കഴുത്തിനു പുറകില്‍കറുപ്പ് പ്രമേഹം ഗുരുതരാവസ്ഥയില്‍

Posted By:
Subscribe to Boldsky

ഡയബറ്റിസ് അഥവാ പ്രമേഹം ഇന്നത്തെ കാലത്ത് ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന ഒന്നാണ്. ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികള്‍ ഉള്ളത് കേരളത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. ഡയബറ്റിസിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് പാന്‍ക്രിയാസ് എന്ന ഗ്രന്ഥിയിലെ ബി കോശങ്ങളില്‍ ഉത്പ്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ അപര്യാപ്തതയാണ്. പ്രമേഹ രോഗികളില്‍ വളരെ പെട്ടെന്ന് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന അവസ്ഥയുണ്ടാവുന്നു. മാത്രമല്ല പ്രമേഹമുള്ളവരില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ആഹാരത്തിലുള്ള നിയന്ത്രണം, മരുന്ന്, വ്യായാമം എന്നിവയെല്ലാം പലപ്പോഴും ശ്രദ്ധിച്ചാല്‍ മാത്രമാണ് പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിയുകയുള്ളൂ.

എന്നാല്‍ ചില ലക്ഷണങ്ങള്‍ നിങ്ങളില്‍ കണ്ടാല്‍ അത് അവഗണിക്കാതെ കൃത്യമായ ചികിത്സ തേടണം. ചര്‍മ്മത്തില്‍ ചില ലക്ഷണങ്ങള്‍ കണ്ടാല്‍ അത് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പ്രമേഹം നിങ്ങളില്‍ കൂടുതലാണെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ഇത്തരത്തിലുള്ള ചില ലക്ഷണങ്ങള്‍ അവഗണിച്ചാല്‍ അത് പിന്നീട് വളരെ വലിയ പ്രശ്‌നത്തിലേക്കാണ് എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാല്‍ നമുക്ക് ആരോഗ്യത്തെ കൃത്യമായി പരിപാലിച്ച് കൊണ്ട് വരാം. മാത്രമല്ല ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു.

അരക്കെട്ടിലെ കൊഴുപ്പകറ്റാന്‍ എളുപ്പ മാര്‍ഗ്ഗം

പ്രമേഹം ഗുരുതരാവസ്ഥയില്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ അത് മാനസികസംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നു. മാനസിക സംഘര്‍ഷങ്ങള്‍ പലപ്പോഴും പ്രമേഹത്തെ വളരെ വലിയ തോതിലാണ് ബാധിക്കുന്നത്. ഇത് മറ്റ് ആന്തരികാവയവങ്ങളെയും ബാധിക്കുന്നു.അമിത ദാഹം, അമിത വിശപ്പ്, ഇടക്കിടെയുള്ള മൂത്രമൊഴിക്കല്‍ എന്നിവയെല്ലാം പ്രമേഹത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. എന്നാല്‍ ചര്‍മ്മത്തില്‍ പ്രമേഹം ഗുരുതരമാണ് എന്ന് കാണിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

 കഴുത്തിന് പുറകില്‍ കറുപ്പ് നിറം

കഴുത്തിന് പുറകില്‍ കറുപ്പ് നിറം

പലരുടേയും സൗന്ദര്യ പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കഴുത്തിനു താഴെയുള്ള കറുപ്പ് നിറം. എന്നാല്‍ ഇത് വെറും സൗന്ദര്യ പ്രശ്‌നമായി മാത്രം അവഗണിച്ച് വിടരുത്. കാരണം ഇത് പ്രമേഹം അതിന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയില്‍ നിങ്ങളെ ബാധിച്ചിട്ടുണ്ട് എന്നാണ് കാണിക്കുന്നത്. കഴുത്തിന്റെ പുറക് വശത്തും, കക്ഷത്തിലും എല്ലാം കറുപ്പ് നിറം തോന്നുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

മഞ്ഞയും ചുവപ്പും കലര്‍ന്ന സ്‌കിന്‍

മഞ്ഞയും ചുവപ്പും കലര്‍ന്ന സ്‌കിന്‍

അലര്‍ജിയും മറ്റും ഉണ്ടെങ്കില്‍ ചര്‍മ്മത്തില്‍ ചുവപ്പ് നിറവും തടിപ്പും ഉണ്ടാവുന്നു. എന്നാല്‍ നിങ്ങളുടെ ശരീരത്തില്‍ പ്രമേഹത്തിന്റെ അളവ് കൂടുതലാണെങ്കില്‍ അതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് ചര്‍മ്മത്തിന്റെ ചുവപ്പ് നിറവും മഞ്ഞ നിറവും.

കട്ടിയുള്ള ചര്‍മ്മം

കട്ടിയുള്ള ചര്‍മ്മം

ചര്‍മ്മത്തിന് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട്. ചിലപ്പോള്‍ ചര്‍മ്മത്തിന്റെ കട്ടി കൂടുതലാണെങ്കില്‍ അതിനെ അവഗണിക്കാതെ പ്രാധാന്യം നല്‍കണം. കാരണം പ്രമേഹം കൂടുതലുള്ളവരില്‍ പലപ്പോഴും ചര്‍മ്മത്തിന്റെ കട്ടി കൂടുതലാവുന്നു. പ്രത്യേകിച്ച് കക്ഷത്തിലും മറ്റുമുള്ള ചര്‍മ്മത്തിന് കട്ടി കൂടുമ്പോള്‍ ശ്രദ്ധിക്കണം.

ചര്‍മ്മത്തിലുള്ള കുമിളകള്‍

ചര്‍മ്മത്തിലുള്ള കുമിളകള്‍

ചര്‍മ്മത്തില്‍ ഇടക്കിടക്ക് കുമിളകള്‍ ഉണ്ടാവുന്നുണ്ടോ? എന്നാല്‍ നിങ്ങളില്‍ പ്രമേഹം ഉണ്ടെന്ന് തന്നെ ഉറപ്പിച്ചോളൂ. പ്രത്യേകിച്ച് കാലിലും കൈയ്യിലും കൈത്തണ്ടകളിലും ഇത്തരത്തിലുള്ള മുഴകള്‍ കാണപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കാം. ഇത് ഡയബറ്റിസ് കൂടുതലാണ് എന്ന് തന്നെയാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങളില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്.

 ചര്‍മ്മത്തിലെ ഇന്‍ഫെക്ഷന്‍

ചര്‍മ്മത്തിലെ ഇന്‍ഫെക്ഷന്‍

ചര്‍മ്മത്തില്‍ പല തരത്തിലുള്ള ഇന്‍ഫെക്ഷനുകള്‍ ഉണ്ടാവുന്നു. ചര്‍മ്മത്തില്‍ ചൂടും വീക്കവും വേദനയും ഉണ്ടെങ്കില്‍ ഉറപ്പിച്ചോളൂ നിങ്ങള്‍ക്ക് പ്രമേഹം ഉണ്ടെന്ന കാര്യം. മാത്രമല്ല ചര്‍മ്മത്തില്‍ സാധാരണയില്‍ നിന്നും വ്യത്യാസമായി വേദനയോ മറ്റോ വിട്ടുമാറാതെ ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം.

 മുറിവുണങ്ങാനുള്ള കാലതാമസം

മുറിവുണങ്ങാനുള്ള കാലതാമസം

പലപ്പോഴും മുറിവുണങ്ങാനുള്ള കാലതാമസം പ്രമേഹ രോഗികളിലാണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. ഉയര്‍ന്ന അളവില്‍ പ്രമേഹമുള്ളവരില്‍ ഞരമ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പലപ്പോഴും മുറിവുണങ്ങാന്‍ ദീര്‍ഘകാലം എടുക്കുന്നതിന് കാരണമാകുന്നു.

ചര്‍മ്മത്തിലെ പാടുകള്‍

ചര്‍മ്മത്തിലെ പാടുകള്‍

ചര്‍മ്മത്തിലെ പാടുകളാണ് മറ്റൊന്ന്. കറുത്ത കുത്തുകളും കറുത്ത പാടുകളും മറ്റും ചര്‍മ്മത്തില്‍ വളെര കൂടുന്നുണ്ടെങ്കില്‍ അത് പലപ്പോഴും ചര്‍മ്മപ്രശ്‌നമായി കണക്കാക്കാതെ ഡോക്ടറെ കണ്ട് പ്രമേഹം പരിശോധിക്കുക. തുടകളിലും മറ്റ് ഭാഗങ്ങളിലുമാണ് പലപ്പോഴും ഇത്തരത്തിലുള്ള കറുത്ത പാട് കാണപ്പെടുന്നത്.

ചെറിയ ചുവന്ന കുരുക്കള്‍

ചെറിയ ചുവന്ന കുരുക്കള്‍

ചര്‍മ്മത്തില്‍ ചെറിയ രീതിയില്‍ ചുവന്ന നിറത്തിലുള്ള കുരുക്കള്‍ പ്രത്യക്ഷപ്പെടുന്നതും പ്രമേഹം നിങ്ങളില്‍ വളരെ ഉയരത്തില്‍ നില്‍ക്കുന്നു എന്നതിന്റെ സൂചനയാണ്. മുട്ടിലും പുറത്തും കൈമുട്ടിലും ആണ് പലപ്പോഴും ഉയര്‍ന്ന പ്രമേഹം കൊണ്ടുണ്ടാവുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.

നെഞ്ചിലെ ചുവന്ന തടിപ്പ്

നെഞ്ചിലെ ചുവന്ന തടിപ്പ്

നെഞ്ചിലെ ചുവന്ന തടിപ്പാണ് മറ്റൊന്ന്. ഇത് ചുവന്ന നിറത്തിലും പര്‍പ്പിള്‍ നിറത്തിലും ഉണ്ടെങ്കില്‍ ഉറപ്പിക്കാം നിങ്ങളില്‍ വളരെ കൂടിയ അളവില്‍ പ്രമേഹം ഉണ്ടെന്ന്.

ചര്‍മ്മത്തില്‍ ചൊറിച്ചില്‍

ചര്‍മ്മത്തില്‍ ചൊറിച്ചില്‍

ചര്‍മ്മത്തില്‍ എപ്പോഴും ചൊറിച്ചില്‍ ഉണ്ടെങ്കില്‍ അത് നിങ്ങള്‍ ശ്രദ്ധിക്കണം. ഭക്ഷണത്തിന്റെ അലര്‍ജിയാണ് അല്ലെങ്കില്‍ വേറെന്തെങ്കിലും തരത്തിലുള്ള അലര്‍ജിയാണ് എന്ന് വിചാരിച്ച് ഇരിക്കരുത്. ഇത് പലപ്പോഴും പല വിധത്തില്‍ നിങ്ങളില്‍ പ്രമേഹത്തിന്റെ അളവ് കൂടുതലാണ് എന്നതാണ് സൂചിപ്പിക്കുന്നത്.

കണ്‍പോളക്കിരുവശവും മഞ്ഞ നിറം

കണ്‍പോളക്കിരുവശവും മഞ്ഞ നിറം

കണ്‍പോളക്കിരുവശവും മഞ്ഞ നിറമാണോ നിങ്ങള്‍ക്ക് എന്നാല്‍ രക്തത്തില്‍ നിങ്ങളുടെ ഗ്ലൂക്കോസിന്റെ അളവ് വളരെ കൂടുതലാണ് എന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതിന് ഡോക്ടറുടെ ചികിത്സയാണ് ഏറ്റവും ആദ്യം തേടേണ്ടത്.

പാലുണ്ണി

പാലുണ്ണി

പാലുണ്ണി, അരിമ്പാറ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പല തരത്തിലുള്ള മരുന്നുകള്‍ നിങ്ങള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതിനു മുന്‍പ് ഒരിക്കലെങ്കിലും പ്രമേഹം ഒന്ന് പരിശോധിച്ചിട്ടുണ്ടോ. കാരണം പ്രമേഹ രോഗികളിലാണ് പലപ്പോഴും പാലുണ്ണി, അരിമ്പാറ തുടങ്ങിയ പ്രശ്‌നങ്ങള്‍ വ്യാപകമായി കാണപ്പെടുന്നത്.

English summary

diabetes warning signs that appear on your skin

If you notice any of the following warning signs on your skin, it’s time to talk with your doctor
Story first published: Tuesday, December 12, 2017, 16:24 [IST]