For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി പോകാന്‍ ഓട്‌സ് രാവിലെ 11ന് ഉപ്പിട്ട്‌

11 ന് ഓട്‌സ് ഉപ്പു ചേര്‍ത്തു കഴിച്ചാല്‍

|

ആരോഗ്യകരമായ അനേകം ഭക്ഷണങ്ങളുണ്ട്. അനാരോഗ്യം തരുന്ന ഭക്ഷണങ്ങളും. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തന്നെ കഴിയ്ക്കുന്ന രീതിയും സമയവുമെല്ലാം ആരോഗ്യപരമായ ഗുണങ്ങള്‍ ലഭിയ്ക്കാന്‍ പ്രധാനവുമാണ്. വേണ്ട രീതിയില്‍ വേണ്ട സമയത്തു കഴിച്ചാലേ ഇവ ഗുണം നല്‍കൂ.

ആരോഗ്യകരമായ ഭക്ഷണത്തില്‍ പെട്ട ഒന്നാണ് ഓട്‌സ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ക്കു വരെ ഏതു രോഗാവസ്ഥയിലും രണ്ടാമതൊന്ന് ആലോചിയ്ക്കാതെ കഴിയ്ക്കാവുന്ന ഒരു ഭക്ഷണ വസ്തുവാണിത്. വൈറ്റമിനുകളുടേയും പോഷകങ്ങളുടേയുമെല്ലാം കലവറ. ധാരാളം നാരുകളടങ്ങിയ ഇതു പ്രമേഹം മുതല്‍ കൊളസ്‌ട്രോള്‍ വരെ കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

ഇതില്‍ മാംഗനീസ്, ഫോസ്ഫറസ്, മഗ്നീഷ്യം, കോപ്പര്‍, അയേണ്‍, സിങ്ക്, ഫോളേറ്റ് , വൈറ്റമിന്‍ ബി1, ബി5 തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുമുണ്ട്. കാല്‍സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ ബി3 എന്നീ ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ടൈപ്പ് 2 ഡയബെറ്റിസിനുള്ള നല്ലൊരു പരിഹാരമാണ് ഓട്‌സ്.

തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊന്നാന്തരം ഭക്ഷണ വസ്തു കൂടിയാണിത്. ദഹന പ്രക്രിയ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന, ധാരാളം നാരുകള്‍ അടങ്ങിയ, കൊഴുപ്പു കുറഞ്ഞ, പഞ്ചസാരയുടെ അളവില്ലാത്ത ഇതിന്റെ ഗുണങ്ങള്‍ തന്നെയാണ് ഏറെ ഫലപ്രദം. എന്നാല്‍ തടി കുറയ്ക്കാനും ഓട്‌സ് ചില പ്രത്യേക രീതികളില്‍, പ്രത്യേക സമയത്തു കഴിയ്ക്കുന്നതു ഗുണം നല്‍കും.

കുടവയര്‍ കുറയ്ക്കും ഫ്‌ളാക്‌സ് സീഡ് പൊടി കുടവയര്‍ കുറയ്ക്കും ഫ്‌ളാക്‌സ് സീഡ് പൊടി

സാധാരണ പ്രാതലിന് അല്ലെങ്കില്‍ അത്താഴത്തിന് ഓട്‌സ് കഴിയ്ക്കുന്നവരുണ്ട്. ഇത് ദോശ, ഇഡ്ഢലി തുടങ്ങിയ പല രൂപത്തിലും കഴിയ്ക്കുന്നവരുമുണ്ട്. ധാരാളം പാലും പഞ്ചസാരയുമിട്ടു കഴിയ്ക്കുന്നവരുണ്ട്.

എന്നാല്‍ തടി കുറയ്ക്കാന്‍ ഓട്‌സ് ഏതു സമയത്ത് എങ്ങനെ കഴിയ്ക്കണമെന്നറിയൂ,

രാവിലെ 11 മണിയ്ക്കു

രാവിലെ 11 മണിയ്ക്കു

തടി കുറയ്ക്കാന്‍ ഓട്‌സ് ഫലപ്രദമാകുന്നത് രാവിലെ 11 മണിയ്ക്കു കഴിയ്ക്കുമ്പോഴാണ്. അതും കൊഴുപ്പു കുറഞ്ഞ പാലിലോ വെള്ളത്തിലോ കുറുക്കി ലേശം ഉപ്പു ചേര്‍ത്തു കഴിയ്ക്കുമ്പോള്‍. അതായത് ഉ്ച്ച ഭക്ഷണത്തിനും പ്രാതലിനും ഇടയിലുള്ള ഇടവേള.

സ്‌നാക്‌സിന്റെ ഗുണം

സ്‌നാക്‌സിന്റെ ഗുണം

രാവിലെ 11 മണിയ്ക്ക് ഓട്‌സ് കഴിയ്ക്കുമ്പോള്‍ ഇടയ്ക്കു കഴിയ്ക്കുന്ന സ്‌നാക്‌സിന്റെ

ഗുണം നല്‍കുന്നു. അതായത് ഇടയ്ക്കു വിശക്കുമ്പോള്‍ വറുത്തത് ഒഴിവാക്കി ഇതു കഴിയ്ക്കുമ്പോള്‍ ആരോഗ്യകരമായ ഗുണം ലഭിയ്ക്കുന്നുവെന്നു മാത്രമല്ല, തടി കുറയാനും നല്ലതാണ്.

11 മണിയ്ക്ക് ഓട്‌സ് കഴിയ്ക്കുമ്പോള്‍

11 മണിയ്ക്ക് ഓട്‌സ് കഴിയ്ക്കുമ്പോള്‍

11 മണിയ്ക്ക് ഓട്‌സ് കഴിയ്ക്കുമ്പോള്‍ വിശപ്പു കുറയും. ഇതിലെ നാരുകള്‍ ദഹിയ്ക്കുവാന്‍ സമയമെടുക്കും. ഇതു കൊണ്ടു തന്നെ ഉച്ചഭക്ഷണം അമിതമായി കഴിയ്ക്കുന്നത് ഒഴിവാക്കാന്‍ സാധിയ്ക്കും. ഇതില്‍ ധാരാളം പ്രോട്ടീനുകളുമുണ്ട്. പ്രോട്ടീന്‍ തടി കുറയ്ക്കാന്‍ ഏറെ അത്യാവശ്യം വേണ്ട ഒന്നാണ്. ഇതും ഓട്‌സ് 11 മണിയ്ക്കു കഴിയ്ക്കുമ്പോള്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകമാണ്.

ബീറ്റാഗ്ലൂക്കോണ്‍

ബീറ്റാഗ്ലൂക്കോണ്‍

ധാരാളം ബീറ്റാഗ്ലൂക്കോണ്‍ അടങ്ങിയിരിയ്ക്കുന്ന ഒന്നു കൂടിയാണ് ഓട്‌സ്. തടി കുറയ്ക്കാന്‍ ഇത സഹായിക്കുന്നതിന്റെ പ്രധാനപ്പെട്ട ഒരു കാരണവും ഇതു തന്നെയാണ്. ബീറ്റാ ഗ്ലൂക്കോണ്‍ ശരീരത്തിന്റെ ബിഎംഐ, അതായത് ബോഡി മാസ് ഇന്‍ഡെക്‌സ് നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്.

ഓട്‌സ് 11 മണിയ്ക്ക് ഇതേ രീതിയില്‍ കഴിയ്ക്കുമ്പോള്‍

ഓട്‌സ് 11 മണിയ്ക്ക് ഇതേ രീതിയില്‍ കഴിയ്ക്കുമ്പോള്‍

ഓട്‌സ് 11 മണിയ്ക്ക് ഇതേ രീതിയില്‍ കഴിയ്ക്കുമ്പോള്‍ പതുക്കെയാണ് നാരുകള്‍ കാരണം ദഹനമെന്നതിനാല്‍ ഗ്ലൂക്കോസ് തോതും അമിതമായി ഉയരുന്നതില്ല. ഓട്‌സില്‍ മധുരമില്ലെന്നു മാത്രമല്ല, ശരീരത്തിലെ ഗ്ലൂക്കോസ് പതുക്കെയാണ് റിലീസ് ചെയ്യപ്പെടുന്നത്. ഇതു പ്രമേഹം പോലെയുളള രോഗങ്ങളെ തടഞ്ഞു നിര്‍ത്താന്‍ സഹായിക്കും. പ്രമേഹം തടി കൂട്ടാന്‍ ഇടയുള്ള ഒന്നാണ്. പ്രമേഹ രോഗികള്‍ക്കു മിക്കവാറും അമിത വണ്ണമുണ്ടാകും. മാത്രമല്ല, വിശപ്പു പൊതുവേ അനുഭവപ്പെടുന്ന പ്രമേഹ രോഗികള്‍ക്ക് ഇടയ്ക്കു കഴിയ്ക്കാവുന്ന നല്ലൊന്നാന്തരം ഭക്ഷണം കൂടിയാണിത്.

ഇത് ഈ സമയത്തു കഴിയ്ക്കുന്നത്

ഇത് ഈ സമയത്തു കഴിയ്ക്കുന്നത്

ഇത് ഈ സമയത്തു കഴിയ്ക്കുന്നത് ശരീരത്തിന്റെ ക്ഷീണം ഒഴിവാക്കാനുള്ള പ്രധാനപ്പെട്ട ഒരു വഴി കൂടിയാണ്. ഓട്‌സ് പതുക്കെ ദഹിച്ച് ശാരീരിക പ്രവര്‍ത്തനങ്ങളെ സജീവമാക്കി നിര്‍ത്തുന്നു. ഊര്‍ജം ശരീരത്തിനു ലഭ്യമാക്കുന്നു. പ്രാതല്‍, ഉച്ചഭക്ഷണ ഇടവേളയില്‍ ക്ഷീണം തടയുന്ന നല്ലൊന്നാന്തരം ഭക്ഷണമാണിത്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനു ഉത്തമമായ ഒന്നാണിത്. ഇതിലെ ഒമേഗ 6 ഓയില്‍, ലിനോലെയിക് ആസിഡ് എന്നിവയാണ് ഈ ഗുണങ്ങള്‍ നല്‍കുന്നത്. ഇവ പൊതുവെ നല്ല കൊഴുപ്പ് എന്നാണ് അറിയപ്പെടുന്നത്. ഇതു വഴി ഹൃദയാരോഗ്യത്തിനും ഗുണകരമാണ.്

ഓട്‌സില്‍

ഓട്‌സില്‍

ഓട്‌സില്‍ പച്ചക്കറികളോ പഴവര്‍ഗങ്ങളോ ചേര്‍ത്തു കഴിയ്ക്കാം. ഇതും തടി കുറയ്ക്കാന്‍ സഹായിക്കും. പച്ചക്കറികള്‍ ചേര്‍ത്ത് ഓട്‌സ് പാചകം ചെയ്യുന്ന ഒരു രീതി അറിയൂ

അരക്കപ്പ് ഓട്‌സ്, 4 കോളിഫഌവര്‍ തണ്ട്, 4 ബ്രൊക്കോളി തണ്ട്, അര ക്യാരറ്റ്, 2 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, ഉപ്പും കുരുമുളകും, വെള്ളം എ്ന്നിവയാണ് പച്ചക്കറി ചേര്‍ത്ത് ഓട്‌സ് പാചകം ചെയ്യാനുള്ള ഒരു വഴി. പച്ചക്കറികള്‍ കഴുകി അരിഞ്ഞു പാനിലിട്ടു ചെറുതായി ഫ്രൈ ചെയ്യുക. ഒലീവ് ഒായില്‍ ഉപയോഗിച്ചു വേണം ചെയ്യാന്‍. ഇത് വെന്തു പാകമാകുമ്പോള്‍ ഉപ്പും കുരുമുളകുപൊടിയും വിതറുക. ഓട്‌സ് വേവിച്ചു ഇതില്‍ ഈ പച്ചക്കറികള്‍ ചേര്‍ത്തു കഴിയ്ക്കാം.

ബദാം, ഈന്തപ്പഴം, പിസ്ത

ബദാം, ഈന്തപ്പഴം, പിസ്ത

11ന് ഓട്‌സ് കഴിയ്ക്കുമ്പോള്‍ ഇതില്‍ ബദാം, ഈന്തപ്പഴം, പിസ്ത തുടങ്ങിയവ ചേര്‍ത്തും കഴിയ്ക്കാം. ഇതും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഡ്രൈ നട്‌സ് പൊതുവേ നാരുകളാല്‍ സമ്പുഷ്ടമവും കൊളസ്‌ട്രോള്‍ കുറവുള്ളതുമാണ്. ഇതും ഓട്‌സും 11നു ചേര്‍ത്തു കഴിയ്ക്കുമ്പോള്‍ ഗുണം ഇരട്ടിയാകും.

നല്ലപോലെ വേവിച്ചു വേണം

നല്ലപോലെ വേവിച്ചു വേണം

ഓട്‌സ് നല്ലപോലെ വേവിച്ചു വേണം, കഴിയ്ക്കാന്‍. ഇല്ലെങ്കില്‍ ഇത് ദഹനപ്രശ്‌നങ്ങളുണ്ടാക്കും. മാത്രമല്ല, വിചാരിച്ച ആരോഗ്യഗുണം ലഭിയ്ക്കുകയുമില്ല. ഇത് പശിമയുള്ള ധാന്യമായതു തന്നെയാണ് കാരണം.

English summary

Health Benefits Of Eating Oats At 11 AM With A Pinch Of Salt

Health Benefits Of Eating Oats At 11 AM With A Pinch Of Salt, Read more to know about,
X
Desktop Bottom Promotion