ഉണക്കപപ്പായയില്‍ തേന്‍ ചേര്‍ത്ത് കഴിക്കാം

Posted By:
Subscribe to Boldsky

പപ്പായയുടെ ആരോഗ്യഗുണത്തെക്കുറിച്ച് നമ്മളെ പ്രത്യേകം പറഞ്ഞ് മനസ്സിലാക്കേണ്ട ആവശ്യമില്ല. കാരണം മലയാളിയുടെ പപ്പായ ഭ്രാന്ത് ഇന്നലേയോ ഇന്നോ തുടങ്ങിയതല്ല. പച്ചപപ്പായയും പഴുത്ത പപ്പായയും എന്ന് വേണ്ട ഏത് തരത്തിലുള്ളവയും നമ്മുടെ ഭക്ഷണമേശയിലുള്ളതാണ്. കാരണം അത്രക്കും ആരോഗ്യ സൗന്ദര്യ ഗുണങ്ങളാണ് പപ്പായയില്‍ ഉള്ളത്.

ബീറ്റ്‌റൂട്ട് സ്ഥിരമായി കഴിച്ച് നോക്കൂ

എന്നാല്‍ പപ്പായ ഉണക്കിക്കഴിച്ച് നോക്കിയിട്ടുണ്ടോ? ഇതിലൂടേയും ആരോഗ്യം സംരക്ഷിക്കാം എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. പപ്പായ ഉണക്കി അതിലല്‍പം തേന്‍ മിക്‌സ് ചെയ്ത് കഴിച്ച് നോക്കൂ. ഇത് ഏത് തരം രോഗത്തിനും പ്രതിവിധിയാണ്. ഇനി മുതല്‍ പപ്പായ കണ്ടാല്‍ മുഖം ചുളിക്കാതെ എന്നും രാവിലെ പപ്പായയും തേനും മിക്‌സ് ചെയ്ത് കഴിച്ച് നോക്കൂ. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഉണ്ടാവുക എന്ന് നോക്കാം.

 കാര്‍ബോഹൈഡ്രേറ്റ് സമ്പുഷ്ടം

കാര്‍ബോഹൈഡ്രേറ്റ് സമ്പുഷ്ടം

ഉണങ്ങിയ പപ്പായയില്‍ കാര്‍ബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നു. ഇതില്‍ അല്‍പം തേന്‍ കൂടി ചേരുമ്പോള്‍ കായികോര്‍ജ്ജം വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 അമിതവണ്ണം കുറക്കുന്നു

അമിതവണ്ണം കുറക്കുന്നു

അമിതവണ്ണം കുറക്കുന്ന കാര്യത്തിലും അല്‍പം ശ്രദ്ധിക്കാം. കാരണം അമിതവണ്ണത്തിന് പരിഹാരം കാണാന്‍ ഉണങ്ങിയ പപ്പായയും തേനും ഏറ്റവും മികച്ചതാണ്. എന്നും രാവിലേയും വൈകിട്ടും ഇത് കഴിക്കൂ. ഗുണം ഇരട്ടിയാണ്.

കൊളസ്‌ട്രോള്‍ കുറക്കാന്‍

കൊളസ്‌ട്രോള്‍ കുറക്കാന്‍

കൊളസ്‌ട്രോള്‍ കുറക്കുന്ന കാര്യത്തിലും ഏറ്റവും മികച്ച ഒന്നാണ് ഉണങ്ങിയ പപ്പായ. ഉണങ്ങിയ പപ്പായയില്‍ തേന്‍ മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറക്കാന്‍ സഹായിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

 വിറ്റാമിന്‍ കലവറ

വിറ്റാമിന്‍ കലവറ

വിറ്റാമിന്‍ കലവറയാണ് പപ്പായ. ഇത് ഉണങ്ങിക്കഴിയുമ്പോള്‍ ഒരിക്കലും പപ്പായയുടെ ഗുണങ്ങള്‍ നഷ്ടപ്പടുകയില്ല. തേനും കൂടി ചേര്‍ത്ത് കഴിച്ചാല്‍ ഇതിന്റെ ഗുണങ്ങള്‍ ഇരട്ടിക്കുകയാണ് ചെയ്യുക. ഒരിക്കലും വിറ്റാമിന്‍ നഷ്ടപ്പെടുകയുമില്ല. വിറ്റാമിന്‍ എ, ബി തുടങ്ങിയവയൊക്കെ ധാരാളമുണ്ട്.

കാഴ്ച വര്‍ദ്ധിപ്പിക്കാന്‍

കാഴ്ച വര്‍ദ്ധിപ്പിക്കാന്‍

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും പപ്പായ മുന്നിലാണ്. ഉണങ്ങിയ പപ്പായ കഴിക്കുന്നത് ആരോഗ്യകരമായ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു. നിങ്ങളുടെ ഭക്ഷണ ത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്തേണ്ട ഒന്നാണ് പപ്പായ എന്ന കാര്യത്തില്‍ സംശയമില്ല.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പലപ്പോഴും പപ്പായ ആശ്വാസം നല്‍കുന്നുണ്ട്. ഉണക്കിപ്പൊടിച്ച പപ്പായയില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം ഉടന്‍ തന്നെ പരിഹാരം നല്‍കുന്നു.

 ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ ഇനി പ്രശ്‌നമാക്കേണ്ട. ഉണങ്ങിയ പപ്പായ ഇതിന് പരിഹാരം നല്‍കുന്നു. ഉണങ്ങിയ പപ്പായയില്‍ തേന്‍ ചേര്‍ത്ത് ഭക്ഷണ ശേഷം കഴിക്കുക.

അലര്‍ജികള്‍ക്ക് പരിഹാരം

അലര്‍ജികള്‍ക്ക് പരിഹാരം

വിവിധ തരത്തിലുള്ള അലര്‍ജികള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുവോ? ഇതിന് പരിഹാരം കാണാന്‍ പപ്പായയ്ക്ക് കഴിയും. പപ്പായയില്‍ ഉള്ള ഫ്‌ളവനോയ്ഡുകളാണ് വൈറസിനും അലര്‍ജിക്കും പരിഹാരം നല്‍കുന്നത്.

കരള്‍ രോഗം

കരള്‍ രോഗം

ഉണങ്ങിയ പപ്പായ പൊടിച്ച് ഉപ്പിലിട്ട് കഴിച്ചാല്‍ അത് കരള്‍ രോഗങ്ങളെ പ്രതിരോധിക്കുന്നു. കരള്‍ വീക്കം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഉത്തമ ഔഷധമാണ് ഉണക്കിയ പപ്പായ.

English summary

Benefits Of Eating Dried Papaya honey mixture

The health benefits of dried papaya honey include better digestion, relief from toothache, improvement in the immune system and the promotion of better heart health
Story first published: Friday, July 7, 2017, 16:30 [IST]
Subscribe Newsletter