Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
World Hepatitis Day 2023: തടി കുറയുന്നതോടൊപ്പം കരളിനേയും ശ്രദ്ധിക്കണം
ഭാരം നിയന്ത്രിക്കുക എന്നത് ഒരിക്കലും എളുപ്പമുള്ള ഒരു കാര്യമല്ല. പലപ്പോഴും ശരിയായ ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്തുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ശരീരഭാരം നിയന്ത്രിക്കുന്നതിനോടൊപ്പം തന്നെ അതിന് വേണ്ടി നാം എടുക്കുന്ന വ്യായാമം ഡയറ്റ് എന്നിവ നിങ്ങളുടെ കരളിനേയും കൂടി ബാധിക്കുന്നതാണ് എന്ന കാര്യം അറിഞ്ഞിരിക്കണം. നമ്മുടെ ശരീരത്തിലെ ഏറ്റവും വലുതും സുപ്രധാനവുമായ അവയവങ്ങളിലൊന്നായ കരള്‍ എന്ന് നമുക്കറിയാം. ഇത് നമ്മുടെ ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. പ്രധാനമായും ജീവിത ശൈലിയിലുണ്ടാവുന്ന മാറ്റങ്ങളാണ് നമ്മുടെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്നത്.
കരളിന്റെ ആരോഗ്യം, ഹെപ്പറ്റൈറ്റിസ് വാക്സിനുകള്‍, ലക്ഷണങ്ങള്‍, ഹെപ്പറ്റൈറ്റിസ് തരങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വര്‍ഷവും ജൂലൈ 28 ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിച്ച് വരുന്നു. കരളിനുണ്ടാവുന്ന വൈറസ് വീക്കത്തെയാണ് ഹെപ്പറ്റൈറ്റിസ് എന്ന് വിളിക്കുന്നത്. വിവിധ തരത്തിലുള്ള ഹെപ്പറ്റൈറ്റിസ് ഉണ്ട്. ഇത് നിങ്ങളുടെ ശരീരഭാരത്തേയും നിയന്ത്രിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ കൂടുതല്‍ അറിഞ്ഞിരിക്കേണ്ടതാണ്.

ശരീരഭാരം കരളിനെ ബാധിക്കുന്നത് എപ്രകാരം
ശരീരഭാരം കരളിനെ എപ്രകാരം ബാധിക്കുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്. ശരീരത്തില്‍ ജലാംശം ഉള്ളത് പലപ്പോഴും കൊഴുപ്പിനെ വിഘടിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഇതാണ് ശരീരത്തില്‍ നിന്ന് ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. ശരീരത്തിലലെ ശരിയായ ജലാംശം നിങ്ങളുടെ ദഹനത്തിനും ശാരീരിക ആരോഗ്യത്തിനും സഹായിക്കുന്നു. ഇവയെല്ലാം തന്നെ ശരീരഭാരം നിയന്ത്രിക്കുന്നതില്‍ ഒരു പങ്ക് വഹിക്കുന്നതാണ്.
അമിതമായ മദ്യപാനം
അമിതമായ മദ്യപാനം ഫാറ്റിലിവര്‍ രോഗത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത് പലപ്പോഴും സിറോസിസ് പോലുള്ള അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കും. ആരോഗ്യകരമായ കരളും ശരീരഭാരവും നിലനിര്‍ത്തുന്നതിന് വേണ്ടി മദ്യപാനം കുറക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇതിലൂടെ അത് ശരീരത്തില്‍ അപകടകരമായ അവസ്ഥകള്‍ ഉണ്ടാവുന്നു.

വ്യായാമത്തിന്റെ അഭാവം
ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരീരഭാരം നിയന്ത്രിക്കാന്‍ മാത്രമല്ല. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. നടത്തം, ജോഗിംഗ് അല്ലെങ്കില്‍ സൈക്ലിംഗ് പോലുള്ള പതിവ് എയറോബിക് വ്യായാമങ്ങള്‍ സ്ഥിരമായി ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നതാണ്. ഇതിലൂടെ അവ കരളിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. കൂടാതെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

കരളിനെ സംരക്ഷിക്കാന്‍
എന്നാല്‍ കരളിനെ സംരക്ഷിക്കുന്ന തരത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതിന് വേണ്ടി ഹൃദയസംബന്ധമായ വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ ഓട്ടം, നീന്തല്‍, നൃത്തം, എയ്റോബിക്സ് തുടങ്ങിയ കാര്‍ഡിയോ വ്യായാമങ്ങള്‍ കലോറി ഇല്ലാതാക്കുന്നതിനും കരളിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. അതോടൊപ്പം പേശികളുടെ ആരോഗ്യവും ശക്തിയും വര്‍ദ്ധിപ്പിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ യോഗ ചെയ്യുന്നതും മെഡിറ്റേഷന്‍ നടത്തുന്നതും നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇതെല്ലാം കരളിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
