ഡയറ്റില്ലാതെ തടി കുറയ്ക്കാം, ഇങ്ങിനെ

Posted By:
Subscribe to Boldsky

തടി മിക്കവാറും പേര്‍ക്കും താല്‍പര്യമില്ലാത്ത ഒന്നായിരിയ്ക്കും. തടി കൂടുന്നത് പലരിലും അപകര്‍ഷതാബോധമുണ്ടാക്കുകയും ചെയ്യും.

തടി കൂടുന്നത് സൗന്ദര്യത്തിന് മാത്രമല്ല, ആരോഗ്യപരമായ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. പല രോഗങ്ങളുടേയും അടിസ്ഥാന കാരണം ഈ തടി തന്നെയാണ്. കൊളസ്‌ട്രോള്‍ പോലുള്ള പല രോഗങ്ങള്‍ക്കും ഇത് കാരണമാകുകയും ചെയ്യും.

തടി കൂടാന്‍ കാരണങ്ങള്‍ പലതുണ്ട്. ചിലര്‍ക്കിത് പാരമ്പര്യമായിട്ടുള്ളതാകും. പാരമ്പര്യം തടി വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ പ്രധാന ഘടകമാണ്. ഭക്ഷണം വേറെയൊരു കാരണമാണ്. പ്രത്യേകിച്ചും വലിച്ചുവാരി കഴിയ്ക്കുന്നതും വറുത്തതും പൊരിച്ചതുമെല്ലാം കഴിയ്ക്കുന്നതും തടി വര്‍ദ്ധിപ്പിയ്ക്കാനുള്ള ചില കാരണങ്ങള്‍ തന്നെയാണ്. വ്യായാമില്ലാത്തതും തടി വര്‍ദ്ധിയ്ക്കാനുള്ള മറ്റൊരു കാരണമാണ്. ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടി തടി വര്‍ദ്ധിയ്ക്കും.

സ്‌ട്രെസ് പലരേയും തടിപ്പിയ്ക്കുന്ന മറ്റൊരു ഘടകമാണ്. സ്‌ട്രെസ് വരുമ്പോഴുണ്ടാകുന്ന പല ഹോര്‍മോണുകളും ശരീരത്തെ തടിപ്പിയ്ക്കും. ഭക്ഷണവും വ്യായാമവുമെല്ലാം ശരിയാണെങ്കിലും സ്‌ട്രെസ് കാരണം തടി വര്‍ദ്ധിയ്ക്കുന്ന ധാരാളം പേരുണ്ട്. ചില അസുഖങ്ങളും ചിലതരം മരുന്നുകളുടെ ഉപയോഗവുമെല്ലാം ആളുകളെ തടിപ്പിയ്ക്കും.

തടി കുറയ്ക്കാന്‍ ധാരാളം വഴികളുമുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതായി പലരും കണ്ടുവരുന്നത് ഡയറ്റിംഗാണ്. എന്നാല്‍ ഭക്ഷണനിയന്ത്രണം പലര്‍ക്കും ബുദ്ധിമുട്ടുള്ള ഒന്നാകും. ഇതുകൊണ്ടുതന്നെ ഡയറ്റിംഗല്ലാതെ തടി കുറയ്ക്കാന്‍ മറ്റു വഴികളുണ്ടോയെന്ന് അന്വേഷിയ്ക്കുന്നവരും ധാരാളമാണ്.

തടി കുറയ്ക്കാന്‍ ഡയറ്റിംഗല്ലാത്തെയും പല വഴികളുമുണ്ട്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ, ഭക്ഷണം ഉപേക്ഷിയ്ക്കാതെ തന്നെ തടി നിയന്ത്രിയ്ക്കാനുള്ള ചില വഴികള്‍.

ഉറക്കം

ഉറക്കം

ഉറക്കം ആരോഗ്യകരമായ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒന്നാണ്. ഉറക്കം കുറയുന്നതും കൂടുന്നതും നല്ലതല്ലെന്നു പറയാം. ദിവസവും ചുരുങ്ങിയത് ആറേഴു മണിക്കൂറെങ്കിലും ഉറങ്ങുകയും വേണം. തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് കൃത്യമായ ഉറക്കം. അതും നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുന്നത്. ഉറങ്ങുന്ന സമയത്താണ് ശരീരം കേടുപാടുകള്‍ പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കുന്നത് ദഹനേന്ദ്രിയവും നല്ലപോലെ പ്രവര്‍ത്തിയ്ക്കും. ഇതെല്ലാം തടി കുറയ്ക്കാന്‍ നല്ലതാണ്.

ഉറക്കം കുറയുമ്പോള്‍ ശരീരത്തിലെ കോര്‍ട്ടിസോള്‍, ഇന്‍സുലിന്‍ തോതുകള്‍ക്ക് വ്യത്യാസം വരുന്നു. ഇതും പലപ്പോഴും തടി വര്‍ദ്ധിപ്പിയ്ക്കാന്‍ കാരണമാകും.

ഭക്ഷണം നല്ലപോലെ ചവച്ചരച്ചു കഴിയ്ക്കുക

ഭക്ഷണം നല്ലപോലെ ചവച്ചരച്ചു കഴിയ്ക്കുക

ഭക്ഷണം നല്ലപോലെ ചവച്ചരച്ചു കഴിയ്ക്കുകയെന്നത് ഏറെ പ്രധാനമാണ്. ഇത് തടിയും കൊഴുപ്പു കുറയ്ക്കാന്‍ ഏറെ നല്ലതാണെന്നു പഠനങ്ങള്‍ പറയുന്നു. ചവച്ചരച്ചു കഴിയ്ക്കുമ്പോള്‍ ദഹനം സുഖപ്രദമാകും, വയര്‍ പെട്ടെന്നു നിറഞ്ഞതായി തോന്നി അമിതാഹാരം ഒഴിവാക്കാന്‍ സാധിയ്ക്കും. ഇതുകൊണ്ടുതന്നെ ഭക്ഷണം ചവച്ചരച്ചു കഴിയ്‌ക്കേണ്ടത് അത്യാവശ്യം.

ഭക്ഷണം പാകത്തിനു മാത്രം വേവിയ്ക്കുക

ഭക്ഷണം പാകത്തിനു മാത്രം വേവിയ്ക്കുക

ഭക്ഷണം പാകത്തിനു മാത്രം വേവിയ്ക്കുക. അമിതമായി വേവിയ്ക്കുന്നത് ഭക്ഷണത്തിലെ പല പോഷകങ്ങളും നശിപ്പിയ്ക്കും. ഇത് ശരീരത്തില്‍ പോഷകങ്ങളുടെ കുറവുണ്ടാക്കുമെന്നു മാത്രമല്ല, അമിതഭക്ഷണത്തിനും വഴിയൊരുക്കും. ഇത് തടി വര്‍ദ്ധിപ്പിയ്ക്കും.

പ്രാതല്‍

പ്രാതല്‍

തടി കൂടാനുള്ള പ്രധാന കാരണമാണ് പ്രാതല്‍ ഒഴിവാക്കുന്നത്. വളരെ നേരത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിന് ഊര്‍ജം ലഭ്യമാക്കാനുള്ള വഴി. പ്രാതല്‍ ഒഴിവാക്കിയാല്‍ വിശപ്പു കൂടും. ഇത് അമിതമായ ഭക്ഷണത്തിന് വഴിയൊരുക്കും. പ്രാതലൊഴിവാക്കിയാല്‍ അപയചപ്രക്രിയയും പതുക്കെയാകും. ഇതും തടി വര്‍ദ്ധിപ്പിയ്ക്കും.

പഴവര്‍ഗങ്ങള്‍

പഴവര്‍ഗങ്ങള്‍

ഭക്ഷണത്തിനു മുന്‍പ് പഴവര്‍ഗങ്ങള്‍ കഴിയ്ക്കുന്നത് ഭക്ഷണം കുറയ്ക്കാന്‍ സഹായിക്കും. വിശപ്പു കുറയ്ക്കും. വയര്‍ പെട്ടെന്നു നിറഞ്ഞതായി തോന്നുകയും ചെയ്യും. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ ചെയ്യേണ്ട ഒരു കാര്യമാണിത്.

 വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്ക്കുക. ഇത് ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പുമെല്ലാം പുറന്തള്ളാന്‍ ഇത് ഏറെ പ്രധാനമാണ്. ശരീരത്തിലെ പ്രക്രിയകള്‍ വേണ്ട രീതിയില്‍ നടക്കാനും ഇത് ഏറെ പ്രധാനമാണ്.

 പ്രോട്ടീന്‍

പ്രോട്ടീന്‍

ധാരാളം പ്രോട്ടീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതു തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. പ്രോട്ടീന്‍ വിശപ്പു കുറയ്ക്കും, പെട്ടെന്നു വയര്‍ നിറഞ്ഞതായി തോന്നിപ്പിയ്ക്കും. ഇതെല്ലാം ഏറെ നല്ലതാണ്

ഗ്രീന്‍ ടീയില്‍ ചെറുനാരങ്ങാനീരു ചേര്‍ത്തു കുടിയ്ക്കുന്നത്

ഗ്രീന്‍ ടീയില്‍ ചെറുനാരങ്ങാനീരു ചേര്‍ത്തു കുടിയ്ക്കുന്നത്

ഗ്രീന്‍ ടീയില്‍ ചെറുനാരങ്ങാനീരു ചേര്‍ത്തു കുടിയ്ക്കുന്നത് തടി കുറയ്ക്കാനുള്ള പ്രധാനപ്പെട്ട വഴിയാണ്. ഇത് ഒരാഴ്ചയില്‍ 400 കലോറി വരെ കത്തിച്ചു കളയാന്‍ സഹായിക്കുമെന്നാണ് പറയുന്നത്. ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തിയാണ് ഗ്രീന്‍ ടീ തടി കുറയ്ക്കാന്‍ സഹായിക്കുന്നു.

ചിരിയ്ക്കുന്നത്

ചിരിയ്ക്കുന്നത്

ചിരിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും. തമാശയല്ല. ചിരി സ്‌ട്രെസ് ഹോര്‍മോണുകള്‍ കുറയ്ക്കും. ഇത് തടി കുറയ്ക്കാന്‍ സഹായിക്കും. വയറ്റിലെ മസിലുകള്‍ക്കു മര്‍ദമുണ്ടാകും, രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇതെല്ലാം തടി കുറയാന്‍ സഹായിക്കുന്നതാണ്.

പഴവര്‍ഗങ്ങള്‍

പഴവര്‍ഗങ്ങള്‍

പഴവര്‍ഗങ്ങള്‍, അതും കൊഴുപ്പു കറഞ്ഞവ, പച്ചക്കറികള്‍, തവിടു കളയാത്ത ധാന്യങ്ങള്‍ എന്നിവ ശീലമാക്കുക. ഇതെല്ലാം തടി കുറയാന്‍ സഹായിക്കുന്നവയാണ്.

Read more about: weight health
English summary

Simple Ways To Lose Weight Without Dieting

Simple Ways To Lose Weight Without Dieting, read more to know about,