കുതിര്‍ത്ത ഉലുവ ഭക്ഷണത്തില്‍ സ്ഥിരമാക്കാം

Posted By:
Subscribe to Boldsky

ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ മാത്രമേ ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ അതിലുപരി ഭക്ഷണത്തില്‍ ശീലമാക്കേണ്ട ചിലതുണ്ട്. ഉലുവയില്‍ ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. കുതിര്‍ത്ത ഉലുവയിലെ ആരോഗ്യഗുണത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല.

ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞാലുള്ള അപകടം

ഉലുവയില്‍ ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം ഉണ്ട്. ഇതെല്ലാം ആരോഗ്യത്തിന് ഏറ്റവും അവശ്യമായ ഘടകം തന്നെയാണ്. ഉലുവ കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഉലുവക്കുണ്ട് എന്ന് നോക്കാം.

 പ്രമേഹം നിയന്ത്രണം

പ്രമേഹം നിയന്ത്രണം

പ്രമേഹം ഇന്നത്തെ കാലത്ത് എല്ലാവര്‍ക്കും കേട്ടുപരിചയമുള്ള ഒരു വാക്കാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാന്‍ ഉലുവ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ പ്രമേഹ രോഗികള്‍ കുതിര്‍ത്ത ഉലുവ ഉള്‍പ്പെടുത്തണം.

 നെഞ്ചെരിച്ചിലിന് പരിഹാരം

നെഞ്ചെരിച്ചിലിന് പരിഹാരം

നെഞ്ചെരിച്ചിലിന് പരിഹാരം കാണാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഉലുവ. ഒരു ടീസ്പൂണ്‍ കുതിര്‍ത്ത ഉലുവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി ഇത് നെഞ്ചെരിച്ചിലിനെ ഇല്ലാതാക്കും.

 ചീത്ത കൊളസ്‌ട്രോള്‍

ചീത്ത കൊളസ്‌ട്രോള്‍

ചീത്ത കൊളസ്‌ട്രോള്‍ കുറക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഉലുവ. ഇത് കരളിലേയും മറ്റും കൊഴുപ്പിനെ ഇല്ലാതാക്കാന്‍ കുതിര്‍ത്ത ഉലുവയുടെ ഉപയോഗത്തിലൂടെ കഴിയും.

 ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യ കാര്യത്തിലും ശ്രദ്ധ നല്‍കാന്‍ ഉലുവയുടെ ഉപയോഗത്തിലൂടെ കഴിയുന്നു. ഹൃദ്രോഗ സാധ്യത ഇല്ലാതാക്കി ഹൃദയത്തിന് ആരോഗ്യം നല്‍കുന്നു.

 മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഉലുവ നല്ലതാണ്. പാലൂട്ടുന്ന അമ്മമാര്‍ മുലപ്പാല്‍ വര്‍ദ്ധിക്കാന്‍ ഉലുവ കഴിക്കുന്നു.

 പ്രസവ വേദന കുറക്കാന്‍

പ്രസവ വേദന കുറക്കാന്‍

പ്രസവ വേദന കുറക്കാനും പ്രസവം സുഗമാക്കാനും ഉലുവ ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാല്‍ അമിതമായി ഉലുവ ഉപയോഗിക്കുന്നത് അബോര്‍ഷന് കാരണമാകും.

മുടിസംരക്ഷണത്തിന്

മുടിസംരക്ഷണത്തിന്

മുടിസംരക്ഷണത്തിന് ഏറ്റവും ഉത്തമമായിട്ടുള്ളതാണ് ഉലുവ. ഉലുവ വെള്ളത്തില്‍ മുടി കഴുകുന്നതും ഉലുവ അരച്ച് തലയില്‍ തേക്കുന്നതും ഏറ്റവും നല്ലതാണ്.

English summary

health benefits of soaking fenugreek seeds

fenugreeks are improving digestive problem and cholesterol levels, read on to know more..
Story first published: Saturday, July 29, 2017, 10:26 [IST]