Latest Updates
-
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം -
ശുക്രന് മീനത്തിലെത്തിയപ്പോള് ശുക്രദശയാരംഭിക്കുന്നത് ഈ രാശിക്കാര്‍ക്ക്, നിങ്ങളുടെ രാശിയേത് -
യൂറിക് ആസിഡ് കൂടുതലെങ്കില്‍ സൂചിപ്പിക്കും ലക്ഷണങ്ങള്‍ നിസ്സാരമല്ല: അവഗണിക്കരുത് ഇതൊന്നും -
ചന്ദ്രഗ്രഹണം 2026: ഗ്രഹണമാരംഭത്തില് കണ്ട് തുടങ്ങും മാറ്റങ്ങള്‍, ഈ നാളുകാരില്‍ ദുരിതമൊഴിഞ്ഞ് കോടീശ്വരയോഗം -
തടി കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ബ്രേക്ക്ഫാസ്റ്റില്‍ ചേര്‍ക്കാം: ഫലം കൃത്യമാണെന്ന് എന്‍ഡോക്രൈനോളജിസ്റ്റ് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: തുടരെത്തുടരെ തേടി എത്തും ഭാഗ്യം, തലയിലെഴുത്ത് മാറാന്‍ ഇനി അധികം നാളില്ല -
ആറ്റുകാല്‍ പൊങ്കാല 2026: ഗ്രഹണ ദിനത്തില്‍ പൊങ്കാല, പരകോടി പുണ്യം നല്‍കും അപൂര്‍വ്വ ദിനം -
Rashiphalam: ഇന്ന് ആറ്റുകാല്‍ പൊങ്കാല, ദേവിയുടെ അനുഗ്രഹം കൂടെയുള്ളവര്‍: അറിയാം ഇന്നത്തെ രാശിഫലം -
കൃത്യം 48 മണിക്കൂറിനുള്ളില്‍ നവപഞ്ചമരാജയോഗം: മാര്‍ച്ച് 5 അതിഗംഭീരഭാഗ്യം കാത്തിരിക്കുന്ന രാശിക്കാര്‍
ബിപി കൂടുതലോ, പതിയെ ഹൃദയം, പിന്നെ കരള്‍, ശേഷം വൃക്ക: സങ്കീര്‍ണതകള്‍ ഇങ്ങനെ
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അഥവാ ബിപി എന്നത് ലോകത്തെ ദശലക്ഷക്കണക്കിന് ആളുകളെയാണ് ബാധിക്കുന്നത്. പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇന്ന് ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനമാണ്. ഈ ദിനത്തില്‍ രക്തസമ്മര്‍ദ്ദത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന ആരോഗ്യാവസ്ഥകളെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. ധമനികളുടെ ഭിത്തികളില്‍ രക്തം ശക്തിയായി തുടര്‍ച്ചയായി തള്ളി വരുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഇത് നിങ്ങളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ലാക ഹൈപ്പര്‍ടെന്‍ഷന്‍ ദിനത്തില്‍, ഹൈപ്പര്‍ടെന്‍ഷന്‍ നമ്മുടെ ഹൃദയം, വൃക്ക, കരള്‍ തുടങ്ങിയ അവയവങ്ങളെ വളരെയധികം ബാധിക്കുന്നു. പലപ്പോഴും നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട ഈ അവയവങ്ങളെ എല്ലാം തന്നെ രക്തസമ്മര്‍ദ്ദം പ്രശ്‌നത്തിലാക്കുന്നു. ഗുരുതകമായ സങ്കീര്‍ണതകളിലേക്ക് ഇത് നിങ്ങളെ എത്തിക്കുന്നു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ശരീരത്തില്‍ ഹൃദയം, വൃക്ക, കരള്‍ എന്നീ ഭാഗങ്ങളെ എങ്ങനെ ബാധിക്കുന്നു എ്ന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാം.

ഹൃദയത്തെ ബാധിക്കുന്നത്
രക്താതിമര്‍ദ്ദം ഹൃദയത്തെ എപ്രകാരം ബാധിക്കുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് പലപ്പോഴും ഹൃദയത്തെ വളരെ ഗുരുതരമായി തന്നെ ബാധിച്ചേക്കാം. ഇത്തരത്തില്‍ അതിശക്തിയായി രക്തം ധമനികളിലേക്ക് തള്ളപ്പെടുമ്പോള്‍ അത് ഹൃദയത്തിന്റെ രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും അവയെ ദുര്‍ബലമാക്കുകയും ചെയ്യുന്നു. ഇത് കൂടാതെ ഈ അവസ്ഥ നിങ്ങളെ കൊറോണറി ആര്‍ട്ടറി ഡിസീസ് എന്നറിയപ്പെടുന്ന ഒരു അവസ്ഥയിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടത്തെ കുറക്കുന്നു.
അതോടൊപ്പം രക്താതിമര്‍ദ്ദം ഉള്ള സമയത്ത് ഇടത് വെന്‍ട്രിക്കുലാര്‍ ഹൈപ്പര്‍ട്രോഫിക്കും (എല്‍വിഎച്ച്) കാരണമാകുന്നു. കൂടാതെ ഇത് ഹൃദയത്തിന്റെ ഇടത് വെന്‍ട്രിക്കിളിന്റെ ഭിത്തികള്‍ വലുതാക്കുന്നതിനും കട്ടിയാകുന്നതിനും കാരണമാകുന്നു. രക്താതിമര്‍ദ്ദത്തിന്റെ ഒരു സാധാരണ സങ്കീര്‍ണതയാണ് എല്‍വിഎച്ച്, ഇത് ഹൃദയസ്തംഭനം ഹൃദയവുമായി ബന്ധപ്പെട്ടുണ്ടാവുന്ന മറ്റ് അസ്വസ്ഥതകള്‍ എന്നിവക്ക് കാരണമാകുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. മരണം വരെ സംഭവിച്ചേക്കാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു.

വൃക്കയെ ബാധിക്കുന്നത്
അമിത രക്തസമ്മര്‍ദ്ദം വൃക്കകളെ എപ്രകാരം ബാധിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. വൃക്കകള്‍ സാധാരണ രക്തത്തില്‍ നിന്ന് മാലിന്യങ്ങളെ ഫില്‍ട്ടര്‍ ചെയ്യുന്നതിന് സഹായിക്കുന്നു. എന്നാല്‍ രക്തസമ്മര്‍ദ്ദത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും വൃക്കയിലെ രക്തക്കുഴലുകളെ മോശമായി ബാധിക്കുന്നു. കൂടാതെ ഇവ മാലിന്യങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യുന്നതിനുള്ള കഴിവിനെ ബാധിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അപകടകരമായ അവസ്ഥയാണ് ഇത് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.
കാലക്രമേണ ഇത് നിങ്ങളെ ഗുരുതര കിഡ്‌നി രോഗത്തിലേക്ക് എത്തിക്കുന്നു. പലപ്പോഴുും വൃക്കകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നതിനുള്ള കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇത്. ഇത്തരം അവസ്ഥയില്‍ ഡയാലിസിസ് പോലുള്ളവ ആവശ്യമായി വരുന്നു. ഇത് കൂടാതെ ഹൈപ്പര്‍ടെന്‍ഷന്‍ ഗ്ലോമെറുലോസ്‌ക്ലെറോസിസിന് വരെ കാരണമാകുന്നു. ഇത് രക്തക്കുഴലുകളില്‍ ചെറിയതിനെ പ്രശ്‌നത്തിലാക്കുന്നു. കൂടുതല്‍ ഗുരുതരമായ പ്രവര്‍ത്തന രഹിതമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു രക്തസമ്മര്‍ദ്ദം.

കരളിന്റെ അനാരോഗ്യം
കരളിന്റെ അനാരോഗ്യവും അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് കരളിനേയും വളരെയധികം മോശമായി ബാധിക്കുന്നു. രക്തത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ധര്‍മ്മമാണ് കരളിന്റേത്. കൂടാതെ പിത്തരസം ഉത്പാദിപ്പിക്കുന്നതിനും ഗ്ലൂക്കോസ് സംഭരിക്കുന്നതിനും കരള്‍ കാരണമാണ്. പക്ഷേ ഉയര്‍ന്ന രക്തസ്മര്‍ദ്ദം കരളിലെ രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ കരള്‍ വീക്കത്തിലേക്കും ഇത് എത്തിക്കുന്നു.
കൈകാര്യം ചെയ്യേണ്ടത് എങ്ങനെ?
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് പലപ്പോഴും പലര്‍ക്കും അറിയില്ല. പലപ്പോഴും വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ മരണത്തിലേക്ക് വരെ ഇത് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ജീവിത ശൈലിയില്‍ മാറ്റം വരുത്തതുന്നതിന് ശ്രദ്ധിക്കുക. ഭക്ഷണക്രമത്തില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്തേണ്ടി വരുന്നു. ചിട്ടയായ ശാരീരിക പ്രവര്‍ത്തനങ്ങള്‍, ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക, സമ്മര്‍ദ്ദം നിയന്ത്രിക്കുക എന്നീ കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











