For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തക്കാളിയുടെ ദൂഷ്യവശങ്ങൾ

ഈ ലേഖനത്തിൽ തക്കാളി അമിതമായി ഉപയോഗിക്കുമ്പോഴുള്ള 12 ദോഷവശങ്ങളെക്കുറിച്ചു പറയുന്നു.

|

അമിതമായി എന്ത് കഴിച്ചാലും ദോഷമാണ്.തക്കാളിയുടെ കാര്യത്തിലും ഇൻഫന്റ് തന്നെയാണ്.ചെറിയ ചുവന്ന പച്ചക്കറിയായ തക്കാളി എങ്ങനെ അപകടകാരിയാകുമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും.ഇത് അമിതമായി ഉപയോഗിച്ചാലാണ് അപകടമാകുന്നത്.നമ്മുടെ ദൈനം ദിന ജീവിതത്തിൽ തക്കാളി ഉപയോഗിക്കുന്നത് സാധാരണയാണ്.സൂപ്പിലും സാലഡിലുമായി നാം എത്ര തക്കാളി ഉപയോഗിക്കുന്നുവെന്ന് നോക്കാറുമില്ല.

DRT

മധുര സത്തുള്ള സ്വാദിഷ്‌ഠമാര്‍ന്ന തക്കാളികള്‍ ഇഷ്‌ടമില്ലാത്തവര്‍ ചുരുക്കമാണ്‌. ഇവ സ്വാദ്‌ മാത്രമല്ല ആരോഗ്യത്തിന്‌ ഗുണവും നല്‍കും . തക്കാളി ആരോഗ്യത്തിന്‌ ഗുണകരമാകുന്നതിന്‌ നിരവധി കാരണങ്ങളുണ്ട്‌. ഇവയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്‌, കലോറി കുറവാണ്‌, കൊഴുപ്പില്ല ഇങ്ങനെ കാരണങ്ങള്‍ നിരവധിയാണ്‌ . ഒരു കപ്പ്‌ അല്ലെങ്കില്‍ 150 ഗ്രാം പാകം ചെന്ന തക്കാളി വിറ്റാമിന്‍ എ, സി, കെ, ഫോലേറ്റ്‌, പൊട്ടാസ്യം എന്നിവയുടെ സ്രോതസ്സാണ്‌.

തക്കാളിയില്‍ സ്വാഭാവികമായി തന്നെ സോഡിയം, പൂരിത കൊഴുപ്പ്‌, കൊളസ്‌ട്രോള്‍, കലോറി എന്നിവ കുറവാണ്‌. ഇതിന്‌ പുറമെ തക്കാളി ആരോഗ്യത്തിനാവശ്യമായ തയാമിന്‍, നിയാസിന്‍, വിറ്റാമിന്‍ ബി6,മഗ്നീഷ്യം, ഫോസ്‌ഫറസ്‌, ചെമ്പ്‌ എന്നിവ നല്‍കും. ഒരു കപ്പ്‌ തക്കാളി 2 ഗ്രാം ഫൈബര്‍ തരും അതായത്‌ ഒരു ദിവസം ആവശ്യമായ ഫൈബറിന്റെ 7 ശതമാനം. തക്കാളിയില്‍ ജലത്തിന്റെ അളവ്‌ കൂടുതലാണ്‌. തക്കാളി ഉള്‍പ്പടെ നിരവധി പഴങ്ങളും പച്ചക്കറികളും സാധാരണ കഴിക്കുന്നത്‌ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, പക്ഷാഘാതം, ഹൃദ്രോഗങ്ങള്‍ എന്നിവയില്‍ നിന്നും സംരക്ഷണം തരും.പോഷക ഗുണം ഏറെയുള്ള ഫലമാണ്‌ തക്കാളി . തക്കാളി ചര്‍മകാന്തി നിലനിര്‍ത്താന്‍ സഹായിക്കും. കാരറ്റിലും മധുരകിഴങ്ങിലും കാണപ്പെടുന്ന ബീറ്റ-കരോട്ടീന്‍ സൂര്യാഘാതത്തില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കും. തക്കാളിയെ ലൈകോപീന്‍ അള്‍ട്രവയലറ്റ്‌ രശ്‌മിയോടുള്ള ചര്‍മ്മത്തിന്റെ സംവേദനക്ഷമത കുറയ്‌ക്കും.

ചര്‍മ്മത്തില്‍ പാടുകളും വരകളും വീഴാനുള്ള പ്രധാന കാരണമാണ്‌ യുവി രശ്‌മികള്‍ . എല്ലുകളുടെ ബലത്തിന്‌ തക്കാളി നല്ലതാണ്‌. തക്കാളിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ കെയും കാത്സ്യവും എല്ലുകളുടെ ബലത്തിനും തകരാറുകള്‍ പരിഹരിക്കുന്നതിനും നല്ലതാണ്‌. ലൈകോപീന്‍ എല്ലുകളുടെ തൂക്കം കൂട്ടും . ഇത്‌ അസ്ഥികള്‍ പൊട്ടുന്നത്‌ കുറയ്‌ക്കാന്‍ സഹായിക്കും. അര്‍ബുദം പ്രകൃതിദത്തമായി അര്‍ബുദത്തെ തടയുന്നവയാണ്‌ തക്കാളി. പ്രോസ്റ്റേറ്റ്‌, വായ, കണ്‌ഠനാളം, തൊണ്ട, അന്നനാളം,വയര്‍, കുടല്‍,മലാശയം, അണ്ഡാശയം എന്നിവയില്‍ അര്‍ബുദം വരാനുള്ള സാധ്യത ലൈകോപീന്‍ കുറയ്‌ക്കും. കോശ നാശത്തിന്‌ കാരണമാകുന്ന സ്വതന്ത്ര റാഡിക്കലുകളെ തക്കാളിയിലെ ആന്റി ഓക്‌സിഡന്റുകളായ വിറ്റാമിന്‍ എയും വിറ്റാമിന്‍സിയും തടയും.

നാം ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണവും ദോഷവും നാം അറിഞ്ഞിരിക്കണം. ഈ ലേഖനത്തിൽ തക്കാളി അമിതമായി ഉപയോഗിക്കുമ്പോഴുള്ള 12 ദോഷവശങ്ങളെക്കുറിച്ചു പറയുന്നു.

അമിത ഉപയോഗം

അമിത ഉപയോഗം

മിതമായി ഉപയോഗിക്കുകയാണെങ്കിൽ തക്കാളി ദഹനവ്യവസ്ഥയെ സഹായിക്കുന്നതായാണ് കാണുന്നത്.എന്നാൽ അമിത ഉപയോഗം വയറിനു അസ്വസ്ഥതയും,ഗ്യാസും,വയറിളക്കവും ഉണ്ടാക്കും.സാൽമൊണേല്ല യുടെ സാന്നിധ്യമാണ് ഇതുണ്ടാക്കുന്നത്

അസിഡിറ്റി

അസിഡിറ്റി

തക്കാളി അസിഡിക് ആണ്.നിങ്ങൾക്ക് നെഞ്ചെരിച്ചിൽ ഉണ്ടെങ്കിൽ ഇത് കൂട്ടും.കൂടുതൽ അസിഡിക് ഉണ്ടാകുന്നതിനാൽ ഗ്യാസ്‌ട്രോ ഇന്റെൻസ്റ്റെയിന്ല അപ്‌സെറ്റ് ആകും.തക്കാളിയിലെ മാലിക് ആസിഡും സിട്രിക് ആസിഡുമാണ് അസിഡിറ്റി കൂട്ടുനനത്.ഗെർഡ് രോഗങ്ങൾ ഉള്ളവർക്ക് ഇത് കൂടുതൽ വഷളാക്കും

വൃക്കയിൽ കല്ല്

വൃക്കയിൽ കല്ല്

വൃക്കരോഗങ്ങൾ ഉള്ളവർ പൊട്ടാസ്യത്തിന്റെ അളവ് കുറയ്ക്കണം എന്ന് പറയാറുണ്ട്.തക്കാളിയിലെ പൊട്ടാസ്യം ഈ രോഗികൾക്ക് ഹാനികരമാണ്.തക്കാളി ഓക്സലേറ്റ് ആയതിനാൽ വൃക്കയിൽ കല്ലുണ്ടാകാൻ കൂടുതൽ സാധ്യതയുണ്ട്.അതിനാൽ ഡോക്ടറുടെ നിർദ്ദേശം അനുസരിച്ചു മാത്രം ഉപയോഗിക്കുക

രക്തസമ്മർദ്ദം കൂട്ടും

രക്തസമ്മർദ്ദം കൂട്ടും

തക്കാളി വേവിക്കാതെ കഴിക്കുന്നത് രക്തസമ്മർദം കൂട്ടില്ല.കാരണം തക്കാളിയിൽ 5 മില്ലിഗ്രാം സോഡിയമേ ഉള്ളൂ.ഇത് രക്തസമ്മർദ്ദം കുറയ്ക്കുകയാണ് ചെയ്യുന്നത്.എന്നാൽ സൂപ്പോ കാനിലെ തക്കാളിയോ കഴിക്കുമ്പോൾ സോഡിയത്തിന്റെ അളവ് കൂടാറുണ്ട്

അലർജി

അലർജി

ഹിസ്റ്റമിന്റെ അലർജി ഉള്ളവർക്ക് തക്കാളി അലർജി ഉണ്ടാക്കാറുണ്ട്.എക്സിമ,ചർമ്മത്തിൽ കുരുക്കൾ,തുമ്മൽ,തൊണ്ടവേദന,നാക്കും മുഖവും വീർക്കൽ ,ശ്വാസതടസ്സം എന്നീ അലർജി പ്രശനങ്ങൾ തക്കാളി ചിലർക്ക് ഉണ്ടാക്കാറുണ്ട്

ക്യാൻസർ രോഗികളെ ബാധിക്കുന്നു

ക്യാൻസർ രോഗികളെ ബാധിക്കുന്നു

തക്കാളിയിലെ ലൈക്കോപ്പയിൻ മിതമായി ഉപയോഗിച്ചാൽ ക്യാൻസർ രോഗികൾക്ക് നല്ലതാണ്.ഇത് പ്രോസ്ട്രേറ്റ് ക്യാൻസർ ഉണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നു.അതിനാൽ ക്യാൻസർ ചികിത്‌സാ ചെയ്യുന്നവർ തക്കാളി മിതമായി മാത്രം ഉപയോഗിക്കുക

മൂത്രാശയരോഗങ്ങൾ

മൂത്രാശയരോഗങ്ങൾ

തക്കാളിയിലെ അസിഡിക് ബ്ലാഡറിനെ അസ്വസ്ഥമാക്കുന്നു.നിങ്ങൾക്ക് ഇടയ്ക്കിടയ്ക്ക് മൂത്രാശയ അണുബാധ ഉണ്ടാകാറുണ്ടെങ്കിൽ തക്കാളിയുടെ ഉപയോഗം കുറയ്ക്കുക.

പേശീ വേദന

പേശീ വേദന

തക്കാളിയിലെ ഹിസ്റ്റമിൻ സന്ധിവേദനയും ശരീരത്തിൽ നീരും ഉണ്ടാക്കും.സോളനായിൻ എന്ന ആൽക്കലൈഡ് ആണ് ഇതുണ്ടാക്കുന്നത്.വാതരോഗമുള്ളവർ തക്കാളിയുടെ അമിത ഉപയോഗം കുറയ്ക്കണം

മൈഗ്രെയിൻ

മൈഗ്രെയിൻ

തക്കാളി മൈഗ്രെയിൻ കൂട്ടുമെന്നാണ് വിദഗ്ധർ പറയുന്നത്.ഒരു ഇറാനിയൻ പഠനത്തിൽ ഇത് പറയുന്നു.ഭക്ഷണ വ്യതിയാനത്തിലൂടെ 40 % മൈഗ്രെയിൻ നിയന്ത്രിക്കാമെന്ന് പറയപ്പെടുന്നു.നിങ്ങൾക്ക് മൈഗ്രെയിൻ തലവേദന ഉണ്ടെങ്കിൽ തക്കാളിയുടെ ഉപയോഗം കുറയ്ക്കുക

ലൈക്കോപ്പയിൻ ചില ആരോഗ്യപ്രശ്നങ്ങൾ വർദ്ധിപ്പിക്കും

ലൈക്കോപ്പയിൻ ചില ആരോഗ്യപ്രശ്നങ്ങൾ വർദ്ധിപ്പിക്കും

വയർ അൾസർ ,രക്തസമ്മർദ്ദം കുറയുന്ന രോഗമുള്ളവർ ,രക്തസ്രാവം എന്നിവയുള്ളവർക്ക് ലൈക്കോപ്പയിൻറെ അളവ് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും.അതിനാൽ ഇത്തരക്കാർ തക്കാളി മിതമായി മാത്രം ഉപയോഗിക്കുക

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും

തക്കാളിയിൽ ഗ്ലൈക്കമിന്റെ അളവ് കുറവായതിനാൽ പ്രമേഹമുള്ളവർക്ക് നല്ലതാണ്.ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കുറഞ്ഞ തോതിൽ ആക്കും.പഞ്ചസാരയുടെ അളവ് കുറഞ്ഞാൽ ഹൈപോഗ്ലൈക്കേമിയ എന്ന അപകടാവസ്ഥയിൽ എത്തും.ഇത് കാഴച മങ്ങൽ,ഹൃദ്രോഗം,തലകറക്കം,വിയർക്കാൻ എന്നിവയുണ്ടാകും.അതിനാൽ ഡോക്ടറെ സമീപിച്ച ശേഷം മാത്രം തക്കാളി ഉപയോഗിക്കുക

പോഷകങ്ങളും

പോഷകങ്ങളും

തക്കാളിയിൽ ധാരാളം പോഷകങ്ങളും ആന്റി ഓക്സിഡന്റും ഉള്ളതിനാൽ ഗർഭാവസ്ഥയിൽ ഇത് കഴിക്കുന്നത് നല്ലതാണ്.എന്നാൽ ഇത് അമിതമായി ഉപയോഗിച്ചാൽ മുലയൂട്ടുന്ന സമയത്തു ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം അതിനാൽ ഡോക്ടറുടെ നിർദ്ദേശം തേടിയ ശേഷം ഉപയോഗിക്കുക.

 കുറിപ്പ്

കുറിപ്പ്

തക്കാളിയുടെ മുകളിൽ പറഞ്ഞ ദോഷഫലങ്ങൾ അമിതമായി ഉപയോഗിക്കുമ്പോൾ മാത്രമാണ് ഉണ്ടാകുന്നത്.അതിനാൽ ആരോഗ്യപ്രശനങ്ങൾ ഉള്ളവർ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഉപയോഗിക്കുക

Read more about: health tips ആരോഗ്യം
English summary

തക്കാളിയുടെ ദൂഷ്യവശങ്ങൾ

Tomatoes are highly acidic, which makes them likely to cause heartburn . Tomatoes are packed with malic and citric acids and can make the stomach produce excessive gastric acid (which is responsible for food breakdown).
Story first published: Friday, May 11, 2018, 23:42 [IST]
X
Desktop Bottom Promotion