Just In
- 7 hrs ago മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- 8 hrs ago ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- 9 hrs ago കൃത്യമായ കണക്കനുസരിച്ച് മേയ് 8-ന് ശേഷം ഭാഗ്യമുദിക്കുന്ന നക്ഷത്രക്കാര്‍
- 10 hrs ago നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
Don't Miss
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം ഇന്ന് വിധിയെഴുതും..വോട്ടെടുപ്പ് രാവിലെ 7 മുതൽ
- Sports IPL 2024: എസ്ആര്‍എച്ചിനെ തീര്‍ത്തു, ആര്‍സിബി ഇനി പ്ലേഓഫ് കളിക്കുമോ? എന്തു ചെയ്യണം
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
കരള്‍ രോഗം സാധാരണക്കാരനല്ല
നമ്മുടെ ശരീരത്തില്‍ ഒന്നിലധികം ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള അവയവമാണ് കരള്‍. എന്നാല്‍ ആ കരളിനെ എന്നന്നേക്കുമായി തകര്‍ക്കുന്നതാണ് കരള്‍വീക്കം അഥവാ ലിവര്‍ സിറോസിസ്. തന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ലിവര്‍ സിറോസിസ് കാരണം തന്റെ കരള്‍ പകുതിയിലേറെ നശിച്ചു പോയെന്നും ബിഗ് ബി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
അത്താഴത്തിനു ശേഷം ഇവ നിര്‍ബന്ധം
കരള്‍ വീക്കം അഥവാ ലിവര്‍ സിറോസിസ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ നെറ്റി ചുളിയ്ക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഇതിനു കാരണമാകട്ടെ മദ്യപിക്കുന്നവരില്‍ മാത്രം കണ്ടു വരുന്നതാണെന്ന തെറ്റിദ്ധാരണയും. എന്നാല്‍ മദ്യപിയ്ക്കാത്തവരിലും ലിവര്‍ സിറോസിസ് പിടിമുറുക്കും എന്നതാണ് സത്യം.
ലിവര്‍ സിറോസിസ്
കരളിലെ കോശങ്ങള്‍ നശിച്ച് അവിടെ സ്കാര്‍സ് രൂപം കൊള്ളുന്ന അവസ്ഥയാണ് ലിവര്‍ സിറോസിസ്. കരളിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ഞരമ്പുകളില്‍ തടസ്സം ഉണ്ടാവുകയും ചെയ്യുന്നു. രോഗാവസ്ഥയനുസരിച്ച് പ്ലീഹ വലുതാവുകയും പലപ്പോഴും അന്നനാളത്തിലെ ഞരമ്പുകള്‍ വീര്‍ത്തു പൊട്ടി രക്തം ഛര്‍ദ്ദിക്കുകയും ചെയ്യും.
മദ്യപാനം പ്രധാന കാരണം
മദ്യപിക്കുന്നവരില്‍ എല്ലാവരിലും ലിവര്‍ സിറോസിസ് ഉണ്ടാവണം എന്നില്ല. ആരോഗ്യവാനായ ഒരു വ്യക്തിയ്ക്ക് 30 ശതമാനം കരള്‍ മതി എന്നതാണ് സത്യം. എന്നാല്‍ മദ്യപിയ്ക്കുന്നവരുടെ കാര്യത്തില്‍ നശിച്ച കരള്‍ വീണ്ടും വളരാനുള്ള സാധ്യത കുറവാണ്.
അമിത ക്ഷീണം
അമിത ക്ഷീണമാണ് ഏറ്റവും വലിയ ലക്ഷണമായി കരള്‍ രോഗത്തിന്റേതായി കണക്കാക്കുന്നത്. ഏത് സമയത്തും ക്ഷീണവും തളര്‍ച്ചും അനുഭവപ്പെടും.
ഇടക്കിടെയുള്ള ഛര്‍ദ്ദി
ഇടക്കിടെയുള്ള ഛര്‍ദ്ദിയാണ് മറ്റൊരു ലക്ഷണം. ചിലപ്പോള്‍ രക്തവും ഛര്ദ്ദിച്ചെന്നു വരാം. ശരിയായ ചികിത്സ തേടുകയാണ് ഏക പോംവഴി.
വയറുവേദന
ഇടയ്ക്കിടയ്ക്കുള്ള വയറുവേദനയാണ് മറ്റൊരു ലക്ഷണം. പലപ്പോഴും ഇത് ഒരിക്കലും വിട്ടു മാറുകയുമില്ല.
ശരീരമാസകലം നീര്
ശരീരമാസകലം നീര് വരുന്നതും കരള്‍ രോഗ ലക്ഷണങ്ങളില്‍ പ്രധാനമാണ്. ശരീരവേദനയും നീരുമാണ് പ്രകടമായ ലക്ഷണങ്ങള്‍.
ത്വക്കില്‍ രക്തക്കലകള്‍
ചര്‍മ്മത്തില്‍ അവിടവിടെയായി രക്തക്കറകള്‍ കാണുന്നതും കരള്‍ പ്രവര്‍ത്തനക്ഷമമല്ലെന്നതിന്റെ ലക്ഷണമാണ്.
ശരീരത്തിനും കണ്ണിനും മഞ്ഞനിറം
പലപ്പോഴും ശരീരത്തിനും കണ്ണിനും മൂത്രത്തിനും മഞ്ഞനിറം വരുന്നതും കരള്‍ രോഗത്തിന്റെ തുടക്കമാണ്. രക്തത്തിലെ ബിലിറൂബിന്‍ ശരീരത്തിന് മാലിന്യമായി പുറന്തള്ളാന്‍ കഴിയാത്തതിനാലാണ് ഇത്തരത്തില്‍ സംഭവിയ്ക്കുന്നത്.
ശ്രദ്ധിക്കേണ്ടവ
മദ്യപാനം ഒഴിവാക്കുകയാണ് ആദ്യ പടിയായി ചെയ്യേണ്ടത്. ഇത് ലിവര്‍ സിറോസിസ് മാത്രമല്ല ഉണ്ടാക്കുന്നത് മറ്റു പല രോഗങ്ങള്‍ക്കും വഴിവെയ്ക്കും.
ഉപ്പ് കുറയ്ക്കുക
ഭക്ഷണങ്ങളില്‍ ഉപ്പ് കുറയ്ക്കുകയാണ് മറ്റൊരു കാര്യം. മാത്രമല്ല ലിവര്‍ സിറോസിസ് ബാധിച്ചവരാണെങ്കില്‍ ഉപ്പ് ഉപയോഗിക്കാനേ പാടില്ല.
ആരോഗ്യമുള്ള ഭക്ഷണം
ആരോഗ്യത്തോടെയുള്ള ഭക്ഷണം കഴിയ്ക്കുന്നതാണ് മറ്റൊരു കാര്യം. ശരീരത്തിനാവശ്യമായ വിറ്റാമിനുകളും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക.
ഇന്ഫെക്ഷന് ഒഴിവാക്കുക
ഇന്ഫെക്ഷന് ഒഴിവാക്കുക എന്നതാണ് മറ്റൊരു കാര്യം. അതുകൊണ്ടു തന്നെ കയ്യും കാലും വൃത്തിയായി കഴുകി മാത്രം കാര്യങ്ങള്‍ ചെയ്യുക.
മരുന്നിന്റെ കാര്യത്തിലും ശ്രദ്ധ
മരുന്നിന്റെ കാര്യത്തിലും അല്പം ശ്രദ്ധി ചെലുത്തുന്നത് ലിവര്ഡ സിറോസിസിനെ പ്രതിരോധിയ്ക്കും. സ്ഥിരമായി മരുന്നു കഴിയ്ക്കുന്നവരില്‍ ലിവര്‍ സിറോസിസിനുള്ള സാധ്യത വളരെ വലുതാണ്.