Latest Updates
-
ഇന്നു രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം വരുത്തും? -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? സ്മോഗ് കാലത്ത് തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫർ മേള: വമ്പൻ ഡിസ്കൗണ്ടുകൾ സ്വന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
കേരളത്തിൽ ഇന്ന് കനത്ത മഴയും ഇടിമിന്നലും; യാത്രക്കാർക്കും തീരദേശവാസികൾക്കും കർശന ജാഗ്രതാ നിർദ്ദേശം -
ഒക്ടോബർ 7-ലെ അപൂർവ ബുധൻ-ശുക്ര സംഗമം: പണമിടപാടുകളിലും ബന്ധങ്ങളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ശുക്ര വക്രി 2026: ഷോപ്പിങ്, ബാങ്കിങ്, ബന്ധങ്ങൾ; ഈ തീയതികളിൽ അതീവ ശ്രദ്ധ വേണം! -
ഒക്ടോബർ 6: സാമ്പത്തിക നേട്ടത്തിന് ഈ ശുഭമുഹൂർത്തങ്ങൾ; കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാജയോഗ സമയം ഇതാ -
2026 ഒക്ടോബർ 6-12: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ഹിഞ്ച് ഡേറ്റിംഗ് ആപ്പിൽ വമ്പൻ മാറ്റങ്ങൾ; വെയ്റ്റ്ലിസ്റ്റും സുരക്ഷയും ഇനി എങ്ങനെ? -
2026 ഒക്ടോബർ 6 നക്ഷത്രഫലം: ഇന്ന് ഭാഗ്യവും നേട്ടവും ആർക്കൊക്കെ? 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ശരീരത്തില്‍ ഈ അഞ്ച് ഭാഗങ്ങളിലെ വീക്കം കരള്‍ വീക്ക ലക്ഷണം: ശ്രദ്ധിക്കണം
കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നതാണ് കരള്‍രോഗത്തിന്റെ ലക്ഷണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. കരളിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാവുന്നതിന് ഇത് പലപ്പോഴും കാരണമാകുന്നു. കരള്‍ കൃത്യമായി പ്രവര്‍ത്തിക്കാതിരിക്കുന്നതിനും അതിന്റെ കര്‍ത്തവ്യങ്ങള്‍ വഹിക്കുന്നതില്‍ പരാജയപ്പെടുന്നതിലേക്കും കരള്‍ വീക്കം നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ പ്രാരംഭ ഘട്ടത്തില്‍ ഇത് തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നു. അതിന്റെ ഫലമായി പലപ്പോഴും രോഗാവസ്ഥ കൃത്യമായി ചികിത്സിക്കാന്‍ സാധിക്കാതിരിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പിന്നീട് എത്തുകയും ചെയ്യുന്നു.
രണ്ട് തരത്തിലാണ് കരള്‍ വീക്കം ഉള്ളത്. മദ്യപിക്കുന്നവരില്‍ ഉണ്ടാവുന്നതും മദ്യപിക്കാത്തവരില്‍ ഉണ്ടാവുന്നതും. അമിതമായി മദ്യപിക്കാത്തവരുടെ കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്. മദ്യപാനവുമായി ബന്ധപ്പെട്ട കരള്‍ തകരാറിന്റെ പ്രാരംഭ ഘട്ടത്തെ ആല്‍ക്കഹോള്‍ ഫാറ്റി ലിവര്‍ ഡിസീസ് എന്നും അറിയപ്പെടുന്നു. പലപ്പോഴു ഈ ലേഖനത്തില്‍ കരള്‍ വീക്കവുമായി ബന്ധപ്പെട്ട് ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളെക്കുറിച്ചാണ് പറയുന്നത്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ശരീരത്തിന്റെ പ്രധാനമാറ്റം
ശരീരത്തില്‍ ഉണ്ടാവുന്ന പ്രധാന മാറ്റത്തെക്കുറിച്ചാണ് കരള്‍ വീക്ക സമയത്ത് അറിയേണ്ടത്. ചികിത്സിക്കാതെ ഇരിക്കുന്ന അവസ്ഥയില്‍ പലപ്പോഴും ഇത് കരളിന്റെ പ്രവര്‍ത്തന ശേഷി കുറക്കുന്നു. ഇത് പലപ്പോഴും ലിവര്‍ സിറോസിസ് പോലുള്ള അവസ്ഥയിലേക്ക് എത്തുന്നു. പലപ്പോഴും ക്യാന്‍സര്‍ വരെ ആയി മാറുന്നതിനുള്ള സാധ്യത ഈ സമയം ഉണ്ടാവുന്നു. അമിതമായ മദ്യപാനം മൂലമുണ്ടാകുന്ന ഫാറ്റി ലിവര്‍ രോഗവും അനാരോഗ്യകരമായ ജീവിതശൈലിയും പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളും എല്ലാം കരള്‍ വീക്കത്തിന് കാരണമാകുന്നു. ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍.
വയര്‍ വീര്‍ക്കുന്നത്
കരള്‍വീക്കത്തിന്റെ ആദ്യ ലക്ഷണമായി നമുക്ക് കണക്കാക്കാവുന്നതാണ് വയര്‍ വീര്‍ക്കുന്നത്. ഇത് പലപ്പോഴും രോഗത്തിന്റെ ആരംഭമായാണ് കണക്കാക്കുന്നത്. വയറില്‍ ദ്രാവകം നിറയുന്നതിനെ അസൈറ്റ്സ് എന്ന് വിളിക്കുന്നു. ഇത് രോഗാവസ്ഥയെക്കുറിച്ച് നമ്മളെ ഭയപ്പെടുത്തുന്ന ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ്. കരള്‍ വീക്കവും പാടുകളും കരളിനുള്ളിലെ രക്ത കാപ്പിലറികളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന ഒരു അവസ്ഥയും ഇതോടൊപ്പം ഉണ്ടാവുന്നു. പലപ്പോഴും സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി സിരകളില്‍ നിന്ന് വയറിന്റെ അറയിലേക്ക് ദ്രാവകം ഒഴുകുകയും ഇത് വീക്കത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

കാലുകളും കണങ്കാലുകളും
നിങ്ങളുടെ കാലുകളും കണങ്കാലുകളും വീക്കമുള്ളത് പോലെ തോന്നുന്നോ? എന്നാല്‍ ഒട്ടും അമാന്തിക്കേണ്ടതില്ല. ഇത് മാറാതെ നില്ക്കുന്നുവെങ്കില് ഉടന്‍ തന്നെ നല്ലൊരു ഡോക്ടറെ കാണിക്കുന്നതിന് ശ്രദ്ധിക്കണം. കരളിന്റെ തകരാറിനെയാണ് ഇത് സൂചിപ്പിക്കുന്നത്. പലപ്പോഴും കരളിന്റെ സിരയില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി രക്തം എത്തിക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥയുണ്ടാവുന്നു. ഇതിന്റെ ഫലമായി കാലുകള്‍ക്ക് ചുറ്റുമുള്ള ടിഷ്യൂകളില്‍ ദ്രാവകം അടിഞ്ഞ് കൂടുന്നത് മൂലമാണ് എഡിമ എന്ന അവസ്ഥയുണ്ടാവുന്നത്. ഇതും അല്പം ശ്രദ്ധിക്കണം.
പാദത്തിന്റെ അടിഭാഗം
പാദത്തിന്റെ അടിഭാഗവും അല്പം ശ്രദ്ധിക്കണം. കാരണം ഈ ഭാഗത്തും കരള്‍ വീക്കമുണ്ടെങ്കില്‍ അതിന്റെ ലക്ഷണങ്ങളെന്ന നിലക്ക് വീക്കം സംഭവിക്കാം. പഠനങ്ങള്‍ അനുസരിച്ച്, ഫാറ്റി ലിവര്‍ രോഗത്തിന്റെ പല ലക്ഷണങ്ങളിലും പലപ്പോഴും നീര്‍വീക്കം വര്‍ദ്ധിക്കുന്നതായി കാണുന്നുണ്ട്. ഇത് കാലുകളും കണങ്കാലുകളും ബാധിക്കുന്നത് പോലെ തന്നെ പാദത്തിന്റെ അടിഭാഗത്തേയും ബാധിക്കുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെയധികം പ്രാധാന്യത്തോടെ കണക്കാക്കേണ്ടതാണ്.

കൈകള്‍
രോഗാവസ്ഥ ഗുരുതരമെങ്കില്‍ പലപ്പോഴും രോഗം നിങ്ങളുടെ കൈകളിലും ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. അതിന്റെ ഭാഗമായാണ് പലപ്പോഴും കൈകളില്‍ നീര് വര്‍ദ്ധിക്കുന്നത്. കരള്‍ പ്രവര്‍ത്തന വൈകല്യം മൂലം കൈകളില്‍ ദ്രാവകം നിലനിര്‍ത്തുന്നത് വീക്കത്തിന് കാരണമാകുന്നു. ഇത്തരം ലക്ഷണങ്ങള്‍ ഒന്നും തന്നെ നിസ്സാരമാക്കി വിടരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്കും ചികിത്സ ഫലിക്കാത്ത അവസ്ഥയിലേക്കും കാര്യങ്ങളെ എത്തിക്കുന്നു.
നെഞ്ചും സ്തനങ്ങളും
ഗുരുതരമായ ഫാറ്റി ലിവര്‍ രോഗമുള്ള പുരുഷന്മാരില് പെട്ടെന്ന് കാണപ്പെടുന്ന ഒന്നാണ് നെഞ്ചിലും സ്തനങ്ങളിലും ഉള്ള നീര്. ഇത് പലപ്പോഴും ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ പെട്ടെന്ന് എത്തിക്കുന്നു. ഇതിനെ ഗൈനക്കോമാസ്റ്റിയ അഥവാ സ്തന കോശങ്ങളുടെ വളര്‍ച്ച അടയാളപ്പെടുത്തുന്ന ഒരു അവസ്ഥയായാണ് കണക്കാക്കുന്നത്. കരള്‍ രോഗവുമായി ബന്ധപ്പെട്ട ഹോര്‍മോണ്‍ തകരാറുകളുടെ ഫലമായാണ് ഇത് സംഭവിക്കുന്നത്. പലപ്പോഴും ഇതിനെ നിസ്സാരമായി കണക്കാക്കുമ്പോള്‍ ഗുരുതരമായ അവസ്ഥകള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ശരീരത്തിലെ ഓരോ മാറ്റവും വളരെയധികം ശ്രദ്ധിക്കണം..
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

