തടിയുള്ളവരോട്‌ ഇതൊന്നും പറയല്ലേ.....

Posted By: Super
Subscribe to Boldsky

നിങ്ങള്‍ അമിതഭാരം ഉള്ള ആളാണെങ്കില്‍ ചുറ്റുപാടുമുള്ളവര്‍ നിങ്ങളെ പരിഹസിക്കാന്‍ സാധ്യതയുണ്ട്. വയര്‍ ചാടുക, ഭക്ഷണത്തിലെ തകരാറ്, കൊഴുപ്പ് ശേഖരിക്കല്‍ എന്നിവയെല്ലാം സംബന്ധിച്ച് അമിത വണ്ണമുള്ളവരോട് നിങ്ങള്‍ പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്.

അമിതഭാരമുള്ളവര്‍ നിങ്ങളില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ചില കാര്യങ്ങള്‍ മനസിലാക്കുക.

ഈ പ്രത്യേക ഭക്ഷണക്രമം പരീക്ഷിക്കുന്നോ?

ഈ പ്രത്യേക ഭക്ഷണക്രമം പരീക്ഷിക്കുന്നോ?

അമിതമായി ഭക്ഷണം കഴിക്കുന്നത് ഒരു തകരാറാണെന്ന് നമുക്കറിയാം. എന്നാല്‍ ശ്രദ്ധയോടെയുള്ള ഭക്ഷണം കഴിക്കല്‍ നമ്മള്‍ മറന്ന് പോകുന്ന കാര്യമാണ്. ശരീരഭാരം കുറയ്ക്കാനായി നമ്മള്‍ പട്ടിണി കിടക്കേണ്ടതില്ല. കാരണം ഒരിക്കല്‍ നമ്മള്‍ പഴയ രീതിയിലേക്ക് പോയാല്‍ നഷ്ടമായ ഭാരം തിരികെ വരും.

വിഷമിക്കേണ്ട, എനിക്കും തടിയു​ണ്ട്

വിഷമിക്കേണ്ട, എനിക്കും തടിയു​ണ്ട്

നിങ്ങളെ സംബന്ധിച്ച് നന്നായി തോന്നാമെങ്കിലും അത് അശ്വസിപ്പിക്കലല്ല. ഈ താരതമ്യം പറയുന്നയാള്‍ക്ക് നല്ലതായി തോന്നാമെങ്കിലും ആശ്വാസ്യമല്ല. നിങ്ങള്‍ക്കും അമിതഭാരത്തിന്‍റെ പ്രശ്നമുണ്ടെന്ന് അവരോട് പറയേണ്ടതില്ല.

നിങ്ങള്‍ കാഴ്ചയില്‍ നന്നായിരിക്കുന്നു

നിങ്ങള്‍ കാഴ്ചയില്‍ നന്നായിരിക്കുന്നു

ഇതൊരു പ്രശംസയാണെങ്കിലും അമിതഭാരത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്.

ഈ ആഹാരം നിങ്ങള്‍ക്ക് ഭാരം കൂട്ടില്ല

ഈ ആഹാരം നിങ്ങള്‍ക്ക് ഭാരം കൂട്ടില്ല

ഇത്തരത്തില്‍ സംസാരിക്കുന്നത് കുറ്റകരമാണെന്നാണ് പറയേണ്ടത്. കൂടാതെ വിഡ്ഡിത്തവുമാണ്. നിങ്ങള്‍ക്കൊപ്പമാണ് ഭക്ഷണം കഴിക്കുന്നതെങ്കിലും തങ്ങളുടേതായ ഭക്ഷണ രീതി അവര്‍ക്കുണ്ടാകും. അമിതഭാരമുള്ളവരെ ജങ്ക് ഫുഡുകള്‍ കഴിക്കാന്‍ വീണ്ടും പ്രേരിപ്പിക്കരുത്.

നിങ്ങള്‍ പരിശ്രമിക്കുന്നുണ്ടാകില്ല

നിങ്ങള്‍ പരിശ്രമിക്കുന്നുണ്ടാകില്ല

നിങ്ങള്‍ക്ക് പരിചയമുള്ള തടി കുറച്ച ആളുകളുടെ ചിത്രം ഫേസ്ബുക്കില്‍ നിന്നും മറ്റും നിങ്ങള്‍ കാണിച്ച് കൊടുക്കാറുണ്ടാവും. എന്നാല്‍ അത് നല്ലൊരു പ്രചോദന മാര്‍ഗ്ഗമല്ല. എന്നാലും ശരീരഭാരം കുറയ്ക്കണമെന്ന ബോധം അവരിലുണ്ട് എന്ന് നിങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലത് തന്നെ.

നിങ്ങളുടെ വ്യായാമം ഫലപ്രദമല്ല

നിങ്ങളുടെ വ്യായാമം ഫലപ്രദമല്ല

അമിത ഭാരമുള്ളവര്‍ തങ്ങളുടെ വ്യായാമവും ഭക്ഷണക്രമവും സംബന്ധിച്ച് നിങ്ങളോട് മുമ്പ് പറഞ്ഞിട്ടുണ്ടായിരിക്കും. എന്നാല്‍ അത് അക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ നിങ്ങളെ യോഗ്യനാക്കുന്നില്ല. അത് അവരുടെ പോരാട്ടമാണ്, അവര്‍ പരിശ്രമിക്കട്ടെ.

എന്തെങ്കിലും രോഗമുണ്ടോ?

എന്തെങ്കിലും രോഗമുണ്ടോ?

തൈറോയ്ഡ്, പ്രമേഹം, ഹൃദയരോഗങ്ങള്‍ എന്നിവയെല്ലാം അമിതഭാരവുമായി ബന്ധപ്പെട്ട് കിടക്കുന്നു. എന്നാല്‍ അതിലേതെങ്കിലും ഒന്ന് നിലവിലുണ്ട് എന്ന് അര്‍ത്ഥമില്ല. അമിതഭാരമുണ്ടെങ്കിലും ആരോഗ്യത്തിന് തകരാറുണ്ടാവണമെന്നില്ല.

Read more about: weight തടി
English summary

Things You Should Never Say To An Overweight Person

Here are certain things you should never say to an overweight person. Read more to know about,