For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഗാണു ബാധ എങ്ങനെ കണ്ടെത്താം - ലക്ഷണങ്ങൾ

|

നമ്മുടെ ശരീരത്തെ പലതരം രോഗങ്ങൾ ബാധിക്കാറുണ്ട്. അത് പലതും പലതരം രോഗാണുക്കൾ കൊണ്ടാണ്. അങ്ങനെയുള്ളൊരു അവസ്ഥയാണ് രോഗാണു കൊണ്ടുള്ള പകർച്ചവ്യാധി. സാധാരണയായി, രോഗാണു പകർച്ചവ്യാധി നമ്മുടെ ശരീരത്തെ ബാധിച്ചാൽ ആ അണുബാധ നമ്മുടെ ശരീരത്തിന് ആവശ്യമില്ലാത്ത ചില മാറ്റങ്ങൾ ഉണ്ടാക്കുകയും ഇതിനെ ചികിൽസിച്ചു മാറ്റാൻ നമ്മൾ പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് ഓടുകയും ചെയ്യും.

g

എന്നിരുന്നാലും, നമ്മളിൽ പലരും ഈ അണുബാധയെക്കുറിച്ച് അത്ര ബോധവാന്മാരല്ല. ഏത് തരം അണുബാധയാണ്? ഈ അണുബാധയെ എങ്ങനെ കൈകാര്യം ചെയ്യണം? ഈ പ്രശ്നത്തെ നേരിടുമ്പോൾ നമ്മൾ പലപ്പോഴും മുന്നോട്ട് വയ്ക്കുന്ന ചോദ്യങ്ങളാണ് ഇതൊക്കെ. രോഗാണു പകർച്ച വ്യാധിയെക്കുറിച്ച് നിരവധി ലേഖനങ്ങൾ നിങ്ങൾ വായിച്ചിരിക്കാം. എന്നാൽ അവയിലൊക്കെ പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ഉൾക്കൊള്ളണമെന്നില്ല.

 രോഗാണു ബാധ തടയുന്നതിനുള്ള സാധാരണ മാർഗ്ഗങ്ങൾ

രോഗാണു ബാധ തടയുന്നതിനുള്ള സാധാരണ മാർഗ്ഗങ്ങൾ

സ്വാഭാവികമായും രോഗാണു പകർച്ച വ്യാധി എങ്ങനെ ചികിത്സിക്കാം എന്നതിനെക്കുറിച്ച് എല്ലാ വസ്തുക്കളും ഇവിടെയുണ്ട്.

എന്താണ് രോഗാണു പകർച്ച വ്യാധി?

രോഗാണു പകർച്ചവ്യാധിയെക്കുറിച്ചും രോഗാണു പകർച്ചവ്യാധി എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചും അറിയുന്നതിന് മുൻപ് രോഗാണു എന്താണെന്ന് നാം മനസ്സിലാക്കണം. മയൊ മെഡിക്കൽ സ്കൂളിൽ ജോലി ചെയ്യുന്നതും ഒരു പ്രൊഫസർ കൂടിയായ ഡോക്ടർ ജെയിംസ് സ്റ്റെകൽബർഗ്ഗ് പറയുന്നതനുസരിച്ച്, രോഗാണുക്കൾ സൂക്ഷ്മവും ഏകകോശ ജീവികളുമാണ്. അതിന് എല്ലായിടത്തും ജീവിക്കാൻ കഴിയും. അവയ്ക്ക് കാലാവസ്ഥ, സ്ഥാനം, സ്ഥലം എന്നിവ ഒരു പ്രശ്നമല്ല. രോഗാണുക്കൾക്ക് വായു, മണ്ണ്, ജലം എന്നിവയിൽ എല്ലാം ജീവിക്കാൻ കഴിയും എന്ന് നിങ്ങൾക്ക് അറിയാമായിരിക്കും. സസ്യങ്ങൾ, മൃഗങ്ങൾ, മനുഷ്യശരീരം മുതലായ പല ജീവികളിലും അകത്തും പുറത്തും ഇവയ്ക്കു വളരാൻ കഴിയും. പൊതുവെ ഈ ഏകകോശ ജീവികൾ പലതരം രോഗങ്ങൾ ചുമന്നു കൊണ്ട് പോകുന്നവരായിരിക്കും. ഈ ജീവികൾ നമ്മുടെ ശരീരത്തിൽ നിർണായകമായ ചില മാറ്റങ്ങൾ ഉണ്ടാക്കും. അതിനൊരു ഉദാഹരണമാണ് രോഗാണു പകർച്ചവ്യാധി.

ഇത്തരത്തിലുള്ള പകർച്ച വ്യാധിയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കണമെങ്കിൽ കൂടുതൽ വായിക്കൂ....

അണുബാധ

അണുബാധ

നമ്മുടെ ശരീരത്തിനുള്ളിലോ അല്ലെങ്കിൽ ശരീരത്തിന് പുറത്തോ ദോഷകരമായ അണുക്കൾ സ്വയം പെരുകുന്ന അവസ്ഥയാണ് രോഗാണു പകർച്ചവ്യാധി. ശ്വാസകോശരോഗം(ന്യൂമോണിയ), ഭക്ഷ്യവിഷബാധ, തുടങ്ങിയവ അണുക്കൾ മൂലമുണ്ടാകുന്ന അനേകം രോഗങ്ങളാണ്. ദണ്ഡാകൃതി, വളയാകൃതി, ഗോളാകൃതി എന്നിങ്ങനെ മൂന്ന് പ്രധാന ആകൃതിയിലാണ് ഇവ ഉണ്ടാകുന്നത്. കൂടാതെ, ഗ്രാം പോസിറ്റീവ്, ഗ്രാം നെഗറ്റീവ് എന്നിങ്ങനെയും ഇവയെ തരം തിരിച്ചിരിക്കുന്നു. ഗ്രാം പോസിറ്റീവ് അണുക്കൾക്ക് കട്ടിയുള്ള ശരീരകോശങ്ങളായിരിക്കും, എന്നാൽ ഗ്രാം നെഗറ്റീവ് അണുക്കൾക്ക് കട്ടി കുറഞ്ഞ ശരീര കോശങ്ങളായിരിക്കും. വാസ്തവത്തിൽ, നിങ്ങളുടെ ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള രോഗാണുബാധ കണ്ടെത്തി ആശുപത്രിയിലെത്തി ചികിത്സ തേടുമ്പോൾ രോഗത്തിന്റെയും രോഗാണുക്കളുടെയും വർഗീകരണം നടത്തുന്നതിന് പല പരീക്ഷണങ്ങളും നടത്തിയിട്ടുണ്ടാകും. ഉദാഹരണത്തിന്, രോഗാണുക്കളുടെ സംവേദനക്ഷമതയും, രോഗാണുക്കളെ നശിപ്പിക്കാനുള്ള ഔഷധവും കണ്ടു പിടിക്കുന്നതിനുള്ള പരീക്ഷണമാണ് ഗ്രാം സ്‌റ്റെയ്‌നിങ്. ഒരു വ്യക്തിക്ക് വേണ്ട ശരിയായ ചികിത്സകൾ നിർണ്ണയിക്കാൻ ഈ പരീക്ഷണം സഹായിക്കും. രോഗാണു പകർച്ച വ്യാധി എങ്ങനെ കൈകാര്യം ചെയ്യണം എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഇത് നമ്മെ വളരെയധികം സഹായിക്കും.

ഈ അണുബാധ യഥാർത്ഥത്തിൽ പെട്ടെന്ന് പടർന്നു പിടിക്കുന്ന ഒരു തരം രോഗമാണ്. രോഗികളുമായി അടുത്തിടപഴകുന്ന ആളുകൾക്ക്‌ ഇത് പെട്ടെന്ന് പടർന്നു പിടിക്കും. മലിനമായ പ്രതലങ്ങൾ, ഭക്ഷണം, വെള്ളം, തുമ്മൽ, ചുമ എന്നിവയാണ് ഇതിനുദാഹരണങ്ങൾ. കൂടാതെ, ഈ സൂക്ഷ്മ ജീവികൾ അതി തീക്ഷ്ണമായ പകർച്ച വ്യാധികൾക്ക് കാരണമാകാം. ഇത് പെട്ടെന്ന് തന്നെ ചികിൽസിച്ചു മാറ്റേണ്ടതാണ്. ദീർഘകാല പകർച്ച വ്യാധികൾ ജീവിതകാലം മുഴുവൻ തുടരാം. ചില രോഗാണുക്കൾ തുടക്കത്തിൽ കാണത്തക്ക വിധത്തിൽ അടയാളങ്ങളോ സൂചനകളോ നൽകില്ല, പക്ഷേ കാലം കഴിയുന്തോറും ഈ രോഗം നമ്മളിൽ കൂടിക്കൊണ്ടിരിക്കും. ഈ രോഗങ്ങൾ തീവ്രതയില്ലാതെ തുടങ്ങി മധ്യത്തിലെത്തി പിന്നീട് അസഹനീയമാവുകയുമാണ് ചെയ്യുന്നത്. ചില സമയങ്ങളിൽ, ഈ രോഗം ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് വരെ കാരണമാകാം. ഉദാഹരണത്തിന്, ബ്ലാക്ക് ഡെത്ത് അല്ലെങ്കിൽ ബ്യൂബോണിക് പ്ലേഗ് കാരണം പലരും മരിച്ചിട്ടുണ്ട്.

 രോഗാണു പകർച്ച വ്യാധിയുടെ ലക്ഷണങ്ങൾ

രോഗാണു പകർച്ച വ്യാധിയുടെ ലക്ഷണങ്ങൾ

യഥാർത്ഥത്തിൽ, ബാക്ടീരിയ അണുബാധയുടെ എല്ലാ ലക്ഷണങ്ങളും പട്ടികപ്പെടുത്താൻ ബുദ്ധിമുട്ടാണ്. എങ്കിലും സാധാരണയായി കണ്ടു വരുന്ന ചില ലക്ഷണങ്ങൾ ഞാൻ ഇവിടെ പറയാം. വ്രണം, ഛർദ്ദി, സന്ധിവേദന, പനി, വയറിളക്കം, ചുമ, ക്ഷീണം, തുമ്മൽ തുടങ്ങിയവയാണ് സാധാരണ കണ്ടു വരുന്ന ചില ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങളിൽ ചിലത് നിങ്ങൾക്ക് ഉണ്ടെങ്കിൽ, ഈ അണുബാധ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിങ്ങൾ ചിന്തിക്കണം.പ്രത്യേകിച്ചും, ഈ രോഗാണു പകർച്ച വ്യാധി വിവിധ തരങ്ങളായി തിരിച്ചിട്ടുണ്ട്. ഭക്ഷ്യവിഷബാധ, ലൈംഗികരോഗങ്ങൾ, പിന്നെ മറ്റുള്ളവയും.

രോഗാണു കൊണ്ടുള്ള ഭക്ഷ്യ വിഷബാധമൂലം

ഭക്ഷ്യ വിഷബാധ കൊണ്ടുള്ള ചില രോഗ ലക്ഷങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്

മനുഷ്യരിൽ വയറിളക്കം പോലുള്ള രോഗങ്ങൾ ഉണ്ടാക്കുന്ന ഭക്ഷ്യ വിഷ ബാധയുടെ ഒരു രോഗ ലക്ഷണമാണ് പനി അല്ലെങ്കിൽ സന്ധി വേദന.

സ്ക്കരിച്ചിയ കോലി (അല്ലെങ്കിൽ ഇ കോലി) എന്നത് മറ്റൊരു വയറിളക്ക രോഗമാണ്. പനി, ഛർദ്ദി, വയറുവേദന, ഓക്കാനം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.

ക്ലോസ്ട്രീഡിയം ബോട്ടുലിനുമിസ് എന്നത് ജീവൻ തന്നെ അപഹരിക്കാൻ കഴിയുന്ന മറ്റൊരു തരം രോഗാണുവാണ്. ഇത് നാഡീകോശത്തെ തകരാറിലാക്കുന്ന വിഷാംശങ്ങൾ ഉത്പാദിപ്പിക്കുന്നു.സാൽമൊണല്ല എന്നത് മറ്റൊരു തരം ഭക്ഷ്യ വിഷ ബാധയാണ്. പലപ്പോഴും പനി, വയറിളക്കം, ഉദര സംബന്ധമായ മറ്റ് അസ്വസ്ഥതകൾ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.

പനി, വയറിളക്കം, പേശി വേദന

പനി, വയറിളക്കം, പേശി വേദന

ലിസ്റ്റെറിയ മോണോസൈറ്റോജീൻസ് എന്ന രോഗാണുക്കൾ പനി, വയറിളക്കം, പേശി വേദന എന്നീ അസുഖങ്ങൾ ഉണ്ടാക്കുന്നു. ഇത് കൂടുതലും മുതിർന്നവരിലും, ഗർഭിണികളിലും, പ്രതിരോധ ശേഷി കുറവുള്ള കുഞ്ഞുങ്ങളെയുമാണ് ഇത് കൂടുതലായും ബാധിക്കുന്നത്.

അവസാനമാണെങ്കിലും ഇനി പറയുന്നതും പ്രധാനപ്പെട്ടതാണ്. വിബ്രിയോ വയറിളക്കത്തിന്റെ കൂടെയുള്ള രോഗമാണ്. ചില സമയങ്ങളിൽ, രോഗാണുക്കൾ മുറിവുകളിലൂടെ കടന്ന് അത് കടുത്ത ചർമ്മരോഗത്തിന് കാരണമാകുകയും ചെയ്യുന്നു. നിങ്ങൾക്ക് തക്ക സമയത്ത് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ അത് വളരെ വലിയ പ്രശ്നമാകും.

Read more about: health tips ആരോഗ്യം
English summary

how to treat bacterial infections

here are all instructions about how to treat Bacterial Infection Naturally
Story first published: Friday, August 31, 2018, 17:52 [IST]
X
Desktop Bottom Promotion