For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഗങ്ങള്‍ ഒളിച്ചിരിക്കുന്നുവെന്ന് പറയും ലക്ഷണം

എന്തൊക്കെ ലക്ഷണങ്ങളാണ് ഇത്തരത്തില്‍ ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് എന്ന് നോക്കാം

|

രോഗങ്ങളേക്കാള്‍ മുന്‍പ് പ്രകടമാകുന്നത് പലപ്പോഴും രോഗലക്ഷണങ്ങള്‍ തന്നെയാണ്. ഇത്തരം ലക്ഷണങ്ങള്‍ക്ക് പലപ്പോഴും അവഗണിക്കുന്നതാണ് ഇത് ഗുരുതരാവസ്ഥയിലേക്ക് എത്താന്‍ കാരണമാകുന്നത്. ശരീരത്തിന്റെ പ്രവര്‍ത്തനം കൃത്യമായ രീതിയിലല്ല നടക്കുന്നതെങ്കില്‍ അത് പലപ്പോഴും രോഗങ്ങളിലേക്കുള്ള വാതില്‍ തുറക്കലാണ്.

ഈന്തപ്പഴം ജ്യൂസ് രാവിലെ വെറുംവയറ്റില്‍ഈന്തപ്പഴം ജ്യൂസ് രാവിലെ വെറുംവയറ്റില്‍

എന്തൊക്കെ ലക്ഷണങ്ങളാണ് ഇത്തരത്തില്‍ ശരീരം കാണിക്കുന്നത് എന്ന് നോക്കാം. രോഗലക്ഷണങ്ങളില്‍ നമ്മള്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചാല്‍ തന്നെ വരാന്‍ പോകുന്ന രോഗത്തെ നമുക്ക് നേരിടാം. അതിനായി ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. അതെന്തൊക്കെയെന്ന് നോക്കാം.

 മോണയില്‍ നിന്നും രക്തം വരുന്നത്

മോണയില്‍ നിന്നും രക്തം വരുന്നത്

മോണയില്‍ നിന്ന് രക്തം വരിക എന്നത് പലരിലും സാധാരണമായി കാണുന്ന ഒന്നാണ്. എന്നാല്‍ ശരീരത്തിന് ആവശ്യമായ രീതിയില്‍ വിറ്റാമിന്‍ സി ലഭിക്കാത്തതാണ് പലപ്പോഴും മോണയില്‍ നിന്ന് രക്തം വരുന്നതിന് കാരണം. അതുകൊണ്ട് തന്നെ നാരങ്ങ, ഓറഞ്ച്, വെളുത്തുള്ളി എന്നിവയെല്ലാം ഭക്ഷണത്തില്‍ ശീലമാക്കണം.

കൈമുട്ടിലെ വരണ്ട ചര്‍മ്മം

കൈമുട്ടിലെ വരണ്ട ചര്‍മ്മം

കൈമുട്ടിലെ ചര്‍മ്മം വരണ്ടതാണെങ്കില്‍ അല്‍പം ശ്രദ്ധിക്കാം. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയുടെ അപര്യാപ്തത ശരീരത്തിലുണ്ടെന്ന് കാണിക്കുകയാണ് ഇതിലൂടെ ശരീരം.

മുടിയും നഖവും പൊട്ടിപ്പോവുന്നത്

മുടിയും നഖവും പൊട്ടിപ്പോവുന്നത്

ചിലരില്‍ മുടിയുടെ അറ്റം പിളരുന്നത് സര്‍വ്വസാധാരണമാണ്. അതുപോലെ തന്നെയാണ് നഖം പൊട്ടിപ്പോവുന്നതും. എന്നാല്‍ കാല്‍സ്യത്തിന്റെ അഭാവമാണ് ഇതിന് പിന്നില്‍ എന്നതാണ് സത്യം. അതുകൊണ്ട് തന്നെ പാലും പാലുല്‍പ്പന്നങ്ങളും ധാരാളം കഴിക്കാം.

വരണ്ട ചര്‍മ്മം

വരണ്ട ചര്‍മ്മം

വരണ്ട ചര്‍മ്മം കൊണ്ട് വിഷമിക്കുന്നവരും ചില്ലറയല്ല. വിറ്റാമിന്‍ ഇയുടെ അഭാവമാണ് വരണ്ട ചര്‍മ്മത്തിന്റെ പ്രധാന കാരണം. കൂടുതല്‍ നട്‌സ്, മത്സ്യം എന്നിവയെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കുക.

 ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

നമ്മളെ വലക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ഉറക്കമില്ലായ്മ. പൊട്ടാസ്യത്തിന്റേയും മഗ്നീഷ്യത്തിന്റേയും അഭാവമാണ് ഇതിന് പ്രധാന കാരണം. ബദാം, നട്‌സ് എന്നിവയൊക്കെ ഭക്ഷണശീലങ്ങളില്‍ പെടുത്തുക.

പുളി ഭക്ഷണത്തോട് താല്‍പ്പര്യം

പുളി ഭക്ഷണത്തോട് താല്‍പ്പര്യം

പുളിയുള്ള ഭക്ഷണത്തിനോട് താല്‍പ്പര്യം കാണിക്കുന്നവരാണ് നിങ്ങളെങ്കില്‍ അതും ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇത് കരളിന്റേയും പിത്താശയത്തിന്റെയും പ്രവര്‍ത്തനം ശരിയല്ല എന്നതിന്റെ സൂചനയാണ്.

 കടല്‍ വിഭവങ്ങളോട് താല്‍പ്പര്യം

കടല്‍ വിഭവങ്ങളോട് താല്‍പ്പര്യം

മത്സ്യം, പോലുള്ള വിഭവങ്ങളോട് താല്‍പ്പര്യം കൂടുതല്‍ തോന്നുന്നുവെങ്കില്‍ നിങ്ങളില്‍ അയോഡിന്റെ കുറവ് ഉണ്ട് എന്നാണ് ശരീരം സൂചിപ്പിക്കുന്നത്.

മധുരത്തോടുള്ള ആര്‍ത്തി

മധുരത്തോടുള്ള ആര്‍ത്തി

മധുരത്തോടുള്ള ആര്‍ത്തിയാണ് മറ്റൊന്ന്. കായികോര്‍ജ്ജത്തിന് ശരീരത്തിന് കൂടുതല്‍ ഗ്ലൂക്കോസ് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെയാണ് ശരീരം കൂടുതല്‍ മധുരം ആവശ്യപ്പെടുന്നതും.

ഉപ്പുള്ള ഭക്ഷണത്തോട് താല്‍പ്പര്യം

ഉപ്പുള്ള ഭക്ഷണത്തോട് താല്‍പ്പര്യം

ഉപ്പ് നിറഞ്ഞ ഭക്ഷണം കഴിക്കാന്‍ ചിലര്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കും. ഇത് നിങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള അണുബാധയുണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്.

English summary

Important Signs That You Can Not Ignore

We have listed some top nine signals that you mustn’t ignore, read on...
Story first published: Wednesday, July 26, 2017, 15:06 [IST]
X
Desktop Bottom Promotion