ക്യാന്‍സര്‍ പ്രതിരോധിക്കും ഹെര്‍ബല്‍ സൂപ്പ്

By: Raveendran V
Subscribe to Boldsky

ഇന്ന് ലോകത്ത് പല കാര്യങ്ങളും നമ്മളെ പേടിപ്പിക്കുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ക്യാന്‍സര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. മരണത്തിനു സമാനമായ അവസ്ഥയാണ് ക്യാന്‍സര്‍ ഉണ്ടാക്കുന്നത്. ക്യാന്‍സര്‍ മാത്രമല്ല പക്ഷാഘാതം, എച്ച് ഐ വി തുടങ്ങിയവയെല്ലാം പലപ്പോഴും ഭയാനകമായ അവസ്ഥ ജീവിതത്തില്‍ ഉണ്ടാക്കുന്ന ഒന്നാണ്. ചെറിയ രോഗങ്ങള്‍ ആണെങ്കില്‍ പോലും അത് നമ്മുടെ ശരീരത്തെ വളരെ ദോഷകരമായി തന്നെയാണ് ബാധിക്കുന്നത്. വേദനയുടെ രൂപത്തിലും ഊര്‍ജ്ജനഷ്ടമായും പലപ്പോഴും നമ്മളെ ഇതെല്ലാം നെഗറ്റീവ് ആയി തന്നെ ബാധിക്കുന്നു.

നമ്മടെ ജീവിത ശൈലി മാറ്റിയാല്‍ തന്നെ പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളേയും നമുക്ക് ഫലപ്രദമായി നേരിടാം. നമ്മുടെ ജീവിത ശൈലി തന്നെയാണ് പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്. ക്യാന്‍സറില്‍ നിന്ന് മുക്തി നേടിയവര്‍ക്ക് മനസ്സിലാകും ക്യാന്‍സര്‍ എത്രത്തോളം ഭീകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നതെന്ന്. അമിതമായി ക്യാന്‍സര്‍ കോശങ്ങള്‍ ശരീരത്തില്‍ വളരുന്ന ഭീകരമായ ഒരു അവസ്ഥയാണ് ഇത്. ഇത് പിന്നീട് ട്യൂമറായി രൂപാന്തരം പ്രാപിക്കുന്നു.

natural treatment for cancer

പിന്നീട് വളര്‍ന്നു വരുന്ന ട്യൂമര്‍ നമ്മുടെ അവയവങ്ങളെ ബാധിക്കുകയും ഇവയുടെ നാശത്തിന് കാരണമാകുകയും ചെയ്യുന്നു. മാത്രമല്ല പതിയെ പതിയെ ഉള്ള മരണത്തിന് ഇത് കാരണമാകുകയും ചെയ്യുന്നു. സാധാരണ നമുക്ക് ചുറ്റുമുള്ള ക്യാന്‍സര്‍ എന്ന് പറയുന്നത് ബ്രെസ്റ്റ് കാന്‍സര്‍, ബ്രെയിന്‍ ട്യൂമര്‍, ശ്വാസകോശാര്‍ബുദം, പാന്‍ക്രിയാറ്റിക് കാന്‍സര്‍, ബ്ലഡ് ക്യാന്‍സര്‍ എന്നിവയാണ്. ഏത് വയസ്സനിടക്കും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ തന്നെ ക്യാന്‍സര്‍ ബാധിക്കാം.

ഈ കാലത്ത് പല ക്യാന്‍സറിനേയും നമുക്ക് ചികിത്സയിലൂടെ ഫലപ്രദമായി നേരിടാവുന്നതാണ്.മരുന്നുകള്‍, കീമോ തെറാപ്പി, സര്‍ജറി തുടങ്ങിയ വഴികളിലൂടെയെല്ലാം ക്യാന്‍സറിനെ നമുക്ക് പ്രകിരോധിക്കാം. താഴെ പറയുന്ന ഹെര്‍ബല്‍ സൂപ്പിലൂടെ ക്യാന്‍സറിനെ നമുക്ക് പ്രതിരോധിക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ഫ്രെഷ് തക്കാളി പള്‍പ്പ്- 1 കപ്പ്

മഞ്ഞള്‍പ്പൊടി- 1 ടേബിള്‍സ്പൂണ്‍

കുരുമുളക് പൊടി- ഒരു ടീസ്പൂണ്‍

ഈ പ്രകൃതിദത്തമായ ക്യാന്‍സര്‍ പ്രതിരോധ മരുന്ന് വളരെ ഫലപ്രദമായി തന്നെ ക്യാന്‍സറിനെ നേരിടും. ദിവസവും എന്ന തരത്തില്‍ ഇവ കഴിക്കാവുന്നതാണ്. രോഗമില്ലാത്തവര്‍ ഇവ കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ഡോക്ടര്‍ തന്ന മറ്റ് മരുന്നുകള്‍ക്കൊപ്പവും ഇത് കഴിക്കാവുന്നതാണ്.

തക്കാളി

natural treatment for cancer

തക്കാളി വിറ്റാമിന്‍ സി ആന്റി ഓക്‌സിഡന്റ് എന്നിവ കൊണ്ട് സമ്പുഷ്ടമായിട്ടുള്ള ഒന്നാണ്. ആന്റി ഓക്‌സിഡന്റുകള്‍ക്ക് ക്യാന്‍സര്‍ കോശങ്ങള്‍ പെരുകുന്നത് ഇല്ലായ്മ ചെയ്യാന്‍ സാധിക്കും. മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കഴിയും.

മഞ്ഞള്‍

natural treatment for cancer

പുരാതന കാലം മുതല്‍ തന്നെ രോഗങ്ങളെ പ്രതിരോധിക്കുന്ന കാര്യത്തിലും ഇവയുടെ ഉപയോഗത്തിന്റെ കാര്യത്തിലും മഞ്ഞള്‍ വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ്. ഇത് ക്യാന്‍സര്‍ മൂലം നശിച്ചു പോയ ആരോഗ്യമുള്ള കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു.

കുരുമുളക് പൊടി

natural treatment for cancer

കുരുമുളക് പൊടിയാണ് മറ്റൊരു പ്രധാനപ്പെട്ട ഘടകം. ഇതിലുള്ള വിറ്റാമിന്‍ കെ, പൊട്ടാസ്യം എന്നിവ കൊണ്ട് ധാരാളം ക്യാന്‍സര്‍ കോശങ്ങള്‍ക്ക് പ്രതിരോധമേകാന്‍ കഴിയും.

തയ്യാറാക്കുന്ന വിധം

കൃത്യമായി മുകളില്‍ പറഞ്ഞ അളവിലുള്ള ചേരുവകളെല്ലാം തന്നെ ചേര്‍ക്കുക. അല്‍പം വെള്ളത്തില്‍ ചാലിച്ച് ചെറുതായി അരച്ചെടുക്കാം

അരച്ചെടുത്ത ശേഷം ഇതെല്ലാം കൂടി നല്ലതു പോലെ മിക്‌സ് ചെയ്‌തെടുക്കാം

ഒരു പാത്രത്തിലിട്ട് ചൂടാക്കിയെടുക്കാവുന്നതാണ്

ചൂടാക്കിയെടുത്ത സൂപ്പ് ഒരു ബൗളിലേക്ക് മാറ്റാം

എല്ലാ ദിവസവും രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം ഇത് കഴിക്കാം

English summary

natural treatment for cancer

Here is an excellent remedy that can help fight cancer naturally; have a look
Subscribe Newsletter