കാലുവേദനയ്ക്ക് മഞ്ഞളും വെളിച്ചെണ്ണയും

Posted By: Jibi Deen
Subscribe to Boldsky

നിങ്ങൾ കാൽവേദന അനുഭവിച്ചിട്ടുണ്ടോ?എല്ലാ പ്രായക്കാരും അനുഭവിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് കാലുവേദന.ചെറിയ മരവിപ്പിൽ തുടങ്ങി കടുത്ത കാലുവേദന വരെ കാണാം.അത് ഒരു കാലിലോ ചിലപ്പോൾ രണ്ടു കാലിലും ആയിരിക്കാം.

ചില സമയങ്ങളിൽ, കാല് വേദന ശരിക്കും അസുഖകരമായതും ബുദ്ധിമുട്ടും ഉളവാക്കുന്നതുമാകാൻ സാധ്യതയുണ്ട്. അതേസമയം,ചിലപ്പോൾ കടുത്ത വേദനയുടെ നിങ്ങളുടെ ചലനത്തെ ബാധിക്കും.

പല കാരണങ്ങൾ കൊണ്ട് കാലുവേദന ഉണ്ടാകാം.മുട്ട് തേയ്‌മാനം,പേശികളുടെ വീക്കം,പേശി ക്ഷീണം, പോഷകാഹാരക്കുറവ്, നിർജ്ജലീകരണം അല്ലെങ്കിൽ ദീർഘനേരം നിൽക്കുന്നതോ ആകാം.പേശികളുടെ സമ്മർദ്ദം കാലുവേദനയ്ക്ക് കാരണമാകാം.സമ്മർദ്ദം മൂലമുള്ള ഒടിവ്,ചതവ്,മറ്റു ആരോഗ്യപ്രശ്നങ്ങൾ എന്നിവയും ഇതിനു കാരണമാകാം.

ഈ ലക്ഷണങ്ങളെല്ലാം കാലിന് ബലക്കുറവോ,ക്ഷീണമോ,വിരസതയോ ഉണ്ടാക്കാം.കാലിന്റെ വേദന കുറയ്ക്കാനുള്ള ചില പോം വഴികൾ ചുവടെ കൊടുക്കുന്നു.

തണുപ്പ് വയ്ക്കുക

തണുപ്പ് വയ്ക്കുക

കടുത്ത ശാരീരിക പ്രവർത്തനങ്ങൾക്ക് ശേഷം കാലുവേദന അനുഭവപ്പെടാറുണ്ട്.കോൾഡ് കമ്പ്രെസ്/ തണുപ്പ് വയ്ക്കുമ്പോൾ കാലിലെ നീർക്കെട്ടും വേദനയും കുറയും.

കുറച്ചു ഐസ് ക്യൂബുകൾ ഒരു തുണിയിൽ പൊതിഞ്ഞു വേദനയുള്ള ഭാഗത്തു 10 -15 മിനിറ്റ് വയ്ക്കുക.ദിവസത്തിൽ പല തവണ ഇത് ചെയ്യുക.

മസാജ്‌

മസാജ്‌

കാലുകൾ മസ്സാജ് ചെയ്യുന്നത് പേശികളുടെ ക്ഷതം പരിഹരിക്കാൻ വളരെ ഫലപ്രദമാണ്.ഇത് കാലിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു.

ചൂടുള്ള വെളിച്ചെണ്ണയോ കടുകെണ്ണയോ പ്രശ്‌നമുള്ള ഭാഗത്തു തടവുന്നതും നല്ലതാണ്.ദിവസം 3 തവണ 10 മിനിറ്റ് കാല് മസ്സാജ് ചെയുക.

മഞ്ഞൾ

മഞ്ഞൾ

ആന്റി ഓക്സിഡന്റുകളും ആന്റി ഇൻഫ്ളമേറ്ററി സ്വഭാവവുമുള്ള മഞ്ഞൾ കാലുവേദനയ്ക്ക് മികച്ച ഒരു വീട്ടുവൈദ്യമാണ്.

ഒരു സ്പൂൺ മഞ്ഞൾ ചെറു ചൂടുള്ള എള്ളെണ്ണയിൽ ചേർത്ത് കുഴയ്ക്കുക.ഇത് പ്രശ്‌നമുള്ള ഭാഗത്തു പുരട്ടി 30 മിനിറ്റ് വയ്ക്കുക.

ദിവസവും രണ്ടു പ്രാവശ്യം ഇത് ചെയ്യുക.

ആപ്പിൾ സൈഡർ വിനാഗിരി

ആപ്പിൾ സൈഡർ വിനാഗിരി

ഇത് കാലുവേദനയ്ക്ക് മികച്ച ഒരു പരിഹാരമാണ്.ഇതിലെ ആൽക്കലൈൻ സ്വഭാവം രക്തത്തിലെ യൂറിക്കാസിഡ് അലിയിക്കാൻ സഹായിക്കും.

രണ്ടു കപ്പ് പച്ച ആപ്പിൾ സൈഡർ വിനാഗിരി ബാത് ടബ്ബിൽ ഒഴിച്ച് 30 മിനിറ്റ് കാല് മുക്കിവയ്ക്കുക.

എപ്സം സാൾട്ട്

എപ്സം സാൾട്ട്

എപ്സം ഉപ്പിൽ ശരീരത്തിലെ നാഡീകോശങ്ങളെ നിയന്ത്രിക്കാനാവശ്യമായ മഗ്നീഷ്യം എന്ന ഒരു പ്രധാന ഇലക്ട്രോലൈറ്റ് അടങ്ങിയിരിക്കുന്നു.ഇത് പേശികൾക്ക് വിശ്രമം നൽകി കാലുവേദന കുറയ്ക്കുന്നു.

അരക്കപ്പ് എപ്സം ഉപ്പ് ചൂടുള്ള ബാത്ത് ടബ്ബിലെ വെള്ളത്തിൽ ചേർക്കുക.15 മിനിറ്റ് കാല് മുക്കി വയ്ക്കുക.ആഴ്ചയിൽ 3 പ്രാവശ്യം ഇത് ചെയ്യുക.

ചെറി ജ്യൂസ്

ചെറി ജ്യൂസ്

ആന്റി ഓക്സിഡന്റും ആന്റി ഇൻഫ്ളമേറ്ററി സ്വഭാവമുള്ള ചെറി ജ്യൂസിന് പേശികളുടെ ചെറിയ പരിക്കുകൾ ഭേദമാക്കാനും അങ്ങനെ വേദന കുറയ്ക്കാനും സാധിക്കും.

ഒരു കപ്പ് ചെറി ജ്യൂസ് ദിവസം കുടിക്കുകയോ ഒരു കൈപ്പിടി ചെറി ദിവസവും കഴിക്കുകയോ ചെയ്യുക.

ഇഞ്ചി

ഇഞ്ചി

ഇഞ്ചിയിലെ ആന്റി ഇൻഫ്ളമേറ്ററി സ്വഭാവം കാലുവേദനയും വീക്കവും കുറയ്ക്കുകയും രക്തപ്രവാഹം കൂട്ടുകയും ചെയ്യുന്നു.ദിവസം 3 പ്രാവശ്യം ഇഞ്ചി ചായ കുടിക്കുക.

നാരങ്ങ

നാരങ്ങ

ആന്റി ഓക്‌സിഡന്റുകൾ നിറഞ്ഞ നാരങ്ങ കാലുവേദനയ്ക്ക് മികച്ചതാണ്.

ഒരു നാരങ്ങയും കുറച്ചു തേനും ചേർത്ത് ചെറു ചൂടുവെള്ളത്തിൽ മിക്സ് ചെയ്തു ദിവസവും 3 പ്രാവശ്യം കുടിക്കുക.

വിറ്റാമിൻ ഡി

വിറ്റാമിൻ ഡി

വിറ്റാമിൻ ഡിയുടെ കുറവ് കാല് വേദനയ്ക്ക് കാരണമാകാം.കാരണം ഈ വിറ്റാമിൻ കാൽസ്യം, ഫോസ്‌ഫറസ്‌ എന്നീ രണ്ടു മിനറലുകളെ നിയന്ത്രിക്കുന്നു.ഇവ പേശികളുടെ പ്രവർത്തനത്തിന് അത്യാവശ്യമാണ്.

രാവിലത്തെ സൂര്യപ്രകാശം 10 -15 മിനിറ്റ് കൊള്ളുക.

പൊട്ടാസ്യം

പൊട്ടാസ്യം

പൊട്ടാസ്യത്തിന്റെ കുറവ് കാൽ വേദനയ്ക്ക് കാരണമാകും. ഈ ഘടകങ്ങൾ പേശി, നാഡീ പ്രവർത്തനത്തിന് ആവശ്യമാണ്.

വാഴപ്പഴം, പ്ലം , ഉണക്കമുന്തിരി, തക്കാളി ജ്യൂസ്, ബേക്ക് ചെയ്ത ഉരുളക്കിഴങ്ങ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക

ചൂട് പാക്കുകകൾ

ചൂട് പാക്കുകകൾ

പ്രശ്നമുള്ള ഭാഗത്തു ചൂട് വയ്ക്കുന്നത് വേദനയ്ക്ക് പരിഹാരമാണ്.

വേദനയുള്ള ഭാഗത്തു ചൂട് പായ്ക്കുകൾ 15 -20 മിനിറ്റ് വയ്ക്കുക.

Read more about: health pain
English summary

Effective Home Remedies For Leg Pain

Effective Home Remedies For Leg Pain, read more to know about