For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  രോഗങ്ങള്‍ വിട്ടുനില്‍ക്കാന്‍; നന്നായി നടന്നോളൂ

  By Glory
  |

  വ്യായാമം ശരീരത്തിന്റെ ആരോഗ്യത്തിനു വളരെ പ്രധാനപ്പെട്ട ഒന്നാണ് .ഇന്നത്തെ സമൂഹം ഒരുപാട് അസുഖങ്ങള്‍ക്ക് അടിമപ്പെട്ടവര്‍ ആണ് .പല മാരക രോഗങ്ങള്‍ കാരണം മരണപ്പെടുന്നവര്‍ ആണ് മിക്ക പേരും . ഇതിന്റെ ഒരാധാനാ കാരണം ആയി ചൂണ്ടി കാണിക്കുന്നത് മാറി വരുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും തന്നെ . പണ്ടുള്ള ജീവിത ശൈലിയില്‍ തന്നെ ഒരുപാട് വ്യായാമം ഉണ്ടായിരുന്നു. അത് പോലെ ഭക്ഷണങ്ങളില്‍ കൊഴുപ്പും എണ്ണയും നിറഞ്ഞ ഭക്ഷണങ്ങള്‍ കുറവായിരുന്നു .എന്നാല്‍ ഇന്നത്തെ ഭക്ഷണ രീതികളില്‍ മിക്കതും അമിത വണ്ണം ഉണ്ടാക്കുന്നു .

  എന്നാല്‍ ഇതിനെയെല്ലാം കത്തിച്ചു കളയാന്‍ ഉള്ള വ്യായാമം ജീവിത ശൈലിയില്‍ ഇല്ല താനും. പണ്ടത്തെ ജോലികളില്‍ തന്നെ ഒരുപാട് നടത്തവും അധ്വാനവും ഉണ്ടായിരുന്നു .ഇന്ന് മിക്ക ജോലികളും ഇരുന്നു ചെയ്യുന്ന ജോലികള്‍ ആണ് .അധ്വാനിക്കേണ്ട ജോലികള്‍ എല്ലാം ചെയ്യുന്നത് യന്ത്രങ്ങള്‍ ആണ് .അപ്പോള്‍ മനുഷ്യനുള്ള അധ്വാനം കുറഞ്ഞു.അങ്ങനെ മനുഷ്യന് അസുഖങ്ങള്‍ കൂടുവാന്‍ തുടങ്ങി .അത് കൊണ്ട് ആരോഗ്യം നിലനിര്‍ത്താന്‍ എല്ലാവരും നിര്‍ബന്ധമായും വ്യായാമം ചെയ്യേണ്ടതുണ്ട് .അതില്‍ ഏറ്റവും എളുപ്പത്തില്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും ചെയ്യാവുന്ന ഒരു വ്യായാമം ആണ് നടത്തം. നടത്തം നല്ലൊരു വ്യായാമമാണ്. ആര്‍ക്കും എളുപ്പം ശീലിക്കാവുന്ന ഒരു വ്യായമം കൂടിയാണിത്. ഹൃദ്രോഗം, പ്രമേഹം, അമിതഭാരം, രക്തസമ്മര്‍ദം എന്നീ രോഗങ്ങളുള്ളവര്‍ നിത്യവുംകൃത്യമായി നടക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. അതോടൊപ്പം രോഗാവസ്ഥയെ പ്രതിരോധിക്കാനും ഇത് സഹായകമാണ്.

  രോഗങ്ങളോട് ബൈ പറയാം

  രോഗങ്ങളോട് ബൈ പറയാം

  ഇന്ന് മനുഷ്യന്റെ പ്രധാന പ്രശ്നങ്ങളിലൊന്നാണ് അമിതവണ്ണം. കൃത്യമായി ഭക്ഷണം കഴിക്കുകയും അതിന്നനുസരിച്ച് ജോലി ചെയ്യാതിരിക്കലുമാണ് ഇതിന് കാരണം. പ്രമേഹം, രക്തസമ്മര്‍ദം, അധികകൊഴുപ്പം, പിത്താശയക്കല്ല്, കാല്‍മുട്ട് വീക്കം, നടുവേദന തുടങ്ങിയ രോഗങ്ങള്‍ക്ക് ഭാരക്കൂടുതല്‍ കാരണമാകുന്നുണ്ട്. നിത്യവും നടത്തം ശീലമാക്കിയാല്‍ അമിതവണ്ണത്തെ തടയാന്‍ സാധിക്കും.ഹൃദയത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ നടത്തം ഉത്തമ മാര്‍ഗമാണ്. നടക്കുമ്പോള്‍ ഹൃദയത്തിലേക്കുള്ള രക്തസഞ്ചാരം കൂടും. അതുവഴി ഹൃദയത്തിന് കൂടുതല്‍ പ്രാണവായു ലഭിക്കും.

  ഇങ്ങനെ ലഭിക്കുന്ന പ്രാണവായു ഹൃദയത്തെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കും. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാനും നടത്തം നല്ലതാണ്.നടക്കുന്ന സമയത്ത് ശ്വാസകോശങ്ങളിലേക്കുള്ള രക്തസഞ്ചാരവും പ്രാണവായുവിന്റെ ഒഴുക്കും വര്‍ധിക്കും. മാത്രമല്ല, ശരീരത്തില്‍ സംഭവിക്കുന്ന ചില രാസപ്രക്രിയയുടെ ഫലമായി മാലിന്യങ്ങള്‍ വിയര്‍പ്പിലൂടെയും ഉച്ഛ്വാസ വായുവിലൂടെയും പുറന്തള്ളപ്പെടുന്നു.

  ഇതുമൂലം ശ്വാസകോശ രോഗങ്ങള്‍ ഒരു പരിധിവരെ ഇല്ലാതാകും. നടക്കുമ്പോള്‍ ശരീരത്തിലെ എല്ലാ പേശികളും ഒരുപോലെ ഉണരും. ശരീരം ചൂടാവുകയും മാംസപേശികളിലേക്കുള്ള രക്തസഞ്ചാരം വര്‍ധിക്കുകയും ചെയ്യും.പേശികളുടെ പ്രവര്‍ത്തനവും ചലനവും അനായാസമാക്കാന്‍ നടത്തം ഉപകരിക്കും. അകാരണ ക്ഷീണത്തിനും നടത്തം നല്ലൊരു ഔഷധമാണ്. പക്ഷാഘാതം, വാതരോഗം എന്നിവ അകറ്റാനും നടത്തത്തിന് കഴിയും. ദിവസവും കായിക ജോലികളില്‍ ഏര്‍പ്പെടാത്തവര്‍ രാവിലെയും വൈകുന്നേരവും കുറച്ചുനേരം നടക്കുന്നത് ഏറെ ആരോഗ്യദായകമാണ്.

   എവിടെ നടക്കണം

  എവിടെ നടക്കണം

  നടത്തം എവിടെയുമാകാം. വീട്ടുമുറ്റത്തോ റോഡിലോ, സ്ഥലമില്ലാത്തവര്‍ വീട്ടുവരാന്തയിലോ നടക്കാം. എന്നാല്‍ റോഡിലിറങ്ങി നടക്കുന്നതാണ് ഉചിതം. സൂര്യവെളിച്ചത്തില്‍ വിറ്റാമിന്‍ ഡിയുടെ കുറവ് പരിഹരിക്കും. പുതിയ കാഴ്ചകള്‍ കണ്ട് നടക്കുന്നത് മനസ്സിന് സുഖംതരും. കഴിവതും മാലിന്യം നിറഞ്ഞ വഴികളിലൂടെയുള്ള നടത്തം ഒഴിവാക്കണം.

  എത്രവേഗത്തില്‍ നടക്കാം ഓരോ പ്രായക്കാരും വ്യത്യസ്ത വേഗതയില്‍ നടക്കണം. നാഡിമിടിപ്പ് പരിശോധിച്ചതിനുശേഷമാണ് നടക്കേണ്ടത്. നാഡിമിടിപ്പ് വര്‍ധിക്കണം. എങ്കിലേ നടത്തംകൊണ്ട് പ്രയോജനമുണ്ടാകൂ.

   നടപ്പിന്റെ ഗുണങ്ങള്‍ ; പൊണ്ണത്തടിയെ നിയന്ത്രിക്കാം

  നടപ്പിന്റെ ഗുണങ്ങള്‍ ; പൊണ്ണത്തടിയെ നിയന്ത്രിക്കാം

  പെണ്ണത്തടിയെ നിയന്ത്രിക്കുന്നതില്‍ ഏറ്റവും ഫലപ്രദമായ രീതിയാണ് നടത്തം. ദിനവും 30 മിനിറ്റ് എങ്കിലും നടക്കുന്നവര്‍ക്ക് പെണ്ണത്തടി വരുവാനുള്ള സാധ്യത തീരെ കുറവാണ്. ദിവസേനയുള്ള നടത്തം ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ പെണ്ണത്തടി തീര്‍ച്ചയായും നമ്മുടെ ജീവിതത്തില്‍ നിന്ന് അകന്ന് നില്ക്കും.

   രക്ത സമ്മര്‍ദം കുറക്കാം

  രക്ത സമ്മര്‍ദം കുറക്കാം

  ദിവസേനയുള്ള 10 മിനിറ്റ് നടത്തം രക്ത സമ്മര്‍ദം കുറക്കാനുള്ള ഫലപ്രദമായ മാര്‍ഗമാണെന്നു വിവിധ ഗവേഷണങ്ങള്‍ അഭിപ്രായപ്പെടുന്നു .

   പ്രേമേഹത്തെ വരുതിയിലാക്കാം

  പ്രേമേഹത്തെ വരുതിയിലാക്കാം

  പതിവായുള്ള നടത്തം പ്രേമേഹത്തെ വരുതിയിലാക്കാന്‍ സഹായിക്കുന്ന ഏറ്റവും വലിയ മാര്‍ഗങ്ങളില്‍ ഒന്നാണ് 4-5 മിനിട്ട് വരെയുള്ള മന്ദഗതിയില്‍ ഉള്ള നടത്തത്തില്‍ തുടങ്ങി 5-10 മിനിറ്റ് നേരം ഉള്ള മിതമായ വേഗത്തിലുള്ള നടത്തം വരെ ആകാം.നടക്കുബോള്‍ തല ഉയര്‍ത്തിപ്പിടിച്ച നട്ടെല്ല് നിവര്‍ത്തിയുള്ള പൊസിഷനില്‍ തന്നെ ആയിരിക്കണം

  .യൂണിവേഴ്‌സിറ്റി ഓഫ് കൊളറോഡായില്‍ ജഒഉ കരസ്ഥമാക്കിയ ജെയിംസ് ഓഹില്‍ പറയുന്നത് രണ്ടില്‍ ഒരു പ്രേമേഹ രോഗിയുടെ ഭാവി നടത്തം എന്ന വ്യയാമം മാറ്റി മറക്കുന്നു .നല്ല സ്ഥലങ്ങള്‍ കാണുവാനായി എന്നും 30 നടത്തം ( 2400 ടലേു)െ മുതല്‍ ദിവസവും 77 മിനിട്ട് ( 6400 ടലേു)െ വരെ ശീലമാക്കുക .

   കാന്‍സറിനെ തടയാം

  കാന്‍സറിനെ തടയാം

  സ്തനാര്‍ബുദവും ഗര്‍ഭാശയഅര്‍ബുദവും കാരണമുള്ള മരണത്തിന്റെ സാധ്യത 19% വരെ 1-3മണിക്കൂര്‍ ആഴ്ചയില്‍ നടക്കുന്നതു വഴി കുറക്കാന്‍ കഴിയും . 3-5 മണിക്കൂര്‍ വരെ നടത്തം ശീലമാക്കിയമാര്‍ക് 54%വരെ സാധ്യത കുറയുന്നു. ആഴ്ചയില്‍ 7 മണിക്കൂര്‍ ശീലമാക്കിയവര്‍ക് സ്ഥാനാര്‍ബുദത്തിന്റെ സാധ്യത 14 % വരെ കുറയുന്നു എന്ന് പല പഠനങ്ങളും പറയുന്നു.

  വ്യയാമം ഓര്‍മശക്തിയെ വര്‍ധിപ്പിക്കുന്നു

  വ്യയാമം ഓര്‍മശക്തിയെ വര്‍ധിപ്പിക്കുന്നു

  ആഴ്ചയില്‍ 40 മിനിട്‌സ് സമയം 3 തവണ നടക്കുന്നവരുടെ ഹിപ്പോ ക്യാമ്പസ്സിന്റെ വ്യാപ്തി 2 ശതമാനം വര്‍ധിപ്പിക്കുന്നു. ദിവസേനെ ഉള്ള നടത്തം തലച്ചോറിന്റെ ചുരുക്കല്‍ പ്രക്രിയയെ മന്തഗതിയില്‍ ആക്കും .60 ന്റെയും 90 ഇടയില്‍ പ്രായമുള്ളവരില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടുപിടിച്ചത്.

   പ്രതിരോധ ശക്തി വര്‍ധിപ്പിക്കും

  പ്രതിരോധ ശക്തി വര്‍ധിപ്പിക്കും

  35-45 മിനിട്ട് മിതമായ വേഗതയില്‍ ദിവസവും നടക്കുന്നവരില്‍ രോഗപ്രതിരോധ സെല്ലുകള്‍ വര്‍ധിക്കുന്നു അത് വഴി രോഗങ്ങളെ അതായത് ദിവസവും 20 മിനിട്ട് നടത്തം ശീലം ആക്കിയവര്‍ക്ക് 43% രോഗ സാധ്യത കുറയുന്നു.

   വര്‍ധക്യ കാലത്തു കൂടുതല്‍ ആരോഗ്യവാന്മാര്‍ ആയിരിക്കാം

  വര്‍ധക്യ കാലത്തു കൂടുതല്‍ ആരോഗ്യവാന്മാര്‍ ആയിരിക്കാം

  ചെറുപ്പകാലം മുതല്‍ നടത്തം ശീലമാക്കിയവര്‍ക്ക് വര്‍ധക്യകാലത്ത് കൂടുതല്‍ ആരോഗ്യം ഉണ്ടാകും 70-89 വയസു പ്രായമുള്ളവര്‍ക്ക് ഇടയില്‍ നടത്തിയ പഠനം പറയുന്നത്. രണ്ടര വര്‍ഷത്തെ പഠനത്തിന് ശേഷം ഗവേഷകര്‍ കണ്ടെത്തി , പതിവായി വ്യയാമം ചെയ്യുന്നവര്‍ക്കു ശാരീരികവൈകല്യങ്ങള്‍ക്കുള്ള സാധ്യതാ 28% വരെ കുറയുന്നു

   ഈറ്റിങ്ങിനു തടയിടാന്‍

  ഈറ്റിങ്ങിനു തടയിടാന്‍

  സ്‌ട്രെസ് ഈറ്റിങ്ങിനു തടഞ്ഞു നിര്‍ത്താന്‍ ഏറ്റവും പറ്റിയ മാര്‍ഗം നടത്തം എന്ന ശീലമാണ് പക്ഷെ നടത്തം എന്ന ഒറ്റ കാര്യം കൊണ്ട് മാത്രം സ്‌ട്രെസ് ഈറ്റിങിങ് ഡിസോര്‍ഡറിനെ കഴിയുകയില്ല .കൃത്യമായ ഉറക്കം ,മെഡിറ്റേഷന്‍ ദിവസവും 10000 സ്റ്റെപ്പുകകള്‍ നടത്തം എന്നിവ സ്‌ട്രെസ് ഈറ്റിങ്ങിനെ തടയാന്‍ സഹായിക്കും .

  സ്‌ട്രെസ് ഈറ്റിങിങ് ഡിസോര്‍ഡറിനെ പിന്നില്‍ പ്രധാന കാരണം വൈകാരികമോ , മനശാത്രപരമോ പ്രേശ്‌നങ്ങള്‍ ആയിരിക്കും എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു .നടത്തം ശരീരത്തിലേക് കൂടുതല്‍ എന്‍ഡോര്‍ഫിനെ റിലീസ് ചെയ്യുന്നു .കൂടാതെ കോര്‍ട്ടിസോള്‍ ലെവലുകള്‍ മാറ്റിമറിക്കുകയും ചെയ്യുന്നു.അത് വഴി സ്‌ട്രെസ് ഈറ്റിങ്ങു് തടയിടുന്നു

   ഈറ്റിങ്ങിനു തടയിടാന്‍

  ഈറ്റിങ്ങിനു തടയിടാന്‍

  സ്‌ട്രെസ് ഈറ്റിങ്ങിനു തടഞ്ഞു നിര്‍ത്താന്‍ ഏറ്റവും പറ്റിയ മാര്‍ഗം നടത്തം എന്ന ശീലമാണ് പക്ഷെ നടത്തം എന്ന ഒറ്റ കാര്യം കൊണ്ട് മാത്രം സ്‌ട്രെസ് ഈറ്റിങിങ് ഡിസോര്‍ഡറിനെ കഴിയുകയില്ല .കൃത്യമായ ഉറക്കം ,മെഡിറ്റേഷന്‍ ദിവസവും 10000 സ്റ്റെപ്പുകകള്‍ നടത്തം എന്നിവ സ്‌ട്രെസ് ഈറ്റിങ്ങിനെ തടയാന്‍ സഹായിക്കും .സ്‌ട്രെസ് ഈറ്റിങിങ് ഡിസോര്‍ഡറിനെ പിന്നില്‍ പ്രധാന കാരണം വൈകാരികമോ , മനശാത്രപരമോ പ്രേശ്‌നങ്ങള്‍ ആയിരിക്കും എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു .നടത്തം ശരീരത്തിലേക് കൂടുതല്‍ എന്‍ഡോര്‍ഫിനെ റിലീസ് ചെയ്യുന്നു .കൂടാതെ കോര്‍ട്ടിസോള്‍ ലെവലുകള്‍ മാറ്റിമറിക്കുകയും ചെയ്യുന്നു.അത് വഴി സ്‌ട്രെസ് ഈറ്റിങ്ങു് തടയിടുന്നു

  നടത്തവും ലൈംഗീകതയും

  നടത്തവും ലൈംഗീകതയും

  നടന്നാല്‍ എന്താണ് ഗുണമെന്നു ചോദിച്ചാല്‍ പിന്നീടുള്ള ലൈംഗിക ജീവിതം സുഗമമായിരിക്കുമെന്നാണ് ഉത്തരം. നടപ്പും ലൈംഗികതയും തമ്മില്‍ എന്തു ബന്ധമെന്ന് ചോദിച്ച് അതിരാവിലെ നടക്കാന്‍ മടിച്ച് പുതപ്പിനുള്ളിലേയ്ക്ക് ഒന്നുകൂടി ചുരുണ്ടുകൂടാന്‍ ശ്രമിക്കുന്നവര്‍ അപകടത്തില്‍ ചാടാനുള്ള സാധ്യത ഏറെയാണെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു. ദിവസവും മൂന്നുകിലോമീറ്റര്‍ നടക്കുന്നത് പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കും തളര്‍ച്ചയ്ക്കും പരിഹാരം നല്‍കും.

  തടികൂടിയവര്‍ക്കാണ് നടപ്പിന്റെ പ്രയോജനം കൂടുതല്‍ ലഭിക്കുക. മൂന്നു കിലോമീറ്റര്‍ നടക്കുന്നതിലൂടെ 200 കലോറി കത്തിച്ചുകളയുന്നതിനൊപ്പം രോഗവിമുക്തിയും ലഭിക്കുന്നു. ക്രമമായി നടത്തത്തിനായി സമയം ചെലവഴിച്ച പുരുഷന്മാരില്‍ മൂന്നില്‍ ഒരാള്‍ക്കെങ്കിലും അമിതവണ്ണത്തില്‍ നിന്ന് മോചനം ലഭിച്ചതിനൊപ്പം ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ലഭിച്ചു. ലൈംഗിക പ്രശ്‌നങ്ങള്‍ വരാതിരിക്കാനുള്ള പ്രതിരോധം കൂടിയാണ് ദിവസവുമുള്ള നടപ്പെന്നും വിദഗ്ദര്‍ പറയുന്നു.

  Read more about: health tips ആരോഗ്യം
  English summary

  health-benefits-of-walking-daily

  Today one of the main problems of man is obesity. This is due to eating regularly and not working accordingly.
  Story first published: Tuesday, June 19, 2018, 15:00 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more