For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാപ്‌സിക്കത്തിന്റെ പ്രയോജനങ്ങൾ

|

ഇംഗ്ലീഷിൽ ബെൽ പെപ്പർ എന്നുകൂടി പേരുള്ള കാപ്‌സിക്കം എന്ന വലിയ മുളക് അടിസ്ഥാനപരമായും മഞ്ഞ, ചുവപ്പ്, പച്ച, മാന്തളിർവർണ്ണം, ഓറഞ്ച് എന്നിങ്ങനെ വിവിധ വർണ്ണങ്ങളിൽ ലഭിക്കുന്ന എരിവുകുറഞ്ഞ മുളകാണ്.

rt6u

അമേരിക്കൻ സ്വദേശിയായ തടിച്ച ഈ മണിയാകൃതിയുള്ള പച്ചക്കറി ഇനത്തെ 900 വർഷങ്ങൾക്കുമുമ്പുതന്നെ തെക്കേ അമേരിക്കയിലും മദ്ധ്യാമേരിക്കയിലും കൃഷിചെയ്തിരുന്നു. വടക്കേ അമേരിക്കയിലേക്ക് കുടിയേറിയ യൂറോപ്യന്മാരാണ് മുളക് എന്ന അർത്ഥത്തിൽ പെപ്പർ എന്ന് ഇതിനെ നാമകരണം ചെയ്തത്. വ്യത്യസ്തമായ കാലാവസ്ഥകളിൽ ഇവയ്ക്ക് വളരുവാൻ കഴിയും.

 കാപ്‌സിക്കത്തിന്റെ ആരോഗ്യനേട്ടങ്ങൾ

കാപ്‌സിക്കത്തിന്റെ ആരോഗ്യനേട്ടങ്ങൾ

എരിവും പുളിയും ഇല്ലാത്ത ഭക്ഷണങ്ങളിൽ സ്വാദും ആകർഷകത്വവും നൽകുന്നതിനുപുറമെ ജീവകം എ, സി, കെ. എന്നിവയും, കരോട്ടിനോയ്ഡുകൾ, മൊത്തത്തിലുള്ള നല്ല ആരോഗ്യത്തിനായി ഇവയെ അത്യധികം പ്രയോജനപ്രദമാക്കുന്ന ഭക്ഷ്യനാരുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു.

ഹോമോസിസ്റ്റെയ്‌നിന്റെ (homocysteine) അളവിനെ നിയന്ത്രിച്ച് ഹൃദ്രോഗങ്ങളുടെ ഭയാശങ്കയെ കുറയ്ക്കുവാൻ സഹായിക്കുന്ന ഫൊലേറ്റും ജീവകം ബി.6-ഉം കാപ്‌സിക്കത്തിൽ കാണുവാനാകും. ഈ മുളകിന്റെ ചില ആരോഗ്യനേട്ടങ്ങളെയാണ് ചുവടെ നൽകിയിരിക്കുന്നത്ഃ

കാഴ്ചശക്തിയ്ക്ക് ഉത്തമം

കാഴ്ചശക്തിയ്ക്ക് ഉത്തമം

ജീവകം എ. യാൽ സമ്പുഷ്ടമായ കാപ്‌സിക്കം ആരോഗ്യകരമായ കാഴ്ചശക്തിയെ സഹായിക്കുന്നു. നേത്രക്ഷയം (macular degeneration) എന്ന ഭയാശങ്കയെ കുറയ്ക്കുവാൻ സഹായിക്കുന്ന ലൂട്ടിൻ (lutein) എന്ന് വിളിക്കപ്പെടുന്ന ഒരു കരോട്ടിനോയ്ഡിനാൽ ഇവ വളരെ സമ്പുഷ്ടമാണ്. പ്രായവുമായി ബന്ധപ്പെട്ട കാഴ്ചനഷ്ടത്തിന്റെ ഏറ്റവും പൊതുവായ കാരണമാണ് നേത്രക്ഷയം. ഉയർന്ന അളവിൽ ബീറ്റാ കരോട്ടിനും ജീവകം സി.-യും അടങ്ങിയിരിക്കുന്നതുകൊണ്ട് തിമിരത്തിൽനിന്നും കണ്ണുകൾ സംരക്ഷിക്കപ്പെടുന്നു.

കലോറിയെ കൂടുതലായി ദഹിപ്പിക്കുന്നു

കലോറിയെ കൂടുതലായി ദഹിപ്പിക്കുന്നു

ചുവന്ന കാപ്‌സിക്കം ശരീരത്തിലെ താപോല്പാദന (thermogenesis) പ്രക്രിയയെ സജീവമാക്കാൻ സഹായിക്കുന്നു, അങ്ങനെ ഉപാപചയ പ്രവർത്തനത്തിന്റെ നിരക്കിനെ വർദ്ധിപ്പിക്കുന്നു. മറ്റ് മുളകുകളിൽ എരിവ് കൂടുവാൻ കാരണമാകുന്ന കാപ്‌സെയ്‌സിനെ ഇതിൽ നേരിയ അളവിൽ കാണുവാനാകും. എരിവുള്ള മുളകുകളെപ്പോലെയല്ലാതെ, രക്തസമ്മർദ്ദത്തെയും ഹൃദയനിരക്കിനെയും ഉയർത്താതെ ഉപാപചയ പ്രക്രിയയെ വർദ്ധിപ്പിക്കുന്ന ചെറിയ തോതിലുള്ള താപജനക പ്രവർത്തനമാണ് ഇവയ്ക്കുള്ളത്. അതിനാൽ ശരീരഭാരത്തെ ലഘൂകരിക്കാൻ അവ സഹായിക്കും.

അർബുദപ്രതിരോധ നേട്ടങ്ങൾ

അർബുദപ്രതിരോധ നേട്ടങ്ങൾ

നിരോക്‌സീകാരികളും നീർവീക്കപ്രതിരോധകങ്ങളുമായ പോഷകങ്ങളാൽ സമ്പുഷ്ടമായതുകൊണ്ട് അർബുദ പ്രതിരോധത്തിന് കാപ്‌സിക്കം വളരെയധികം പ്രയോജനകരമാണ്. സ്ഥിരമായതും അമിതവുമായ നീർവീക്കവും ഓക്‌സീകാരക സമ്മർദ്ദവും കാരണമായാണ് അർബുദ ഭയാശങ്ക ഉയരുന്നത്.

നിരോക്‌സീകരണ ഘടകങ്ങളും നീർവീക്കപ്രതിരോധ ഘടകങ്ങളും അടങ്ങിയിട്ടുള്ള സസ്യപോഷകങ്ങൾ (phytonutrients) സ്ഥിരമായി ആഹരിക്കുന്നതിലൂടെ മേല്പറഞ്ഞ ഭയാശങ്കളെ അകറ്റിനിറുത്തുവാൻ കഴിയും. കൂടാതെ, ആരോഗ്യത്തെ സഹായിക്കുന്ന സൾഫർ സംയുക്തങ്ങളെയും കാപ്‌സിക്കം ഉൾക്കൊള്ളുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ദീപനരസങ്ങൾ ആമാശയാർബുദത്തെയും അന്നനാളാർബുദത്തെയും തടയുവാൻ സഹായിക്കുന്നു. പ്രോസ്റ്റേറ്റ് ഗ്രന്ഥി, മൂത്രസഞ്ചി, ഗർഭാശയമുഖം, ആഗ്നേയഗ്രന്ഥി തുടങ്ങിയവയിലെ അർബുദത്തെ തടയാൻ കാപ്‌സിക്കത്തിൽ അടങ്ങിയിരിക്കുന്ന കരോട്ടിനോയ്ഡ് ലൈകോപീൻ (carotenoid lycopene) വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ചുവന്ന കാപ്‌സിക്കം

ചുവന്ന കാപ്‌സിക്കം

ചുവന്ന കാപ്‌സിക്കം ലൈകോപീൻ സമ്പുഷ്ടമാണ്. ആരോഗ്യമുള്ള ഹൃദയത്തിന് അത് വളരെ മെച്ചമാണ്. അതേസമയം പച്ചനിറമുള്ള മുളക് കൊളസ്‌ട്രോളിനെ താഴ്ത്തുന്ന നാരുഘടകങ്ങളാൽ സമ്പന്നമാണ്. വർദ്ധിച്ച തോതിലുള്ള ഹോമോസിസ്റ്റെയ്‌നിന്റെ അളവ് ഹൃദ്രോഗത്തിന്റെ വർദ്ധിതമായ ഭയാശങ്കയിലേക്ക് നയിക്കാം.

ഹോമോസിസ്റ്റെയ്ൻ നിലയെ താഴ്ത്തുവാൻ സഹായിക്കുന്ന ഫൊലേറ്റും ജീവകം ബി.6-ഉം ധാരാളമായി കാണപ്പടുന്നു. ഇവയ്ക്കുപുറമെ, ഈ പച്ചക്കറിയിൽ കാണപ്പെടുന്ന ശക്തിയേറിയ നിരോക്‌സീകാരികളായ ജീവകം എ-യും, ജീവകം സി-യും സ്വതന്ത്രകണങ്ങളെ തുടച്ചുനീക്കാൻ സഹായിക്കുന്നു. കാപ്‌സിക്കത്തിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം ഏകദേശം 162 മില്ലീഗ്രാമോളം രക്തസമ്മർദ്ദത്തെ താഴ്ത്തും. അത് ഹൃദയാരോഗ്യത്തിന് വളരെ ഉത്തമമാണ്.

രോഗപ്രതിരോധശേഷിയെ സഹായിക്കുന്നു

രോഗപ്രതിരോധശേഷിയെ സഹായിക്കുന്നു

രോഗപ്രതിരോധശേഷിയെ പരിപാലിക്കാൻ ജീവകം സി. വളരെ അത്യന്താപേക്ഷിതമാണ്. അതുപോലെ ചർമ്മത്തെയും സന്ധികളെയും സഹായിക്കുന്ന വീര്യമുള്ള കൊളാജനെ ഉല്പാദിപ്പിക്കാൻ ഈ ജീവകം ആവശ്യമാണ്.

സന്ധിവാതത്തിന്റെ ഭയാശങ്കയെ കുറയ്ക്കുവാനും നീർവീക്കത്തെ കുറയ്ക്കുവാനും ഇത് കാരണമാകുന്നു. രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട് ജീവകം കെ. സഹായിക്കുന്നു. ബലമുള്ള അസ്ഥികളുടെ വികാസത്തിനും ഓക്‌സീകരണ നാശത്തിൽനിന്ന് കോശങ്ങളെ സംരക്ഷിക്കുന്നതിനും ഇത് പ്രധാനമാണ്.

മഗ്നീഷ്യത്തിന്റെയും ജീവകം ബി.6-ന്റെയും ഉറവിടം

മഗ്നീഷ്യത്തിന്റെയും ജീവകം ബി.6-ന്റെയും ഉറവിടം

ജീവകം ബി.6-ന്റെയും മഗ്നീഷ്യം ധാതുവിന്റെയും സംയോഗം ഉത്കണ്ഠയുടെ അളവിനെ കുറയ്ക്കുവാൻ കാരണമാകുന്നു, പ്രത്യേകിച്ചും ആർത്തവ ലക്ഷണങ്ങൾ കാരണമായുണ്ടാകുന്ന ഉത്കണ്ഠ. സ്വാഭാവികമായ ഒരു മൂത്രവിസർജ്ജന പ്രചോദകം ആയതിനാൽ ജീവകം ബി.6 വയർ വീർക്കുന്ന അനുഭവത്തെ കുറയ്ക്കുകയും രക്താതിസമ്മർദ്ദത്തെ തടയുകയും ചെയ്യുന്നു.

ഇരുമ്പിന്റെ അഭാവത്തെ ഭേദമാക്കുന്നു

ഇരുമ്പിന്റെ അഭാവത്തെ ഭേദമാക്കുന്നു

ചുവന്ന കാപ്‌സിക്കത്തിന് ദൈനംദിനം ആവശ്യമായ ജീവകം സി. യുടെ 300 ശതമാനം നൽകാൻ കഴിയുന്നു. ഇരുമ്പിന്റെ ശരിയായ ആഗിരണത്തിന് ജീവകം സി. അത്യന്താപേക്ഷിതമാണ്. അതിനാൽ ഇരുമ്പിന്റെ അഭാവത്താൽ കഷ്ടപ്പെടുന്നവർ ചുവന്ന കാപ്‌സിക്കം ഉപയോഗിക്കണം.

കാപ്‌സെയ്‌സിന്റെ പ്രയോജനങ്ങൾ

കാപ്‌സെയ്‌സിന്റെ പ്രയോജനങ്ങൾ

മുളകുകളുടെ വെളുത്ത സ്തരങ്ങളിൽ കാപ്‌സെയ്‌സിൻ കാണുവാനാകും. വിത്തുകളിലേക്ക് ചൂടിനെ നന്നായി പകർന്ന് നൽകുന്നതിന് അവ കാരണമാകുന്നു. കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസെറെയ്ഡുകളുടെയും അളവിനെ താഴ്ത്തുന്നു. ആമാശയത്തിൽ കുടൽപ്പുണ്ണുണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുകയും രോഗപ്രതിരോധശേഷിയെ പോഷിപ്പിക്കുകയും ചെയ്യുന്നു.

വിഷനിർമ്മാർജ്ജന ഘടകങ്ങൾ

വിഷനിർമ്മാർജ്ജന ഘടകങ്ങൾ

കാപ്‌സിക്കം മൂക്കിലെയും ശ്വാസകോശത്തിലെയും തിങ്ങിഞെരുങ്ങിയ മ്യൂക്കസ് സ്തരത്തെ വൃത്തിയാക്കുകയും വിയർപ്പിലൂടെ വിഷാംശങ്ങളെ പുറന്തള്ളുകയും ചെയ്യും.

പൊട്ടാസ്യത്തിന്റെ ഗുണങ്ങൾ

പൊട്ടാസ്യത്തിന്റെ ഗുണങ്ങൾ

പൊട്ടാസ്യത്തിന്റെ നല്ല ഉറവിടമാണ് കാപ്‌സിക്കം. ദ്രാവകങ്ങളെയും ധാതുക്കളെയും ശരീരത്തിൽ സന്തുലനപ്പെടുത്താൻ ഈ ധാതു സഹായിക്കുന്നു. പേശീപ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദത്തെ ക്രമീകരിക്കുകയും ചെയ്യുന്നു.

മറ്റ് പ്രയോജനങ്ങൾ

മറ്റ് പ്രയോജനങ്ങൾ

കാപ്‌സിക്കത്തിന്റെ ചാറ്, കുടൽപ്പുണ്ണ്, വയറിളക്കം, അജീർണ്ണം തുടങ്ങിയ ഉദരസംബന്ധമായ അവ്യവസ്ഥകളെ ഭേദമാക്കുവാൻ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

കൂടാതെ എംഫിസിമ, ആസ്ത്മ, ശ്വാസകോശത്തിലെ രോഗാണുബാധകൾ എന്നിങ്ങനെ ശ്വസനസംബന്ധമായ പല പ്രശ്‌നങ്ങളെയും കുറയ്ക്കുവാൻ സഹായകമാണ്. കാപ്‌സിക്കത്തിന്റെ ചാറ് കുടിക്കുന്നത് തൊണ്ടവേദനയ്ക്കും മൂക്കിൽനിന്ന് രക്തം വരുന്നതിനും ഫലപ്രദമാണ്.

ഉയർന്ന അളവിലുള്ള സിലിക്കൻ

ഉയർന്ന അളവിലുള്ള സിലിക്കൻ

സ്വാഭാവിക സിലിക്കൻ ധാരാളമായി കാപ്‌സിക്കത്തിൽ അടങ്ങിയിരിക്കുന്നു. അത് തലമുടിയേയും നഖങ്ങളേയും സഹായിക്കുന്നു.

Read more about: health tips ആരോഗ്യം
English summary

amazing-benefits-of-capsicum-bell-peppers

Capsicum, a low spicy chilly is basically available in different colors like yellow, red, green, and oranges.
Story first published: Wednesday, June 27, 2018, 12:15 [IST]
X
Desktop Bottom Promotion