For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോണയില്‍ നിന്നും രക്തം വരുന്നത് ഗുരുതരം

|

പല്ല് തേയ്ക്കുമ്പോള്‍ മോണയില്‍ നിന്ന് രക്തം വരുന്നത് പലരുടേയും പ്രശ്‌നമായിരിക്കാം. എന്നാല്‍ ഇതിന് വേണ്ടത്ര ഗൗരവം നമ്മളില്‍ പലരും നല്‍കാറില്ലെന്നതാണ് സത്യം. ദന്തസംബന്ധമായ പ്രശ്‌നങ്ങള്‍ എന്ന നിലയില്‍ പലരും ഇതിനെ തള്ളിക്കളയാറാണ് പതിവ്. എന്നാല്‍ പലപ്പോഴും മോണയില്‍ നിന്നും രക്തം വരുന്നത് പല ഗുരുതരമായ രോഗങ്ങളുടേയും ലക്ഷണങ്ങളാണ്. സൂക്ഷിക്കുക, മോണ രോഗങ്ങള്‍ സ്തനാര്‍ബുദത്തിന് കാരണം

അതുകൊണ്ട് തന്നെ ഇതിനെ വെറും ദന്ത രോഗങ്ങളുടെ കൂട്ടത്തില്‍ പെടുത്താതെ ഉടന്‍ തന്നെ പരിശോധന നടത്തേണ്ടതാണ്. എന്തൊക്കെ രോഗങ്ങളുടെ ലക്ഷണങ്ങളാണ് ഇത്തരത്തില്‍ മോണയിലൂടെ രക്തം വരുന്നതില്‍ നിന്ന് ഉണ്ടാവുക എന്ന് നോക്കാം.

 മുന്‍പില്‍ പ്രമേഹം

മുന്‍പില്‍ പ്രമേഹം

ഇന്നത്തെ കാലത്ത് ഒഴിച്ചു കൂടാനാവാത്ത രോഗങ്ങളുടെ കൂട്ടത്തില്‍ പെടുന്നതാണ് പ്രമേഹം. പ്രമേഹത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ വരുന്നതാണ് മോണയില്‍ നിന്നുള്ള രക്തം വരല്‍. എന്നാല്‍ ഇതിനെ അവഗണിക്കാതെ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണ് ഉത്തമം.

രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകള്‍

രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകള്‍

രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം കുറയുന്ന അവസ്ഥയെ ത്രോംബോസൈറ്റേഫീനിയ എന്നുു പറയുന്നു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇതു വഴിവെയ്ക്കുന്നു. ഇതിന്റെ പ്രകടമായ ലക്ഷണങ്ങളിലൊന്നാണ് പലപ്പോഴും മോണയില്‍ നിന്നുള്ള രക്തം വരല്‍.

രക്താര്‍ബുദം

രക്താര്‍ബുദം

രക്താര്‍ബുദത്തിന്റേയും ലക്ഷണങ്ങളില്‍ പ്രധാനിയാണ് മോണയില്‍ നിന്നുള്ള രക്തം വരല്‍. സ്ഥിരമായി മോണയില്‍ നിന്നും രക്തം വരുന്നത് രക്താര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ്. അതുകൊണ്ട് തന്നെ അര്‍ഹിക്കുന്ന പ്രാധാന്യം ഇതിന് നല്‍കണം.

എയ്ഡ്‌സ്

എയ്ഡ്‌സ്

തൊണ്ണൂറു ശതമാനം എയ്ഡ്‌സ് രോഗികളും മോണയില്‍ നിന്നുള്ള ഇത്തരത്തിലുള്ള രക്തം വരുന്നതിന് ഇരയായിട്ടുണ്ടാവും. എന്നാല്‍ മോണയില്‍ നിന്നുള്ള രക്തം വരലെല്ലാം എയ്ഡ്‌സ് ലക്ഷണമെന്ന ധാരണയും തെറ്റാണ്. പലപ്പോഴും എയ്ഡ്‌സ് രോഗികള്‍ക്കുള്ള മുന്നറിയിപ്പാണ് ഇത്തരത്തിലുള്ള രക്തം വരല്‍.

 ഗര്‍ഭാവസ്ഥയില്‍

ഗര്‍ഭാവസ്ഥയില്‍

ഗര്‍ഭാവസ്ഥയില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോഴും പലപ്പോഴും മോണയില്‍ നിന്നും രക്തം വരുന്നു. ഗര്‍ഭാവസ്ഥയില്‍ മോണ നീര് വന്ന് വീര്‍ക്കുകയും ഇത് പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതല്‍ എടുക്കുന്നത് നല്ലതാണ്.

English summary

Five Reasons To Take Bleeding Gums Seriously

Bleeding gums don't necessarily mean oral infection or cavities, it could also indicate something as serious as HIV.
Story first published: Wednesday, February 3, 2016, 10:33 [IST]
X
Desktop Bottom Promotion