പ്രമേഹം ഭീകരാവസ്ഥയിലെത്തിയെന്ന് പറയും ലക്ഷണം

Posted By:
Subscribe to Boldsky

പ്രമേഹം ഇന്നത്തെ കാലത്ത് ആര്‍ക്കും അപരിചതത്വം നല്‍കുന്ന ഒന്നല്ല. കാരണം ജീവിത ശൈലീ രോഗങ്ങളുടെ കൂട്ടത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ അനുഭവിക്കുന്ന ഒന്നാണ് പ്രമേഹം. എന്നാല്‍ പ്രമേഹത്തിന്റെ അളവ് ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ഏറ്റവും കൂടിയ അളവിലാണ് പ്രമേഹം എന്നെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും.

കൂടുതല്‍ വായിക്കാന്‍: വെറും14 ദിനം;തടി കുറയ്ക്കാന്‍ ഉറപ്പുള്ള ഡയറ്റുകള്‍

പ്രമേഹം കൂടുതലാണ് എന്ന് തോന്നുന്നുവെങ്കില്‍ അത് കുറക്കാന്‍ നമ്മള്‍ തന്നെ മുന്‍കൈയ്യെടുക്കണം. കൃത്യമായ ഭക്ഷണ രീതിയും ചികിത്സയും മരുന്നും എല്ലാം അത്യാവശ്യമാണ്. എങ്ങനെ പ്രമേഹത്തിന്റെ അളവ് ശരീരത്തില്‍ കൂടുതലാണ് എന്ന് മനസ്സിലാക്കാം എന്ന് നോക്കാം.

 ഇടക്കിടക്കുള്ള മൂത്രശങ്ക

ഇടക്കിടക്കുള്ള മൂത്രശങ്ക

ഇടക്കിടക്കുള്ള മൂത്രശങ്കയാണ് ശ്രദ്ധിക്കേണ്ട ഒന്ന്. പ്രത്യേകിച്ച് രാത്രി കാലങ്ങളില്‍ മൂത്രശങ്ക കൂടുതലാണെങ്കില്‍ അതല്‍പം ശ്രദ്ധിക്കേണ്ട ഒന്നാണ്. അതുകൊണ്ട് തന്നെ പ്രമേഹത്തിന്റെ അളവ് വര്‍ദ്ധിക്കുന്നുണ്ടെങ്കില്‍ അത് ശ്രദ്ധിക്കണം.

കാഴ്ചയിലെ വ്യതിയാനം

കാഴ്ചയിലെ വ്യതിയാനം

കാഴ്ചയില്‍ എന്തെങ്കിലും തരത്തിലുള്ള വ്യത്യാസം ഉള്ളത് പോലെ തോന്നുന്നുണ്ടോ? കാഴ്ച മങ്ങുന്നതായും കൃത്യമായി വസ്തുക്കളെ കാണാതിരിക്കുന്നതായും തോന്നുന്നുണ്ടെങ്കില്‍ പ്രമേഹത്തിന്റെ അളവ് ശരീരത്തില്‍ കൂടുതലാണെന്ന് മനസ്സിലാക്കാം.

ഇടക്കിടക്കുള്ള ദാഹം

ഇടക്കിടക്കുള്ള ദാഹം

ദാഹം എല്ലാവര്‍ക്കും ഉണ്ടാവാം. എന്നാല്‍ പ്രമേഹത്തിന്റെ അളവ് വര്‍ദ്ധിക്കുകയാണെങ്കില്‍ ദാഹം വളരെ കൂടുതലായിരിക്കും. ഇതും ശ്രദ്ധിക്കേണ്ട ഒന്നാണ്.

 ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്

ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്

ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ടും കാര്യങ്ങളെ തിരിച്ചറിയാനുള്ള പ്രശ്‌നങ്ങളും ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക. ഇത് പലപ്പോഴും ഉയര്‍ന്ന പ്രമേഹത്തിന്റെ ലക്ഷണങ്ങളില്‍ പലതാവാം.

 ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. ഭക്ഷണത്തിന്റെ അലര്‍ജി, ഭക്ഷണം ദഹിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ. എന്നാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പ്രമേഹത്തിന്റെ കൂടിയ അളവ് കൊണ്ടും ഉണ്ടാവാം.

 വിശപ്പ് വര്‍ദ്ധിക്കുക

വിശപ്പ് വര്‍ദ്ധിക്കുക

വിശപ്പ് വര്‍ദ്ധിക്കുന്ന അവസ്ഥയാണ് മറ്റൊന്ന്. അമിത വിശപ്പ് കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ഒന്ന് ആലോചിച്ചാല്‍ നല്ലതാണ്. കാരണം ഈ വിശപ്പ് പലപ്പോഴും പ്രമേഹം വര്‍ദ്ധിച്ചതിന്റെ കാരണമായിരിക്കാം.

ചര്‍മ്മം ചൊറിയുന്നത്

ചര്‍മ്മം ചൊറിയുന്നത്

ചര്‍മ്മത്തില്‍ അലര്‍ജിയും ചൊറിച്ചിലും ഉണ്ടെങ്കില്‍ വെറും ചര്‍മ്മ പ്രശ്‌നം എന്ന് പറഞ്ഞ് തള്ളിക്കളയരുത്. കാരണം അത് പലപ്പോഴും പ്രമേഹം ഭീകരാവസ്ഥയിലാണ് എന്നതിന്റെ സൂചനകളായിരിക്കാം.

കുടവയറും ശരീരഭാരവും

കുടവയറും ശരീരഭാരവും

vപ്രമേഹം കൂടുതലുള്ളവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് കുടവയറും അമിത വണ്ണവും. ഇതു രണ്ടും നാള്‍ക്ക് നാള്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ പ്രമേഹം ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.

 നാഡി ഞരമ്പ് പ്രശ്‌നങ്ങള്‍

നാഡി ഞരമ്പ് പ്രശ്‌നങ്ങള്‍

നാഡീസംബന്ധമായോ ഞരമ്പ് സംബന്ധമായോ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ശ്രദ്ധിക്കേണ്ടതാണ്. ഇത് പലപ്പോവും മരണത്തിലേക്കുള്ള പ്രമേഹത്തിന്റെ ലക്ഷണമായിരിക്കും.

English summary

Symptoms that indicate high blood sugar levels

People suffering from diabetes may not experience many symptoms, but these are the ones that indicate high blood sugar levels
Story first published: Wednesday, June 14, 2017, 12:56 [IST]
Subscribe Newsletter