For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഴവര്‍ഗങ്ങള്‍ അമിതമായാല്‍ തടി?

|

ആരോഗ്യത്തിന് ഏറെ മികച്ചവയാണ് പഴവര്‍ഗങ്ങളെന്ന് കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണ്. പ്രകൃതിദത്തമായ ആരോഗ്യമാണ് പഴങ്ങളില്‍ നിന്നും ലഭിയ്ക്കുന്നത്.

എന്നാല്‍ അധികമായാല്‍ അമൃതും വിഷമെന്നു പറഞ്ഞ പോലെയാണ് കാര്യം. പഴങ്ങളും അമിതമായാല്‍ ദോഷം വരുത്തുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

fruits

പ്രധാന കാരണം മിക്കവാറും പഴവര്‍ഗങ്ങളും കൂടിയ തോതില്‍ മധുരമടങ്ങിയവയാണെന്നതാണ്.

പഴങ്ങളില്‍ അടങ്ങിയിരിയ്ക്കുന്നത് ഫ്രക്ടോസ് എന്ന മധുരമാണെങ്കിലും ഇത് ശരീരത്തില്‍ മധുരമായാണ് എത്തുന്നത്. ആരോഗ്യകരമായ മധുരമെങ്കിലും പ്രമേഹസാധ്യത തള്ളിക്കളയാനാവില്ലെന്നര്‍ത്ഥം. ഇതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ക്ക് ഉപയോഗിയ്ക്കാവുന്നവയ്ക്കു പരിമിതികളുമുണ്ട്.

fruits

ഫ്രൂട്‌സില്‍ പോഷകങ്ങള്‍ ധാരാളമുണ്ടെങ്കിലും കാര്‍ബോഹൈഡ്രേറ്റുകള്‍, അമിനോ ആസിഡുകള്‍ തുടങ്ങിയവയില്ല. ഇതുകൊണ്ടുതന്നെ ഒരു പൂര്‍ണ ആഹാരമാണ് പഴങ്ങളെന്നു കരുതാനുമാവില്ല.

അമിതമായി പഴങ്ങള്‍ കഴിച്ചാല്‍ മധുരത്തിന്റെ തോത് അമിതമാകും. ഇത് ചെറിയ തോതിലെങ്കിലും വണ്ണം കൂടാനും കാരണമാകില്ലെന്നു പറഞ്ഞു കൂടാ.

Fruits

മാത്രമല്ല, ചില പഴവര്‍ഗങ്ങളെങ്കിലും ഗ്യാസുണ്ടാക്കുന്നവയാണ്. ഇവ അമിതമായി കഴിയ്ക്കുന്നത് ഈ പ്രശ്‌നത്തിനും കാരണമാകും.

ഫ്രൂട്‌സ് ജ്യൂസായി കുടിയ്ക്കുമ്പോള്‍ ഇതിലെ നാരുകളടക്കമുള്ള പല പോഷകങ്ങളും നഷ്ടപ്പെട്ടേക്കും. മാത്രമല്ല, കൃത്രിമ മധുരം ചേര്‍ക്കുമ്പോള്‍ തടിയും കൂടും.

Fruits

ദിവസം ഒന്നര മുതല്‍ രണ്ടു കപ്പു വരെ പഴങ്ങള്‍ കഴിയ്ക്കുന്നതാണ് ശരിയായ അളവ്. മധുരത്തിന്റെ അളവു കുറഞ്ഞ പഴങ്ങള്‍ കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ഒരേ പഴവര്‍ഗം കൂടുതല്‍ കഴിയ്ക്കാതെ പലതരം പഴങ്ങള്‍ കുറേശെയായി കഴിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം.

English summary

Side Effects Of Eating Too Much Fruits

Here are some of the side effects of eating too many fruits. Read more to know about,
Story first published: Wednesday, June 22, 2016, 15:01 [IST]
X
Desktop Bottom Promotion