Latest Updates
-
ഇന്നു രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം വരുത്തും? -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? സ്മോഗ് കാലത്ത് തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫർ മേള: വമ്പൻ ഡിസ്കൗണ്ടുകൾ സ്വന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
കേരളത്തിൽ ഇന്ന് കനത്ത മഴയും ഇടിമിന്നലും; യാത്രക്കാർക്കും തീരദേശവാസികൾക്കും കർശന ജാഗ്രതാ നിർദ്ദേശം -
ഒക്ടോബർ 7-ലെ അപൂർവ ബുധൻ-ശുക്ര സംഗമം: പണമിടപാടുകളിലും ബന്ധങ്ങളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ശുക്ര വക്രി 2026: ഷോപ്പിങ്, ബാങ്കിങ്, ബന്ധങ്ങൾ; ഈ തീയതികളിൽ അതീവ ശ്രദ്ധ വേണം! -
ഒക്ടോബർ 6: സാമ്പത്തിക നേട്ടത്തിന് ഈ ശുഭമുഹൂർത്തങ്ങൾ; കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാജയോഗ സമയം ഇതാ -
2026 ഒക്ടോബർ 6-12: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ഹിഞ്ച് ഡേറ്റിംഗ് ആപ്പിൽ വമ്പൻ മാറ്റങ്ങൾ; വെയ്റ്റ്ലിസ്റ്റും സുരക്ഷയും ഇനി എങ്ങനെ? -
2026 ഒക്ടോബർ 6 നക്ഷത്രഫലം: ഇന്ന് ഭാഗ്യവും നേട്ടവും ആർക്കൊക്കെ? 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ആന്തരികാവയങ്ങള്‍ സ്ട്രോംങ് ആക്കും: കരള്‍ സ്മാര്‍ട്ടാക്കും യോഗാസനങ്ങള്‍
ശാരീരിക മാനസിക ആരോഗ്യത്തിന് വേണ്ടി നമ്മളെ സഹായിക്കുന്നതാണ് യോഗ. ദിനവും ചെയ്യുന്നത് വഴി യോഗ നിങ്ങളില്‍ ആകെ മാറ്റം വരുത്തുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശരീരത്തിന്റെ മാറ്റം നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് വേണ്ടി യോഗ നിങ്ങളെ സഹായിക്കുന്നു. പലപ്പോഴും രോഗാവസ്ഥകളുടെ ലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിന് വേണ്ടി യോഗ സഹായിക്കുന്നു.
കരള്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി വരെ നമുക്ക് യോഗ സഹായിക്കുന്നു. കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് വഴി നമുക്ക് കരള്‍ വീക്കവും അതുമായി ബന്ധപ്പെട്ട് പല രോഗാവസ്ഥകളും ഉണ്ടാവുന്നു. ഗുരുതരമായ സങ്കീര്‍ണതകളിലേക്ക് ശരീരത്തെ എത്തിക്കുന്നതാണ് കരള്‍ വീക്കം. എന്നാല്‍ നിങ്ങള്‍ക്ക് ഇത്തരം രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി യോഗ ശീലമാക്കാം. കൂടാതെ കരളിന്റേയും മറ്റ് ആന്തരികാവയവങ്ങളുടേയും ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.

ത്രികോണാസനം
ത്രികോണാസനം അഥവാ ട്രയാങ്കിള്‍ പോസ് നമ്മുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്കുന്നു. കരളിന്റെ ആരോഗ്യത്തിനും ഫാറ്റിലിവര്‍ പോലുള്ള ഗുരുതരാവസ്ഥക്കും പരിഹാരം കാണുന്നതിനും ത്രികോണാസനം സഹായിക്കുന്നു. ത്രികോണാസാനം ചെയ്യുന്നത് വഴി ശരീരത്തിന് വഴക്കവും ശക്തിയും, ബാലന്‍സും ലഭിക്കുന്നു. എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ത്രികോണാസനം സ്ഥിരമാക്കാവുന്നതാണ്.
ഭുജംഗാസനം
ഭുജംഗാസനം ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് ശരീരത്തിന് നല്ല ഉറപ്പും കരുത്തും ലഭിക്കുന്നു. ഇത് പുറം ഭാഗത്തെ ബലപ്പെടുത്തുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യും. ഈ ആസനം ചെയ്യുന്നത് വഴി കരളിനെ ടോക്സിന് പുറന്തള്ളുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ഈ ആസനത്തിലൂടെ വയറിലെ എല്ലാ അവയവങ്ങള്‍ക്കും ഉത്തേജനവും ലഭിക്കുന്നു. ശാരീരികോര്‍ജ്ജവും രക്തയോട്ടവും വര്‍ദ്ധിപ്പിക്കുകയാണ് ഇത് ചെയ്യുന്നതും.
ശലഭാസനം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശലഭാസനം വളരെയധികം മികച്ച മാറ്റങ്ങള്‍ നല്‍കുന്നതാണ്. പല ആരോഗ്യ പ്രശ്നങ്ങളേയും നിസ്സാരമായി ഇല്ലാതാക്കുകയും രോഗലക്ഷണങ്ങളെ കുറക്കുകയും ചെയ്യുന്നതാണ് ശലഭാസനം. ഇത് ചെയ്യുന്നത് വഴി നട്ടെല്ലിന്റെ വഴക്കം, രക്തയോട്ടം എന്നിവ മെച്ചപ്പെടുന്നു. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിലൂടേയും മറ്റ് ചില ആരോഗ്യ ഗുണങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ഇത് സമ്മര്‍ദ്ദം, ദഹനം, ശ്വസന പ്രവര്‍ത്തനം എന്നിവയെ മികച്ചതാക്കുന്നു.
ധനുരാസനം
ധനുരാസനവും ആരോഗ്യ പരിപാലനത്തില്‍ മികച്ച മാറ്റങ്ങള്‍ നല്‍കുന്നതാണ്. സ്ഥിരമായി ഇത് ചെയ്യുന്നതിലൂടെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും ദഹനത്തിനും മികച്ച മാറ്റങ്ങള്‍ നല്കുന്നു. കരളിന്റെ ആരോഗ്യം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ടോക്സിനെ പുറന്തള്ളുന്നതിനും ശരീരത്തിലെ അസ്വസ്ഥതകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും വേണ്ടി സഹായിക്കുന്നു ധനുരാസനം.
മത്സ്യാസനം
മത്സ്യാസനം ചെയ്യുന്നതിലൂടെ നിങ്ങളുടെ ശരീരത്തില്‍ അസാധാരണമായ മാറ്റങ്ങള്‍ കാണാന്‍ സാധിക്കുന്നു. ഇത് ശരീരത്തിന്റെ എല്ലാ വിധത്തിലുള്ള മാറ്റങ്ങള്‍ക്കും കാരണമാകുന്നു. മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിനും ശരീരത്തിനുണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും ആന്തരികാവയവങ്ങളെ ശക്തിപ്പെടുതജ്തുന്നതിനും ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു.
ഫാറ്റി ലിവറും യോഗയും
ഫാറ്റി ലിവര്‍ ഉള്ളപ്പോള്‍ യോഗ ചെയ്യുന്നത് കൊണ്ട് വളരെയധികം മാറ്റങ്ങള്‍ ശരീരത്തില്‍ ഉണ്ടാവുന്നു. ഇത് കരളിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുന്നു, കൂടാതെ രോഗലക്ഷണങ്ങള്‍ പരിഹരിക്കുന്നതിനും സഹായിക്കുന്നു എന്നതാണ് സത്യം. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച ഓപ്ഷനാണ് എപ്പോഴും യോഗ എന്നതില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ ശക്തിയും ഊര്‍ജ്ജവും വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചതാണ്. കരളിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം, രക്തചംക്രമണം, ദഹനം, ഭാരം നിയന്ത്രിക്കല്‍ എന്നിവ മെച്ചപ്പെടുത്താന്‍ യോഗ സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
