Latest Updates
-
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
അധിക പൗർണ്ണമി: 3 വർഷത്തിന് ശേഷം എത്തുന്ന അപൂർവ്വ ദിനം, ഐശ്വര്യത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം! -
2026 മെയ് 31 രാശിഫലം: കരിയറിലും സമ്പത്തിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!
കരള്‍ നല്ല കിടിലനാകും, നെല്ലിക്ക ഒരു സൂപ്പര്‍ ഫുഡ്; ഇങ്ങനെ കഴിക്കണം
ശരീരത്തിന് നിരവധി ഗുണങ്ങള്‍ നല്കുന്ന ഒരു പോഷകസൃദ്ധമായ സൂപ്പര്‍ഫുഡാണ് നെല്ലിക്ക. ഇത് ഒന്നിലധികം വിധത്തില്‍ നമ്മുടെ മനസ്സിനും ശരീരത്തിനും ഗുണം ചെയ്യുന്നു. അതിന്റെ ആരോഗ്യഗുണങ്ങള്‍ കൊണ്ടുതന്നെ, പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് നെല്ലിക്ക. നമ്മുടെ മാതാപിതാക്കളും മുത്തശ്ശിമാരും എല്ലായ്പ്പോഴും ദഹനക്കേട്, അസിഡിറ്റി എന്നിവയും മറ്റ് പല അസുഖങ്ങളും നീക്കാന്‍ നെല്ലിക്ക കഴിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു.
വിറ്റാമിന്‍ സി, ഫൈബര്‍, ആന്റിഓക്സിഡന്റുകള്‍, ആന്റി ബാക്ടീരിയല്‍, വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങള്‍ എന്നിവയുടെ ഒരു കലവറയാണ് നെല്ലിക്ക. ശരീരഭാരം കുറയ്ക്കല്‍, കുടലിന്റെ ആരോഗ്യം, മൊത്തത്തിലുള്ള പ്രതിരോധശേഷി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഈ പോഷകങ്ങള്‍ സഹായിക്കുന്നു. ശരീരത്തില്‍ മൊത്തത്തിലുള്ള പോഷണത്തിനായി ദൈനംദിന ഭക്ഷണത്തില്‍ നെല്ലിക്ക ഉള്‍പ്പെടുത്താന്‍ ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. നിങ്ങളുടെ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നെല്ലിക്ക സഹായിക്കുന്നു. അത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം.

കരള്‍ സംരക്ഷിക്കാന്‍ നെല്ലിക്ക
ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ നെല്ലിക്ക ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്നു. ഇത് കരള്‍ പ്രവര്‍ത്തനത്തെ കൂടുതല്‍ പിന്തുണയ്ക്കുന്നു. ഒരു പഠനമനുസരിച്ച് ഹൈപ്പര്‍ലിപിഡീമിയ (വളരെയധികം കൊഴുപ്പുകള്‍), മെറ്റബോളിക് സിന്‍ഡ്രോം എന്നിവ ലഘൂകരിക്കാന്‍ നെല്ലിക്ക സഹായിക്കുന്നുവെന്ന് പറയുന്നു. ഫാറ്റി ലിവര്‍ പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ തടയാന്‍ ഇത് സഹായിച്ചേക്കാം. രാസപ്രേരിത ഹെപ്പറ്റോകാര്സിനോജെനിസിസിനെതിരെ (കരളിന് പരിക്കേറ്റതിന് ശേഷം ഉണ്ടാകുന്ന പ്രശ്നങ്ങള്‍) നെല്ലിക്ക പൊരുതുന്നുവെന്നും പഠനം പറയുന്നു.
വിഷവസ്തുക്കള്‍ നീക്കുന്നു
കരള്‍ എന്നത് അമിതമായി വിഷവസ്തുക്കളെത്തുന്ന സ്ഥലമാണ്. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. അങ്ങനെ കരളിനെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നു.
കരള്‍വീക്കം തടയുന്നു
ലിവര്‍ സിറോസിസ്, കഠിനമായ കരള്‍ തകരാറുള്ള മദ്യപാനികളുടെ പ്രശ്നങ്ങള്‍, ഹെപ്പറ്റൈറ്റിസ് ബാധിച്ച ആളുകള്‍ എന്നിവര്‍ക്ക് നെല്ലിക്ക വളരെ ഗുണകരമാണ്. ലിവര്‍ ഫൈബ്രോസിസ് (കരള്‍ ഹൃദ്രോഗം അല്ലെങ്കില്‍ മറ്റ് രോഗാവസ്ഥകള്‍ കാരണം ഉണ്ടാകുന്ന അമിതമായ കരള്‍ വീക്കം) തടയാനും നെല്ലിക്ക സഹായിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഫാറ്റി ലിവറിന് പരിഹാരം
ഫാറ്റി ലിവര്‍ രോഗം തടയുന്നതിനുള്ള പ്രകൃതിദത്ത പരിഹാരമായും നെല്ലിക്ക പ്രവര്‍ത്തിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ദഹനപ്രക്രിയയ്ക്കും ഒപ്പം കരള്‍-സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ച്യവനപ്രാശത്തിലെ പ്രധാന ഘടകങ്ങളിലൊന്നുകൂടിയാണ് നെല്ലിക്ക.
നെല്ലിക്ക ജ്യൂസ്
നെല്ലിക്ക കഴിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളിലൊന്നാണ് നെല്ലിക്ക ജ്യൂസ് ഉണ്ടാക്കി കഴിക്കുന്നത്. നിങ്ങളുടെ ദിവസം ആരംഭിക്കാന്‍ ഏറ്റവും അനുയോജ്യമായ പാനീയമാണ് നെല്ലിക്ക ജ്യൂസ്. കുറച്ച് നെല്ലിക്ക അരിഞ്ഞ് ഒരു ബ്ലെന്‍ഡറില്‍ അടിച്ച് ജ്യൂസ് ഉണ്ടാക്കി അതില്‍ കുറച്ച് വെള്ളം ചേര്‍ത്ത് കുടിക്കുക.
നെല്ലിക്ക ചായ
ചായയില്ലാതെ ദിവസം ആരംഭിക്കാന്‍ കഴിയാത്തവര്‍ക്കായി ഒരു പാചകക്കുറിപ്പ് ഇതാ. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ചില ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്ത് നെല്ലിക്ക രാത്രി മുഴുവന്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക. അടുത്ത ദിവസം രാവിലെ ഈ വെള്ളം നന്നായി തിളപ്പിക്കുക (വേണമെങ്കില്‍ ഗ്രീന്‍ ടീ ചേര്‍ക്കുക). ഒരു കപ്പില്‍ ഒഴിച്ച് ഇത് കുടിക്കുക.
നെല്ലിക്ക ചിപ്സ്
വര്‍ഷം മുഴുവനും നെല്ലിക്ക വിപണിയില്‍ ലഭ്യമല്ല. അതിനാല്‍, പലരും നെല്ലിക്ക സൂര്യപ്രകാശത്തില്‍ ഉണക്കി സൂക്ഷിക്കുന്നു. ഭക്ഷണത്തിന് ശേഷം നിങ്ങള്‍ക്ക് ഈ നെല്ലിക്ക ചിപ്സുകള്‍ ആസ്വദിച്ച് കഴിക്കാവുന്നതാണ്.
മറ്റ് ഗുണങ്ങള്‍
നെല്ലിക്കയിലെ കരോട്ടിന്‍ കാഴ്ച ശക്തി മെച്ചപ്പെടുത്തുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. തിമിരപ്രശ്നം, ഇന്‍ട്രാക്യുലര്‍ ടെന്‍ഷന്‍ എന്നിവ കുറയ്ക്കുന്നതിനും അതുപോലെ തന്നെ ചുവപ്പ്, ചൊറിച്ചില്‍ എന്നിവ തടയുന്നതിനും നെല്ലിക്കയ്ക്ക് കഴിവുണ്ട്. നെല്ലിക്കയുടെ ദൈനംദിന ഉപഭോഗം മൊത്തത്തിലുള്ള കണ്ണിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.
പ്രമേഹത്തിന് പരിഹാരം
നെല്ലിക്കയില്‍ ക്രോമിയം അടങ്ങിയിട്ടുണ്ട്. മോശം കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ഇന്‍സുലിന്‍ ഉല്പാദനം ഉത്തേജിപ്പിക്കുന്നതിനും അതുവഴി പ്രമേഹരോഗികളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിനും ഈ ഘടകം സഹായിക്കുന്നു. ദിവസവും രാവിലെ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദ്ദത്തിന്റെ തോത് നിയന്ത്രിക്കാനും സഹായിക്കുന്നു.
അസിഡിറ്റി നീക്കുന്നു
മലബന്ധം, അസിഡിറ്റി, ആമാശയത്തിലെ അള്‍സര്‍ എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നെല്ലിക്കയിലെ ശരിയായ അളവിലുള്ള നാരുകള്‍ സഹായിക്കുന്നു. നെല്ലിക്ക കഴിക്കുന്നത് ആമാശയത്തിലെ ആസിഡിന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും അതുവഴി ഹൈപ്പര്സിഡിറ്റിയും അള്‍സറും കുറയ്ക്കുകയും ചെയ്യുന്നു.
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു
നെല്ലിക്കയുടെ ആന്റി ബാക്ടീരിയല്‍, രേതസ് ഗുണങ്ങള്‍ നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളില്‍ മിക്കവയും ഓക്സിഡേറ്റീവ് നാശം മൂലമാണ് ഉണ്ടാകുന്നത്. ശരീരത്തിലെ ഫ്രീ റാഡിക്കല്‍ പ്രവര്‍ത്തനം കുറയ്ക്കുന്നതിനും ഓക്സിഡേറ്റീവ് സ്ട്രെസ് ഒഴിവാക്കുന്നതിനും സഹായിക്കുന്ന വിവിധ ആന്റിഓക്സിഡന്റുകള്‍ നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരം നന്നാക്കാനും രോഗങ്ങളുടെ സാധ്യത അകറ്റാനും സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications