കരള്‍ സ്മാര്‍ട്ടാക്കും, ശ്വസനം ഉഷാറാക്കും പ്രാണന്‍ പിടിച്ച് നിര്‍ത്തും യോഗാസനങ്ങള്‍

ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒരു വ്യായാമമുറയാണ് യോഗ എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ പലരും ഇന്നത്തെ കാലത്ത് യോഗയിലേക്ക് മാറിയിട്ടുണ്ട്. അത്രയധികം മനസ്സിനും ശരീരത്തിനും ഒരുപോലെ ഗുണം നല്‍കുന്നതാണ് യോഗ. യോഗയുടെ ആരോഗ്യ ഗുണങ്ങള്‍ എണ്ണിയാല്‍ തീരില്ല എന്നതാണ് സത്യം. ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യത്തിനും യോഗ വളരെയധികം സഹായിക്കുന്നു. അത്രയധികം ഗുണങ്ങള്‍ ആണ് യോഗ നമുക്ക് നല്‍കുന്നത്.

കരളിന്റെ ആരോഗ്യത്തിനും കരളിനെ ബാധിക്കുന്ന പല രോഗാവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് യോഗ എന്നതില്‍ സംശയം വേണ്ട. സ്ഥിരമായി യോഗ ചെയ്യുന്നവരില്‍ ഉണ്ടാവുന്ന ഗുണങ്ങള്‍ എന്നത് ഒരിക്കലും അവഗണിക്കാന്‍ സാധിക്കില്ല. ആയുസ്സിന് വരെ ഗുണം നല്‍കുന്നതാണ് യോഗാസനങ്ങള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. കരളിന്റെ ആരോഗ്യത്തിന് വേണ്ടി നമ്മളെ സഹായിക്കുന്ന ചില യോഗാസനങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

kapalabhati pranayama

കപാലഭാതി പ്രാണായാമം
ശ്വസന വ്യായാമത്തോടെ പല വിധത്തിലുള്ള ശാരീരിക മാനസിക മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് നിങ്ങളുടെ കരളിന്റെ ആരോഗ്യത്തിനും സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ ശരീരത്തിന്റെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും യോഗ സഹായിക്കുന്നു. ഇത് കരളിനെ ഉത്തേജിപ്പിക്കുകയും കരള്‍ വീക്ക സംബന്ധമായ അസ്വസ്ഥതകള്‍ പരിഹരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ നിങ്ങള്‍ക്ക് കപാലഭാതി പ്രാണായാമം സ്ഥിരമായി ചെയ്യാം.

പദ്മാസനം
ശരീരത്തിനും മനസ്സിനും ശ്രദ്ധയും ആരോഗ്യവും നല്‍കുന്ന യോഗയിലെ അടിസ്ഥാനപരമായ പോസ് ആണ് പത്മാസനം. ഇത് പതിവായി ശീലിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. കരളിന്റെ ഏത് ബലഹീനതയേയും മറികടക്കുന്നതിന് പത്മാസനം സഹായിക്കുന്നു. ഇതിലൂടെ ഫാറ്റി ലിവര്‍ ഉണ്ടാവുന്നത് നമുക്ക് തടയാവുന്നതാണ്. സ്ഥിരമായി അല്‍പ സമയം പത്മാസനത്തില്‍ ഇരിക്കുന്നതിന് നിങ്ങള്‍ ശീലിക്കേണ്ടതാണ്.

padamasana yogga

ധനുരാസനം
ഫാറ്റി ലിവറും കരള്‍ സംബന്ധമായ മറ്റ് അവസ്ഥകളും ഇല്ലാതാക്കുന്നതിന് ധനുരാസനം സഹായിക്കുന്നു. ഇത് കരളിനെ ഉത്തേജിപ്പിക്കുകയും ശരീരത്തിന് ഊര്‍ജ്ജവും ആരോഗ്യവും നല്‍കുന്നു. ഇത് ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ പൂര്‍ണമായും ഇല്ലാതാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും അവയവങ്ങളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു ധനുരാസനം. ആരോഗ്യത്തിന് അത്രയേറെ ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്.

ചക്രാസനം
ചക്രാസനം ചെയ്യുന്നതിലൂടെ ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ല. കാരണം ഇത് നിങ്ങളുടെ കരളിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. കരള്‍ വീക്കമുള്ളവരില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ചക്രാസനം. സ്ഥിരമായി അല്‍പ സമയം ചക്രാസനം ശീലിക്കുന്നവര്‍ക്ക് ശരീരത്തിലേക്ക് തടസ്സമില്ലാത്ത ഒക്‌സിജനും രക്തപ്രവാഹവും ലഭിക്കുന്നു. ഇത് നിങ്ങളുടെ കരളിന്റെ ആരോഗ്യം ഉറപ്പ് പറയുന്നു.

Dhanurasana

ഭുജംഗാസനം
ആരോഗ്യ സംരക്ഷണത്തിന് ഭുജംഗാസനം വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ഇത് നിങ്ങളുടെ കരളിനെ ഉത്തേജിപ്പിക്കുകയം കരളിന്റെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. ഈ യോഗാസനം ചെയ്യുന്നതിലൂടെ ലിവര്‍ സിറോസിസ് പോലുള്ള പ്രശ്‌നങ്ങളെ ഒരു പരിധി വരെ നിയന്ത്രിച്ച് നിര്‍ത്തുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിന് സ്ഥിരമായി ഭുജംഗാസനം ശീലിക്കാം.

മണ്ഡൂകാസനം
കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് പതിവായി മണ്ഡൂകാസനം ചെയ്യുന്നത് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ നല്‍കുന്നു. കാരണം ഇത് കരളിലുണ്ടാക്കുന്ന സമ്മര്‍ദ്ദത്തിന്റെ ഫലമായി ഹോര്‍മോണ്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും നമ്മുടെ കരളിന്റെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. കരള്‍ സംബന്ധമായുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി മണ്ഡൂകാസനം ശീലിക്കാം.

Bhujangasana

അധോമുഖ ശ്വാനാസനം
കരള്‍ രോഗാവസ്ഥകളെ പ്രതിരോധിക്കുന്നതിന് വേണ്ടി അധോമുഖ ശ്വാനാസനം ശീലിക്കാവുന്നതാണ്. ഇത് നിങ്ങളുടെ കരളില്‍ പിത്തരസം ഉത്പാദിപ്പിക്കുന്നതിന് സഹായിക്കുന്നു. ദിവസവും അല്‍പ സമയം അധോമുഖ ശ്വാനാസനത്തിന് വേണ്ടി മാറ്റി വെക്കേണ്ടതാണ്. അത്രയധികം ആരോഗ്യ ഗുണങ്ങളാണ് ഈ ആസനം നിങ്ങള്‍ക്ക് നല്‍കുന്നത്. എല്ലാ തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുകയും ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നതാണ് അധോമുഖ ശ്വാനാസനം.

അനുലോം വിലോം പ്രാണായാമം
പ്രാണായാമം നമ്മുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതില്‍ അനുലോം വിലോമിന്റെ പങ്ക് നിസ്സാരമല്ല. ഇത് നിങ്ങളുടെ ശരീരത്തിലുടനീളം ശരിയായ രക്തയോട്ടം നിലനിര്‍ത്താന്‍ സഹായിക്കുകയും ആരോഗ്യകരമായ കരളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ശരീരത്തിലേക്ക് ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ച് നില്‍ക്കുകയും ചെയ്യുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Friday, July 28, 2023, 18:58 [IST]
X
Desktop Bottom Promotion