For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്‌ട്രോളിന് പരിഹാരം കാന്താരിയില്‍

പലരും വിശ്വസിക്കാത്ത എന്തെല്ലാം ഗുണങ്ങളാണ് കാന്താരി മുളകിന് ഉള്ളതെന്ന് നോക്കാം

|

കാന്താരി മുളക് ആരോഗ്യത്തിന് ഹാനീകരം എന്ന് പലരും കേട്ടിട്ടുണ്ടാവും. രക്തം വറ്റിപ്പോകും കാന്താരി മുളക് കഴിച്ചാല്‍ എന്നാണ് പലരും പറഞ്ഞിരുന്നത്. എന്നാല്‍ ഒരിക്കലും കാന്താരി മുളക് ആരോഗ്യത്തിന് ഹാനീകരമല്ല.

ഏത് ഭക്ഷണവും അളവില്‍ അധികമായാലാണ് ആരോഗ്യത്തിന് ദോഷകരമായി മാറുന്നത്. പണ്ട് കാലം മുതല്‍ തന്നെ നമ്മുടെ അച്ചാറുകളിലും കറികളിലും ചമ്മന്തികളിലും എല്ലാം കാന്താരി മുളക് ഒരു അവിഭാജ്യ ഘടകം തന്നെയായിരുന്നു.

അടിവയറ്റിലെ കൊഴുപ്പ് കുറക്കും ഉറപ്പുള്ള പാനീയംഅടിവയറ്റിലെ കൊഴുപ്പ് കുറക്കും ഉറപ്പുള്ള പാനീയം

ഇന്നും അതേ പ്രാധാന്യത്തോട് കൂടി തന്നെ കാന്താരി മുളകിനെ നമ്മള്‍ കണക്കാക്കുന്നു. കൊളസ്‌ട്രോളിനെ പരിഹാരം നല്‍കാന്‍ കാന്താരി മുളകിന് കഴിയും എന്നാണ് പറയുന്നത്. എങ്ങനെയെല്ലാം കാന്താരി ആരോഗ്യ കാര്യത്തില്‍ നമ്മെ സംരക്ഷിക്കുന്നു എന്ന് നോക്കാം.

ചീത്തകൊളസ്രോള്‍

ചീത്തകൊളസ്രോള്‍

ചീത്ത കൊളസ്‌ട്രോളിനെ കുറക്കാനും കാന്താരി ഉത്തമമായിട്ടുള്ള ഒന്നാണ്. ചീത്ത കൊളസ്‌ട്രോളാണ് എല്‍ ഡി എല്‍ കാന്താരി കഴിക്കുന്നതിലൂടെ കുറയുന്നു. കൊള്‌സ്‌ട്രോള്‍ കുറക്കാതെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കാന്താരിക്ക് കഴിയും.

 മലബന്ധത്തെ ഇല്ലാതാക്കാന്‍

മലബന്ധത്തെ ഇല്ലാതാക്കാന്‍

മലബന്ധം ഇല്ലാതാക്കാനും മലബന്ധത്തിന് പരിഹാരം കാണാനും കാന്താരി മുളകിന്റെ ഉപയോഗം സഹായിക്കും. വിശപ്പ് വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ ഇത് കാരണമാകുകയും ചെയ്യും.

 ദഹനം കൃത്യമാക്കുന്നു

ദഹനം കൃത്യമാക്കുന്നു

ദഹന പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ പരിഹാരം കാണാന്‍ കാന്താരിക്ക് കഴിയും. മാത്രമല്ല ആമാശയത്തിലെ പ്രശ്‌നങ്ങളെ പരിഹരിക്കാനും വയറ്റിലെ അസ്വസ്ഥതകളെ ഇല്ലാതാക്കാനും ഇത് സഹായിക്കും.

 രക്തസമ്മര്‍ദ്ദം കുറക്കും

രക്തസമ്മര്‍ദ്ദം കുറക്കും

രക്തസമ്മര്‍ദ്ദം കൊണ്ട് കഷ്ടപ്പെടുന്നരും ചില്ലറയല്ല ഇന്നത്തെ കാലത്ത്. എന്നാല്‍ രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണാന്‍ കാന്താരിക്ക് കഴിയും. കാന്താരി ഉപയോഗിക്കുന്നത് അതുകൊണ്ട് തന്നെ ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കും.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

ഒറഞ്ചില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സിയുടെ ഏഴിരട്ടിയാണ് കാന്താരി മുളകില്‍ അടങ്ങിയിട്ടുള്ളത്. അതുകൊണ്ട് തന്നെ കാന്താരി മുളക് ഉപയോഗിക്കുന്നത് ഒരിക്കലും ദോഷകരമായി മാറില്ല.

 മെറ്റബോളിസം ഉയര്‍ത്തുന്നു

മെറ്റബോളിസം ഉയര്‍ത്തുന്നു

വിശപ്പ് വര്‍ദ്ധിപ്പിക്കുന്നു എന്ന് കരുതി അമിത വണ്ണത്തെക്കുറിച്ച് ആലോചിച്ച് നിങ്ങള്‍ ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. കാരണം അമിതവണ്മത്തെ കുറക്കാനും ശരീരത്തിലെ മെറ്റബോളിസം ഉയര്‍ത്താനും കാന്താരിക്ക് കഴിയുന്നു.

ആര്‍ത്രൈറ്റിസിന് പരിഹാരം

ആര്‍ത്രൈറ്റിസിന് പരിഹാരം

ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും കാന്താരി മുളക് ഉപയോഗിക്കാം. കാന്താരി മുളകിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ ഉണ്ടെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായില്ലേ.

English summary

health benefits of kanthari chilly

Below you can read some some health benefits of kanthari chilly.
Story first published: Wednesday, July 12, 2017, 15:21 [IST]
X
Desktop Bottom Promotion