Latest Updates
-
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ
പ്രമേഹത്തിന് മരുന്നല്ല, ഭക്ഷണമാണ് മരുന്ന്
ഭക്ഷണം കഴിക്കുന്നതില്‍ ചില ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്തിയാല്‍ മതി ഇത് പ്രമേഹത്തെ ഇല്ലാതാക്കുന്നു
പ്രമേഹം എന്ന വാക്ക് ഇന്നത്തെ കാലത്ത് ആര്‍ക്കും അപരിചിതമല്ല. കാരണം ജീവിത ശൈലി രോഗങ്ങളില്‍ മുന്നില്‍ നില്ക്കുന്ന ഒന്നാണ് പ്രമേഹവും രക്തസമ്മര്‍ദ്ദവും എല്ലാം. എന്നാല്‍ പ്രമേഹമെന്ന് കേട്ടാല്‍ ഇന്‍സുലിന്‍ കുത്തിവെക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മളില്‍ പലരും. പക്ഷേ പ്രമേഹത്തിന് മരുന്നിനേക്കാള്‍ അത്യാവശ്യമായിട്ട് വേണ്ട ചില കാര്യങ്ങളുണ്ട്.
ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ കൊടുത്താല്‍ പ്രമേഹമെല്ലാം അതിന്റെ വഴിക്ക് പോവും. എന്തൊക്കെ കാര്യങ്ങളാണ് പ്രമേഹ രോഗികള്‍ ഭക്ഷണത്തിലൂടെ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. പ്രമേഹത്തിന് ഇത്തരത്തില്‍ ഭക്ഷണത്തിലൂടെ പൂര്‍ണ പരിഹാരം കാണാം. അതിനായി ശ്രദ്ധിക്കേണ്ട ഭക്ഷണ രീതികള്‍ എന്തൊക്കെയെന്ന് നോക്കാം.

ആപ്പിള്‍
ആരോഗ്യത്തിന്റെ കലവറയാണ് ആപ്പിള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. കുറഞ്ഞ കലോറി അടങ്ങിയിട്ടുള്ള ആപ്പിള്‍ ചീത്ത കൊളസ്ട്രോളിനേയും ഇല്ലാതാക്കുന്നു. കൂടാതെ പ്രമേഹത്തെ തുരത്താന്‍ ഏറ്റവും ഫലപ്രദമായ മറ്റൊരു കാര്യം.

ആവക്കാഡോ
ബട്ടര്‍ഫ്രൂട്ട് എന്നാണ് ആവക്കാഡോ അറിയപ്പെടുന്നത്. ആവക്കാഡോ ശരീരത്തിലെ ഷുഗറിന്റെ അളവിന് കാര്യമായി തന്നെ കുറവ് വരുത്തുന്നു. ഇത് ദഹനത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു.

ബാര്‍ലി
പലപ്പോഴും നമ്മള് ഉപയോഗിക്കുന്ന ഒരു ധാന്യമാണ് ബാര്‍ലി. ബാര്‍ലി കഴിക്കുന്നത് പ്രമേഹത്തിന്റെ അളവില്‍ കാര്യമായ മാറ്റം തന്നെ വരുത്തുന്നു. ഇത് പ്രമേഹം കൃത്യമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്.

ബീന്‍സ്
ബീന്‍സ് ആണ് മറ്റൊരു പ്രധാനപ്പെട്ട ഭക്ഷ്യവസ്തു. ഇതിലുള്ള ഫൈബര്‍ ഘടകങ്ങളാണ് പ്രമേഹത്തെ കുറക്കുന്നത്. ഇത് പ്രമേഹത്തിന്റെ അളവ് ഭക്ഷണത്തില്‍ കൃത്യമാക്കുന്നു. ആരോഗ്യസംബന്ധമായ പല പ്രശ്നങ്ങള്‍ക്കും ബീന്‍സ് പരിഹാരം നല്‍കും.

ബീഫ്
കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് അത്ഭുതം തോന്നാം. എന്നാല്‍ ബീഫ് കഴിക്കുന്നത് പ്രമേഹത്തിന് മാറ്റം വരുത്തുന്നു. ഇത് മെറ്റബോളിസം ഉയര്‍ത്തുകയും പ്രമേഹത്തിന്റെ അളവില്‍ കൃത്യത വരുത്തുകയും ചെയ്യുന്നു.

കാരറ്റ്
ബീറ്റ കരോട്ടിന്‍ കൊണ്ട് സമ്പുഷ്ടമാണ് കാരറ്റ്. ഇത് പ്രമേഹത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. അതിലുപരി നമ്മളെ വലക്കുന്ന പല ആരോഗ്യ പ്രശ്നങ്ങളേയും ഇല്ലാതാക്കുകയും ചെയ്യുന്നു.

ചിക്കന്‍
ചിക്കന്‍ കഴിക്കുന്നത് ഇത്തരത്തില്‍ പ്രമേഹത്തെ കുറക്കുന്ന ഒന്നാണ്. ഇതിലുള്ള സാച്ചുറേറ്റഡ് ഫാറ്റ് ആണ് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നത്.

മുട്ട
ചിക്കന്‍ പോലെ തന്നെ മുട്ടയും ഷുഗര്‍ ഫ്രണ്ട്ലി ആയിട്ടുള്ള ഭക്ഷണമാണ്. പ്രോട്ടീന്‍ സമ്പുഷ്ടമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ഒന്നോ രണ്ടോ മുട്ട ഒരിക്കലും കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കില്ല. കൂടാതെ പ്രമേഹത്തെ കൃത്യമായി നിലനിര്‍ത്തുകയും ചെയ്യുന്നു.

മത്സ്യം
ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ് മത്സ്യം. മത്സ്യത്തിലെ ഫാറ്റി ആസിഡ് പ്രമേഹത്തെകുറച്ച് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ്. എന്നാല്‍ ഗര്‍ഭകാലത്ത് കെമിക്കല്‍ ഇട്ട മത്സ്യം കഴിക്കുന്നത് അല്പം സൂക്ഷിച്ച് വേണം എന്നതാണ് ശ്രദ്ധിക്കേണ്ടത്.



Click it and Unblock the Notifications