For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു മരുന്നിനുമില്ല ഈ നാട്ടുവൈദ്യങ്ങളുടെ ശക്തി

ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നാടന്‍ വൈദ്യത്തിനുള്ള കഴിവ് മറ്റൊന്നിനും ഇല്ല

|

കാലം മുന്നോട്ട് കുതിക്കുന്തോറും ഓരോ പുതിയ രോഗങ്ങള്‍ മനുഷ്യനെ കീഴടക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ആധുനിക വൈദ്യശാസ്ത്രം പുരോഗമിച്ചതിന്റെ ഫലമായി ഇതിനെയെല്ലാം കീഴടക്കാനുള്ള ശ്രമങ്ങളും നടന്ന് വരുന്നുണ്ട്. എന്നാല്‍ പണ്ട് കാലത്ത് രോഗങ്ങള്‍ കുറവായിരുന്നു എന്ന് മാത്രമല്ല മനുഷ്യരെല്ലാം നല്ല ആരോഗ്യവാന്‍മാരുമായിരുന്നു.

<strong>തിളപ്പിച്ച പാലിലിട്ട് ഈന്തപ്പഴം ദിവസവും കഴിക്കാം</strong>തിളപ്പിച്ച പാലിലിട്ട് ഈന്തപ്പഴം ദിവസവും കഴിക്കാം

രോഗം വന്നാല്‍ ഉടന്‍ വേദനസംഹാരികളേയും മറ്റ് പാര്‍ശ്വഫലങ്ങളുണ്ടാക്കുന്ന മാര്‍ഗ്ഗവും അന്വേഷിക്കാതെ നാടന്‍ ചികിത്സയിലൂടെ തന്നെ രോഗത്തിന് പരിഹാരം കാണുമായിരുന്നു. എന്നാല്‍ ഇന്ന് ഇവയില്‍ പല നാടന്‍ ചികിത്സകളും അന്യം നിന്നു പോയി എന്ന് തന്നെ പറയാം. എന്തൊക്കെയാണ് ഏത് വലിയ രോഗവുംദ്യവും മുട്ടുമടക്കുന്ന നാടന്‍ വൈദ്യം എന്ന് നോക്കാം.

 സന്ധിവേദനക്ക് മുരിങ്ങയില

സന്ധിവേദനക്ക് മുരിങ്ങയില

സന്ധിവേദന കൊണ്ട് നട്ടം തിരിയുന്നവര്‍ ഇനി ബാം എന്ന പരിഹാരമന്വേഷിച്ച് ബുദ്ധിമുട്ടണ്ട. അതിന് പരിഹാരം നല്‍കാന്‍ മുരിങ്ങയില ഉപ്പ് ചേര്‍ത്ത് അരച്ച് വേദനയുള്ള സ്ഥലത്ത് പുരട്ടിയാല്‍ മതി. ഇത് വേദന വളരെ എളുപ്പത്തില്‍ തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 ആര്‍ത്തവ കാലത്തെ വയറുവേദന

ആര്‍ത്തവ കാലത്തെ വയറുവേദന

ആര്‍ത്തവ കാലത്തെ വയറു വേദന മൂലം സ്ത്രീകള്‍ വളരെയധികം കഷ്ടപ്പെടാറുണ്ട്. എന്നാല്‍ അതിന് പരിഹാരമായി മുരിങ്ങയിലത്തോല്‍ കഷായം വെച്ച് അതില്‍ ഉപ്പും കായം പൊടിച്ചതും ചേര്‍ത്ത് കഴിച്ചാല്‍ മതി.

ജരാനരക്ക് പരിഹാരം

ജരാനരക്ക് പരിഹാരം

നെല്ലിക്ക ഉണക്കിപ്പൊടിച്ച് തിപ്പലിപ്പൊടിയും പഞ്ചസാരയും ചേര്‍ത്ത് കഴിച്ചാല്‍ ജരാനരയില്‍ നിന്നും മോചനം നേടാം. അകാല വാര്‍ദ്ധക്യത്തെ തടയാന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് നെല്ലിക്ക.

 പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

നെല്ലിക്ക അരച്ച് അതില്‍ കന്മദം ചേര്‍ത്ത് കഴിച്ചാല്‍ പ്രമേഹത്തിന് ആശ്വാസം ലഭിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാക്കാന്‍ ഇത് സഹായിക്കുന്നു.

 കുട്ടികളിലെ ഛര്‍ദ്ദി

കുട്ടികളിലെ ഛര്‍ദ്ദി

കുട്ടികളിലുണ്ടാവുന്ന ഛര്‍ദ്ദിയാണ് മറ്റൊരു പ്രശ്‌നം. ഇതിനെ പ്രതിരോധിക്കാന്‍ നെല്ലിക്ക നീരില്‍ അല്‍പം മുന്തിരി നീരും ചേര്‍ത്ത് കഴിച്ചാല്‍ മതി. ഇത് കുട്ടികളിലെ ഛര്‍ദ്ദിക്ക് നല്ലൊരു പരിഹാരമാണ്.

 മൂക്കില്‍ നിന്ന് രക്തം വരുന്നത്

മൂക്കില്‍ നിന്ന് രക്തം വരുന്നത്

മൂക്കില്‍ നിന്നും രക്തം വകുന്ന പ്രശ്‌നത്തിന് നെല്ലിക്ക അരച്ച് നെയ്യില്‍ കുഴച്ച് നെറുകയില്‍ തളം വെച്ചാല്‍ മതി. ഇത് മൂക്കില്‍ നിന്നും രക്തം വരുന്ന അവസ്ഥയെ ഇല്ലാതാക്കുന്നു.

കാല്‍ വിണ്ടു കീറുന്നതിന്

കാല്‍ വിണ്ടു കീറുന്നതിന്

കാല്‍ വിണ്ടു കീറുന്നത് പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നം തന്നെയാണ്. നെല്ലിക്ക അരച്ച് നെയ്യില്‍ കുഴച്ച് പുരട്ടിയാല്‍ കാല്‍ വിണ്ട് കീറുന്നതിന് പരിഹാരമാകും.

ബ്രെയിന്‍ ട്യൂമര്‍

ബ്രെയിന്‍ ട്യൂമര്‍

ബ്രെയിന്‍ ട്യൂമര്‍, ശ്വാസകോശാര്‍ബുദം എന്നീ ഗുരുതരാവസ്ഥകള്‍ക്കെല്ലാം തന്നെ നെല്ലിക്ക ഉത്തമ പരിഹാരമാണ്. അതുകൊണ്ട് തന്നെ നെല്ലിക്ക ഭക്ഷണ ശീലത്തിന്റെ ഭാഗമാക്കുക.

 കഷായത്തിലെ പ്രധാന ഘടകം

കഷായത്തിലെ പ്രധാന ഘടകം

കഷായങ്ങളിലെ പ്രധാന ഘടകങ്ങളില്‍ ഒന്നാണ് നെല്ലിക്ക. പല കഷായങ്ങള്‍ക്കും ഉണക്കിയ നെല്ലിക്ക അനിവാര്യമായ ഘടകമാണ്.

English summary

Natural Treatment and Herbal Cure for Common Ailments

Given below is natural treatment for various diseases. Click on to read more
Story first published: Thursday, June 22, 2017, 15:30 [IST]
X
Desktop Bottom Promotion