പ്രമേഹത്തെ വരുതിക്ക് നിര്‍ത്താന്‍ പനനൊങ്ക് ഇങ്ങനെ

Posted By:
Subscribe to Boldsky

ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളും നമ്മളില്‍ പലരും നേരിടുന്നുണ്ട്. അതില്‍ തന്നെ പ്രധാനപ്പെട്ട ചില രോഗങ്ങളാണ് പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവയെല്ലാം. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെല്ലാം തന്നെ നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയില്‍ വരുന്ന മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. ഭക്ഷണ ശീലവും ജീവിത രീതിയും മാറുമ്പോള്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പിന്നീട് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് തിരിയുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെല്ലാം തന്നെ പല വിധത്തില്‍ പരിഹരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് പനനൊങ്ക്.

കരിമ്പനയുടെ കായാണ് പനനൊങ്ക്. ഇത് നല്ലൊരു പാനീയമാണ് എന്ന കാര്യത്തില്‍ സംശയമില്ല. വേനല്‍ക്കാലങ്ങളില്‍ സ്ഥിരമായി ലഭിക്കുന്നതും ശ്രദ്ധേയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് പനനൊങ്ക്. ആരോഗ്യകാര്യങ്ങളില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും പ്രശ്‌നങ്ങളും ഉണ്ടാക്കാത്ത ഒന്നാണ് പനനൊങ്ക്. ആരോഗ്യത്തിന് വളരെയധികം ഗുണങ്ങളാണ് ഇത് നല്‍കുന്നത്.

അടിവയറ്റില്‍ കടുകെണ്ണ തടവാം, കൊഴുപ്പ് കുറയും ദഹനം

വേനലില്‍ ശരീരം തണുപ്പിക്കുക എന്നതിലുപരി നല്ലൊരു പോഷകാഹാരം കൂടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെയാണ് ഇതിന് ആവശ്യക്കാര്‍ കൂടി വരുന്നത്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് പനനൊങ്ക് കഴിക്കുന്നതിലൂടെ ലഭിക്കാന്‍ പോവുന്നത് എന്ന് നോക്കാം. ഇത് ആരോഗ്യത്തിന് പല വിധത്തിലാണ് ഗുണങ്ങള്‍ നല്‍കുന്നത്.

 വിറ്റാമിന്‍ കലവറ

വിറ്റാമിന്‍ കലവറ

വിറ്റാമിന്റെ കലവറയാണ് പനനൊങ്ക്. അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, റൈബോഫഌബിന്‍ എന്നിവ കൊണ്ടെല്ലാം സമ്പുഷ്ടമാണ് പനനൊങ്ക്. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു.

image courtesy

 പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം കാണുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ് പനനൊങ്ക്. ഇതിലുള്ള പ്രകൃതിദത്തമായ മധുരം പ്രമേഹത്തെ വരുതിയില്‍ ആക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അലവ് കൃത്യമാക്കുന്നു.

ശരീരത്തിന്റെ അമിത ചൂട്

ശരീരത്തിന്റെ അമിത ചൂട്

വേനല്‍ക്കാലത്ത് ശരീരത്തില്‍ അമിത ചൂട് ഉണ്ടാവുന്നു. അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു പനനൊങ്ക്. ശരീരത്തിന് കുളിര്‍മ്മയും തണുപ്പും നല്‍കാന്‍ ഏറ്റവും ഉത്തമമാണ് പനനൊങ്ക്.

മലബന്ധം

മലബന്ധം

മലബന്ധത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് പനനൊങ്ക്. ഇതിലുള്ള ഫൈബര്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ എന്നും മുന്നിലാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

കാര്‍ബോ ഹൈഡ്രേറ്റ്

കാര്‍ബോ ഹൈഡ്രേറ്റ്

തടി കുറക്കാന്‍ സഹായിക്കുന്ന കാര്യത്തില്‍ മുന്നിലാണ് പനനൊങ്ക്. ഇതില്‍ ധാരാളം കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് ഒരു തരത്തിലും ഇതില്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്.

ചിക്കന്‍പോക്‌സ്

ചിക്കന്‍പോക്‌സ്

ചിക്കന്‍ പോക്‌സ് പോലുള്ള പ്രശ്‌നങ്ങളുടെ തീവ്രത കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് പനനൊങ്ക്. ഇത് പെട്ടെന്ന് മുറിവുണക്കാനും ശരീരത്തിന് ചൂട് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

 നെഞ്ചെരിച്ചില്‍ പരിഹാരം

നെഞ്ചെരിച്ചില്‍ പരിഹാരം

നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് പനനൊങ്ക്. പനനൊങ്ക് കഴിക്കുന്നത് നെഞ്ചെരിച്ചിലിനെ ഇല്ലാതാക്കി നല്ല ദഹനത്തിന് സഹായിക്കുന്നു.

 ആര്‍ത്തവ പ്രശ്‌നങ്ങള്‍

ആര്‍ത്തവ പ്രശ്‌നങ്ങള്‍

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് പനനൊങ്ക്. ഇത് സ്ത്രീകളിലെ വൈറ്റ് ഡിസ്ചാര്‍ജ് എന്ന പ്രതിസന്ധിക്കും പരിഹാരം നല്‍കുന്നു.

വിളര്‍ച്ചക്ക് പരിഹാരം

വിളര്‍ച്ചക്ക് പരിഹാരം

വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പനനൊങ്ക്. ഇത് കൊണ്ട് അനീമിയ ഇല്ലാതാക്കാം. ആരോഗ്യത്തിനും വളരെ നല്ലതാണ്.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

തേനിലും പാലിലും മിക്‌സ് ചെയ്ത് ഇത് കഴിക്കാവുന്നതാണ്. ഐസ് ആപ്പിള്‍ ഖീര്‍ എന്നാണ് ഈ വിഭവം അറിയപ്പെടുന്നത്. ഇത് ശരീരത്തിന് നല്ല ഊര്‍ജ്ജവും ആരോഗ്യവും നല്‍കുന്നു.

English summary

Ice Apple Benefits and Nutritional Values

Have you heard of the delicious nungu or the ice apple that is a must-eat fruit during summer? Here are the health benefits of ice apple.
Story first published: Wednesday, February 21, 2018, 14:15 [IST]