsy results when this system is disrupted due to faulty electrical activity.
X
Desktop Bottom Promotion