World Liver Day 2023: ഈ യോഗാസനങ്ങള്‍ ആയുസ്സ് തീരുമാനിക്കും: കരള്‍ ക്ലീനാക്കും സര്‍വ്വാംഗം ആരോഗ്യവു

കരളിന്റെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും നിങ്ങളുടെ ആരോഗ്യം വെല്ലുവിൡകള്‍ ഉയര്‍ത്തുന്നു. കാരണം കരള്‍ ഒരു ചെറിയ അവയവമാണെങ്കില്‍ പോലും പലപ്പോഴും അത് നിങ്ങളുടെ പ്രതിരോധ ശേഷി, ശരീരത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍, മെറ്റബോളിസം, പ്രതിരോധ ശേഷി എന്നിവയെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇത് നമ്മള്‍ അവഗണിക്കുന്ന അവസ്ഥയില്‍ കരള്‍ പ്രശ്‌നത്തിലാവുന്നു. ഇത് ലോക കരള്‍ ദിനം. ഈ ദിനത്തില്‍ നാം അറിയാതെ ചെയ്യുന്ന തെറ്റുകള്‍ പോലും നമ്മുടെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്നു. കരള്‍ രോഗം നിമിത്തം പല വിധത്തില്‍ മരണങ്ങള്‍ സംഭവിക്കുന്നു. ഇത് പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി വര്‍ദ്ധിപ്പിക്കുന്നു എന്നതാണ് സത്യം.

yoga for liver health

എല്ലാ വര്‍ഷവും ഏപ്രില്‍ 19-നാണ് ലോക കരള്‍ ദിനം ആചരിക്കുന്നത്. ഈ സമയമെങ്കിലും നമ്മുടെ ആരോഗ്യത്തെക്കുറിച്ചും കരളിന്റെ ആരോഗ്യത്തെക്കുറിച്ചും അല്‍പം ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. കാരണം നിങ്ങളുടെ ആരോഗ്യത്തിന്റെ മൊത്തത്തിലുള്ള ഊര്‍ജ്ജത്തിന്റെ പ്രവര്‍ത്തനത്തിന്റേയും അടിസ്ഥാനം എന്ന് പറയുന്നത് കരള്‍ ആണ്. കരളിന്റെ ആരോഗ്യം പ്രശ്‌നത്തിലായാല്‍ നിങ്ങള്‍ക്ക് അത് അനാരോഗ്യകരമായ അവസ്ഥകള്‍ ഉണ്ടാക്കും എന്നതില്‍ സംശയം വേണ്ട. ടോക്‌സിന്‍ കരളില്‍ നിറയുന്നത് അപകടകരമായ അവസ്ഥയാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ കരളിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് വേണ്ടി നമുക്ക് ചില യോഗാസനങ്ങള്‍ ശീലമാക്കാം. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

മണ്ഡൂകാസനം

liver

മണ്ഡൂകാസനം എപ്രകാരം ചെയ്യാം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി ആദ്യം വജ്രാസനത്തില്‍ ഇരിക്കുക. പിന്നീട് രണ്ട് കൈകളും മുഷ്ടി ചുരുട്ടി പിടിച്ച് വയറിന്റെ ഇരുവശത്തായും വെക്കുക. പിന്നീട് ദീര്‍ഘശ്വാസം എടുത്ത് മുന്നോട്ട് കുനിഞ്ഞ് പത്ത് സെക്കന്റ് ആ പോസില്‍ തുടര്‍ന്ന് നില്‍ക്കുക. പിന്നീട് സാധാരണ നിലയില്‍ ശ്വസിക്കുക. തുടര്‍ന്ന് പൂര്‍വ്വ സ്ഥിതിയില്‍ വരുക. ഇത് നിങ്ങളുടെ കരളിലെ ടോക്‌സിനെ പുറന്തള്ളുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. എല്ലാ തരത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനും കരള്‍ സ്മാര്‍ട്ടാക്കുന്നതിനും മണ്ഡൂകാസനം മികച്ച ഒരു യോഗാസനമാണ് എന്നതില്‍ സംശയം വേണ്ട.

പവനമുക്താസനം

liver

പവനമുക്താസനം ചെയ്യുന്നതിലൂടെ കരള്‍ മാത്രമല്ല നമ്മുടെ ആന്തരികാവയങ്ങള്‍ക്ക് എല്ലാം തന്നെ മികച്ച മാറ്റങ്ങള്‍ സംഭവിക്കുന്നു. ആരോഗ്യകരമായ ഒരു ജീവിതം സമ്മാനിക്കുന്നതാണ് പവനമുക്താസനം എന്നതില്‍ സംശയം വേണ്ട. ഈ ആസനം ചെയ്യുന്നതിന് വേണ്ടി ആദ്യം മലര്‍ന്ന് കിടന്ന് പൂര്‍ണമായും ശ്വാസം എടുക്കുകയും വിടുകയും ചെയ്യുക. പതുക്കേ രണ്ട് കാലുകളും മുട്ട് മടക്കി നെഞ്ചിന് മുകളിലേക്ക് കൊണ്ട് വരിക. അതിന് ശേഷം തല ഉയര്‍ത്തി മുട്ടിന് മുകളിലായി നെറ്റി മുട്ടിക്കുന്നതിന് ശ്രദ്ധിക്കുക. 10-20 സെക്കന്റ് വരെ ഈ ആസനത്തില്‍ തുടരുന്നതിന് ശ്രദ്ധിക്കുക. പിന്നീട് ശ്വാസം ഉള്ളിലേക്ക് എടുത്ത് വീണ്ടും പൂര്‍വ്വ സ്ഥിതിയിലേക്ക് വരുക. ഈ ആസനം രണ്ട് മൂന്ന് തവണ ചെയ്യുക. ഇതിലൂടെ നിങ്ങളുടെ കരള്‍ വിഷമുക്തമാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

പശ്ചിമോത്താനാസനം

paschimothanasana

പശ്ചിമോത്താനാസനം എന്നത് സര്‍വ്വാംഗങ്ങള്‍ക്കും ആരോഗ്യവും കരുത്തും നല്‍കുന്നതാണ്. അതിന് വേണ്ടി ആദ്യം നിങ്ങള്‍ യോഗ മാറ്റില്‍ കാലുകള്‍ നിവര്‍ത്തി വെച്ച് ഇരിക്കുക. പിന്നീട് നട്ടെല്ല് നിവര്‍ത്തി ഇരുന്ന് കാലുകള്‍ മുന്നിലേക്ക് നീട്ട് ശ്വാസം ഉള്ളിലേക്ക് എടുത്ത് പതുക്കെ കൈകള്‍ രണ്ടും ഉയര്‍ത്തി മുന്നിലേക്ക് നീട്ടി വെക്കുക. കാലുകള്‍ക്ക് സമാന്തരമായി ചിത്രത്തില്‍ കാണുന്നത് പോലെ വേണം കൈകള്‍ വെക്കുന്നതിന്. പതിയെ കൈകള്‍ കൊണ്ട് മുട്ട് വളച്ച് പാദത്തില്‍ വിരലുകള്‍ പിടിക്കുന്നതിന് ശ്രദ്ധിക്കുക. പതിയെ ശ്വാസം വിട്ടു കൊണ്ട് ശരീരം മുന്നോട്ട് നല്ലതുപോലെ വളക്കുന്നതിന് ശ്രദ്ധിക്കണം. പതുക്കെ കൈകള്‍ വിടുവിച്ച് പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങി വരാവുന്നതാണ്. ഏകദേശം ഒരുമിനിറ്റെങ്കിലും ഈ ആസനം പരിശീലിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

നൗകാസനം

naukasana

നൗകാസനം ചെയ്യുന്നതും നിങ്ങളുടെ കരളിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നതാണ്. അതിന് വേണ്ടി ആദ്യം യോഗമാറ്റില്‍ മലര്‍ന്ന് കിടക്കുക. പതുക്കെ ശ്വാസം എടുത്ത് കാലുകള്‍ രണ്ടും നല്ലതുപോലെ ഉയര്‍ത്തതുക. ഉയര്‍ത്തിയതിന് ശേഷം കാല്‍ മുട്ടുകള്‍ പതുക്കെവളച്ച് പാദങ്ങള്‍ കൈകള്‍ കൊണ്ട് പിടിക്കാന്‍ ശ്രമിക്കുക. സാവധാനം പാദങ്ങള്‍ സ്‌ട്രെയ്റ്റ് ആക്കി വെക്കുന്നതിന് ശ്രദ്ധിക്കുക. ഈ സമയം നിതംബത്തില്‍ മാത്രമായിരിക്കണം ഇരിക്കേണ്ടത്. ശ്വാസം കൃത്യമാക്കി ഈ സ്ഥാനത്ത് ഒരു പത്ത് ഇരുപത് സെക്കന്റ് തുടരുക. അതിന് ശേഷം പൂര്‍വ്വ സ്ഥിതിയിലേക്ക വരുക. നൗകാസനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യം വളരെയധികം മികച്ചതാക്കുന്നു. എന്ന് മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും കൊണ്ട് വരുന്നതിന് സാധിക്കുന്നു.

അധോ മുഖ ശ്വാനാസനം

yoga

നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് എന്തുകൊണ്ടും അധോമുഖ ശ്വാനാസനം. ഇത് നിങ്ങളുടെ കരളിന്റെ ആരോഗ്യത്തിനും മികച്ച ഫലങ്ങള്‍ നല്‍കുന്നു. അതിന് വേണ്ടി ആദ്യം യോഗമാറ്റില്‍ നിവര്‍ന്ന് നില്‍ക്കുക. പിന്നീട് വജ്രാസനത്തില്‍ ഇരിക്കുക. ശേഷം കൈകള്‍ മുന്നോട്ട് നീട്ടി പതുക്കെ ശ്വാസം എടുത്ത് നിതംബം പതുക്കെ ഉയര്‍ത്തുക. ശരീരം V ആകൃതിയില്‍ വരത്തക്ക രീതിയില്‍ ഉയര്‍ത്തുക. നിങ്ങളുടെ ഉപ്പൂറ്റി ഭാഗം തറയില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. കൈകള്‍ക്കും കാലുകള്‍ക്കും സ്ഥാനം മാറാതെ വേണം ഇത് ചെയ്യുന്നതിന്. കുറച്ച് നേരം ശ്വാസം പിടിച്ച് വെച്ച് പതിയേ ശ്വാസം ഉള്ളിലേക്ക് എടുക്കുക. പിന്നീട് പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങാവുന്നതാണ്.

യോഗ മാത്രം പോരാ

യോഗ ചെയ്തത് കൊണ്ട് മാത്രം ആരോഗ്യം നിങ്ങളില്‍ നിലനില്‍ക്കണം എന്നില്ല. കരളിന്റെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുന്നവര്‍ യോഗക്കൊപ്പം തന്നെ ആരോഗ്യകരമായ ഭക്ഷണശീലം കൂടി കൊണ്ട് വരുന്നതിന് ശ്രദ്ധിക്കണം. ഇതിലൂടെ മാത്രമേ നിങ്ങള്‍ക്ക് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിനും സാധിക്കുകയുള്ളൂ. ജങ്ക് ഫുഡ് പോലുള്ളവ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. കൂടുതല്‍ പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion