അമിതവണ്ണം പ്രശ്മനമാണോ? ഇത് ശീലമാക്കാം

By: raveendran v
Subscribe to Boldsky

എന്റമ്പോ ഈ തടിയൊന്ന് കുറഞ്ഞിരുന്നേല്‍ എന്ന് ചിന്തക്കാത്തവര്‍ കുറവല്ല. എന്ത് ചെയ്തിട്ടും തടി കുറയുന്നില്ലെന്ന പരാതിക്കാരാണ് നമ്മളില്‍ ബഹുഭൂരിപക്ഷവും. ഇനി തടി കുറക്കാന്‍ ചെയ്യാത്തതായി ഒന്നും തന്നെയില്ലെന്ന് പറഞ്ഞ് സകല സമാധാനവും കളഞ്ഞ് തടിയെ പഴിച്ച് ജീവിക്കുന്നവരും കുറവല്ല.

എന്നാല്‍ ശരിക്കും നമ്മള്‍ തടി കുറയ്ക്കാന്‍ എന്തൊക്കെ ചെയ്യുന്നുണ്ട്. ഒന്ന് കൃത്യമായി ആലോചിച്ച് നോക്കിയേ,

carrot 1

നമ്മുടെ ശരീരത്തില്‍ അടിഞ്ഞ് കിടക്കുന്ന കൊഴുപ്പിനെ പാടെ കളയുക എന്നത് എളുപ്പമുള്ള കാര്യമല്ല.കൃത്യമായ ഭക്ഷണ ശീലങ്ങളും വ്യായാമവും തന്നെയാണ് സെലിബ്രിറ്റികള്‍ അടക്കമുള്ളവരെ ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കുന്നത്. പ്രത്യേകിച്ച് വായു കഴിച്ചാല്‍ പോലും തടിക്കുമെന്ന് പരാതിപ്പെടുന്നവര്‍ക്ക് കൃത്യമായ ഭക്ഷണരീതിയും വ്യായാമവും ആവശ്യമാണ്.

അമിത വണ്ണം എന്നത് ഒരര്‍ത്ഥത്തില്‍ നമ്മുടെ ആത്മവിശ്വാസത്തെ തന്നെ ഇല്ലാതാക്കുമെന്ന് തീര്‍ച്ച. പ്രത്യേകിച്ച് സീറോ സൈസ് എന്നത് ഫാഷനായി മാറിയിരിക്കുന്ന ഈ കാലത്ത്. അത് മാത്രമോ അമിത വണ്ണത്തിന് കൂട്ട് പിടിച്ചെത്തുന്ന കൊളസ്‌ട്രോള്‍, സന്ധിവേദന തുടങ്ങിയ രോഗങ്ങള്‍ വേറെയും. പക്ഷെ നമ്മള്‍ ഫിറ്റാണെങ്കിലോ പൊതുവേദിയില്‍ ഏത് വസ്ത്രം ധരിക്കുന്നതിനും ശരീരത്തെ മറന്ന് ആളുകളോട് ഇടപെടുന്നതിനും ഉന്‍മേഷത്തോടെ ജീവിക്കുന്നതിനും അത് നമ്മളെ സഹായിക്കും. കാര്യം ശരിയാണെങ്കിലും ചുമ്മാതൊന്നും കൊഴുപ്പിനെ കരിച്ച് കളയാന്‍ കഴിയില്ല. അതിന് കൃത്യമായ വ്യായാമവും പോഷകാഹാരങ്ങളും ശീലമാക്കുക തന്നെ വേണം.

അതിനാല്‍ ചില പൊടിക്കൈകള്‍ നിങ്ങളെ മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങളില്‍ നിന്നൊക്കെ രക്ഷപ്പെടാന്‍ സഹായിക്കും. കടുത്ത വ്യായാമങ്ങള്‍ ഒന്നുമല്ല. വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന ചില ഭക്ഷണങ്ങളാണ് അവ.

imag

വീണ്ടും ഭക്ഷണമോ എന്ന് കേട്ട് പേടിക്കേണ്ട. ഭക്ഷണം തടി കൂട്ടുക മാത്രമല്ല, ചില ഭക്ഷണസാധനങ്ങള്‍ കഴിച്ചാല്‍ തടി കുറയുകയും ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കഴിക്കുന്ന ഭക്ഷണം കൊഴുപ്പ് അലിയിച്ചുകളയുന്നതായിരിക്കണമെന്നു മാത്രം.

അങ്ങനെ ചില പാനീയങ്ങളാണ് താഴെ പറയുന്നത്. ഇവ നിങ്ങളിലെ കൊഴുപ്പ് കരിച്ച് കളയുക മാത്രമല്ല മറിച്ച് ധാരാളം പോഷകങ്ങളും നിങ്ങളുടെ ശരീരത്തിന് പ്രധാനം ചെയ്യും. ഇവ ശീലമാക്കിയാല്‍ കുറഞ്ഞത് ആറ് കിലോയെങ്കിലും നിങ്ങള്‍ക്ക് ഒരു മാസം കൊണ്ട് കത്തിച്ച് കളയാം.

വേണ്ട സാധനങ്ങള്‍

ഫ്രഷ് കാരറ്റ് ജ്യൂസ് 1/2 ഗ്ലാസ്

ആപ്പിള്‍ ജ്യൂസ് 1/2 ഗ്ലാസ്

ഇഞ്ചി നീര് ഒരു ടീസ്പൂണ്‍

ഈ പാനീയം കഴിച്ചാല്‍ നിങ്ങളുടെ ശരീരഭാരം കുറയുമെന്ന് തീര്‍ച്ച. പക്ഷേ അവ കൃത്യമായി എല്ലാ ദിവസവും ശീലമാക്കണം. ദിവസം കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യുകയും ജങ്ക് ഓയില്‍ ഫുഡുകള്‍ ഒഴിവാക്കുകയും ചെയ്താല്‍ ഇവ പെട്ടെന്ന് തന്നെ നിങ്ങളുടെ ശരീരത്തില്‍ ഫലിക്കും.

image 2

ഈ ജൂസുകളില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സൈഡുകള്‍ നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിച്ച് ശരീരഭാരം കുറക്കുന്നതിന് സഹായകരമാകും. കൂടാതെ ഇവയിലെ ഫൈബര്‍ കണ്ടന്റുകള്‍ അമിത ഭാരത്തെ പുറംന്തള്ളുന്നതിനും സഹായിക്കും.

ജ്യൂസ് ഉണ്ടാക്കുന്ന വിധം;

കാരറ്റ്, ആപ്പിള്‍, ഇഞ്ചി തുടങ്ങിയ സാധനങ്ങള്‍ അല്‍പ്പം വെള്ളം ചേര്‍ത്ത് ജ്യൂസ് പരിവത്തില്‍ അടിച്ചെടുക്കുക. പ്രാതലിന് മുന്‍പ് തന്നെ ഇവ കഴിക്കാനും ശ്രദ്ധിക്കണം. കുറഞ്ഞത് ഒരു മാസമെങ്കിലും കഴിക്കൂ വണ്ണം താനേ കുറഞ്ഞോളും.

Read more about: weight, health
English summary

amazing-natural-juice-that-aids-in-quick-weight-loss

Natural juice for reducing weight.
Subscribe Newsletter