ആര്‍ത്തവം കൃത്യമല്ലാത്തതിന് കാരണം ഇതാ

Subscribe to Boldsky

ഓരോ സ്ത്രീക്കും അവരുടേതായ ഒരു ആര്‍ത്തവ ക്രമം ഉണ്ടാവും. ഒരു സാധാരണ ആര്‍ത്തവചക്രം 22 ദിവസങ്ങളും അല്ലാത്തവ 36 ദിവസങ്ങളോ നീണ്ടുനില്‍ക്കുന്നതാവും. 28 ദിവസങ്ങള്‍ കൃത്യമായി നീണ്ടുനില്‍ക്കുന്ന ആര്‍ത്തവചക്രം അപൂര്‍വ്വമാണ്. നിങ്ങള്‍ക്കുണ്ടാകുന്ന സാധാരണ മാറ്റം പ്രശ്‌നമാകില്ല. ചില സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം സംഭവിക്കാതെ തന്നെ ഒരു മാസമോ അതില്‍ കൂടുതലോ ആര്‍ത്തവം സംഭവിക്കാതിരിക്കാം.

മാനസിക സമ്മര്‍ദ്ദം, ആഹാരക്രമത്തിലെ തകരാറുകള്‍, ശരീരഭാരം കുറവ്, ജനന നിയന്ത്രണ ഗുളികകളുടെ ഉപയോഗം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, ആര്‍ത്തവ വിരാമം തുടങ്ങിയവയും മറ്റ് പല കാരണങ്ങളും ആര്‍ത്തവം ക്രമം തെറ്റി സംഭവിക്കുന്നതിന് കാരണമാകും. ആര്‍ത്തവത്തിന്റെ ക്രമം തെറ്റുന്നതിനുള്ള ചില കാരണങ്ങള്‍ അറിയുക.

വെറുംവയറ്റില്‍ 1 സ്പൂണ്‍ നെയ്യും ചൂടുവെള്ളവും

ഇത്തരം കാരണങ്ങള്‍ അറിഞ്ഞാല്‍ അതിന് പരിഹാരവും കൃത്യമായ ചികിത്സയുമാണ് കൃത്യമായി അറിയേണ്ടത്. എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് ആര്‍ത്തവ ക്രമക്കേടുകള്‍ ഉണ്ടാവാം എന്ന് നോക്കാം. അതിലുപരി ഇത്തരം കാരണങ്ങള്‍ കൃത്യമായി അറിഞ്ഞാല്‍ അതിന് പരിഹാരം കാണാനും ശ്രമിക്കാം. എന്തൊക്കെയാണ ആര്‍ത്തവം ക്രമം തെറ്റാനുള്ള കാരണങ്ങള്‍ എന്ന് നോക്കാം.

ഹോര്‍മോണ്‍ അസുന്തലിതാവസ്ഥ

ഹോര്‍മോണ്‍ അസുന്തലിതാവസ്ഥ

ആര്‍ത്തവം നിലയ്ക്കുന്നത് ഒരു രോഗമല്ല. അത് ശരീരത്തിലെ ഒരു അസന്തുലിതാവസ്ഥയുടെ സൂചനയാവാം. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത് ഹോര്‍മോണ്‍ ്‌സന്തുലിതാവസ്ഥയും കൊണ്ടാണെന്ന് മനസ്സിലാക്കണം.

ഫീഡ്ബാക്ക് ലൂപ്പ്

ഫീഡ്ബാക്ക് ലൂപ്പ്

എന്‍ഡോക്രൈന്‍ ഗ്രന്ഥികള്‍ ഹോര്‍മോണുകള്‍ വഴി സന്ദേശങ്ങള്‍ അയക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. ഇതിനെയാണ് ഫീഡ്ബാക്ക് ലൂപ്പ് എന്ന് വിളിക്കുന്നത്. ആരോഗ്യകരമായ ആര്‍ത്തവചക്രം ഫീഡ്ബാക്ക് ലൂപ്പിന്റെ ശരിയായ പ്രവര്‍ത്തനത്തിന്റെ ഓരോ ഭാഗത്തെയും ആശ്രയിച്ചിരിക്കുന്നു.

പോഷകക്കുറവ്

പോഷകക്കുറവ്

ശരീരത്തിന് മതിയായ പോഷകങ്ങള്‍ ലഭിക്കാതെ വന്നാല്‍ സാധാരണമായ പ്രവര്‍ത്തനങ്ങളില്‍ തടസ്സം സംഭവിക്കാം.പോഷകങ്ങളുടെ കുറവും പലപ്പോഴും ആര്‍ത്തവം കൃത്യമല്ലാത്തതിന് കാരണമാകുന്നു. ഇതിന്റെ ഫലമായി പലപ്പോഴും ആര്‍ത്തവം തന്നെ ഇല്ലാതിരിക്കുന്ന അവസ്ഥയുണ്ടാവുന്നു.

 ശരീരഭാരം കൂടുതല്‍

ശരീരഭാരം കൂടുതല്‍

അണ്ഡവിസര്‍ജ്ജനവും അമിതവണ്ണവും തമ്മില്‍ നേരിട്ട് ബന്ധമുണ്ട്. ശരീരഭാരം കുറവുള്ള സ്ത്രീകളില്‍ കൊഴുപ്പിന്റെ കുറവ് അണ്ഡവിസര്‍ജ്ജനത്തെ ബാധിക്കും. ഇതും പലപ്പോഴും ആര്‍ത്തവം കൃത്യമല്ലാത്തതിന് കാരണമാകുന്നുണ്ട്.

ഈസ്ട്രജന്‍ കൂടുതലും കുറവും

ഈസ്ട്രജന്‍ കൂടുതലും കുറവും

ആരോഗ്യകരമായ ആര്‍ത്തവചക്രത്തിന്‌ ഈസ്ട്രജന്‍ അനിവാര്യമാണ്. ഈസ്ട്രജന്‍ വളരെ അധികമാകുന്നതും, തീരെ കുറയുന്നതും ഫീഡ്ബാക്ക് ലൂപ്പ് ശരിയായി പ്രവര്‍ത്തിക്കാതിരിക്കാനും ആര്‍ത്തവം നിലയ്ക്കാനും കാരണമാകും.

മാനസികസമ്മര്‍ദ്ദം

മാനസികസമ്മര്‍ദ്ദം

മാനസികസമ്മര്‍ദ്ദം ആര്‍ത്തവം നിലയ്ക്കാന്‍ കാരണമാകാം. മാനസികസമ്മര്‍ദ്ദം പല തരത്തിലുള്ള ഹോര്‍മോണുകള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടാനും പ്രത്യുത്പാദന ഹോര്‍മോണുകള്‍ തടയുകയും ചെയ്യും. ഇത് ആര്‍ത്തവം തടസ്സപ്പെടുത്തുകയും ചെയ്യും.

തൈറോയ്ഡ് പ്രശ്‌നങ്ങള്‍

തൈറോയ്ഡ് പ്രശ്‌നങ്ങള്‍

തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരിലും ആര്‍ത്തവം കൃത്യമായിരിക്കുകയില്ല. അമിതമായി പ്രവര്‍ത്തിക്കുന്ന തൈറോയ്ഡ് വന്‍തോതില്‍ തൈറോയ്ഡ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടാന്‍ കാരണമാകും. ഇതാണ് ഹൈപ്പര്‍ തൈറോയ്ഡ് എന്ന അവസ്ഥ ഉണ്ടാക്കുന്നത്.

ഹൈപ്പര്‍ തൈറോയ്ഡിസം

ഹൈപ്പര്‍ തൈറോയ്ഡിസം

ഇതിനെ ഹൈപ്പര്‍ തൈറോയ്ഡിസം എന്നാണ് വിളിക്കുന്നത്. ആവശ്യമായ അളവില്‍ തൈറോയ്ഡ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടാത്ത അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം.

പ്രിമച്യുര്‍ ഓവേറിയന്‍ ഫെയിലര്‍

പ്രിമച്യുര്‍ ഓവേറിയന്‍ ഫെയിലര്‍

പിഒഎഫ്, 40 വയസ്സിന് മുമ്പ് സാധാരണ നിലയിലുള്ള അണ്ഡവിസര്‍ജ്ജനം ഇല്ലാതാകുന്ന അവസ്ഥയാണ് ഇത്. 40 വയസിന് മുമ്പ് ആര്‍ത്തവം നിലയ്ക്കുകയോ, വലപ്പോഴും മാത്രം സംഭവിക്കുന്നതോ ഇടക്ക് മാത്രം ഉണ്ടാവുകയോ ആവും ചെയ്യുക.

ആര്‍ത്തവവിരാമവും പെരിമെനോപോസും

ആര്‍ത്തവവിരാമവും പെരിമെനോപോസും

ആര്‍ത്തവത്തിലേക്ക് നയിക്കുന്ന കാലമാണ് പെരിമെനോപോസ്.ആര്‍ത്തവ വിരാമത്തിലേക്ക് അടുക്കുമ്പോള്‍ അത് ആര്‍ത്തവ ചക്രം തെറ്റുന്നതിന് കാരണമാകുന്നു.

ആര്‍ത്തവം പെട്ടന്ന്

ആര്‍ത്തവം പെട്ടന്ന്

പല തവണ സംഭവിക്കാതിരിക്കുന്ന ആര്‍ത്തവം പെട്ടന്ന് മടങ്ങി വരുകയും നിരവധി തവണ അത്തരമൊരു അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    causes of irregular periods and treating them naturally

    Here are some home remedies which can help you with irregular periods. It will reduce the symptoms of irregular monthly periods problems and solutions for them.
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more