ഉറങ്ങും മുന്‍പ് ആപ്പിള്‍സിഡാര്‍ വിനീഗര്‍ കുടിക്കണം

Posted By:
Subscribe to Boldsky

നിങ്ങള്‍ക്ക് കുടിക്കാന്‍ പറ്റുന്ന ആരോഗ്യകരമായ ഒരു പാനീയമാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. പല തരത്തിലുള്ള ഉപയോഗങ്ങളും ഇതിനുണ്ടെങ്കിലും ആരോഗ്യ കാര്യത്തില്‍ തന്നെയാണ് മുന്നില്‍. ശരീരത്തിന്റെ ഏത് പ്രവര്‍ത്തനങ്ങളേയും കൃത്യമാക്കാനും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ആപ്പിള്‍ സിഡാര്‍ വിനീഗറിന് കഴിയും.

രാവിലെ ചുട്ടരച്ച ചമ്മന്തിയും പപ്പടവും കഞ്ഞിയും

നമ്മളെ സാധാരണ വലക്കുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ആപ്പിള്‍ സിഡാര്‍ വിനീഗറിന് കഴിയും. രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കഴിച്ചാല്‍ അതുണ്ടാക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 തടി കുറക്കാന്‍

തടി കുറക്കാന്‍

തടി കുറക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് മുന്നില്‍ നല്ലൊരു ഉപാധിയാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുകയും വിശപ്പിനെ കുറക്കുകയും ചെയ്യുന്നു. രണ്ട് ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഒരു കപ്പ് വെള്ളത്തില്‍ ചാലിച്ച് കിടക്കാന്‍ പോകുന്നതിനു മുന്‍പ് കഴിക്കാം. ഇത് ശരീരത്തിലെ അധിക കൊഴുപ്പിനെ കത്തിച്ച് കളയുന്നു.

 തൊണ്ട വേദന

തൊണ്ട വേദന

തൊണ്ട വേദന പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവരാണെങ്കില്‍ അത് മാറ്റാന്‍ നല്ലൊരു ഉപാധിയാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍.ഇതിലുള്ള ആല്‍ക്കലൈന്‍ ഏജന്റ് തൊണ്ടയിലെ ബാക്ടീരിയ ആക്രമണത്തെ ചെറുക്കുന്നു.

 മൂക്കടപ്പ്

മൂക്കടപ്പ്

മഴക്കാലമായി മൂക്കടപ്പും ജലദോഷവും കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കുടിക്കുന്നവര്‍ക്ക് പെട്ടെന്ന് തന്നെ ജലദോഷത്തില്‍ നിന്ന് പരിഹാരം കാണാന്‍ സാധിക്കും.

വായ്‌നാറ്റം

വായ്‌നാറ്റം

വായ്‌നാറ്റം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഉത്തമ ആശ്വാസമാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. വായിലുണ്ടാവുന്ന ബാക്ടീരിയയുടെ ആക്രമണത്തെ ഇല്ലാതാക്കാനും ഉറങ്ങുന്നതിനു മുന്‍പ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ട് വായ് കഴുകുന്നത് നല്ലതാണ്.

എക്കിള്‍ മാറാന്‍

എക്കിള്‍ മാറാന്‍

എക്കിളാണോ നിങ്ങളെ ബുദ്ധിമുട്ടുക്കുന്ന ഒന്ന്. അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ വെള്ളത്തില്‍ കലര്‍ത്തി കുടിക്കുന്നത് എക്കിളിനെ നിമിഷ നേരം കൊണ്ട് മാറ്റുന്നു.

 വയറ്റിലെ ആസിഡ് പ്രശ്‌നങ്ങള്‍

വയറ്റിലെ ആസിഡ് പ്രശ്‌നങ്ങള്‍

വയറ്റിലെ ആസിഡ് അന്നനാളത്തിലേക്ക് തന്നെ തിരിച്ച് പോകുന്ന അവസ്ഥയാണിത്. ഇതിനെ പരിഹരിക്കാനും പുളിച്ച് തികട്ടല്‍ പോലുള്ള പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാനും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കാം.

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങളെ ഇല്ലായ്മ ചെയ്യാനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ സഹായിക്കുന്നു. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കഴിക്കുന്നത് വയറിന്റെ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നു.

 വയറു വേദനക്ക് പരിഹാരം

വയറു വേദനക്ക് പരിഹാരം

വയറു വേദന കൊണ്ട് പ്രശ്‌നത്തിലാവുന്നവര്‍ക്ക് അതിനെ ഇല്ലായ്മ ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ഒരു സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ചാലിച്ച് കഴിച്ചാല്‍ മതി.

 ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്കും പരിഹാരം നല്‍കുന്ന ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. രണ്ട് ടീസ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ശീലമാക്കാം. ഇത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കൃത്യമാക്കുന്നു.

രാത്രിയിലെ കാല്‍വേദന

രാത്രിയിലെ കാല്‍വേദന

രാത്രിയിലെ കാല്‍ വേദന കൊണ്ട് കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. അതിനെ പരിഹരിക്കാന്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ വെള്ളത്തില്‍ ചാലിച്ച് കഴിച്ചാല്‍ മതി. ഇത് രാത്രിയിലെ കാല്‍ വേദനയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

English summary

Drinking Apple Cider Vinegar Before Bedtime

Drinking Apple Cider Vinegar Before Bedtime Will Change Your Life For Good.