For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്മാരേ, പ്രോസ്‌റ്റേറ്റ് പ്രശ്‌നത്തിലോ?

|

പുരുഷന്മാരില്‍ ഇക്കാലത്ത് പ്രോസ്‌റ്റേറ്റ് ഗ്ലാന്റിനുണ്ടാകുന്ന അണുബാധകളും പ്രശ്‌നങ്ങളുമെല്ലാം ഇപ്പോള്‍ സര്‍വസാധാരണമാണ്. അണുബാധകളും പ്രോസ്റ്റേറ്റ് ഗ്രന്ഥികള്‍ക്കുണ്ടാകുന്ന വീക്കവുമെല്ലാം സര്‍വസാധാരണം. ഇതിനു പുറമെ പ്രോസ്‌റ്റേറ്റ് ക്യാന്‍സറും വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണിത്.

പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങള്‍ക്കുള്ള ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഈ മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കൂ, പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകും.

തക്കാളി

തക്കാളി

തക്കാളിയില്‍ ലൈകോഫീന്‍ എന്നൊരു ഘടകമടങ്ങിയിട്ടുണ്ട്. ഇത് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ റിസ്‌ക് കുറയ്ക്കും. ക്യാന്‍സറുണ്ടാക്കുന്ന കോശങ്ങളെ കൊല്ലുകയാണ് ഇത് ചെയ്യുന്നത്.

ചൂടുവെള്ളം

ചൂടുവെള്ളം

ഇളം ചൂടുള്ള വെള്ളത്തില്‍ അല്‍പനേരം ഇരിയിക്കുന്നതു ഗുണം ചെയ്യും. ഇത് പ്രോസ്‌റ്റേറ്റ് ഗ്ലാന്റിന്റെ വീക്കവും മറ്റു പ്രശ്‌നങ്ങളും കുറയ്ക്കാന്‍ സഹായിക്കും. വേദന കുറയ്ക്കാനും ഇത് സഹായകമാണ്.

മത്തങ്ങക്കുരു

മത്തങ്ങക്കുരു

മത്തങ്ങക്കുരു പ്രോസ്‌റ്റേറ്റ് ഗാന്റുകള്‍ക്കുണ്ടാകുന്ന വീക്കം തടയാന്‍ നല്ലതാണ്. ഇവ വീക്കമുണ്ടാക്കുന്ന ഡ്രൈഹൈഡ്രോടെസ്‌റ്റോസ്റ്റിറോണ്‍ തോതു കുറയ്ക്കുന്നു. ഇവ കഴിയ്ക്കം.

 ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ ഗ്രീന്‍ ടീ ഏറെ ഗുണകരമാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്.

തുളസി

തുളസി

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, പ്രോസ്‌റ്റേറ്റിനുണ്ടാകുന്ന അണുബാധകള്‍ എന്നിവ തടയാന്‍ തുളസി ഏറെ ഫലപ്രദമാണ്. തുളസിയുടെ നീര് കുടിയ്ക്കന്നതും തുളസിയിട്ട വെള്ളം കുടിയ്ക്കുന്നതുമെല്ലാം ഗുണം ചെയ്യും.

തണ്ണിമത്തന്‍ കുരു

തണ്ണിമത്തന്‍ കുരു

തണ്ണിമത്തന്‍ കുരുക്കളില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ വിഷാംശം കളയാന്‍ ഏറെ ഫലപ്രദമാണ്. ഇതുവഴി പ്രോസ്‌റ്റേറ്റിനെ ബാധിയ്ക്കാവുന്ന ക്യാന്‍സറിനുള്ളൊരു പ്രതിവിധിയും കൂടിയാണ്.

എള്ള്

എള്ള്

എള്ള് പ്രോസറ്റേറ്റ് പ്രശ്‌നങ്ങള്‍ക്കുള്ള മറ്റൊരു പ്രതിവിധിയാണ്. ഇവ വെള്ളത്തിലിട്ടു തിളപ്പിച്ചു കുടിയ്ക്കാം. കുതിര്‍ത്തു കഴിയ്ക്കാം.

കൊടിത്തൂവ

കൊടിത്തൂവ

നെറ്റില്‍ അഥവാ കൊടിത്തൂവയുടെ വേരുകള്‍ പ്രോസ്റ്റേറ്റ് പ്രശ്‌നങ്ങള്‍ക്കുള്ള മറ്റൊരു പ്രതിവിധിയാണ്. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം.

 ക്യാരറ്റ് ജ്യൂസ്

ക്യാരറ്റ് ജ്യൂസ്

പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങള്‍ തടയുന്നതിനുള്ള മറ്റൊരു പരിഹാരമാണ് ക്യാരറ്റ് ജ്യൂസ്. ഇത് ദിവസവും കുടിയ്ക്കുന്നതു ഗുണം നല്‍കും.

ഗോള്‍ഡന്‍ സീല്‍

ഗോള്‍ഡന്‍ സീല്‍

ഗോള്‍ഡന്‍ സീല്‍ പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങള്‍ക്കുള്ള മറ്റൊരു പ്രതിവിധിയാണ്. ഇവ പ്രോസ്‌റ്റേറ്റ് ഗ്ലാന്റുകള്‍ വീര്‍ക്കുന്നതു തടയും.

മഞ്ഞള്‍

മഞ്ഞള്‍

പ്രോസ്റ്റേറ്റ് പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിന് മഞ്ഞള്‍ ഏറെ ഗുണകരമാണ്. മഞ്ഞള്‍, അല്‍പം തേന്‍ എന്നിവ വെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നതു ഗുണം ചെയ്യും.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്ക്കുക. ഇത് പ്രോസ്‌റ്റേറ്റ് ഗാന്റിന്റെ വീര്‍പ്പു തടയുന്നതിന് ഏറെ ഗുണകരമാണ്.വൃഷണഗ്രന്ഥികളുടെ ആരോഗ്യം കാക്കൂ

English summary

Home Remedies For Prostate Problems

home remedies for prostate problems are natural remedies for prostate relief prostate problems. Causes & symptoms of prostate infection male or prostatitis are different and there are home remedies,
Story first published: Monday, March 9, 2015, 11:58 [IST]
X
Desktop Bottom Promotion