TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
ഞരമ്പ് പിടച്ചില് വലയ്ക്കുന്നുണ്ടോ?
നീലയും ചുവപ്പും, പര്പ്പിള് നിറത്തിലുമായി കണങ്കാല്, കാല്, തുട, മുഖം എന്നിവിടങ്ങളില് ഒരു ഡിസൈന് വരും ചിലര്ക്ക്. പിടച്ചു പൊങ്ങി വരുന്ന വളഞ്ഞു പുളഞ്ഞ് കിടക്കുന്ന ഞരമ്പുകളാണ് ഈ ഡിസൈനുണ്ടാക്കുന്നതെന്ന് മാത്രം. ശരീരത്തില് പൊങ്ങി നില്ക്കുന്ന ഇവ പെട്ടെന്ന് കാണാന് സാധിക്കും. 30 മുതല് 60 ശതമാനം വരെ മുതിര്ന്നവര് സ്പൈഡര് വെയിന്സ് എന്ന ഞരമ്പു പിടയ്ക്കലില് വലയുന്നവരാണ്.
ഞരമ്പ് പിടയ്ക്കലിലേക്ക് ഒരു വ്യക്തിയെ എത്തിക്കുന്ന നിരവധി കാരണങ്ങളുണ്ട്. ചിലത് പാരമ്പര്യമാകാം. രക്തം കട്ടകൂടി കിടന്നതിന്റെ പരിണിത ഫലമാകാം, അമിത വണ്ണമാകാം, ഗര്ഭനിരോധന മരുന്നുകള് കഴിച്ചതിനെ തുടര്ന്നുമാകാം. നിങ്ങളുടെ ജോലിയും ഈ ഞരമ്പു പിടയ്ക്കലിനെ സ്വാധീനിക്കുന്നുണ്ട്. ഒരുപാട് നേരം നിന്ന് ചെയ്യേണ്ട ജോലിയാണ് നിങ്ങളുടേത് എങ്കില്, ഉദാഹരണത്തിന്, ടീച്ചര്, നേഴ്സ്, ഹെയര് സ്റ്റൈലിസ്റ്റ്, ഫാക്ടറി ജോലി എന്നിവയാണെങ്കിലും നിങ്ങളുടെ കാലുകളിലും മുഖത്തും ഞരമ്പുകള് തടിച്ചു വരാന് സാധ്യതയുണ്ട്.
ഗര്ഭകാലത്തെ ഹോര്മോണ് മാറ്റങ്ങള്, ആര്ത്തവം, ആര്ത്തവ വിരാമം, മുഴ, മലബന്ധം എന്നിവ കൊണ്ട് വയറിലുണ്ടാകുന്ന അധിക സമ്മര്ദ്ദം എന്നിവയും ഞരമ്പുകള് പിടച്ചു പൊങ്ങുന്നതിന് ഇടയാക്കുന്നു. സന്ധിവേദന, ക്ഷീണം, കാലുകള്ക്ക് ഭാരം അനുഭവപ്പെടുന്നത്, വിങ്ങി വിങ്ങിയുള്ള വേദന എന്നതിലൂടേയും ഞരമ്പു പിടയ്ക്കലിന് ഇടയാക്കുന്നു.
സ്ത്രീകളില് ഇതിന്റെ ലക്ഷണങ്ങള് കുറച്ച് കഠിനമായിരിക്കും. ഗര്ഭദാരണ കാലത്തോ, ആര്ത്തവ സമയത്തോ ആണെങ്കില് പിന്നെ പറയുകയും വേണ്ട. കണങ്കാല് ഭാഗത്ത് പ്രധാനമായും ഈ സമയം നീര്വീക്കം ഉണ്ടാവുകയും, കടുത്ത കറുത്ത നിറത്തിലേക്ക് ഇവിടം മാറുകയും ചെയ്യും. സ്പൈഡര് വെയിനില് നിന്നും രക്ഷ നേടാന് നിങ്ങള് ആഗ്രഹിക്കുന്നുണ്ടോ? എന്നാലതിന് പ്രകൃതിദത്തമായ ചില വഴികളുണ്ട്...വീട്ടിലിരുന്ന് തന്നെ പരീക്ഷിക്കാവുന്ന ചില വഴികള് ഇതാ.
ഓറഞ്ച്
ഓറഞ്ചിലുള്ള വിറ്റാമിന് സി ഞരമ്പ് പിടയ്ക്കലില് നിന്നും നിങ്ങള്ക്ക് മോചനം നല്കാന് പ്രാപ്തമാണ്. വിറ്റാമിന് സി രക്തയോട്ടത്തെ ശരിയായ രീതിയിലാക്കുകയും, ധമനികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കോശജാലങ്ങളെ നശിക്കുന്നതില് നിന്നും ഇവ തടയുകയും ചെയ്യും. ദിവസേന കൂടുതല് ഓറഞ്ച് കഴിക്കാന് ശ്രമിക്കുക.
ആവണക്കെണ്ണ
രക്തത്തിനായി കാത്തിരിക്കുന്ന കോശജാലങ്ങളിലേക്ക് രക്തം എത്തിക്കുന്നതിന് ആവണക്കെണ്ണയ്ക്ക് സാധിക്കുന്നു. ഞരമ്പുകളില് രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യതയും ഇത് ഇല്ലാതെയാക്കും. ഇതിലൂടെ നീര്വീക്കം കുറയ്ക്കാം. ആവണക്കെണ്ണ ഉപയോഗിച്ച് ദിവസേന രണ്ട് നേരം ഞരമ്പ് പിടച്ചിരിക്കുന്ന ഭാഗത്ത് മസാജ് ചെയ്യുക.
പേരക്ക
ദിവസേന പേരയ്ക്ക കഴിക്കുന്നതിലൂടേയും ഞരമ്പ് പിടയ്ക്കുന്നതില് നിന്നും രക്ഷപ്പെടാം. പേരയ്ക്കയില് വിറ്റാമിന് സിയും വിറ്റാമിന് ഡിയും വലിയ അളവില് അടങ്ങിയിട്ടുണ്ട്. ഇത് ധമനികളെ ശക്തിപ്പെടുത്തുകയും, കോശജാലങ്ങളിലേക്ക് വേണ്ട രക്തം എത്തിക്കുകയും ചെയ്യുന്നു. സൂക്ഷ്മ രക്തവാഹിനികളേയും ധമനികളേയും ശക്തിപ്പെടുത്താന് പേരയ്ക്ക ദിവസേന കഴിക്കുക. രക്ത സംക്രമണവും ഇതിലൂടെ ശരിയായി വരും.
ആപ്പില് സൈഡര് വിനാഗിരി
ഞരമ്പ് പിടയ്ക്കലിനെ പൊതുവെ ഉപയോഗിക്കുന്ന ഒന്നാണ് ആപ്പിളില് നിന്നുമുള്ള ഈ വിനാഗിരി. വൃത്തിയുള്ള ഒരു തുണി എടുത്തതിന് ശേഷം അത് ആപ്പിള് സൈഡര് വിനാഗിരിയില് മുക്കുക. പിഴിഞ്ഞതിന് ശേഷം ഇത് ഞരമ്പ് പിടച്ചിരിക്കുന്ന ഭാഗത്ത് പുരട്ടണം. അരമണിക്കൂര് ഈ തുണി ഞരമ്പ് പിടച്ചിരിക്കുന്ന ഭാഗത്ത് വിടര്ത്തിയിടുക. ഞരമ്പുകള് സാധാരണ അളവിലേക്ക് മാറുന്നത് വരെ ദിവസേന രണ്ട് തവണ വീതം ഇത് ചെയ്യണം.
അതല്ലെങ്കില് ഒരു ഗ്ലാസ് വെള്ളത്തില് രണ്ട് ടീസ്പൂണ് ആപ്പിള് വിനാഗിരി മിക്സ് ചെയ്ത് കുടിക്കുക. ദിവസത്തില് രണ്ട് തവണ വീതം കൂടിക്കണം. വെള്ളം കൂട്ടാത്ത ആപ്പിള് വിനാഗിരിയാണെങ്കില് ഒരു ലോഷനിന് സമാനുപാതത്തില് ഇവ രണ്ടും കൂടി മിക്സ് ചെയ്തെടുക്കുക. അത് ഞരമ്പ് പിടച്ചിരിക്കുന്ന ഭാഗത്ത് പുരട്ടണം.
കടുകെണ്ണ
രക്ത സംക്രമണം ശരീയായ രീതിയിലാക്കാനും, ധമനികളെ ശക്തിപ്പെടുത്താനും കടുകെണ്ണ ഉപയോഗിക്കുന്നതിലൂടെ സാധിക്കും. കടുകെണ്ണ ഉപയോഗിച്ച് ഞരമ്പ് പിടച്ചിരിക്കുന്ന ഭാഗത്ത് ദിവസേന രണ്ട് തവണ മസാജ് ചെയ്യുക.
ഫുള്ളേഴ്സ് എര്ത്ത്
ചര്മവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്ക്ക് വര്ഷങ്ങളായി ഫുള്ളേഴ്സ് എര്ത്തിലൂടെ വളരെ വര്ഷങ്ങളായി പ്രതിവിധി കണ്ടുവരുന്നു. ഞരമ്പ് പിടച്ചിരിക്കുന്നതിന്റെ തീവ്രതയക്ക് അനുസരിച്ച് അത്രയും ടേബില്സ്പൂണ് ഫുള്ളേഴ്സ് എര്ത്ത് എടുക്കുക. ഇത് വെള്ളത്തില് ചേര്ത്ത് നേര്പ്പിച്ച് ഒരു പേസ്റ്റാക്കണം. ഈ പേസ്റ്റ് ഞരമ്പ് പിടച്ച ഭാഗത്ത് പുരട്ടി രാത്രി ഉറങ്ങുന്നതിനായി കിടക്കുക. പുലര്ച്ചെ ഇത് കഴുകി കളയാം.
ക്യാബേജ് ലേപം
പോഷക ഘടകങ്ങള് നിറയെ ഉള്ളിലൊതുക്കിയാണ് ക്യാബേജുകളുടെ വരവ്. വിറ്റാമിന് എ, ബി1, ബി2, സി,ഇ,കെ, മഗ്നേഷ്യം, പൊട്ടാസ്യം, ഇരുമ്പ്, കാല്ഷ്യം, ഫോസ്ഫറസ്, സള്ഫര്, കോപ്പര്, ഫൈബര് എന്നിവയെല്ലാം ക്യാബേജില് അടങ്ങിയിരിക്കുന്നു. ക്യാബേജിന്റെ ഇല നന്നായി കഴുകിയതിന് ശേഷം എടുക്കുക. വെള്ളം ചേര്ത്ത് അരിഞ്ഞ് പേസ്റ്റ് രൂപത്തിലാക്കുക. ഇത് ഞരമ്പ് പിടച്ച ഭാഗത്ത് പുരട്ടുക. ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് ഇവിടം കെട്ടി വയ്ക്കാം. 2 മണിക്കൂര് ഇത് ശരീരത്തില് തുടരാന് അനുവദിച്ചിട്ട് പിന്നീട് തുടച്ചു കളയുക. ഒരു ദിവസം രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുക.
കട്ടി കൂടിയ ഭാഗം കളഞ്ഞ് ക്യാബേജ് ഇല വൃത്തിയാക്കി എടുക്കുക. ഞരമ്പ് പൊങ്ങിയ ഭാഗത്ത് ഈ ഇല വയ്ക്കണം. ഇല ഉണങ്ങി പിടിക്കുന്നത് വരെ ഇത് മാറ്റരുത്. ഞരമ്പ് പിടച്ചിലില് നിന്നും ആശ്വാസം ലഭിക്കുന്നത് വരെ ഇത് തുടരുക.