For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  നട്ടെല്ല് ശസ്ത്രക്രിയ എപ്പോഴും പരിഹാരമല്ല

  |

  വിള്ളലുകളെ ശരിപ്പെടുത്തുവാനായി നട്ടെല്ലിൽ നടത്തുന്ന ശസ്ത്രക്രിയ പരമ്പരാഗതമായ ചികിത്സകളെക്കാളും കൂടുതൽ പ്രയോജനപ്രദമല്ലെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാണിക്കുന്നത്.

  സീറ്റിലിലെ വാഷിംഗ്ടൻ സർവ്വകലാശാലയിലായിരിക്കുമ്പോൾ ഗവേഷണം നടത്തിയ പഠനത്തിന്റെ മുഖ്യ രചിയിതാവായ ഡോക്ടർ ബ്രെണ്ടെൻ മാക്കൂലൗ പറഞ്ഞത്, 'അവരിൽ നടത്തപ്പെട്ട ശസ്ത്രക്രിയാ പ്രക്രിയകളെക്കുറിച്ച് ഉറപ്പുപറയുന്ന രോഗികളിൽ ഒരു സ്വാധീനവും ഉണ്ടായിട്ടില്ല എന്ന് എനിക്ക് പറയുവാൻ കഴിയില്ല, എന്നാൽ വസ്തുനിഷ്ഠമായ നടപടികളെ വീക്ഷിക്കുകയാണെങ്കിൽ, അതിന്റെ ഫലപ്രാപ്തിയെപ്പറ്റി നമുക്ക് ഒന്നും പറയാൻ കഴിയില്ല.'

  അസ്ഥിക്ഷയം

  അസ്ഥിക്ഷയം

  സാധാരണയായി അസ്ഥി മെലിയുന്ന അവസ്ഥയായ അസ്ഥിക്ഷയം (osteoporosis) കാരണമായി ആളുകളുടെ കശേരുക്കളിൽ ഉണ്ടാകുന്ന സങ്കോച വിള്ളലുകളെ (compression fractures) സ്‌പൈനൽ ഒഗ്‌മെന്റേഷന്റെ സമയത്ത് അസ്ഥി-സിമന്റ് (bone cement) ഉപയോഗിച്ച് ഡോക്ടർമാർ നിറയ്ക്കുന്നു. നട്ടെല്ലിലെ പൊട്ടലുകളിൽനിന്നുള്ള വേദനയിൽനിന്ന് സ്‌പൈനൽ ഒഗ്‌മെന്റേഷൻ ആശ്വാസം നൽകുന്നതായി ഗവേഷകർ കണ്ടെത്തി, എന്നാൽ ഏറ്റവും പുതിയ പഠനങ്ങൾ വെളിവാക്കുന്നത്, ഈ പ്രക്രിയകളിൽ നരീക്ഷിക്കപ്പെടുന്ന പ്രയോജനങ്ങൾ എന്ന് പറയുന്നത് രോഗിക്ക് തൃപ്തിയ്ക്കായി നൽകുന്ന ഔഷധങ്ങളുടെ പ്രഭാവമോ, അതുമല്ലെങ്കിൽ ഈ വിഷയത്തിന്‌മേൽ രോഗിയ്ക്ക് ഉണ്ടാകുന്ന മനോനിലയോ ആണ്.

  സ്ഥിരമായ വേദന

  സ്ഥിരമായ വേദന

  എന്തായാലും നട്ടെല്ലിലെ വിള്ളലുകൾ (പൊട്ടലുകൾ) സ്ഥിരമായ വേദന എന്നതിലുപരി കൂടുതലായ പ്രശ്‌നങ്ങളിലേക്ക് നയിക്കാം. ഉദാഹരണത്തിന് മരണത്തിന്റേതായ അത്യധികം ഭയാശങ്ക ഇവരുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നു. അതിനാൽ പൊട്ടലുള്ള ആളുകളിലെ മരണത്തിന്റെ ഭയാശങ്കയെ കുറയ്ക്കുവാൻ ഈ പ്രക്രിയ സഹായിക്കുമെന്ന് ചിലർ വിശ്വസിക്കുന്നു. പ്രായമായവർക്കും വികലാംഗർക്കുമായുള്ള അമേരിക്കൻ ആരോഗ്യസുരക്ഷയായ മെഡികെയറിന്റെ 2002-നും 2006-നും ഇടയിലുള്ള മെഡിക്കൽ ബില്ലിംഗ് ഡേറ്റയെ പുതിയ പഠനത്തിനുവേണ്ടി ഗവേഷകർ ഉപയോഗിച്ചു.

  10541 ആളുകൾ പൊട്ടലുകളുള്ള അവരുടെ നട്ടെല്ലിനെ ചികിത്സിക്കുന്നതിനായി സ്‌പൈനൽ ഒഗ്‌മെന്റേഷൻ നടത്തിയിട്ടുണ്ടായിരുന്നതായും, 115851 ആളുകൾ ദേവനസംഹാരി ഔഷധങ്ങൾ, പുറകിൽ ഉപയോഗിക്കുന്ന ചുമൽവാറുകൾ, അരപ്പട്ടകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള പരമ്പരാഗത സമീപനങ്ങൾ കൂടുതലായും ഉപയോഗപ്പെടുത്തിയിരുന്നതായും അവർ കണ്ടെത്തി. പഠനത്തിൽ ഉൾപ്പെടുത്തിയ ശരാശരി ആളുകൾ 80 വയസ്സോളം പ്രായമുള്ളവരും, അവരിൽ കൂടുതലും സ്ത്രീകളും വെളുത്തവർഗ്ഗക്കാരും ആയിരുന്നു.

  സ്‌പൈനൽ ഒഗ്‌മെന്റേഷൻ

  സ്‌പൈനൽ ഒഗ്‌മെന്റേഷൻ

  പരമ്പരാഗതമായ ചികിത്സകൾ കൂടുതലായി ഉപയോഗിച്ചുകൊണ്ടിരുന്നവരേക്കാൾ സ്‌പൈനൽ ഒഗ്‌മെന്റേഷൻ നടത്തപ്പെട്ട രോഗികളിൽ തങ്ങളുടെ പൊട്ടലുകൾ കണ്ടെത്തിയതിനെ തുടർന്നുള്ള 30 ദിവസങ്ങൾക്കുള്ളിൽ ഹൃദയസ്തംഭനം, നീർക്കെട്ട്, മസ്തിഷ്‌കാഘാതം തുടങ്ങിയ സങ്കീർണ്ണതകൾ കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. എന്നാൽ പൊട്ടലുകൾ കണ്ടുപിടിക്കപ്പെട്ട് ഒരു വർഷം കഴിഞ്ഞപ്പോൾ ഈ വ്യത്യാസം അപ്രത്യക്ഷമാകുകയും, അപ്പോൾ രണ്ട് വിഭാഗത്തിലുമായി 29 ശതമാനം ആളുകൾക്ക് മുഖ്യമായ സങ്കീർണ്ണതകൾ ഉണ്ടാകുകയും ചെയ്തു.

  സ്‌പൈനൽ ഒഗ്‌മെന്റേഷൻ നടത്തപ്പെട്ട രോഗികളിൽ ആദ്യത്തെ 30 ദിവസങ്ങൾ മരണാശങ്കയുടെ സ്ഥിരമായ താഴ്ന്ന അവസ്ഥയാണ് കാണപ്പെട്ടത്. എന്നാൽ അവരുടെ പൊട്ടൽ കണ്ടെത്തി ഒരു വർഷം കഴിയുമ്പോൾ അവരും പരമ്പരാഗത ചികിത്സക്കാരുടെ വിഭാഗത്തിൽ കണക്കാക്കപ്പെടുന്നു.

  പരമ്പരാഗത ചികിത്സ

  പരമ്പരാഗത ചികിത്സ

  പരമ്പരാഗതമായ ചികിത്സകൾ കൈക്കൊണ്ടിരുന്ന ആളുകളെ അപേക്ഷിച്ച് സ്‌പൈനൽ ഒഗ്‌മെന്റേഷൻ നടത്തിയിട്ടുള്ള രോഗികൾ മൊത്തത്തിൽ ആരോഗ്യമുള്ളവരായി കാണപ്പെട്ടു എന്ന വസ്തുതയെ ഗവേഷകർ വിശദീകരിച്ചു. എങ്കിലും ഒഗ്‌മെന്റേഷൻ നടത്തിയ ആളുകൾ പരമ്പരാഗത ചികിത്സാ വിഭാഗക്കാരെക്കാളും കൂടുതലായി അടുത്ത ഒരു വർഷക്കാലത്തോളം പലപ്പോഴും ആശുപത്രിയിൽത്തന്നെ ആയിരുന്നു.

  തിവ്രപരിചരണ വിഭാഗത്തിലോ ഏതെങ്കിലും നഴ്‌സിംഗ് ഹോമിലേക്കോ പ്രവേശിപ്പിക്കുവാൻ വേണ്ടുന്ന കൂടുതൽ സാദ്ധ്യത ഇവർക്ക് ഉണ്ടായിരുന്നു. കുറച്ചെങ്കിലും രോഗികൾക്ക് ഈ പ്രക്രിയ വേദനയിൽനിന്ന് ആശ്വാസം നൽകിയില്ല എന്ന് ഗവേഷകർക്ക് പറയുവാൻ കഴിയുകയില്ല; സീറ്റിലിലെ റാഡിയായിൽ ഇപ്പോൾ ന്യൂറോറേഡിയോളജിസ്റ്റായ മാക്കൂലൗ പറഞ്ഞു.

  തെളിയിക്കപ്പെടാത്ത പ്രയോജനങ്ങൾ

  തെളിയിക്കപ്പെടാത്ത പ്രയോജനങ്ങൾ

  'നട്ടെല്ലിലെ പൊട്ടലുകൾക്കുശേഷമുള്ള മരണങ്ങളെ സ്‌പൈനൽ ഒഗ്‌മെന്റേഷൻ കുറയ്ക്കുന്നു എന്നത് അസംഭാവ്യമെന്നാണ് പഠനം ബോധ്യപ്പെടുത്തുന്ന തരത്തിൽ വെളിവാക്കുന്നത്,' എന്ന് ജാമാ ഇന്റേണൽ മെഡിസിനിലെ (JAMA Internal Medicine) പഠനത്തെത്തുടർന്നുള്ള ഒരു മുഖപ്രസംഗത്തിൽ ഡോക്ടർ ഡഗ്ലസ് ബൗർ എഴുതിയിരിക്കുന്നു. 'കൂടുതൽ മെച്ചമായ തെളിവുകൾ ലഭ്യമാകുന്നതുവരെ സ്‌പൈനൽ ഒഗ്‌മെന്റേഷന്റെ (spinal/vertebral augmentation) സാദ്ധ്യമായ പ്രയോജനങ്ങൾ തെളിയിക്കപ്പെടാതെ നിലകൊള്ളുന്നു, മാത്രമല്ല അസ്ഥിക്ഷയവുമായി ബന്ധപ്പെട്ട നട്ടെല്ല് പൊട്ടലുകൾ ഉള്ള രോഗികൾക്ക് വേദനയെ പരിഹരിക്കുന്നതിനോ, പ്രവർത്തനക്ഷമതയെ വർദ്ധിപ്പിക്കുന്നതിനോ, മരണനിരക്കിനെ കുറയ്ക്കുന്നതിനോവേണ്ടി ചികിത്സാചര്യയെന്ന നിലയിൽ ഇതിനെ നൽകരുക്,' സാൻ ഫ്രാൻസിസ്‌കോയിലെ കാലിഫോർണിയാ സർവ്വകലാശാലയിലെ പ്രൊഫസറായ ബൗർ കൂട്ടിച്ചേർത്തു.

  പുതിയ പഠനത്തിൽ പരിമിതികളുണ്ടെന്നാണ് ബോസ്റ്റണിലെ മസാച്ചുസെറ്റ് ജനറൽ ഹോസ്പിറ്റലിലെ നട്ടെല്ലുമായി ബന്ധപ്പെട്ട അസ്ഥിരോഗ സേവനത്തിന്റെ തലവനായ ഡോക്ടർ കിർക്കാം ബി. വുഡ്ഡ് പറഞ്ഞത്. ഉദാഹരണത്തിന്, സ്‌പൈനൽ ഒഗ്‌മെന്റേഷന്റെ രണ്ട് പ്രധാന രൂപങ്ങളെ പഠനം വേർതിരിച്ച് കാണുന്നില്ല, മാത്രമല്ല ഉൾപ്പടുത്തിയിരിക്കുന്ന പ്രക്രിയകളിലെ ഭൂരിഭാഗവും പഴയ രൂപത്തിലുള്ള ഒഗ്‌മെന്റേഷൻ രീതിയാണ്.' ഇത് ആരുടെയും പരിശീലനത്തെ മാറ്റാൻ പോകുന്നില്ല.' ഇപ്പോഴും ഈ പ്രക്രിയ പരിഗണിക്കുന്നത് പ്രധാനമാണ് എന്ന് കൂട്ടിച്ചേർത്തുകൊണ്ട് വുഡ്ഡ് പഠനത്തെപ്പറ്റി പറഞ്ഞു.

  നടുവേദനയുടെ ചില കാരണങ്ങൾക്ക് ആശ്വാസമേകാൻ നട്ടെല്ലിലെ ശസ്ത്രക്രിയയ്ക്ക് സഹായിക്കുവാനാകും. ഭൂരിഭാഗം നടുവേദനകളും മൂന്ന് മാസങ്ങൾക്കുള്ളിൽ അതിന്റേതായ രീതിയിൽത്തന്നെ പരിഹരിക്കപ്പെടും.

  കുടുംബഡോക്ടർമാർ കണ്ടെത്താറുള്ള ഏറ്റവും പൊതുവായ രോഗങ്ങളിലൊന്നാണ് താഴെ ഭാഗത്തുള്ള നടുവേദന. നീർവീക്ക പ്രതിരോധൗഷധങ്ങൾ, ചൂടുപിടിക്കൽ, ഉഴിച്ചിൽ എന്നിങ്ങനെയുള്ള ശസ്ത്രക്രിയേതര ചികിത്സകളോട് പിൻഭാഗത്തുള്ള പ്രശ്‌നങ്ങൾ പ്രതികരിക്കും.

   നട്ടെല്ല് ശസ്ത്രക്രിയ ആവശ്യമാണോ?

  നട്ടെല്ല് ശസ്ത്രക്രിയ ആവശ്യമാണോ?

  പരമ്പരാഗത ചികിത്സകൾ പ്രവർത്തിക്കാതാകുകയോ, വേദന സ്ഥിരമായി നിലനിൽക്കുകയോ ദുർബലപ്പെടുത്തുകയോ ചെയ്യുകയാണെങ്കിൽ നട്ടെല്ലിലെ ശസ്ത്രക്രിയയെ തിരഞ്ഞെടുക്കാം. ഒരു കൈയിലോ, രണ്ട് കൈകളിലുമോ, കാലുകളിലേക്കോ താഴേക്ക് നീങ്ങുന്ന അനുബന്ധിത വേദനയെ, അതുമല്ലെങ്കിൽ മരവിപ്പിനെ നട്ടെല്ലിലെ ശസ്ത്രക്രിയ കൂടുതൽ പ്രവചനാത്മകമാംവണ്ണം സുഖപ്പെടുത്തുന്നു.

  നട്ടെല്ലിലെ ഞെരുക്കപ്പെട്ടുപോയ നാഡികൾ കാരണമായാണ് ഈ ലക്ഷണങ്ങൾ ഉണ്ടാകുന്നത്. കൂടാതെ മറ്റ് പല കാരണങ്ങൾകൊണ്ടും നാഡികൾ ഞെരുക്കപ്പെടാം. മറ്റുചില കാരണങ്ങൾഃ

   പ്രശ്‌നങ്ങൾ

  പ്രശ്‌നങ്ങൾ

  1. ഡിസ്‌കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾഃ ഉന്തിനിൽക്കുന്ന അല്ലെങ്കിൽ പൊട്ടിയ (ഹെർണിയേറ്റഡ്) ഡിസ്‌കുകൾ - നിങ്ങളുടെ നട്ടെല്ലിലെ അസ്ഥികളെ വേർതിരിക്കുന്ന റബ്ബർ കുഷൻ പോലയുള്ള ഭാഗങ്ങൾ - സുക്ഷുമ്‌നയിൽ നിന്നുള്ള ഏതെങ്കിലും നാഡിയിലേക്ക് ചിലപ്പോൾ ഞെരുങ്ങി അതിന്റെ പ്രവർത്തനത്തെ ബാധിക്കാം.

  2. അസ്ഥിയുടെ അമിതവളർച്ച. നിങ്ങളുടെ നട്ടെല്ലിൽ അസ്ഥിമുള്ളുകൾ ഉണ്ടാകുന്നതിന് അസ്ഥിവാതം (osteoarthritis) കാരണമാകാം. നട്ടെല്ലിന്റെ പിൻഭാഗത്തുള്ള വിജാഗിരി സന്ധികളെ ഈ അസ്ഥിമുള്ളുകൾ ബാധിക്കുകയും, അങ്ങനെ നട്ടെല്ലിലെ തുറന്ന ഭാഗത്തുകൂടി നാഡികൾക്ക് കടന്നുപോകുന്നതിനുള്ള സ്ഥലത്തിന്റെ അളവിനെ ഇടുങ്ങിയതാക്കുകയും ചെയ്യുന്നു.

  അസ്ഥിമുള്ളുകൾ കാണപ്പെടുന്നു എന്നോ ഡിസ്‌ക് പ്രശ്‌നങ്ങൾ ഉണ്ടെന്നോ എക്‌സ്-റെയ് (X-ray) വെളിപ്പെടുത്തുന്നുവെങ്കിൽപ്പോലും, നിങ്ങളുടെ നടുവേദനയുടെ കൃത്യമായ കാരണം ചൂണ്ടിക്കാണിക്കുക വളരെ ബുദ്ധിമുട്ടാണ്. യാതൊരു ലക്ഷണങ്ങൾക്കും കാരണമാകാത്തതും ചികിത്സ ആവശ്യമില്ലാത്തതുമായ ഉന്തിനിൽക്കുന്നതോ പൊട്ടിയതോ ആയ ഡിസ്‌കുകളെ മറ്റ് കാരണങ്ങൾക്കുവേണ്ടി എടുക്കുന്ന എക്‌സ്-റെയ്കൾ (X-rays) ചിലപ്പോൾ വെളിവാക്കുന്നു.

  വിവിധതരം നട്ടെല്ല് ശസ്ത്രക്രിയകൾ

  വിവിധതരം നട്ടെല്ല് ശസ്ത്രക്രിയകൾ

  1. ഡിസ്‌കെക്ടമിഃ നാഡിയിൽ ബാധിച്ചിരിക്കുന്ന നീർവീക്കത്തിനും അസ്വസ്ഥതയ്ക്കും ആശ്വാസം നൽകുന്നതിനുവേണ്ടി ഡിസ്‌കിന്റെ പൊട്ടിയ ഭാഗത്തെ നീക്കംചെയ്യുന്നതിനെ ഇത് ഉൾക്കൊള്ളുന്നു. പൊട്ടിയ ഡിസ്‌കിലേക്ക് പ്രവേശനം ഉണ്ടാകുന്നതിനായി ഒരു കശേരുവിന്റെ (ലാമിന) പിൻഭാഗം പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്നത് ഡിസ്‌കെക്ടമി എന്ന പ്രക്രിയയിൽ ഉൾപ്പെട്ടിരിക്കുന്നു.

  2. ലാമിനെക്ടമിഃ സുക്ഷുമ്‌നാ ചാലിലേക്ക് മറിഞ്ഞുനിൽക്കുന്ന അസ്ഥിഭാഗത്തെ മാറ്റുന്ന പ്രക്രിയയെ ഇത് ഉൾക്കൊള്ളുന്നു. ഈ പ്രക്രിയ സുക്ഷുമ്‌നാ ചാലിനെ വലുതാക്കുന്നു, മാത്രമല്ല സ്‌പൈനൽ സ്റ്റെനോസിസ് കാരണമായുള്ള സമ്മർദ്ദത്തിൽനിന്ന് ആശ്വാസമേകുന്നതിനുവേണ്ടിയും ഇത് ചെയ്യുന്നു.

  3. സമ്മിശ്രണം (fusion): നട്ടെല്ല് സമ്മിശ്രണത്തിലൂടെ നിങ്ങളുടെ നട്ടെല്ലിലെ രണ്ടോ മൂന്നോ അസ്ഥികളെ സ്ഥിരമായി കൂട്ടിയോജിപ്പിക്കുന്നു. നട്ടെല്ലിലെ വിള്ളലിൽ സ്ഥിരതയുണ്ടാക്കുന്നതിലൂടെ വേദനയിൽനിന്ന് ആശ്വാസം നൽകുന്നു. പരിക്കുപറ്റിയതോ കേടുവന്നതോ ആയ ഡിസ്‌ക് കാരണമായി കശേരുകൾക്കിടയിൽ ഉണ്ടാകുന്ന വേദനാജനകമായ ചലനത്തെ ഇല്ലായ്മ ചെയ്യുവാനും പലപ്പോഴും ഇതിനെ ഉപയോഗപ്പെടുത്തുന്നു.

  4. കൃത്രിമ ഡിസ്‌ക്ഃ പരിക്കുപറ്റിയതോ കേടുവന്നതോ ആയ ഡിസ്‌ക് കാരണമായി കശേരുകൾക്കിടയിൽ ഉണ്ടാകുന്ന വേദനാജനകമായ ചലനത്തിനുവേണ്ടിയുള്ള നട്ടെല്ല് സമ്മിശ്രണത്തിനുള്ള ഒരു മറുവഴി ചികിത്സയാണ് ഉള്ളിൽ ഘടിപ്പിക്കുന്ന കൃത്രിമ ഡിസ്‌കുകൾ. പക്ഷേ ആപേക്ഷികമായും പുതുതായ ഈ ഉപകരണങ്ങൾ ഭൂരിപക്ഷം ആളുകൾക്കും അത്ര ഇഷ്ടവിഷയമല്ല.

   എല്ലാ ഇഷ്ടങ്ങളും പരിഗണിക്കുക

  എല്ലാ ഇഷ്ടങ്ങളും പരിഗണിക്കുക

  നട്ടെല്ല് ശസ്ത്രക്രിയ്ക്ക് സമ്മതിക്കുന്നതിനുമുമ്പ്, യോഗ്യനായ ഒരു നട്ടെല്ലുവിദഗ്ദനിൽനിന്നും രണ്ടാമതൊരു അഭിപ്രായം നേടുന്ന കാര്യം പരിഗണിക്കുക. എപ്പോൾ ശസ്ത്രക്രിയ ചെയ്യണം, എന്ത് തരത്തിലുള്ള ശസ്ത്രക്രിയ ചെയ്യണം, - ചില നട്ടെല്ലവസ്ഥകളിൽ - ശസ്ത്രക്രിയ കുറച്ചെങ്കിലും ഉറപ്പാണോ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നട്ടെല്ല് ശസ്ത്രകാരന്മാർ ഭിന്നാഭിപ്രായമുള്ളവരാണ്. നടുവേദനയും കാലുവേദനയും നല്ലൊരു ആരോഗ്യവിദഗ്ദ സംഘത്തിന്റെ രോഗനിർണ്ണയവും ചികിത്സയും ആവശ്യമായിട്ടുള്ള പ്രശ്‌നങ്ങളാണ്.

  ഡിസ്‌കെക്ടമിയ്‌ക്കോ ഫൊറാമിനോറ്റമിയ്‌ക്കോ (foraminotomy) ശേഷവും സമ്മർദ്ദത്തിൻ കീഴിലായിരുന്ന നാഡിയുടെ മാർഗ്ഗത്തിലുടനീളം നിങ്ങൾക്ക് വേദന, മരവിപ്പ്, തളർച്ച തുടങ്ങിയവ അപ്പോഴും ഉണ്ടായിരിക്കും. കുറേ ആഴ്ചകൾ കഴിയുമ്പോൾ ഈ ലക്ഷണങ്ങൾ മെച്ചപ്പെടും.

  ലാമിനെക്ടമിയ്‌ക്കോ സമ്മിശ്രണ ശസ്ത്രക്രിയയ്‌ക്കോ ശേഷമുള്ള സുഖംപ്രാപിക്കലിന് സമയമെടുക്കും. വേഗത്തിൽ പ്രവർത്തനങ്ങളിലേക്ക് തിരിച്ചുപോകുവാൻ കഴിയുകയില്ല. അസ്ഥികളിൽ ചെയ്ത ശസ്ത്രക്രിയയ്ക്കുശേഷം നന്നായി ഭേദമാകാൻ 4 മുതൽ 6 മാസംവരെ വേണം, മാത്രമല്ല ഭേദമാകുന്നത് ഒരു വർഷത്തോളം തുടരുകയും ചെയ്യും.

  നിങ്ങൾക്ക് നട്ടെല്ല് സമ്മിശ്രണം നടത്തിയിട്ടുണ്ടെങ്കിൽ, ചെറുപ്പവും നല്ല ആരോഗ്യവുമുണ്ടെങ്കിൽ, മാത്രമല്ല നിങ്ങളുടെ ജോലി ക്ലേശരഹിതവുമാണെങ്കിൽ, ജോലിചെയ്യുന്നതിൽനിന്ന് മിക്കവാറും 4 മുതൽ 6 ആഴ്ചകൾ മാത്രം വിട്ടുനിന്നിരിക്കാം. കൂടുതൽ വിസ്തരിച്ചുള്ള ശസ്ത്രക്രിയയ്ക്ക് വിധേയരായ പ്രായമുള്ള ആളുകൾ ജോലിയിലേക്ക് തിരികെവരാൻ 4 മുതൽ 6 മാസംവരെ സമയമെടുക്കും.

  രോഗവിടുതലിന്റെ ദൈർഘ്യം ശസ്ത്രക്രിയയ്ക്കുമുമ്പ് നിങ്ങളുടെ അവസ്ഥ എത്രത്തോളം മോശമായിരുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു.

  മുറിവ് പരിചരണം

  മുറിവ് പരിചരണം

  നിങ്ങളുടെ ബാൻഡേജുകൾ (അല്ലെങ്കിൽ ടേപ്പുകൾ) 7 മുതൽ 10 ദിവസങ്ങൾക്കുള്ളിൽ ഇളകിപ്പോകും. അല്ലെങ്കിൽ, നിങ്ങളുടെ ശസ്ത്രക്രിയാവിദഗ്ദൻ കുഴപ്പമില്ല എന്ന് പറയുകയാണെങ്കിൽ സ്വന്തമായിത്തന്നെ നിങ്ങൾക്ക് അതിനെ എടുത്തുമാറ്റാം.

  Read more about: health tips ആരോഗ്യം
  English summary

  All about Back Surgery

  Spinal fractures, however, can lead to more problems than just chronic pain. They have, for example, been tied to a doubled risk of death
  Story first published: Monday, May 28, 2018, 8:00 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more