For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അരവണ്ണം കൂട്ടും ശീലങ്ങള്‍

|

ശരീരത്തിന് തടി കൂടുന്നത് ആര്‍ക്കും ഇഷ്ടമുള്ള കാര്യമാകില്ല. പ്രത്യേകിച്ചു വയറും അരവണ്ണവും.

ഭക്ഷണം മാത്രമല്ല, നമ്മുടെ ജീവിതരീതികളും ശീലങ്ങളുമെല്ലാം ഇതിന് കാരണമാകാറുണ്ട്.

അരവണ്ണം കൂട്ടാന്‍ കാരണമാകുന്ന ചില ശീലങ്ങളെക്കുറിച്ചറിയൂ, ശരീര ഭാരം കൂട്ടുന്നതിനുള്ള 10 എളുപ്പവഴികൾ

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

പ്രായപൂര്‍ത്തിയായവര്‍ ദിവസം ഏഴ് മുതല്‍ ഒമ്പത് വരെ മണിക്കൂറുകള്‍ ഉറങ്ങണം. മതിയായ ഉറക്കം ലഭിക്കാതെ വരുമ്പോള്‍ കോര്‍ട്ടിസോള്‍ വര്‍ദ്ധിക്കുകയും പഞ്ചസാര കലര്‍ന്ന ഭക്ഷണങ്ങള്‍ കഴിക്കുകയും ചെയ്യും.

 സോഡ

സോഡ

ദിവസം ഒന്നോ രണ്ടോ കുപ്പി സോഡ കഴിക്കുന്നത് ആഴ്ചയില്‍ ഒരിക്കല്‍ മാത്രം സോഡ കഴിക്കുന്നവരേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ അരക്കെട്ടില്‍ കൊഴുപ്പടിയാനിടയാക്കുമെന്നാണ് ഗവേഷണങ്ങള്‍ കാണിക്കുന്നത്. സോഡ കലര്‍ന്ന പാനീയങ്ങളിലെ അമിതമായ പഞ്ചസാര വിശപ്പ് വര്‍ദ്ധിപ്പിക്കുകയും, കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

പ്രോട്ടീന്‍റെ അപര്യാപ്തത

പ്രോട്ടീന്‍റെ അപര്യാപ്തത

പ്രായപൂര്‍ത്തിയായ ആരോഗ്യമുള്ളവര്‍ ദിവസം ഓരോ ഭക്ഷണത്തിലും 20 മുതല്‍ 25 ഗ്രാം വരെ പ്രോട്ടീന്‍ കഴിക്കണം. എന്നാല്‍ ഇത് നിങ്ങളുടെ ശാരീരികമായ പ്രവര്‍ത്തനങ്ങളെയും ശരീരവലുപ്പത്തെയും ആശ്രയിച്ചാണിരിക്കുന്നത്. പുരുഷന്മാര്‍ 10 ഗ്രാം പ്രോട്ടീന്‍ അധികമായി ഉപയോഗിച്ച് ആരോഗ്യം സംരക്ഷിക്കണം. പ്രോട്ടീന്‍ കഴിക്കുന്നതിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുന്നത് വഴി വേഗത്തിലുള്ള മെറ്റബോളിക് നിരക്ക് നേടാന്‍ ഇന്‍സുലിന്‍ കുറച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കണം. നിങ്ങളുടെ വിശപ്പ് വര്‍ദ്ധിപ്പിക്കുന്ന ഹോര്‍മോണുകളെ നിയന്ത്രിക്കാനും അതു വഴി സ്വഭാവികമായി തന്നെ മെലിയാനും പ്രോട്ടീന്‍ സഹായിക്കും.

വലിയ പ്ലേറ്റിലുള്ള ഭക്ഷണം

വലിയ പ്ലേറ്റിലുള്ള ഭക്ഷണം

നിങ്ങള്‍ ഭക്ഷണം കഴിക്കുന്ന പാത്രത്തിന് ശ്രദ്ധ നല്കാറുണ്ടോ? അമിതവണ്ണമുള്ള വ്യക്തികളില്‍ നടത്തിയ സര്‍വ്വേയില്‍ ചെറുതും, ഇടത്തരവും പാത്രങ്ങള്‍ക്കുപരിയായി വലിയ പാത്രത്തില്‍ ഭക്ഷണം കഴിക്കുന്നവരാണ് ഇവരെന്ന് കണ്ടെത്തുകയുണ്ടായി. വലിയ പാത്രങ്ങളില്‍ ഭക്ഷണത്തിന് കൂടുതല്‍ ഇടമുണ്ടാവും. വലിയ പാത്രത്തില്‍ ഭക്ഷണം വര്‍ദ്ധിക്കുമ്പോള്‍ ശരീരത്തിന് ആവശ്യമായതിലും അധികം നിങ്ങള്‍ കഴിക്കും. അത് ശരീരത്തില്‍ കൊഴുപ്പ് ശേഖരിക്കപ്പെടാനിടയാക്കും.

രാത്രി വൈകിയുള്ള ഭക്ഷണം -

രാത്രി വൈകിയുള്ള ഭക്ഷണം -

രാത്രി വൈകി ഭക്ഷണം കഴിക്കുന്നതും, നിറഞ്ഞ വയറോടെ ഉറങ്ങുന്നതും ആസിഡ് റിഫ്ലക്സിനും ദഹനമില്ലായ്മക്കും കാരണമാകും. കൂടാതെ വയറ്റില്‍ കൊഴുപ്പ് അടിയുകയും ചെയ്യും. ഇവ തടയാന്‍ രാത്രിയില്‍ ചെറിയ അളവില്‍ ഭക്ഷണം കഴിക്കുകയും, ഭക്ഷണം കഴിച്ച് മൂന്ന് മണിക്കൂറിനുള്ളില്‍ ഉറങ്ങാന്‍ കിടക്കാതിരിക്കുകയും ചെയ്യുക.

മൂഡിനനുസരിച്ചുള്ള ഭക്ഷണം

മൂഡിനനുസരിച്ചുള്ള ഭക്ഷണം

തങ്ങളുടെ വികാരങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ക്ക് അനുസരിച്ച് ചിലര്‍ ശ്രദ്ധയില്ലാത്ത മനസോടെ ഭക്ഷണം കഴിക്കും. ഇത് നിങ്ങള്‍ക്ക് സുഖം നല്കുന്നതല്ല. മാനസിക സമ്മര്‍ദ്ദമോ, അസ്വസ്ഥതകളോ ഉള്ളപ്പോളെല്ലാം ഭക്ഷണം കഴിക്കുന്ന ശീലം കൊഴുപ്പ് കൂട്ടാനേ ഉപകരിക്കൂ. ഇത് തടയാന്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാകുന്ന അവസരത്തില്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുകയും, സുഹൃത്തിനോട് സംസാരിക്കുകയോ, ഒരു നടത്തത്തിന് പോവുകയോ ചെയ്യുക.

Read more about: weight തടി
English summary

Habits That Increase Hip Weight

Here are some of the habits that increase your hip weight. Read more to know about,
Story first published: Friday, April 15, 2016, 14:40 [IST]
X
Desktop Bottom Promotion