Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ഏലക്ക ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് ഉപയോഗിക്കാം
ഏലക്ക ചെറുചൂടുവെള്ളത്തില്‍ കുതിര്‍ത്ത ശേഷം ഉപയോഗിച്ച് നോക്കൂ
ഏലക്കയിട്ട് വെള്ളം കുടിക്കുന്നത് നമ്മള് മലയാളികളുടെ ശീലങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഏലക്കയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നതിനേക്കാള്‍ ആരോഗ്യ ഗുണം നല്കുന്ന ഒന്നാണ് എലക്ക് കുതിര്‍ത്ത് ഉപയോഗിക്കുന്നത്. നിരവധി ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ ഇതിനുണ്ട്.
ഏലക്ക ചുടൂവെള്ളത്തില് കുതിര്‍ത്ത് ഉപയോഗിക്കുമ്പോള്‍ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഉണ്ടാവുക എന്ന് നിങ്ങള്‍ക്കറിയുമോ? ഏലക്ക തോല് കളഞ്ഞ് വെള്ളത്തിലിട്ട് വെക്കാം. ഇത് മൂന്ന് മണിക്കൂറിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ. ഈ വെള്ളം കുടിക്കുകയും ഏലക്ക് കടിച്ച് തിന്നുകയും ചെയ്യാം.

ടോക്സിനെ പുറന്തള്ളുന്നതിന്
ടോക്സിനെ പുറന്തള്ളുന്നതിനും ശരീരത്തില്‍ ഒളിച്ചിരിക്കുന്ന വിഷാംശങ്ങളെ പുറന്തള്ളുന്നതിനും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഏലക്ക. ഏലക്ക് ചൂടുവെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത് ദിവസവും കഴിക്കാം.

എക്കിള്‍ മാറാന്‍
എക്കിള്‍ പലസമയത്തും നമ്മളെ വലക്കുന്ന ഒന്നാണ്. എന്നാല്‍ എക്കിളിനെ ഇനി പിടിച്ച് കെട്ടിയ പോലെ നിര്‍ത്താനും ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് ചൂടുവെള്ളത്തില്‍ കുതിര്‍ത്ത ഏലക്കയോ അല്ലെങ്കില്‍ ഏലക്ക് വെള്ളമോ.

ആന്റി ഓക്സിഡന്റ്
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഏലക്ക. വിറ്റാമിനുകളും എസന്‍ഷ്യല്‍ ഓയിലുകളും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഏലക്ക. ഇതാകട്ടെ അകാല വാര്‍ദ്ധക്യം എന്ന പ്രശ്നത്തെ ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചുമയും പനിയും
ചുമയും പനിയും മാറ്റാന്‍ ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് ഏലക്ക. ഏലക്ക കൊണ്ട് പനിയും ജലദോഷവും മാറ്റാം അതും നിമിഷ നേരം കൊണ്ട് തന്നെ. പനി മാറാന്‍ ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് ഏലക്ക.

പകര്‍ച്ച രോഗങ്ങള്‍
പകര്‍ച്ച വ്യാധികള്‍ക്ക് വളരെ ഫലപ്രദമായ ഒന്നാണ് ഏലക്ക. ഇത് അണുബാധ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഏലക്ക ചതച്ച വെള്ളവും ഏലക്ക കുതിര്‍ത്ത് വെള്ളം കുടിക്കുന്നതും ഇത്തരം പ്രശ്നങ്ങള്‍ക്ക് ഫലപ്രദമായി പരിഹാരം നല്കുന്നു.

വായ് നാറ്റം
വായ്നാറ്റം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഏലക്ക. ഏലക്ക ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് ആ വെള്ളം കൊണ്ട് വായ്കഴുകിയാല് മതി. ഇത് വായ് നാറ്റം പോലുള്ള പ്രശ്നങ്ങളെ എന്നന്നേക്കുമായി ഇല്ലാതാക്കും.

ആസ്ത്മക്ക് പരിഹാരം
ആസ്ത്മക്ക് പരിഹാരം കാണാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഏലക്ക. ഏലക്ക വെള്ളം കുടിക്കുന്നതും ഏലക്ക വിത്ത് കഴി്ക്കുന്നതും ആസ്തമയെ ഇല്ലാതാക്കുന്നു.

മലബന്ധം ഇല്ലാതാക്കുന്നു
മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് ഏലക്ക. ദഹനത്തിന് സഹായിച്ച് മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം.



Click it and Unblock the Notifications
